Author: Bindu

“അതേയ് വൈകിട്ട് നമുക്കൊന്ന് ഷോപ്പിങ്ങിന് പോകാം.” “എനിക്ക് കുറച്ച് തിരക്കുണ്ട്. നീ പൊയ്ക്കോ.” “അതു പറ്റില്ല നിങ്ങളും വരണം. എനിക്ക് അഭിപ്രായം ചോദിയ്ക്കാൻ ഒരാള് വേണം. ഇന്നൊരു അവധി ദിവസമല്ലേ.” “എനിക്ക് അത്യാവശ്യമായി കുറച്ച് പണികൾ തീർക്കാനുള്ളതു കൊണ്ടല്ലേ.” “ഓ ഇങ്ങനെ ലാപ്ടോപ്പിൻ്റെ മുമ്പിൽ കുത്തിപ്പിടിച്ചിരുന്നോ. ഒറ്റയ്ക്ക് ഞാനും പോണില്ല.” കുറച്ചു കഴിഞ്ഞപ്പോൾ നല്ല മാമ്പഴപ്പുളിശ്ശേരിയുടെ മണം. കറിവേപ്പിലയും ഉണക്കമുളകുമൊക്കെയിട്ട് കടുകു വറുത്തിടുന്ന മണം വന്നപ്പോൾ പതുക്കെ എഴുന്നേറ്റ് അടുക്കളയിൽ ചെന്നു. “ഇന്ന് മാമ്പഴപ്പുളിശേരിയാണോ?” “ഉം.” കനപ്പിച്ചൊരു മൂളൽ. “നീ പിണങ്ങണ്ട. നോക്കട്ടെ വൈകിട്ട് നിൻ്റെ കൂടെ വരാൻ പറ്റുമോന്ന്.” “ഓ വേണ്ട.” ഉച്ചയ്ക്ക് മാമ്പഴപ്പുളിശ്ശേരിയും കൂട്ടി വയറു നിറയെ ചോറുണ്ണുമ്പോൾ പറഞ്ഞു “നീ വൈകിട്ട് റെഡിയായിക്കോ. നമുക്ക് പോകാം.” ഷോപ്പിങ്ങ് കഴിഞ്ഞ് തിരിച്ചു വരുമ്പോൾ ഭാര്യയോട് ചോദിച്ചു “അല്ല ഭാര്യേ നീയിങ്ങനെ ഞാനോരാ കാര്യവും നോ പറയുമ്പോൾ പുളിശ്ശേരിയുണ്ടാക്കിത്തന്ന് കാര്യം സാധിയ്ക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായില്ലേ. നിനക്കാരാ ഈ സൂത്രം…

Read More

നല്ല സൂചിമുനപോലെ ഹീലുള്ള ആ ചെരിപ്പ് വാങ്ങുമ്പഴേ കെട്ട്യോൻ പറഞ്ഞതാ വെറുതെ വേണ്ടാത്ത പണിയ്ക്ക് പോകണ്ടാന്ന്. ആരു കേൾക്കാൻ. “എനിക്കിത്തിരി പൊക്കം കൂടുന്നതിൽ നിങ്ങൾക്ക് അസൂയയല്ലേ മനുഷ്യാ. അസൂയേം കഷണ്ടീം രണ്ടുംകൂടി നിങ്ങൾക്കെങ്ങനെ കിട്ടി?” എന്നും പറഞ്ഞ് ചുണ്ടും വക്രിച്ച് ഹീലുള്ള ആ ചെരിപ്പും വാങ്ങി വീട്ടിലെത്തി. ഞായറാഴ്ച അടുത്ത വീട്ടിലെ പെങ്കൊച്ചിൻ്റെ കല്യാണത്തിന് ചെരുപ്പുമിട്ട് ഹാളിലെത്തി. മുറ്റത്തെ മണ്ണിലൂടെ നടന്നപ്പോൾ നടക്കുന്ന വഴിയിൽ നിരനിരയായി കുഴികൾ. വീട്ടിലിരുന്ന വെണ്ടവിത്തെടുത്തെങ്കിൽ നടാമായിരുന്നു എന്ന കണവൻ്റെ കളിയാക്കൽ കേട്ടില്ലെന്ന് നടിച്ചു. അസൂയയാന്നേ അസൂയ. മിനുസമുള്ള ആ ടെലിലൂടെ നടക്കലും സ്റ്റെപ്പ്കയറി സ്റ്റേജിലെത്തി നിൽക്കലും സർക്കസിലെ ഞാണിൻമേൽകളി പോലെയായിരുന്നു. ഇടയ്ക്കൊന്ന് തെന്നി വീഴാതെ ഭർത്താവിൻ്റെ കയ്യിൽ കയറി പിടിച്ചപ്പോൾ നഖം കൊണ്ട് മുറിഞ്ഞ ദേഷ്യത്തിൽ ആള് ഒരു നുള്ളും തന്നു. എല്ലാ നീറ്റലും വേദനയും കഷ്ടപ്പാടും മറച്ചുവച്ച് പെണ്ണിൻ്റേം ചെക്കൻ്റേം കൂടെ നിന്നുള്ള ഫോട്ടോയിൽ ചിരി വരുത്താൻ പെട്ട പാട് . വീട്ടിലെത്തി ചെരുപ്പൂരി…

