Author: Jalaja Narayanan

വാർദ്ധ്യക്യത്തിലെ പ്രണയത്തിനു ഒരു സുഖമൊക്കെയുണ്ടെന്നു സത്യഭാമക്കു മനസ്സിലായിതുടങ്ങിയതു ഈ അടുത്താണ്. അതും ഭർത്താവിനാൽ പ്രണയിക്കപെടുമ്പോൾ. സത്യഭാമയുടെ ഭർത്താവ് മഹാദേവൻ താലൂക്ക് ഓഫീസിൽ നിന്നു റിട്ടയർ ചെയ്തിട്ടു മൂന്നു വർഷമായി. അതിനു ശേഷമാണു രണ്ടു മക്കളുടെയും വിവാഹം നടന്നത്. രണ്ടു പേരും കേരളത്തിന്‌ പുറത്താണ്. ഇപ്പോൾ വീട്ടിൽ സത്യ ഭാമയും മഹാദേവനും മാത്രം. എന്നും രാവിലെ അഞ്ചരക്ക് ഉണർന്നു ചോറും കറികളും പ്രഭാതഭക്ഷണവും ഒക്കെ ഉണ്ടാക്കി മക്കളെയും ഭർത്താവിനെയും അയക്കുന്ന സത്യഭാമക്ക് ഇപ്പോൾ ചെയ്യാൻ ഒന്നും ഇല്ല. അന്നൊക്കെ ഒരു ചെറിയ കൈസഹായം പോലും ചെയ്തു തരാത്ത മഹാദേവൻ ഇന്നു എല്ലാറ്റിനും കൂടെയുണ്ട് താനും. എന്നും കാലത്തു ആറു മണിക്ക് ചെറിയ വ്യായാമങ്ങൾ ചെയ്യാനും സ്വന്തമായി നട്ടുവളർത്തുന്ന  പച്ചക്കറികൾ നനക്കാനും ഒക്കെ മഹാദേവൻഎഴുന്നേൽക്കുമ്പോൾ കൂടെ എഴുന്നേൽക്കുന്ന സത്യഭാമയോട് അയാൾ പറയും. “നീ കുറച്ചു കൂടെ കിടന്നോ ഭാമേ. ഇത്ര രാവിലെ എന്തു ചെയ്യാനാ ” എന്നിട്ടു പുതപ്പു ഒന്നുകൂടി വലിച്ചു അവളെ പുതപ്പിച്ചിട്ടു…

Read More

പ്രിയപ്പെട്ട പ്രീതേ, കുറെ നാളുകളായി നിനക്കു കത്തുകൾ എഴുതിട്ട്. നീ പിണക്കത്തിൽ ആയിരിക്കും അല്ലേ? എത്ര ഫോൺ വിളി ഉണ്ടെങ്കിലും മാസത്തിൽ ഒരു കത്ത് എഴുതും എന്നുള്ളത് നമ്മുടെ വാക്ക് ആയിരുന്നല്ലോ. ഞാൻ നിന്നോട് അന്നു വിഷ്ണുവിന്റെ വിവാഹക്കാര്യം പറഞ്ഞിരുന്നില്ലേ? ഒന്നും ശരിയാവാത്ത വിഷമത്തിലായിരുന്നു ഞാൻ. ഇന്നലെ ഞങ്ങൾ ഒരു പെൺകുട്ടിയെ കാണാൻ പോയി. അതു ഏകദേശം ഉറപ്പിക്കാം എന്നു വിചാരിക്കുന്നു. അതിനെ കുറിച്ചു എനിക്കു നിന്നോട് കുറെ പറയാൻ ഉണ്ട്‌. കിട്ടിയ ആലോചനകൾ എല്ലാം ഓരോ കാരണം പറഞ്ഞു മുടങ്ങിയപ്പോൾ വിഷ്ണു തന്നെയാണ് ഈ കുട്ടിയെ കുറിച്ചു പറഞ്ഞതു. കോളേജിൽ അവന്റെ ജൂനിയർ ആയി പഠിച്ച വൈദേഹി. “ഈ കൂട്ടി നന്നായി പാടും ഡാൻസും ചെയ്യും. കാണാൻ മോശമില്ല. ഞങ്ങൾ തമ്മിൽ അഫയർ ഒന്നുമില്ല. അറിയാം എന്നുമാത്രം. അമ്മക്ക് ഇഷ്ടമായിട്ടുണ്ടെങ്കിൽ മാത്രം മതി വിവാഹം “. വിഷ്ണു ഇങ്ങിനെ നല്ലകുട്ടി ആയി പറഞ്ഞപ്പോൾ ഒന്നുപോയി കാണാം എന്നു ഞാനും വിചാരിച്ചു.…

