Author: Darsaraj Surya

#റാഗിങ് സംഭവ സമയത്ത് ഞാൻ രാധികയുടെ മുഖത്തുണ്ടായിരുന്നില്ല. എന്നിരുന്നാലും കണ്ട കാഴ്ചകൾ കോടതിയിൽ പറയാൻ എനിക്ക് പേടിയില്ല. ഈ കൊടും ക്രൂരത നടന്നത് 2003 ലെ നവംബറിലായിരുന്നു. എന്റെ ഓർമ്മ ശരിയാണെങ്കിൽ അന്ന് പുറത്ത് ചെറിയ ചാറ്റൽ മഴ പെയ്യുന്നുണ്ടായിരുന്നു. പതിവ് പോലെ ‘ മഹിളാ’ ഹോസ്റ്റലിന്റെ ഗേറ്റ് രാത്രി കൃത്യം 9:30 ന് അടച്ചു പൂട്ടി. റൂം നമ്പർ – 70. റൂമിൽ നിറയെ പദ്മരാജൻ സാറിന്റെ ദേശാടനക്കിളി കരയാറില്ല എന്ന സിനിമയിലെ കാർത്തികയുടേയും ശാരിയുടേയും ഒരുമിച്ചുള്ള ചിത്രങ്ങൾ കാണാം. നിലത്ത് കള്ള് കുടിച്ചു കൊണ്ടിരിക്കുന്ന പൂജ. കമ്പനി നൽകാൻ  കൂട്ടുകാരികളായ രമ്യയും ചാരുവും സമീപത്ത്. എടി പൂജേ, ഒന്ന് കൂടി ഒഴിക്കട്ടെ? നീ ഒഴിക്കെടി മോളെ. ഇന്നെങ്കിലും എനിക്ക് എല്ലാം മറന്ന് ഒന്ന് ഉറങ്ങണം. അത് കൊള്ളാം. ഇത്രയും നാള് നിനക്ക് എല്ലാം മറന്ന് ഉറങ്ങാൻ കാർത്തു മതിയായിരുന്നല്ലോ? അതി രൂക്ഷമായി തന്റെ പാതി അടയാറായ കണ്ണുമായി ചാരുവിനെ…

Read More

പേര് : ഉണ്ണി മായ നക്ഷത്രം : അത്തം വയസ്സ് : 26 പേര് : സാവിത്രി നക്ഷത്രം : പൂരം വയസ്സ് : 54 ലെസ്ബിയൻ കല്യാണം ആണോ? അല്ല തിരുമേനി, കെട്ടാൻ പോണ പെണ്ണും എന്റെ അമ്മയും തമ്മിൽ പൊരുത്തം ഉണ്ടോന്ന് നോക്കിയിട്ട് ബാക്കി കാര്യങ്ങൾ തീരുമാനിക്കാമെന്ന് വെച്ചിട്ടാ 😎