Read More

അമ്മ:” വീഴൂട്ടോ സൂക്ഷിക്കണം” അച്ഛൻ: “ഏയ് വീഴില്ല” അമ്മ : “ഉറപ്പായും വീഴും” അച്ഛൻ: “ഇല്ലാന്നല്ലേ പറഞ്ഞത് ഞാൻ ശ്രദ്ധിച്ചോളാം” അമ്മ : “എന്തായാലും ഒരു വടിയുള്ളത് നല്ലതാ താങ്ങിന്” അച്ഛൻ: “അതിന്റെ ആവശ്യമൊന്നുമില്ല തനിയെ നിൽക്കാൻ പറ്റുന്നുണ്ട്.” അമ്മ: “എന്നാലും ബലക്കുറവുണ്ട്” അച്ഛൻ : “അത് വെറുതെ തോന്നുന്നതാ” രാത്രിയിലെ മഴയിൽ മറഞ്ഞു വീണ വാഴയെ നോക്കി പിറ്റേന്നു രാവിലെ അമ്മ: “ഞാൻ അപ്പോഴേ പറഞ്ഞതാ വീഴും ആ വടിയെടുത്ത് ഒരു താങ്ങുകൊടുക്കാൻ” നിരാശയോടെ അച്ഛൻ:  “ഞാൻ കരുതി സ്ട്രോങ്ങ് ആണെന്ന്. ഇനിയിപ്പോ പറഞ്ഞിട്ട് കാര്യമില്ലല്ലോ തൽക്കാലം പിണ്ടിയെടുത്ത് തോരൻ വെക്കാം” ബിന്ദു രാജേഷ്

Read More

എന്തു ശല്യമാണീയമ്മയെപ്പഴും സ്വൈര്യമില്ലൊരു നേരവുമെൻ വിധി കഞ്ഞി കാപ്പി ഗുളിക സിറപ്പുകൾ ഒന്നൊഴിയാതെ വേണമിടയ്ക്കിടെ പല്ലുതേപ്പും കുളിച്ചൊന്നു തോർത്തലും നല്ലുടുതുണി മാറ്റിയുടുക്കലും എല്ലാമെന്നുടെ ജോലിയായ് തീരവേ തെല്ലൊരീർഷ്യ പൊടിഞ്ഞു മനസ്സിലും ഓർമ്മയില്ലാതെ കാട്ടുന്ന വേലകൾ ഓരോനാളിലും ഏറിയെൻ പാടുകൾ കാലമങ്ങനെ പൊയ്പ്പോയ നാളതിൽ പേറി ഞാനുമൊരമ്മ തൻ വാർദ്ധക്യം കേട്ടു ഞാനന്നു നേർത്തൊരാ കേൾവിയാൽ പൊന്നുമോളുടെ പൊള്ളുന്ന  വാക്കുകൾ എന്തു ശല്യമാണീയമ്മ യെൻവിധി എന്നു മാറുമീ തലവിധിയീശ്വരാ …..