Read More

ടാർ ഇട്ട റോഡിൽ നിന്നും കാർ ഇടുങ്ങിയവഴിയിലേക്ക് തിരിഞ്ഞപ്പോൾ ഹേമ വേവലാതിയോടെ മഹേഷിനോട്ചോദിച്ചു. “അവർ അമ്മയെ ശരണാലയത്തിൽ കൊണ്ടാക്കുന്ന കാര്യം ഉറപ്പ് തന്നെയല്ലേ മഹിയേട്ടാ ” “പിന്നെ അതു സത്യം തന്നെയാ. വല്ലേട്ടനും ഏടത്തിയമ്മക്കും റിമയുടെ പ്രസവത്തിനു അമേരിക്കയിൽ പോവാനുള്ളതല്ലേ? ഹരിയേട്ടൻ അമ്മയെ കൂടെ കൂട്ടാമെന്നു വിചാരിച്ചാലും വിദ്യേടത്തി സമ്മതിക്കില്ല. ശ്രീലക്ഷ്മിക്കും മായക്കും ജോലി ഉണ്ട്. അവരും പറ്റില്ല എന്നു പറയും. പിന്നെ നമ്മുടെ കാര്യം ഞാൻ വല്ലേട്ടനോട് ആദ്യമേ പറഞ്ഞിട്ടുണ്ട്.” ഇത്രയും പറഞ്ഞിട്ട് മഹേഷ്‌ ഹേമയുടെ മുഖത്തേക്ക് നോക്കി. ഹേമ ഒരു ഹൈസ്കൂൾ ടീച്ചറാണ്. മക്കളാണങ്കിൽ രണ്ടു ആൺ കുട്ടികൾ. “എന്തായാലും നമുക്ക് ശരി ആവില്ല”, അവൾ തന്നതാൻ പറഞ്ഞിട്ട് പുറത്തേക്കു നോക്കിയിരുന്നു. പാർവതി അമ്മക്ക് അഞ്ചു മക്കളാണ്. മൂന്നു ആണും രണ്ടു പെണ്ണും. ഭർത്താവ് ഒരു വക്കീൽ ആയിരുന്നു. അദ്ദേഹം മരിച്ചിട്ടു ഇപ്പോൾ കൊല്ലം പത്തു കഴിഞ്ഞു. അമ്മക്ക് വയസ്സും എഴുപതു കഴിഞ്ഞു. ഇപ്പോൾ ചിലസമയങ്ങളിൽ ഒരു ചെറിയ…

