Author: Hussain MK

കുഞ്ഞാപ്പുവിൻ്റെ ഭാര്യ കുഞ്ഞാമിന അവളുടെ വീട്ടിലേക്ക് പോയി. കുഞ്ഞാപ്പു സ്ഥലത്തില്ലാത്ത സമയത്താണ് ആ മഹാ സംഭവം അരങ്ങേറിയത്. ആങ്ങള കാണാൻ വന്നപ്പൊ അവൻ്റെ കൂടെ പോവുകയായിരുന്നു. കുഞ്ഞാപ്പു സ്ഥലത്തില്ലാത്തതിനാൽ ഫോൺ കൊണ്ടു പോയിട്ടില്ലാത്തതിനാലും വിവരം പറയാൻ അയൽവാസി സുലൈമാൻ്റെ പൊരക്കാരെ ഏൽപിച്ചിരുന്നു. അവര് വിവരം പറഞ്ഞെങ്കിലും കുഞ്ഞാപ്പൂന് തൃപ്തിയായില്ല. കുഞ്ഞാപ്പുവാണെങ്കിൽ ഫോൺ തൊട്ടതേയില്ല. അതെടുത്താലല്ലെ കുഞ്ഞാമിനാക്ക് എന്തേലും പറയാൻ പറ്റൂ. നേരമേറെയായിട്ടും കുഞ്ഞാപ്പുവിൻ്റെ വിളി വരാത്തതിനാൽ കുഞ്ഞാമിനാക്കും ഒരു ശങ്ക. അങ്ങാടിയിലേക്ക് പോയ ആളാണ്. തിരിച്ചു വീട്ടിലെത്തിയില്ലെ എല്ലാ കുരുത്തക്കേടിലും ചെന്നു ചാടാറുള്ളതുമാണ്. എന്നൊക്കെ കുഞ്ഞാമിന ചിന്തിച്ചു തല പുണ്ണാക്കി ചൊറിയുന്നത് കണ്ടപ്പഴാണ് നാത്തൂൻ ആദ്യവെടി പൊട്ടിച്ചത്. “എന്നാലും പറയാതെ പോന്നത് ശരിയായീല”. അത് കേട്ട പാടെ കുഞ്ഞാമിന നാത്തൂനെ ഒന്നിരുത്തി നോക്കി. ബല്യ പെരുന്നാളിന് നാലഞ്ച് പൊതി ഇറച്ചി കുഞ്ഞാമിനക്ക് കിട്ടീട്ടീണ്ട്. അതേ പോലെ കുഞ്ഞാമിനൻ്റെ ആങ്ങളക്കും കിട്ടീട്ടുണ്ടാകും. അപ്പൊ ആങ്ങള വിളിച്ചപ്പൊ പെട്ടെന്നെറങ്ങിപ്പോന്നതിലെ രഹസ്യം ” കുഞ്ഞാമിന ഒരുമ്പെട്ടാൽ…