Read More

ഓഫീസിൽ നിന്നു വന്ന ഭർത്താവിൻ്റെ ചോറ്റുപാത്രം തുറന്ന ഭാര്യ അതിലൊരു കുറിപ്പ് കണ്ടു. ‘നീ പറഞ്ഞ സാധനങ്ങൾ വാങ്ങാൻ മറന്നു. സദയം ക്ഷമിയ്ക്കുക.’ പിറ്റേന്ന് ഉച്ചയ്ക്ക് ഭക്ഷണം കഴിയ്ക്കാൻ ഭർത്താവ് ചോറ്റുപാത്രമെടുത്തു തുറന്നപ്പോൾ അതിൽ ചോറും നാരങ്ങാ അച്ചാറും മാത്രം. കറിപ്പാത്രത്തിനുള്ളിൽ ഒരു കുറിപ്പും. ‘വായുവിൽ നിന്ന് സാധനങ്ങൾ സൃഷ്ടിയ്ക്കാൻ എനിക്കറിയില്ല. ഉള്ളതു കൊണ്ട് തൃപ്തിപ്പെടുക ഇന്നലത്തെ ക്ഷമയ്ക്കു പകരമായി ഇന്ന് എന്നോടും സദയം ക്ഷമിയ്ക്കുക.’

Read More

ക്രിസ്തുമസ് തലേന്ന് അച്ഛൻ വരാനായി വഴിക്കണ്ണുമായി കാത്തിരുന്നൊരു കട്ടിക്കാലമുണ്ടായിരുന്നു. ജോലി കഴിഞ്ഞ ശേഷം അന്ന് അച്ഛൻ നടത്തിയിരുന്ന സ്ഥാപനത്തിൻ്റെ കാര്യങ്ങൾക്കായി ഓടിനടന്ന് അച്ഛൻ വീട്ടിലെത്തുമ്പോഴേക്കും മിക്ക ദിവസങ്ങളിലും ഞങ്ങൾ ഉറങ്ങിയിട്ടുണ്ടാകും. പക്ഷേ ക്രിസ്തുമസ് തലേന്ന് ഞങ്ങൾ ഉറങ്ങുന്നതിനു മുമ്പ് അച്ഛനെത്തും. അല്ലെങ്കിൽ അച്ഛനെത്തുന്നതു വരെ ഞങ്ങൾ ഉറങ്ങാതിരിക്കും. കാരണം അന്ന് ഉറപ്പായും അച്ഛൻ്റെ കയ്യിലൊരു പൊതിയുണ്ടാകും. Merry christmas എന്നെഴുതിയ, ഐസിങ്ങും പൂക്കളും കൊണ്ട് ഭംഗിയാക്കിയ ഒരു കേക്കിൻ്റെ പൊതി. എനിക്ക് ഓർമ വച്ച കാലം മുതൽ മുടങ്ങാത്ത പതിവ്. ഡിസംബർ തുടങ്ങുന്നതു മുതൽ ബേക്കറിയിലെ കണ്ണാടിച്ചില്ലിനപ്പുറമിരുന്ന് കൊതിപ്പിച്ചിരുന്ന പല രൂപങ്ങളിലുള്ള ക്രിസ്തുമസ് കേക്കുകൾ. അടക്കിവച്ച ആ കൊതിയുടെ കാത്തിരിപ്പിന് വിരാമമാകുന്നത് ക്രിസ്തുമസ് തലേന്ന് അച്ഛൻ പൊതിയുമായെത്തുമ്പോഴാണ്. കേക്കിൻ്റെ പൊതി ടീപ്പോയിൽ വച്ച് അച്ഛൻ ഡ്രസ്സ് മാറ്റി കൈലിയുടുത്ത് ഫ്രഷായി വരുമ്പോഴേക്കും നിറയെ ഇതളുകളുള്ള വലിയ റോസാപ്പൂവിൽ കൊതിച്ചിപ്പാറുവായ അനിയത്തി അവകാശം സ്ഥാപിച്ചിട്ടുണ്ടാകും. ഇതളുകൾ കുറഞ്ഞ സീനിയപ്പൂക്കളിലൊരെണ്ണം എൻ്റേതാണെന്ന് അംഗീകരിച്ച് പൊതുവെ…