Read More

പുഴക്കരയിലെ മണൽതിട്ടയിൽ ഇരുന്നു കല്ലുകൾ ഓരോന്നായി  പുഴയിലേക്കിടുമ്പോൾ മനസ്സ് വല്ലാതെ അസ്വസ്ഥമായിരുന്നു. ഇന്നലെയായിരുന്നു ആലീസിന്റെ കാൾ വന്നത്. “എടി ഈ ഏപ്രിൽ മാസത്തിൽ നമ്മുക്ക് S S. L C ബാച്ചിന്റെ ഒരു ഗെറ്റ് ടു ഗെദർ നടത്തിയാലോ? ഇപ്പോൾ വെക്കേഷൻ ആയതു കൊണ്ടു എല്ലാവരും ഫ്രീ ആയിരിക്കും. പിന്നെ പുറത്തുള്ളവർ ഒക്കെ നാട്ടിൽ വന്നിട്ടും ഉണ്ടാവും. കേട്ടപ്പോൾ നല്ല സന്തോഷം തോന്നി. പതിനഞ്ചു കൊല്ലത്തിനു ശേഷം എല്ലാരേയും ഒന്നു കൂടി കാണാൻ പറ്റുമല്ലോ. ആ ഓർമ്മ പുതുക്കാൻ വേണ്ടി തന്നെയാണ് പഴയ നീല സ്യൂട്ട്കേസിൽ പഴയ ബുക്കിസ്ന്റെയും പേപ്പേസിന്റെയും കൂടെ ഭദ്രമായി വെച്ച ചുവപ്പും ഗോൾഡനും നിറത്തിൽ ഹൃദയാകൃതിയിൽ ഉള്ള ആ ഓട്ടോഗ്രാഫ് കയ്യിൽ എടുത്തത്. പേജുകൾ മറിച്ചു പലരുടെയും സാഹിത്യം നിറച്ച വാചകങ്ങൾ വായിച്ചപ്പോൾ ആ മുഖങ്ങൾ മനസ്സിലേക്കെത്തി. “ജീവിതത്തിന്റെ വഴിത്താരയിൽ വെച്ചു എന്നെങ്കിലും കണ്ടുമുട്ടിയാൽ ഒന്നു പുഞ്ചിരിക്കാൻ മറക്കരുത് “. താഴെ എഴുതിയ കാർത്തിക എന്ന പേരിൽ…

Read More

അകലെനിന്നു കാതുകളിലേക്ക് എത്തുന്ന ചെണ്ടയുടെ താളത്തിനൊപ്പം ഇളകിയാടുന്ന മനസ്സ്. ഐശ്വര്യവും അനുഗ്രഹങ്ങളും ഒരു പോലെ ഭക്തർക്ക് വാരിക്കോരികൊടുക്കുന്ന തമ്പുരാട്ടിയുടെ കളിയാട്ടത്തിന്റെദിനങ്ങളാണ് ഇനിയുള്ള മൂന്നു ദിവസം. മുന്നിലുള്ള ഇടവഴിയിൽ നിന്നു കേൾക്കുന്ന  ആൾക്കൂട്ടത്തിന്റെ ആരവം ഹൃദയത്തിൽ മുറിപ്പാട് ഉണ്ടാക്കുമ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകി. ദേവിയുടെ അരുളപ്പാട് കേട്ടിട്ടും ആ തൃകൈയിൽ നിന്നു ഒരു നുള്ള് മഞ്ഞൾപ്രസാദം വാങ്ങിയിട്ടും മൂന്നു വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ദേഹമൊന്നു അനക്കാനോ ഒന്നു എഴുന്നേറ്റു ഇരിക്കാനോ കഴിയാതെ ഉള്ള ജീവിതം. “രോഹിണി നീ വരുന്നില്ലേ കാവിലേക്ക്? ഇടവഴിയിൽ കൂടി പോവുന്നവരിൽ ആരോ മരുമകളോട് വിളിച്ചു ചോദിക്കുന്നു. അവളുടെ ഉത്തരം വ്യക്തമായില്ല. എന്നാലും അവളും കുട്ടികളും ഒരുങ്ങിക്കഴിഞ്ഞിട്ടുണ്ടാവും ആവുന്ന കാലത്തു ദേവിക്ക് വേണ്ടി ഒഴിഞ്ഞു വച്ചതായിരുന്നു ഈ ജീവിതം. തെയ്യക്കോലങ്ങൾക്ക് സമർപ്പിക്കാനുള്ള പട്ടും വിളക്കും ഭക്തർക്ക് എടുത്തു കൊടുക്കുന്നിടത്തും അന്നദാനതിരക്കിൽ ഊട്ടുപുരയിലും മുഴങ്ങികേൾക്കും” മാളുവമ്മേ” എന്നുള്ള വിളികൾ. മുറിയിലേക്ക് ആരോ നടന്നു വരുന്നതുപോലെ തോന്നിയപ്പോൾ തലയുയർത്തി നോക്കി. കയ്യിലെ ചെറിയ പാത്രം കട്ടിലിന്റെ…