Read More

മൂസഹാജി പി പി. പി പി എന്നത് സംശയിക്കണ്ട, വീട്ടുപേരിൻ്റെ ചുരുക്കമാ. പള്ളിപ്പറമ്പിൽ എന്നതിൻ്റെ ചുരുക്കം. നാട്ടുകാർ ആ പി പി യെ പരക്കം പാച്ചിൽ എന്ന് മാറ്റിയിട്ടുണ്ട്. ഇത്രയും പറഞ്ഞപ്പോഴേക്കും ആളെപ്പറ്റി ഏകദേശ ധാരണ കിട്ടിയിട്ടുണ്ടാകും എന്ന് വിചാരിക്കുന്നു. സന്ധ്യാസമയത്ത് മൂസ ഹാജിക്ക് ഒരിറക്കം ഉണ്ട് അങ്ങാടിയിലേക്ക്. അവിടെ കാരണവൻമാരുടെ സഭയിൽ പോയി ഒന്ന് മുഖം കാണിക്കും. അതൊരു ശീലമായതോണ്ട് വീട്ടുകാർക്കും ഒരു സന്തോഷമാണ്. കുട്ടികൾ വല്ലതും പഠിക്കാൻ ഇരിക്കുന്ന സമയത്ത് ആ ലൈറ്റിടല്ലെ ഈ ഫാനിടല്ലെ എന്നൊക്കെ പറഞ്ഞ് സ്വസ്ഥത നഷ്ടപ്പെടുത്തുന്ന ഒരു കലാപരിപാടി മൂസ ഹാജിക്കുണ്ട്. അങ്ങാടിയിലേക്ക് പോയാൽ പിന്നെ പ്രശ്നമില്ലല്ലൊ. അന്ന് മൂസഹാജി ഒരു കാര്യം പ്രത്യേകം ശ്രദ്ധിച്ചു. കൂട്ടത്തിലുള്ളവയസ്സന്മാരെല്ലാം അവരുടെ മക്കളുടെ വീട്ടിൽ മാറി മാറിത്താമസിക്കുന്നവരാണ്. അതിൻ്റെ പേരിലുള്ള ബഡാ ബഡാ തള്ളലുകളായിരുന്നു അന്ന് കാരണ സഭയിൽ ഉണ്ടായത്. അന്ന് മുതൽ മൂസഹാജിക്ക് ഒരാഗ്രഹം. അതുപോലെ മക്കളുടെ വീട്ടിൽ മാറി മാറിത്താമസിക്കണം. മക്കൾക്ക് വെറുപ്പുണ്ടാവാതിരിക്കാൻ…

Read More

അങ്ങിനെ സുലൈമാൻ കിഴങ്ങ് വിൽക്കാൻ തീരുമാനിച്ചു. കിഴങ്ങെന്ന് വച്ചാൽ ഉരുളൻകിഴങ്ങ്. ഒരു ഉന്തുവണ്ടിയിലാണ് സുലൈമാൻ്റെ കിഴങ്ങ് വിൽപ്പന. അങ്ങിനെ റോഡ് സൈഡിൽ തിരക്കൊഴിഞ്ഞ ഒരു സ്ഥലത്ത് ഉന്തുവണ്ടി നിർത്തിയിട്ട് സുലൈമാൻ വിൽപന ആരംഭിച്ചു. വാഹനത്തിൽ പോകുന്ന പലരും സുലൈമാൻ്റെ കിഴങ്ങ് വാങ്ങിക്കൊണ്ടിരുന്നു. അതിനിടയിൽ വാഹനത്തിൽ നിന്ന് ഇറങ്ങി വന്ന ഒരു ടീം സുലൈമാൻ്റെ കിഴങ്ങെടുത്ത് പൊട്ടാറ്റോ എന്നും പറഞ്ഞ് കവറിലാക്കിക്കൊണ്ടിരുന്നു. സുലൈമാനും വിചാരിച്ചു പൊട്ടിയ കിഴങ്ങിന് പൈസ കുറക്കേണ്ടി വരുമെന്ന്. എന്നാൽ അവർ കൃത്യമായ പൈസ തന്നെ സുലൈമാൻ്റെ കയ്യിൽ കൊടുത്ത് പൊട്ടാറ്റോയുടെ കവറുമായി പോയി. സുലൈമാനിത് വളരെ അതിശയമായി. പൊട്ടിയ കിഴങ്ങിനാണ് ശരിയായ ആവശ്യം എന്ന് സ്വാഭാവികമായും സുലൈമാൻ ചിന്തിച്ചു. കാരണം ആ കിഴങ്ങ് വാങ്ങിപ്പോയ ടീം പൊട്ടാറ്റോ എന്ന് പറഞ്ഞു കൊണ്ടാണ് കിഴങ്ങ് കവറിലാക്കിയത്. അതു കൊണ്ട് തന്നെ ഇനി വരുന്നവർക്ക് പൊട്ടിയതും വിണ്ടതും ചതഞ്ഞതുമായ കിഴങ്ങ് തന്നെ കൊടുത്ത് സന്തോഷിപ്പിക്കണമെന്ന് സുലൈമാനും തീരുമാനിച്ചു. പിന്നീട് വന്ന ഒന്നു…