Read More

അറിഞ്ഞോ? പുളിമാത്തെ യശോദാമ്മയുടെ വീട് ഇന്നലെ രാത്രി ആരോ കത്തിച്ചത്രേ. സത്യമാണോ? പക്ഷെ അവിടെ ആൾതാമസം ഒന്നുമില്ലായിരുന്നല്ലോ? ഇല്ല. വീട് കുറച്ചു മാസങ്ങളായിട്ട് പൂട്ടി കിടക്കുക ആയിരുന്നു. ഇന്നലെ രാത്രി യശോദാമ്മയുടെ മോൻ നന്ദൻ അവിടെ വന്നതായിട്ട് ആളുകൾ പറയുന്നുണ്ട്. എന്തായാലും രാവിലെ കേട്ട വാർത്ത കൊള്ളാം. നല്ല പഴക്കമുള്ള വീടല്ലേ? എന്നാലും ആരാവും അത് കത്തിച്ചിട്ടുള്ളത്? അത് വല്ല കുടിയന്മാരും ചെയ്‌ത പണിയാകും. നന്ദൻ അങ്ങനെ ഒന്നും ചെയ്യില്ല. അവൻ ബാംഗ്ലൂരിൽ സെറ്റിലായതിന് ശേഷം വല്ലപ്പോഴും ഇങ്ങോട്ട് വന്നാലായി. യാശോദാമ്മയാണേൽ മരിക്കും വരെ ഈ വീട് വിട്ട് മാറി നിന്നിട്ടുമില്ല. പക്ഷെ ആ വീടൊന്ന് പുതുക്കി പണിയാൻ നന്ദനോട് പല വട്ടം യാശോദാമ്മ പറഞ്ഞിട്ടുണ്ട്. അവന് അവിടെ ബാംഗ്ലൂരിൽ ഭാര്യയും കുട്ടികളും സ്വന്തമായിട്ട് ഫ്ലാറ്റും ഉള്ളപ്പോൾ ഇത് പുതുക്കി പണിഞ്ഞിട്ട് എന്ത് കിട്ടാനാ? അതും ശരിയാ. പോരാഞ്ഞിട്ട് കൂടെ ചെന്ന് നിൽക്കാനും ആവുന്നത്ര പറഞ്ഞിട്ടുണ്ട്. പക്ഷെ ആര് ചെല്ലാൻ? ഏതാനും…

Read More

#ഫാൻ മെയിൽ # പ്രിയപ്പെട്ട ആര്യ ( ബഡായി ബംഗ്ലാവ് ) വായിച്ച് അറിയാൻ, ഏതാനും മാസങ്ങൾക്ക് മുമ്പ് വരെ ഇഷ്ടപ്പെട്ട നടി ആരെന്ന് ആരെങ്കിലും ചോദിച്ചാൽ ഉത്തരം പറയാൻ ഞാൻ വളരെയധികം ഡിപ്ലോമാറ്റിക് ആകുമായിരുന്നു. പക്ഷെ ഇന്ന് ഉത്തരം പറയാൻ എനിക്ക് രണ്ടാമതൊരു ഓപ്‌ഷന്റെ പോലും ആവശ്യമില്ല. ഇന്നത്തെ ആ ഉത്തരം “ആര്യ” എന്നാണ്. അതിന് നിമിത്തമായത് ആര്യയുടെ അഭിനയമോ ബഡായി ബംഗ്ലാവിലെ അവതരണമോ ബിഗ് ബോസോ അല്ല. മറിച്ച് ആര്യ ഒരു ഇന്റർവ്യൂയിൽ പറഞ്ഞ വളരെ വിലപ്പെട്ട ഒരു സ്റ്റേറ്റ്മെന്റ് ആണ്. What is Ghosted relationship? നമുക്കൊരു റിലേഷൻഷിപ്പിൽ താല്പര്യമില്ല എന്ന് കരുതൂ. പക്ഷെ ഓപ്പൺ ആയിട്ട് അത് അയാളോട് പറയാനുള്ള കെൽപ്പുമില്ല. പക്ഷെ അതേ സമയം ചുറ്റും ഉള്ളവരോട് അത് പറഞ്ഞ് വിശ്വസിപ്പിക്കുകയും ചെയ്യും. എന്നാൽ ഒരിക്കൽ പോലും ഇത് വേണ്ട എന്ന് ആ വ്യക്തിയോട് മാത്രം നമുക്ക് തുറന്ന് പറയാൻ പറ്റില്ല. അപ്പോൾ സ്വാഭാവികമായും…