Read More

ആ ചാറ്റൽ മഴയിലും ഉള്ളു വല്ലാതെ ഉരുകുന്നുണ്ടായിരുന്നു. സങ്കടമാണോലജ്ജയാണോ അതോ മനസ്സിന്റെ ഉള്ളിൽ എവിടെയോ സ്നേഹവും സന്തോഷവും കൂടി ചേർന്ന ഒരു ഭാവമാണോ. ഒന്നും വേർതിരിക്കാൻ പറ്റാത്ത ഒരു അവസ്ഥ. ഓട്ടോയിൽ നിന്നു ഇറങ്ങിമഴ കൊള്ളാതിരിക്കാൻ സാരിതലപ്പ് തല വഴി ഇട്ടു ആ ഇടവഴിയിലൂടെ വേഗം നടക്കുമ്പോൾ അമ്മയോട് എന്തുപറയും എന്നായിരുന്നു മനസ്സിൽ. കഴിഞ്ഞ വർഷമായിരുന്നു ഏക മകൾ നിത്യയുടെ വിവാഹം. ബിടെക് കഴിഞ്ഞു ഒരു കമ്പനിയിൽ വർക്ക്‌ ചെയ്യുന്നു. അവൾ തന്നെ പഠിക്കുന്ന കാലത്തെ കണ്ടു പിടിച്ചതാണ് അവളുടെ പയ്യനെ. ഒരു കുഴപ്പവും ഇല്ല. നല്ലകുടുംബം നല്ല ആളുകൾ. അവനും അവൾക്കു ചേർന്നവൻ തന്നെ. നിത്യക്കിപ്പോൾ വയസ്സു ഇരുപത്തിനാലു കഴിഞ്ഞു. എന്റെ ഇരുപത്തിഒന്നാമത്തെ വയസ്സിലാണ് അവൾ ജനിച്ചത്. പിന്നെ ഒരു കുഞ്ഞുകൂടി വേണം എന്നും അതു ഒരുമോനായിരിക്കണം എന്നൊക്കെ ഒരുപാടു ആഗ്രഹിച്ചിട്ടുണ്ട്. പക്ഷേ… മുന്നാല് ദിവസമായി വല്ലാത്ത ക്ഷീണം. ഭക്ഷണത്തിനോട് ഒക്കെ ഒരിഷ്ടക്കുറവ്. പീരിയഡ്സും മുന്നാല് മാസമായിട്ട് ഇല്ല. മേനോപോസിന്റെ തുടക്കമായിരിക്കും…

Read More

പ്രവീണും മക്കളും പോയിക്കഴിഞ്ഞു രാവിലത്തെ തിരക്കുകൾ ഒക്കെ ഒന്നു കുറഞ്ഞപ്പോൾ ബെഡ്റൂമിൽ കുട്ടിയിട്ടിരിക്കുന്ന തുണികൾ മടക്കി വയ്ക്കാൻ തുടങ്ങുകയായിരുന്നു ഞാൻ. അപ്പോഴാണ് കാളിങ്ബെൽ ആരോ അടിച്ചത്. ഞാൻ ഡോർ തുറന്നു നോക്കിയപ്പോൾ ഉണ്ട്‌ കൈയിൽ ഒരു കവറുമായി അടുത്ത വീട്ടിലെ സുമ നിൽക്കുന്നു. എന്നെ കണ്ട ഉടനെ കവർ എന്റെ കൈയിൽ തന്നു കൊണ്ടു അവൾ പറഞ്ഞു. “ഇന്ദു ഇത് കുറച്ചു പച്ചക്കറികളാണ്. നീ എനിക്ക് കുറച്ചു സാമ്പാർ ഉണ്ടാക്കി തരണം. മോഹനേട്ടന്റെ വല്യമ്മയും മോളും വരുന്നുണ്ട്. അവരാണെങ്കിൽ നോൺവെജ് ഒന്നും കഴിക്കില്ല. സാമ്പാർ ആണത്രേ ഇഷ്ടപെട്ട കറി. അതുകൊണ്ട് സാമ്പാറുംമെഴുക്കു പുരട്ടിയും തൈരും പപ്പടവും അച്ചാറും ഒക്കെ ഉൾപ്പെടുന്ന ഒരു മെനു തന്നിട്ടുണ്ട് മോഹനേട്ടൻ. ഞാൻ സാമ്പാർ ഉണ്ടാക്കിയാൽ അതിനു എപ്പോഴും ഒരു മല്ലി പൊടിയുടെ കുത്തലാ. നീ അന്നു ഒരു ദിവസം എനിക്ക് കുറച്ചു സാമ്പാർ കൊണ്ടു വന്നു തന്നില്ലേ അതിനു നല്ല സ്വാദ് ആയിരുന്നു. എല്ലാർക്കും ഭയങ്കരമായി ഇഷ്ടപ്പെട്ടു.…