Read More

നിൻ മനം തേടി ഞാൻ നിന്നെ സമീപിച്ചാൽ എന്തിനീ എന്തിനീ നൊമ്പരങ്ങൾ പൊയ് പോയ നാളുകൾ തിരിച്ചു വന്നീടുമോ പൊയ് പോയ രാവുകൾ തിരിച്ചു വന്നീടുമോ ഇനിയും നീ കാത്തിടുന്ന – താർക്കു വേണ്ടി. എന്റെയീ പാട്ടുകൾ വീണമീട്ടീടുവാൻ രാഗമായ് എന്നും നീ വന്നീടുമോ തേനിശൽ പെയ്യുമീ മധുരമനോഹര ഗാനങ്ങൾ ചേർത്തു വച്ച – താർക്കു വേണ്ടി

Read More

ഒരു ബംഗാളി ഞമ്മളെ കടയിൽ വന്ന് ചോദിച്ചതാ ഈസ് റ്റോ പോപ്പി. നല്ല തിരക്കുള്ള സമയമായതിനാൽ ഇപ്പൊ തരാമെന്ന് ഞാൻ പറഞ്ഞു. സംഗതി എന്താണെന്ന് മനസ്സിലാവണ്ടെ. എന്റെ ബുദ്ധിമുട്ട് കണ്ടിട്ടാവണം ബംഗാളി തന്നെ ഈസ്റ്റോ പോപ്പിക്ക് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചു. ബംഗാളിയോട് തലങ്ങും വിലങ്ങും തിരിച്ചും മറിച്ചും ചോദിച്ചിട്ടും മനസ്സിലാവണ്ടെ ഈസ് റ്റോ പോപ്പി. പത്ത് മിനിറ്റിലധികം സമയം ബംഗാളി തിരഞ്ഞിട്ടും ഈസ് റ്റോ പോപ്പി കണ്ടെത്താൻ കഴിഞ്ഞില്ല. നിരാശയോടെ ബംഗാളി സ്ഥലം വിട്ടു. കടയിൽ വരുന്ന ബംഗ്ല ഭാഷ അറിയുന്നവരോടൊക്കെ ഈസ് റ്റോ പോപ്പി അറിയുമോന്ന് ചോദിച്ചു. ഈസ്റ്റേൺ കമ്പനിയുടെ ഉൽപന്നങ്ങളെല്ലാം തിരിച്ചും മറിച്ചും പരിശോധിച്ചു.. ഞാനും രണ്ട് സഹായികളും തിരഞ്ഞു തളർന്നു. സംഗതി ഇവിടെയുണ്ടെന്നും മറ്റൊരു ബംഗാളി ഇവിടെ നിന്ന് വാങ്ങിയിട്ടുണ്ടെന്നും ബംഗാളിയുടെ സംസാരത്തിൽ നിന്ന് മനസ്സിലായിരുന്നു. പക്ഷേ ഈസ് റ്റോ പോപ്പി മാത്രം മനസ്സിലായില്ല. തിരഞ്ഞു തിരഞ്ഞു മടുത്ത് ഒരു മൂലയ്ക്കിരുന്നപ്പോഴാണ് വിറളി പിടിച്ചു കൊണ്ട് ബംഗാളി…

Read More

തിരയുകയാണ് ഞാൻ ഈ വഴിത്താരയിൽ ഇറ്റിറ്റു വീണ നിൻ ‘മിഴി’ത്തുള്ളികൾ. ഒരിക്കലും മായാത്ത ഓർമ്മച്ചെപ്പിലെ മധുരമായൊഴുകുന്ന വരികൾ തീർക്കാൻ. ഹുസൈൻ എം കെ

Read More

പൊട്ടിവീണ മാലയിലെ ചിതറിത്തെറിച്ച മുത്ത്മണികളെപ്പോലെയായിരുന്നു അന്നാകാശത്ത് നക്ഷത്രങ്ങൾ. കുളിർ കാറ്റ് വീശുന്ന ഭൂമിയുടെ വിരിമാറിലന്ന് നിലാവിനാൽ അലങ്കരിച്ചിരുന്നു. നീ യാത്രയായിപ്പോയ വഴികളിൽ നിഴലുകൾ ഭീതിപ്പെടുത്തുന്ന രൂപം പൂണ്ടിരുന്നു. എങ്കിലും ഞാൻ കാത്തിരിക്കുകയാണ്, നീ എന്നെ തഴുകിയുറക്കിയ രാവുകളെ ധന്യമാക്കുവാൻ. മഴയോട്……… ഹുസൈൻ എം കെ