Read More

ശ്രീ.എം. ടി. യുടെ തിരക്കഥയിൽ ശ്രീ. ഭരതൻ അണിയിച്ചൊരുക്കി 1989 ൽ പുറത്തിറങ്ങിയ “വൈശാലിയിൽ” തന്റെ അംഗരാജ്യത്ത് മഴ പെയ്യുവാനായി ഋഷ്യശൃംഗൻ എന്ന മുനികുമാരനെ വശീകരിച്ച് കൊണ്ട് വരുക എന്നതായിരുന്നു മാലതിയുടെ മകളായ വൈശാലിക്ക് ലഭിച്ച ടാസ്ക്. കാലം മാറി, കഥ മാറി. 2023 ഫെബ്രുവരി 14. എന്നാൽ ഇന്ന് വീണ്ടും ഒരു ടാസ്ക് വൈശാലിയെ തേടി എത്തിയിരിക്കുന്നു. അംഗരാജ്യത്ത് വീണ്ടും മഴ കിട്ടാതെയായി. പക്ഷെ ഇത്തവണ വൈശാലിക്ക് ലഭിച്ച ടാസ്ക്, ഋഷ്യശൃംഗനുമായി നമ്മുടെ കൊച്ചു കേരളത്തിൽ 24 മണിക്കൂർ കറങ്ങി നടക്കുക എന്നതാണ്. എന്നാൽ ഈ 24 മണിക്കൂറിനുള്ളിൽ കേരള ജനതയിൽ നിന്നും യാതൊരു വിധ ബുദ്ധിമുട്ടുകളും ഇവർക്ക് നേരിടേണ്ടി വരരുത്. ടാസ്ക് ഭംഗി ആയി നിർവഹിച്ചാൽ വീണ്ടും അംഗരാജ്യത്ത് മഴ ലഭിക്കും. അങ്ങനെ ആ ദൗത്യം നിറവേറ്റാൻ വേണ്ടി അന്നത്തെ അതേ വേഷ വിധാനത്തിൽ ഇരുവരും കേരളത്തിൽ എത്തി. NB: ദയവായി നിങ്ങളുടെ കാലിൽ ധരിച്ചിരിക്കുന്ന “ലോജിക്” എന്ന…

Read More

Back to 2017 തല്ക്കാലം കുഞ്ഞുങ്ങൾ ഒന്നും ഇപ്പോഴേ വേണ്ടാന്ന് കട്ട തീരുമാനം എടുത്ത ആ രാത്രി, ആ നശിച്ച രാത്രി. എടി സുഷൂ, നമുക്ക് ഒരു രണ്ട് വർഷം കൂടി ഫാമിലി പ്ലാനിങ് നടത്താം. എന്നിട്ട് മതി കുഞ്ഞുങ്ങൾ. എന്ത് പറയുന്നു? പിന്നെന്താ, എനിക്ക് എപ്പോഴേ സമ്മതം. ഏട്ടനും ഈ ഗൾഫൊക്കെ മതിയാക്കി ഇവിടെ വല്ല ജോലിയും നോക്ക്. ഒന്നുമില്ലേലും എന്നും കാണെങ്കിലും ചെയ്യാല്ലോ? യേയി….. യേയി, വെറുതെ ഇരിക്ക്. ഇക്കിളാവുന്നു. എന്റെ മോളെ. രണ്ട് വർഷം കാണാതെ ഇരുന്നിട്ട് ഈ വയറ്റിൽ ഇങ്ങനെ മുറുകെ പിടിക്കുമ്പോൾ ഉള്ള സുഖം, എന്നും കണ്ടാൽ കിട്ടുമോ? അതില്ല. എന്ന് കരുതി ഇന്ന് അഭ്യാസം ഒന്നും വേണ്ടാട്ടോ. പിരിയഡ്സ് കഴിഞ്ഞ് 10 ദിവസം ആയതേ ഉള്ളൂ. ആഹാ 10 ആയോ? ഇപ്പോൾ ശരിയാക്കിത്തരാം. അയ്യോ എന്റേൽ ഗുളിക ഒന്നുമില്ല. പോയേ മാറി. ഞാനും പച്ചയാടി. അയ്യോ വേണ്ടാ, നമ്മുടെ പ്ലാനിങ്🙆‍♀️ നീയൊന്നു ചുമ്മാതിരി,…