Read More

നല്ല സൂചിമുന പോലെ ഹീലുള്ള ആ ചെരിപ്പ് വാങ്ങുമ്പഴേ കെട്ട്യോൻ പറഞ്ഞതാ വെറുതെ വേണ്ടാത്ത പണിയ്ക്ക് പോകണ്ടാന്ന്. ആരു കേൾക്കാൻ. “എനിക്കിത്തിരി പൊക്കം കൂടുന്നതിൽ നിങ്ങൾക്ക് അസൂയയല്ലേ മനുഷ്യാ. അസൂയേം കഷണ്ടീം രണ്ടും കൂടി നിങ്ങൾക്കെങ്ങനെ കിട്ടി?” എന്നും പറഞ്ഞ് ചുണ്ടും വക്രിച്ച് ഹീലുള്ള ആ ചെരിപ്പും വാങ്ങി വീട്ടിലെത്തി. ഞായറാഴ്ച അടുത്ത വീട്ടിലെ പെങ്കൊച്ചിൻ്റെ കല്യാണത്തിന് ചെരുപ്പുമിട്ട് ഹാളിലെത്തി. മുറ്റത്തെ മണ്ണിലൂടെ നടന്നപ്പോൾ നടക്കുന്ന വഴിയിൽ നിരനിരയായി കുഴികൾ. വീട്ടിലിരുന്ന വെണ്ട വിത്തെടുത്തെങ്കിൽ നടാമായിരുന്നു എന്ന കണവൻ്റെ കളിയാക്കൽ കേട്ടില്ലെന്ന് നടിച്ചു. അസൂയയാന്നേ അസൂയ. മിനുസമുള്ള ആ ടെലിലൂടെ നടക്കലും സ്റ്റെപ്പ് കയറി സ്റ്റേജിലെത്തി നിൽക്കലും സർക്കസിലെ ഞാണിൻമേൽ കളി പോലെയായിരുന്നു. ഇടയ്ക്കൊന്ന് തെന്നി വീഴാതെ ഭർത്താവിൻ്റെ കയ്യിൽ കയറി പിടിച്ചപ്പോൾ നഖം കൊണ്ട് മുറിഞ്ഞ ദേഷ്യത്തിൽ ആള് വയറ്റത്തൊരു നുള്ളും തന്നു. എല്ലാ നീറ്റലും വേദനയും കഷ്ടപ്പാടും മറച്ചു വച്ച് പെണ്ണിൻ്റേം ചെക്കൻ്റേം കൂടെ നിന്നുള്ള ഫോട്ടോയിൽ ചിരി…

Read More

മടുത്തു. ഈ സ്കൂളിൽ പോക്കും ഹോംവർക്കും കണക്കു മാഷിൻ്റെ ചീത്തയും അടിയും…. ഒരു സ്വൈര്യോമില്ല. വീട്ടിലാണെങ്കിൽ എല്ലാത്തിനും ഫുൾ മാർക്ക് വാങ്ങുന്ന അനിയൻ. അവനെ കണ്ടു പഠിയ്ക്കെടാ എന്ന ഉപദേശം കേട്ട് കേട്ട് മടുത്തു. എങ്ങോട്ടെങ്കിലും പോകാം. സ്കൂളിൽ പോകണ്ടാത്ത ഒരിടത്തേയ്ക്ക്. കുടുക്ക പൊട്ടിച്ചു നോക്കി അമ്പത്തിമൂന്ന് രൂപയുണ്ട്. വിഷുക്കൈനീട്ടം കിട്ടിയ കുറച്ച് പൈസ വേറെയുമുണ്ട്. തൽക്കാലം ഇതുമതി. സ്കൂൾ ബാഗിൽ രണ്ട് ഷർട്ടും നിക്കറുമെടുത്തു വച്ചു. രാത്രിയാകട്ടെ പോകാം. രാത്രി കിടക്കുമ്പോഴാണോർത്തത് അമ്മ നാളെ ഉണ്ണിയപ്പം ഉണ്ടാക്കാന്ന് പറഞ്ഞതാണല്ലോ. ഞാൻ പോയി കഴിഞ്ഞാൽ അനിയൻ അതും കൂടി കഴിയ്ക്കും. തൽക്കാലം അതു വേണ്ട. ഉണ്ണിയപ്പം കഴിച്ചിട്ട് മറ്റന്നാൾ പോകാം. ബിന്ദു രാജേഷ്

