Author: Hemalatha c.k.

കൊച്ചു കൊച്ചു എഴുത്തുകൾ കഥയായും കവിതയായും …. ചെറിയെ ചെറിയ അംഗീകാരങ്ങളും ഇടയ്ക്കിടെ ആസ്വദിക്കാനാകാറുണ്ട്

ഓഫീസിലും അത്യാവശ്യം തിരക്കായിരുന്നു.. മനസ്സിനും ശരീരത്തിനും റെസ്റ്റ് കിട്ടിയിട്ടേയില്ല. എല്ലാം കഴിഞ്ഞ് തിരക്കുള്ള ബസ്സിൽ തൂങ്ങിപ്പിടിച്ച് ഇങ്ങെത്തിയപ്പോഴേക്കും സർവ്വ അസ്ഥികളും നുറുങ്ങുന്ന പോലെ.. ഒരല്പ സമയം വിശ്രമിക്കണം. ബസ്സിറങ്ങി വീട്ടിലേക്ക് നടക്കുന്നതിനിടെ ഇന്ദു മനസ്സിൽ കരുതി… എവിടെ.. സമയം സന്ധ്യയാവാറായി! “ഇനിയിപ്പൊ ഇരിക്കാനൊന്നും സമയമില്ല “. പുറത്തെ ടേപ്പിൽ നിന്നും കാൽ കഴുകി ചെരിപ്പ് പുറത്ത് വച്ച് വാതിൽ തുറക്കവേ അവൾ സ്വയം പിറുപിറുത്തു.. ഹാന്റ് ബാഗ് കിടക്കയിലേക്കിട്ട് ബാത്ത്റൂമിൽ കയറി മേൽ കഴുകി നൈറ്റി എടുത്തിട്ട് അടുക്കളയിൽ ചെന്ന് ഒരു ഗ്ലാസ് ചായയിട്ടു. കാസ്സറോൾ തുറന്ന് ബ്രേക്ക്ഫാസ്റ്റിനുണ്ടാക്കിയ ഇടിയപ്പത്തിന്റെ ബാക്കിയിൽ നിന്ന് ഒരു പീസ് പൊട്ടിച്ച് വായിലേക്കിടവേ ചുറ്റിനും ഒന്നു കണ്ണോടിച്ചു.. ഹാവൂ… !! രാവിലത്തെ പാചക പരാക്രമങ്ങൾ കഴിഞ്ഞ് നിലം അതുപോലെ കിടക്കുന്നു. തൂത്തുവാരി വൃത്തിയാക്കിയിട്ടു വേണം വിളക്കു കത്തിക്കാൻ.. ഗ്ലാസ്സിലെ ചായ വലിച്ചു കുടിച്ച് ചൂൽ എടുക്കാനായി സ്റ്റോർ റൂമിലേക്ക് നടന്നു. നിലവിളക്ക് കഴുകി വൃത്തിയാക്കി തിരിയിട്ട്…

Read More

  അവിചാരിതമായിവീണു കിട്ടിയതായിരുന്നു ഉമക്ക് രണ്ടു ദിവസം! കൂച്ചു വിലങ്ങുകളഴിച്ച് മനസ്സിനെയൊന്നു പരോളിലിറക്കി….   എല്ലാമൊന്ന് ചുറ്റി നടന്ന് കാണണം. പോക്കുവെയിൽ പച്ചിലകളിൽ കിന്നാരം പറയുന്നത്!🥰 പറവകൾ അനന്ത വിഹായസ്സിലേക്ക് പറന്നകലുന്നത്…  🥰 കുളിരേകും നൂൽ മഴയെ കാറ്റ് തട്ടിപ്പറിക്കുന്നത്..  🥰 സൂര്യകിരണങ്ങളെ ആവാഹിച്ചും കൊണ്ട് താമരപ്പൂക്കൾ ചിരി തൂകി നിൽക്കുന്നത്…  🥰 നറുനിലാവു പൊഴിക്കും പൂർണ്ണേന്ദുവിനെ ആകർഷിക്കുവാൻ വിടർന്നു നിൽക്കും കുമുദങ്ങളുടെ തുടുത്ത മുഖഭംഗികൾ ആസ്വദിക്കുവാൻ..  🥰 മനസ്സങ്ങ് പായുകയാണ്..  🥰 പണ്ടു നടന്ന വഴികളിലൂടെ ഒന്നു നടക്കാനിറങ്ങിയതായിരുന്നു..   ” ഉമക്കുട്ടിയല്ലെ ഇത്..  എത്ര കാലായി കണ്ടിട്ട്…  ” വഴിയോരക്കാഴ്ചകളിൽ പഴയതെല്ലാം മുഖം മിനുക്കി കണ്ടാലറിയാത്ത വിധം മാറ്റം വന്നിരിക്കുന്നു.  എല്ലാമൊന്നു പണിപ്പെട്ടു താരതമ്യം ചെയ്യുന്നതിനിടയിൽ വന്ന ചോദ്യം ഉമയെ അമ്പരപ്പിച്ചു.  “ആരാണ്? നല്ല മുഖപരിചയം..  “ ചുളിവു വീണ കവിളുകൾ ക്ഷീണിച്ച കണ്ണുകൾ നരകയറിയ മുടിയിഴകൾ കാലങ്ങൾ കൊണ്ടു വളർന്നു കൊഴുത്ത ദേഹം പക്ഷേ തളർന്ന് ഇടിഞ്ഞു തൂങ്ങിയിരിക്കുന്നു! കാലം…