Read More

സുലൈമാൻ്റെ പെങ്ങൾ പ്രസവിച്ചതാണ് സംഭവത്തിന്നാധാരം. പെങ്ങൾ പ്രസവിച്ചപ്പോൾ വീട്ടിലെത്തിയ വിവിധങ്ങളായ തീറ്റ സാധനങ്ങൾ ലാക്കാക്കി സുലൈമാൻ ഇടയ്ക്കിടയ്ക്ക് അടുക്കളയിലേക്ക് തേരോട്ടം നടത്തും. ഹോർലിക്സ്, ബൂസ്റ്റ്, കാട മുട്ട, നാടൻ കോഴിമുട്ട, പഴവർഗ്ഗങ്ങൾ, അരിഷ്ടങ്ങൾ ഇവയെല്ലാം ഈ സമയത്ത് അടുക്കളയിൽ സുലഭമാണ്. മാത്രമൊ കിളി കിളി കിക്കിളി പോലുള്ളൊരു ഹോം നഴ്സും അവിടെയുണ്ട്. ഹോം നഴ്സിനെ സുലൈമാന് വളയ്ക്കാൻ അറിയാത്തതുകൊണ്ട് ഹോം നഴ്സ് സുലൈമാനെ വളച്ചോട്ടെ എന്ന ഒരു ലക്ഷ്യവും അവനുണ്ട്. ശാരീരികമായി വളവുള്ള സുലൈമാന് തലക്ക് വല്യ വെളിവില്ലെ എന്ന് കിളി കിളി കിക്കിളിക്ക് തോന്നാതിരിക്കാൻ സുലൈമാൻ്റെ ഉമ്മയും മറ്റുള്ളവരും അതീവ ജാഗ്രത തന്നെ പുലർത്തിയിരുന്നു. അതു കൊണ്ട് തന്നെ സുലൈമാനെ വാനോളം പുകഴ്ത്തിക്കൊണ്ടാണവർ കിക്കിളിയുടെ മുമ്പിൽ അവതരിപ്പിച്ചത്. സുലൈമാൻ സൽസ്വഭാവിയാണെന്നുള്ള ധാരണയിൽ കിക്കിളി സുലൈമാനുമായി അടുത്തിടപഴകാനൊക്കെ തുടങ്ങി. ഇത് സുലൈമാനെ രോമാഞ്ചകഞ്ചുകനാക്കി. അനുരാഗത്തിൻ്റെ പോക്കുവെയിലിൽ സുലൈമാൻ പലപ്പോഴും ഉല്ലസിച്ചു. കിന്നരിച്ചെത്തുന്ന മന്ദമാരുതൻ്റെ തലോടലിൽ സുലൈമാൻ പലപ്പോഴും നിർവൃതി പൂണ്ടു. ഈറൻ…