Read More

“വിശേഷം” ഒന്നും ആയില്ലേ മോളെ? ആർക്കാ കുഴപ്പം? ഡോക്ടർക്ക് !!! ഡോക്ടർക്കോ? അതേ ആന്റി. ഞങ്ങൾ ഇന്നലെ കാണാൻ പോയ ഡോക്ടർക്ക് കോവിഡ് ആയെന്ന് ഏട്ടൻ പറയുന്നത് കേട്ടു. കോവിഡൊക്കെ ഇപ്പോഴും ഉണ്ടോ? ഞാൻ അതല്ല മോളെ ഉദ്ദേശിച്ചത്. നിന്റെ കൂടെ കെട്ട് നടന്ന ഗോപാലന്റെ മോൾക്ക് ഇത് രണ്ടാമത്തെ പേറാണ്. നിങ്ങൾക്കും കാണില്ലേ ആഗ്രഹം? അങ്ങനെ പറയല്ലേ ആന്റി. ആന്റിയുടെ കൂടെ പഠിച്ച ശകുന്തള ചേച്ചിക്ക് കെട്ടിയോന്മാർ മൂന്ന് ആണെന്നാ കര കമ്പി. എന്ന് കരുതി സൽസ്വാഭാവി ആയ ആന്റിക്ക് അങ്ങനെ പറ്റുമോ? അഥവാ പറ്റിയാൽ തന്നെ ആന്റി കേവലം മൂന്ന് പേരിൽ ആന്റി സംതൃപ്തി അടയുമോ? എടി കൊച്ചേ, എന്നാ വർത്താനമാടി നീ ഈ പറയുന്നത്? വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കണം കേട്ടല്ലോ? ചുമ്മയാണോ നിനക്കൊക്കെ കുഞ്ഞുങ്ങൾ ഉണ്ടാവാത്തത്. പ്ഫാ പറട്ട കിളവി. മിണ്ടി പോകരുത്. ഞാൻ കുറേ നാള് കൊണ്ടേ നിങ്ങളെ നോക്കി വെച്ചേക്കുക ആയിരുന്നു. വർഷങ്ങളായി ഒരു…

Read More

ഇനിയെന്തെങ്കിലും കുഴി മാടത്തിൽ ഇടാനുണ്ടോ? മുകളിൽ നിന്ന് ആരോ വിളിച്ചു പറയുന്നത് എന്റെ ആത്മാവിന് കേൾക്കാം. അമ്മയെ മാത്രം അവിടെങ്ങും കാണുന്നില്ല. എന്റെ വിയോഗത്തിൽ സമനില തെറ്റിയ അമ്മ എന്നെ ഇട്ടു മൂടാൻ തക്ക നെയ്യപ്പം ചുട്ടോണ്ട് ഓടി വന്ന് പറഞ്ഞു. എന്റെ മോൻ അവന് ഏറ്റവും ഇഷ്ടപ്പെട്ട നെയ്യപ്പം തിന്ന് തീർക്കും വരെ അവനെ ആരും ഒന്നും ചെയ്യല്ലേ 🙏🏾 ✍️ദർശരാജ് ആർ സൂര്യ