Read More

എൻ്റെ അമ്മായിയമ്മ ഞാൻ വെക്കേഷന് ചെല്ലുമ്പോൾ നാട്ടുകാരോടുമൊത്തം എനിക്ക് ചക്ക തരണമെന്ന് പറഞ്ഞു വയ്ക്കാറുണ്ട്. ഞാൻ ചെല്ലാതെ പഴുക്കരുതെന്നു പറഞ്ഞ് വീട്ടിലെ പ്ലാവിലെ ചക്കയെ പേടിപ്പിച്ചു നിർത്താറുമുണ്ട്. അതു പോലെ അമ്മ എനിക്കായി സൂക്ഷിച്ചു വയ്ക്കുന്ന ഒരു സംഭവമാണ് അമ്പലങ്ങളിലെ നെയ്പായസം, അരവണ പായസം ഇത്യാദികളൊക്കെ. ശബരിമല, ഗുരുവായൂർ, മണ്ണാറശാല തുടങ്ങി ഞങ്ങളുടെ അടുത്തുള്ള കരയോഗം അമ്പലത്തിലെ വരെ പായസങ്ങൾ ഫ്രിഡ്ജിൻ്റെ ഉള്ളിലും പുറത്തുമൊക്കെയായി എന്നേയും കാത്തിരിപ്പുണ്ടാകും. പിന്നെ തിരിച്ചു പോരുന്നതു വരെ ഇതൊക്കെ തിന്നുതീർക്കലാണ് എൻ്റെ പണി. ഞാനൊരു പഞ്ചാരക്കുഞ്ചുവാണേ. പണ്ടേ മധുരത്തോട് പ്രിയം ലേശം കൂടുതലാ. പായസവും ചക്കയുമൊക്കെ എനിക്കിഷ്ടപ്പെട്ട സംഭവങ്ങളായതുകൊണ്ട് കുഴപ്പമില്ല. പക്ഷേ ഒരിക്കൽ അമ്മ എന്നെ ശരിക്കും  ഞെട്ടിച്ചു കളഞ്ഞു. കുറച്ചു വർഷങ്ങൾക്കു മുമ്പാണ്. വെക്കേഷന് ഞങ്ങൾ നാട്ടിലെത്തിയ സമയം. ഞാൻ ചെന്നു കഴിഞ്ഞാൽ അമ്മ ‘മോളെടുത്തോ ഇതു മോളെടുത്തോ ‘ എന്നും പറഞ്ഞ് അടുക്കള എൻ്റെ ഉള്ളംകയ്യിലോട്ടു വച്ചു തരും. പിന്നെ തിരിച്ചു പോരുന്നതു…

Read More

“എന്തിനാണല്ലേ ഈ ഭരണി എന്നൊക്കെ നാളിന് പേരിട്ടത്. ഉപ്പുമാങ്ങയിടാൻ ഭരണി കടം തരാമോ എന്നൊക്കെ ചോദിച്ച് എപ്പഴും കളിയാക്കലാ. വേറൊരു പേരും കിട്ടാത്തതുപോലെ ഒരു ‘ഭരണി’. എന്നാപ്പിന്നെ ബാക്കി നാളുകൾക്ക് കലമെന്നും ചീനച്ചട്ടിയെന്നുമൊക്കെ ഇട്ടാൽ പോരായിരുന്നോ.” “നീ എൻ്റെ നാളൊന്നു നോക്കിയേ. ചതയം. കേൾക്കുമ്പോൾ തന്നെ ആകെ ചതഞ്ഞ ഒരു ഫീലിങ്ങ്. ഒരു എനർജിയില്ലാത്ത നാള്. ” “നിങ്ങൾക്കിതൊക്കെ പറയാം. എൻ്റെയത്രേം വിഷമം വല്ലോം നിങ്ങൾക്കുണ്ടോ. ഒരമ്പലത്തിൽ ചെന്ന് പുഷ്പാഞ്ജലി പേരും നാളും പറയാൻ പോലും മടിയാ. ഏത് ദുഷ്ടനാണാവോ നാളിനിങ്ങനെ പേരിട്ട് ഈ കടുംകൈ ചെയ്തു വച്ചത്.” “ശരിയാ മൂലയ്ക്കിരുന്ന് കരയുന്ന ഈ മൂലക്കാരിയുടെ വിഷമം വച്ചു നോക്കുമ്പോൾ നമ്മുടേത് ഒന്നുമല്ല. ഇങ്ങനെയൊക്കെ പേരിട്ട ആളെ കയ്യിൽ കിട്ടിയിരുന്നെങ്കിൽ ഇടിച്ച് പപ്പടമാക്കാമായിരുന്നു.” ബിന്ദു രാജേഷ്

Read More