Read More

വെയിൽ മങ്ങിതുടങ്ങിയപ്പോഴാണ് പുറത്തേക്കു ഒന്നു ഇറങ്ങിയത്. ഇളംകാറ്റിൽ വയൽ വരമ്പിലൂടെ നടക്കുമ്പോൾ കിട്ടുന്ന സുഖമൊന്നും പുറത്തു താമസിക്കുമ്പോൾ ഉണ്ടാവില്ലല്ലോ. നടക്കുന്നതിനിടയിൽ കുസൃതിയോടെ ഓർത്തു. പണ്ട് കല്യാണത്തിന് മുമ്പ് പുറം രാജ്യങ്ങളിൽ താമസിക്കാൻ ആയിരുന്നു ഇഷ്ടം. പക്ഷേ ഇന്ന് ഓണവും വിഷുവും ഈ പ്രകൃതിഭംഗിയും ഒക്കെ തിരിച്ചു പിടിക്കാൻ കൊതിക്കുകയാണ് മനസ്സ്. “വരദ മോൾ എപ്പോഴാ എത്തിയത്?” എതിർവശത്തു കൂടെ വന്ന ആൾ അടുത്തുള്ള ചെറിയ വരമ്പിലേക്ക് മാറി നിന്നു കൊണ്ടു ചോദിച്ചു. ആ ചിരിക്കുന്ന മുഖത്തേക്ക് ഞാൻ സൂക്ഷിച്ചു നോക്കുന്നതു കണ്ടിട്ടാവാം അദ്ദേഹം പറഞ്ഞു. “എന്നെ മറന്നുപോയോ? ഞാൻ ചിറ്റാരിക്കലെ രാമേട്ടൻ ” “അയ്യോ എനിക്കു പെട്ടന്നു മനസ്സിലായില്ല.” ഞാൻ വിഷമത്തോടെ പറഞ്ഞപ്പോൾ അദ്ദേഹം ആശ്വസിപ്പിക്കും പോലെ പറഞ്ഞു, “നാലഞ്ചു കൊല്ലായില്ലേ മോള് പോയിട്ട്. അപ്പോൾ മറന്നു പോയതിൽ ഒരു അതിശയവും ഇല്ല. ഞാനും ഒരു ഓപ്പറേഷനു ശേഷം വല്ലാതെ മെലിഞ്ഞു കോലം കെട്ടു” “ശരത്തും കുട്ടികളും ഒക്കെ എവിടെ? “…