Read More

പണ്ടു പണ്ട് അതായത് പത്തിരുപത്തഞ്ച് വർഷങ്ങൾക്ക് മുമ്പ് കുഞ്ഞാപ്പു ഒരു യാത്ര പോയി. ദൂരെയെങ്ങുമല്ല, കുറച്ചപ്പുറത്തേക്ക് തന്നെ. മിനി ബസ്സുകൾ നിരത്തുകൾ കയ്യടക്കും മുന്നെ ജീപ്പുകളായിരുന്നല്ലൊ ആ ജോലി ഭംഗിയായി നിർവ്വഹിച്ചിരുന്നത്. യുവാവായ കുഞ്ഞാപ്പൂന് ജീപ്പിന് പിന്നിൽ തൂങ്ങിപ്പോവുക ഒരു ഹരമുള്ള കാര്യമായിരുന്നു. അതെന്താന്ന് വച്ചാൽ എല്ലാവരും ജീപ്പിൽ നിന്ന് ഒരുമിച്ച് ഇറങ്ങുമ്പോൾ ആദ്യം ഇറങ്ങി കാശ് കൊടുക്കാതെ സൂത്രത്തിൽ ചാടി ഓടാമല്ലൊ. അന്നും കുഞ്ഞാപ്പു ജീപ്പിൽ പോയത് തൂങ്ങിയിട്ടു തന്നെയായിരുന്നു. എളുപ്പത്തിൽ ഇറങ്ങാൻ നടുവിലെ സ്റ്റപ്പിൽ കുഞ്ഞാപ്പു നിലയുറപ്പിച്ചു. രണ്ട് കൊമ്പത്തും വേറെയാളുകൾ. ഉള്ളിൽ സ്ത്രീകളും കുട്ടികളും അവരുടെ പുരുഷൻമാരും. നമ്മുടെ കുഞ്ഞാപ്പൂൻ്റെ രണ്ടു ഭാഗത്തുമായി നാല് പേരോളം ഉണ്ട്. അങ്ങിനെ അടിപ്പാടി ജീപ്പ് ലക്ഷ്യസ്ഥാനത്തെത്തിച്ചേർന്നു. പക്ഷേ നിർത്തുന്നതിന് മുന്നേ മുന്നിലെ വണ്ടി പെട്ടെന്ന് നിർത്തിയത് കുഞ്ഞാപ്പൂൻ്റെ ഡ്രൈവർ ശ്രദ്ധിച്ചില്ല. ശ്രഡ മുഴുവൻ ആരൊക്കെ ഇറങ്ങിയോടും എന്നതിലായിരുന്നു. പക്ഷേ മുന്നിലെ വണ്ടിയുടെ അകാലത്തിലുള്ള നിർത്തൽ കാരണം കുഞ്ഞാപ്പൂൻ്റെ വണ്ടിക്ക് സഡൻ…

Read More

(കഥാകൃത്തിന്റെ ലോകം- ഭാഗം ഒന്ന്)  കഥയുടെ ടേണിംഗ് പോയിന്റിൽ വച്ചാണ് കഥാകൃത്തിന്റെ ശ്രദ്ധ മാറ്റിക്കൊണ്ട് ആ വാചകം കടന്ന് വന്നത്. “ദിഗന്തങ്ങൾ”. തനിക്ക് വ്യക്തമായി അറിയാവുന്ന ആ വാചകം താൻ മറന്നു പോയിരിക്കുന്നു. വ്യാപകമായി ഉപയോഗിച്ചിരുന്ന ആ പദം താനെന്തു കൊണ്ട് മറന്നു എന്നത് കഥാകൃത്തിനെ ആശ്ചര്യപ്പെടുത്തി. തനിക്ക് പ്രായാധിക്യമായോ എന്ന ചിന്തകഥാകൃത്തിന്റെ അന്തരംഗങ്ങളിൽ പ്രകമ്പനം കൊള്ളിച്ചു. മറന്നു പോയ വാക്കിന്റെ അർത്ഥ തലങ്ങൾ തേടി താൻ ഡിക്ഷണറിയിലേക്ക് നോക്കേണ്ടതുണ്ടോ എന്ന് കഥാകൃത്ത് ചോദിച്ചത് സ്വന്തം ആത്മാവിനോടായിരുന്നു. പക്ഷേ അത് ശബ്ദമായി രൂപാന്തരപ്പെട്ടപ്പോൾ കേൾക്കാനൊരാളുണ്ടായി എന്നത് കഥാകൃത്തിനെ സംബന്ധിച്ച് ഒരു ജാള്യത തന്നെ. മറ്റാരുമല്ല. സ്വന്തം ഭാര്യ. അടുക്കളയിലെ അവസാന പോരാട്ടവും കഴിഞ്ഞ് ഭാര്യ റൂമിലെത്തിയത് തന്റെ ലക്ഷ്യബോധമില്ലാത്ത ചിന്തകൾക്കിടയിൽ കഥാകൃത്ത് കണ്ടിട്ടുണ്ടായിരുന്നില്ല. ” ഒലക്കേടെ മൂട്. നിങ്ങളൊന്നു പോയിക്കെടന്നൊറങ്ങു മനുഷ്യാ” എന്ന ഭാര്യയുടെ മറുപടിയിൽ ഒലക്കേടെ മൂട് മാത്രമാണ് കഥാകൃത്തിന് കേൾക്കാൻ കഴിഞ്ഞത്. ബാക്കി ഭാഗം വാതിലടയുന്ന കര കര…

Read More