Read More

2009 നവംബർ 11. ഏഷ്യയിലെ ഏറ്റവും വല്യ കന്നു കാലി ചന്തയായ ബീഹാറിലെ സോൺപൂർ മേള അരങ്ങേറുന്ന ഗംഗാ നദിയുടെ തീരം. ദേവേട്ടാ, ആ മേള നടത്തുന്ന ബീഹാറി എന്താ അങ്ങോട്ട് കൂട്ടികൊണ്ട് പോയി പറഞ്ഞത്? ഓ അതോ? അവൾ കൂടെ വരുമെങ്കിൽ നാളെ സൂര്യൻ ഉദിക്കും മുമ്പ് കൊണ്ട് പോവാൻ, ആരും തടയില്ലാത്രേ. മറിച്ച് അവൾ കൂടെ വന്നില്ല എങ്കിൽ പിന്നെ അവളുടെ പേരും പറഞ്ഞോണ്ട് ഈ പരിസരത്ത് കണ്ടുപോകരുതെന്ന്. ഇത് സാലം ഷായുടെ വാക്കാണ് പോലും. പന്ന പൊ%₹#&@…………………. എന്നിട്ട് ദേവേട്ടൻ എന്ത് പറഞ്ഞു? എന്ത് പറയാൻ? കൈ കൊടുത്തു. നീലാമീ ശുരൂ ഹോ ജായ്( മൈക്ക് അന്വൺസ്മെന്റ് ) ദേ ലേലം വീണ്ടും തുടങ്ങി, മാറി നിന്ന് സംസാരിക്കാം. മനുഷ്യാ നിങ്ങൾക്ക് എന്തിന്റെ കേടാ? അവൾ ആദ്യമായി പ്രസവിച്ചിട്ട് വെറും രണ്ടേ രണ്ട് ദിവസമേ ആയോളെന്നാ അയ്യാളുടെ കൂടെ നിന്നവൻ പറഞ്ഞത്. പോരാഞ്ഞിട്ട് ആ കുട്ടി കണ്മുന്നിൽ…

Read More

2005 ജൂൺ 16 അന്നെനിക്കൊരു പതിമൂന്ന് വയസ്സ് കാണും.ഒരകന്ന ബന്ധത്തിലുള്ള ചേച്ചി(മായ ദേവി-ഇത് അവരുടെ ശരിക്കും ഉള്ള പേരല്ല), മരണപ്പെട്ട ദിവസം കൂടിയായിരുന്നു അത്.വർഷങ്ങൾക്ക് മുമ്പ് കണ്ട ശ്രീ വിനയന്റെ ആകാശഗംഗയിൽ ചിതയിൽ കിടന്നോണ്ട് വെള്ളം ചോദിക്കുന്ന മയൂരിയെ, ജീവനോടെ കത്തിക്കുന്ന ദാരുണ രംഗം മനസ്സില്ലുള്ളത് കൊണ്ട് മരണവീടുകളിൽ ആ സമയത്ത് ഞാൻ പോവാറില്ലായിരുന്നു.ഇന്നും വളരെ വേണ്ടപ്പെട്ടവരുടെ മരണത്തിൽ മാത്രമേ ഞാൻ പങ്കെടുക്കാറുള്ളൂ. അഥവാ പോയാലും അടക്കം ചെയ്യും മുമ്പ് സ്ഥലം വിടും,അല്ലെങ്കിൽ ദഹിപ്പിക്കുന്ന/പെട്ടി മൂടുന്ന സമയത്ത് മാറി നിൽക്കും.കാരണം എന്തെന്നാൽ, ചിതക്ക് തീ കൊളുത്തുന്ന സമയം ആകുമ്പോൾ മരിച്ചു കിടക്കുന്ന വ്യക്തി വെള്ളം ചോദിക്കുന്ന ഒരു ഉൾവിളി എന്നിൽ ഉണ്ടാകും.ഒരുപക്ഷെ ഈ വരി വായിക്കുമ്പോൾ നിങ്ങളിൽ ചിലർക്കെങ്കിലും ഈ പോസ്റ്റിന് താഴെ പൊട്ടിച്ചിരിയുടെ സ്മൈലി ഇടാൻ വിങ്ങുന്നുണ്ടാവാം.പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം അക്കാലത്തെ പേടി സ്വപ്നം ആയിരുന്നു ഈ ഉൾവിളി.അത്രയേറെ ആഴത്തിൽ ആ രംഗം എന്റെ മനസ്സിൽ കയറിപറ്റിയിരുന്നു. അങ്ങനെയുള്ള എന്നേയും…

Read More