Read More

തണൽ എന്ന ആ അഗതിമന്ദിരത്തിൽ തനിക്കായി കിട്ടിയ മുറിയിൽ ചുവരിനോട് ചേർത്തു ഇട്ട കസേരയിൽ ഇരുന്നു കൊണ്ടു ആ അമ്മ പുറത്തേക്കു നോക്കിയിരുന്നു. മുന്നിൽ പരന്നുകിടക്കുന്ന റോഡിലെ തിരക്കിൽ ഇല്ലെന്നു അറിഞ്ഞിട്ടും കണ്ണുകൾ മോനെ തിരഞ്ഞു കൊണ്ടിരുന്നു. ഈ പുതിയ താമസസ്ഥലത്തു എത്തിയിട്ടു വർഷം രണ്ടു കഴിഞ്ഞിരിക്കുന്നു. മോന്റെ ഒപ്പം തന്നെയാണ് ഇവിടേക്കു വന്നതും. തറവാട് വിറ്റു പട്ടണത്തിൽ നല്ലൊരു വീട് ഉണ്ടാക്കണം എന്ന് മോൻ ഉറപ്പിച്ചു പറഞ്ഞപ്പോൾ അമ്മക്ക് അതു സമ്മതിക്കാൻ ആയില്ല. കാരണം മോന്റെ അച്ഛൻ ഉറങ്ങുന്ന ഈ മണ്ണ് അമ്മയുടെ സ്വർഗ്ഗമാണ്. അപ്പോൾ മോൻ അടവ് ഒന്നു മാറ്റി. എങ്കിൽ തറവാട് ഒന്നു പുതുക്കി ആധുനികരീതിയിൽ പണിയാം. അതിനു ധാരാളം പണം വേണം. അതിനും വഴിയുണ്ട്. കമ്പനിയിൽ നിന്നു ലോൺ എടുക്കാം. തല്ക്കാലം തറവാടും സ്ഥലവും മോന്റെ പേരിലേക്ക് മാറ്റണം.. വീട് പണി കഴിഞ്ഞാൽ അമ്മയുടെ പേരിലേക്ക് തന്നെ മാറ്റാം. പണ്ടു കഴിക്കാൻ കൊടുക്കുന്ന പലഹാരങ്ങൾ മുറ്റത്തെ വാഴക്കുട്ടങ്ങൾക്കിടയിൽ…

Read More

രാവിലെ അടുക്കളയിൽ ഉള്ള തിരക്കിനിടയിൽ ആണു സുമതിയമ്മായിയുടെ ഫോൺ വന്നത്. “സിന്ധു, അന്നു നമ്മൾ കണ്ടപ്പോൾ നീ വീട്ടു ജോലിക്കു ഒരാളെ വേണമെന്ന് പറഞ്ഞിരുന്നില്ലേ? ഇവിടെ ഹേമഡോക്ടറുടെ വീട്ടിൽ നിൽക്കുന്ന ഒരാൾ ഉണ്ടത്രേ. ഡോക്ടറും കുടുംബവും മൂന്നുമാസത്തേക്ക് അമേരിക്കയിലേക്ക് പോവുന്നതുകൊണ്ട് അവൾക്കു ഇപ്പോൾ ജോലിയില്ല. അങ്ങോട്ടു വരാൻ പറയട്ടെ?” ‘നാളത്തന്നെ ഇങ്ങോട്ടു വരാൻ പറഞ്ഞോളൂ അമ്മായി’ എന്നു പറഞ്ഞു ഫോൺ വെക്കുമ്പോൾ എനിക്കു ഒരു ആശ്വാസമായിരുന്നു. ഞാനും ഭർത്താവും രണ്ടു കുട്ടികളും അടങ്ങിയ എന്റെ കുടുംബത്തിൽ ഇതു വരെ വീട്ടു പണികൾ ചെയ്തു സഹായിക്കാൻ ഒരാളുടെ ആവിശ്യം ഉണ്ടായിരുന്നില്ല. രാവിലെ കുട്ടികളെ ഒരുക്കി അയക്കാനും ചെറിയ അടുക്കള പണികളിലും വിനുവേട്ടന്റെ സഹായം ഉണ്ടാവും. പിന്നെ വിനുവേട്ടൻ ഓഫീസിലും മക്കൾ സ്കൂളിലും പോയ ശേഷം ഞാൻ സാവധാനം മറ്റു ജോലികളൊക്കെ ചെയ്തു തീർക്കും. എന്നാൽ ഇപ്പോൾ ഏട്ടനും ഏടത്തിയമ്മയും മോളുടെ പ്രസവത്തിനായി ദുബായിൽ പോവുകയാണ്. ഏട്ടന്റെ കൂടെ ഉള്ള ഞങ്ങളുടെ അമ്മയെ അവർ…

Read More