Read More

” യാത്രക്കാരുടെ ശ്രദ്ധക്ക് ” വൈകിട്ട് 4.30 നാണ് ഡിപ്പാർച്ചർ.. രാധികയും ഭർത്താവും മൂന്നു മണിക്ക് തന്നെ ചെന്നൈ സെൻട്രൽ സ്റ്റേഷനിലെത്തി. പുറത്ത് തല പൊട്ടിത്തെറിക്കുന്ന ചൂട്. “അരിഞ്ഞ തലവേദന തുടങ്ങുന്നുണ്ട്. “ഇനി ഇന്നത്തെ കാര്യം തഥൈവ..” “സാരമില്ല: ആ ഫാനിന്റെ ചുവട്ടിൽ ഇരുന്ന് കാറ്റ് കൊണ്ടാൽ മാറിക്കോളും ” .ഒരു ചൂടു ചായ കുടിക്കവേ രവി പറഞ്ഞു. വിശാലമായ വിശ്രമമുറിയിൽ നിറയെനിരത്തിയിട്ട കസേരകളിൽ ഒന്നു പോലും ഒഴിവില്ല! ചുറ്റിനും ഒരു കൂട്ടം ലഗ്ഗേജുകളുമായി പലരും തറയിൽ തന്നെ ഇരിക്കുയാണ്.. ഡിസ്പ്ലേ ബോർഡിൽ ചെന്നൈ മംഗലാപുരം ട്രെയിനിന്റെ സാന്നിധ്യം അറിയിച്ചു കൊണ്ട് പ്ലാറ്റ്ഫോം നമ്പർ തെളിയുന്നു. ബാഗുമെടുത്ത് തങ്ങൾക്കായി ബുക്ക് ചെയ്ത കോച്ചിലേക്ക് നടന്നു. മിക്കവാറും രാത്രി യാത്രയാണ് തരമാവുക. ഇതിപ്പോൾ… വെയിലിന്റെ കാഠിന്യം വല്ലാതെ കുറഞ്ഞിട്ടില്ല. ട്രെയിൻ പുറപ്പെട്ടു. അത്യാവശ്യം നല്ല സ്പീഡിൽ തന്നെ ലക്ഷ്യത്തിലേക്ക് കുതിക്കാൻ തുടങ്ങിയിരിക്കുന്നു. കമ്പാർട്ട്മെന്റിലേക്ക് കാറ്റ് വീശുന്നുണ്ട്. പക്ഷേ ചൂടുകാറ്റ്. ആണെന്നു മാത്രം. തലയുടെ…

Read More

# സൗഹൃദം അന്നും ഇന്നും: “ഹലോ ” സുനീ… ഫോണിന്റെ അങ്ങേത്തലയ്ക്കലിൽ നിന്നും കേട്ടു വിളി സുനിയ്ക്ക് ഒരു ഊർജ്ജം തരുന്നത് തന്നെയാണ് എന്നും..! “എവിടെയായിരുന്നു ഇതുവരെ … വല്യ തിരക്കുള്ള ആളായി ഇപ്പോൾ ” എന്ന് മന: പൂർവ്വം അവൾ പരിഭവിച്ചു. ദിവസം തെറ്റാതെ ഒരു വിരലിനപ്പുറം സന്ദേശങ്ങൾ വരും.. എങ്കിലും..! സുനിതയും സുമേഷും ചെറുപ്പം മുതലേ കളിക്കൂട്ടുകാരായിരുന്നു. . രണ്ടു പേരും ഒരേ പോലെ കാഴ്ചപ്പാടുളളവർ … വായന ഒരു ഹരമായിരുന്നു.. രണ്ട് പേർക്കും.. പൂമ്പാറ്റ, ബാലരമ, അമ്പിളിയമ്മാവൻ എന്നു വേണ്ട! ഒരിക്കൽ അഞ്ചാം ക്ലാസ്സിൽ വെച്ച് ബാലകഥാ പുസ്തകം പരസ്പരം കൈമാറിയ വേളയിൽ കുട്ടികൾ കളിയാക്കി ചിരിച്ചു.. ! ഒന്നുമറിയാതെ ചങ്ങാതിമാർ വായനയിലേക്ക് തിരിഞ്ഞു…😀 ക്ലാസ്സുകൾ കയറുന്തോറും സുനി പുസ്തകപ്പുഴുവിന്റെ പ്രതിഛായ പേറി ക്ലാസ്സിൽ ഒന്നാം സ്ഥാനക്കാരി പട്ടം അലങ്കരിച്ചു… ! നേർ വഴിയിലൂടെയുള്ള യാത്രയിൽ വഴിയോര കാഴ്ചകൾ കാണാതെ പോയി ! അന്നൊരു ഇൻസർവ്വീസ് ട്രെയിനിങ്ങായിരുന്നു..…

Read More