Author: Jasna Basheer

വായിക്കാനും എഴുതാനും ഏറെ ഇഷ്ടം

  സ്നേഹിക്കാൻ മാത്രമറി  യുന്നൊരേട്ടനുണ്ടെനിക്ക് പത്തുമക്കളെയും കൈ വിരലുകളോടു പമിച്ചൊ  രച്ഛന്റെ പുത്രൻ കുന്നോളം കുമിയുന്ന ദുഃഖ ങ്ങളാരുടേതാകിലും തന്റെ നെഞ്ചിലെ നെരിപ്പോടിൽ പുകയ്ക്കാനിട്ട് അതിൽ നിറഞ്ഞു കത്തുന്നവയെ പുഞ്ചിരിയിൽ മറച്ചുപിടിച്ച്  വാത്സല്ല്യത്തിൻ കരസ്പർശനങ്ങളാൽ തലോടുമ്പോളും തന്റെ മുന്നിലെ വലിയ ചോദ്യചിഹ്നമായ് നിൽക്കുന്ന സ്വന്തം വ്യഥകളെല്ലാം നെഞ്ചിൻ കോണിലൊതുക്കി സമാധാനത്തിന്റെ വെൺപ്രാവുകൾക് തീറ്റ കൊടുക്കുന്നൊരേട്ടൻ ആ തണൽ നൽകും  കുളിരിന്  സ്നേഹത്തിൻ  മഞ്ഞുകണങ്ങളുടെ സുഖമുണ്ട്.                      

Read More

ഓടുന്ന കാലത്തിനൊപ്പമെത്താൻ ഓടിപ്പിടിച്ചെല്ലാം കയ്യിലൊതുക്കി നാളെക്കു  മാത്രമായ് ചിന്തയെല്ലാം ഇന്നിന്റെ ജീവിതം ഓർത്തുമില്ല പ്രായത്തിൻഅക്കങ്ങൾ  ചാടികടന്നു നടക്കുവാൻ ചക്രകസേരയുമായി ഓടിയ വഴികളിൽ നേടിയതെല്ലാം ഓർമകൾ മാത്രമായ് മാറിടുന്നു നിറങ്ങളായ് മുന്നിലാടുന്നതെല്ലാം കാലത്തിൻ കാഴ്ചയായ് തോന്നിടുന്നു മങ്ങുന്ന ചിന്തയിൽ മിന്നിമറഞ്ഞിടും സ്നേഹത്തിൻ നിഴലാട്ടമോർത്തിടുന്നു കൂടെയണയുവാൻ ഓടിക്കിതച്ചതും തുള്ളിയായ് വീണ നീർമുത്തുകളും കാണാതെ പോയ കാഴ്ചകളെല്ലാം ഓർമയായ് ചാരെയണഞ്ഞിടുന്നു.

Read More

ഇനിയെന്തു വേണം നിനക്കായ്മകനെ ഈ ജന്മമത്രയും നീ മാത്രമല്ലേ അകലാനറിയാതെ നിഴലായിരുന്നവർ അറിയാതെ നീ പോയ വഴികൾക്കുപാത്രമായ് ലഹരിയിൽ മുങ്ങും തലമുറതൻശാപ രക്തസാക്ഷിത്വം വഹിക്കാൻ വിധിയത് അമ്മയായച്ചനായ്, കൂടപ്പിറപ്പുമായ് മാറിയതില്ലേ ഈ വാർദ്ധക്യകാലത്ത് നീരാളികൈകൾ കൊളുത്തിട്ടതറിയാതെ സ്വപ്‌നങ്ങൾ നെയ്യുന്നു ജന്മദാതാക്കൾ ഏതേതു വഴികളിൽ വിതച്ചതെന്നറിയാതെ ഇഴയറ്റു പോകുമീ രക്തബന്ധങ്ങൾ നീരറ്റുവീഴുന്ന കൗമാരമെത്രയോ ചുമരുകൾക്കുള്ളിൽ ഒടുങ്ങുന്നു ഭ്രാന്തിനാൽ നോവിൽ പടർന്നാർത്തു കരയുന്നു മൗനത്തിൻ ഗർത്തങ്ങൾ തേടുന്നു.

Read More

ഓട്ടോ ഡ്രൈവർക്ക് പൈസ കൊടുത്ത് ആ വലിയ ഗേറ്റിനടുത്തേക്ക് നടക്കുമ്പോൾ എന്തോ മനസ്സിൽ സംശയങ്ങൾ തല പൊക്കാൻ തുടങ്ങി. ഇതുതന്നെ അല്ലേ വീട്? ഇനി ഡ്രൈവർക്ക് വീട് മാറിയോ? സംശയ നിവാരണത്തിനെ ന്നപോലെ ചുറ്റും ഒന്ന് കണ്ണോടിച്ചു. ആദ്യമായി ലതികയെ കാണാൻ വന്നപ്പോൾ തുറന്നിട്ട ഗേറ്റിനു പുറത്തെല്ലാം ടോമിച്ചന്റെ പാർട്ടി പ്രവർത്തകരും മറ്റുമായി കുറെ ആളുകൾ ഉണ്ടായിരുന്നത് കൊണ്ടും നിഖിലേട്ടന്റെ കൂടെ ആയിരുന്നത് കൊണ്ടും കാര്യമായി ശ്രദ്ധിച്ചിരുന്നില്ല. പിന്നെ വന്നതും വല്ലാത്ത ഒരു സാഹചര്യത്തിലായിരുന്നില്ലേ. ആ എന്തായാലും കയറി നോകാം. അയാൾക്ക് വീട്‌ മാറാൻ തരമില്ല. ടോമിച്ചനെ അറിയാത്തവരില്ലല്ലോ ഈ നാട്ടിൽ . കൂറ്റൻ ചുറ്റുമതിലിന്റെ നടുവിലെ ആ വലിയ ഗേറ്റ് അവൾ തള്ളി തുറന്ന് കോമ്പൗണ്ടിലേക്ക് കയറിയപ്പോൾ തന്റെ സംശയം അസ്ഥാനത്താണെന്ന് മനസ്സിലായി. ഇന്നലെകളുടെ പ്രതാപത്തിന്റെ ശേഷിപ്പുകൾ വിളിച്ചറിയിച്ചു കൊണ്ട് കള കയറിയ പുൽത്തകിടിയും അവിടെവിടെയായി നിൽക്കുന്ന ബോഗൻ വില്ലകളും റോസും അവളെ നോക്കി ചിരിച്ചു. ആദ്യ തവണ വന്നപ്പോൾ…

Read More

ചാറ്റൽ മഴയിൽ സാവധാനം നീങ്ങുന്ന വാഹന നിരയിലേക്ക് അക്ഷമനായി നോക്കികൊണ്ട് വാച്ചിലേക്കൊന്നു നോക്കി. ടൗൺ  അടുക്കുന്നതിന് മുന്നേ തുടങ്ങിയതാണ് ഈ തിരക്ക്. അവധി ദിവസമായിട്ട് കൂടി എന്താണിങ്ങനെ. വല്ലാത്ത ഒരു വീർപ്പുമുട്ടൽ തന്നെ വലയം ചെയ്യാൻ തുടങ്ങി. അല്ലെങ്കിൽതന്നെ തനിക്കും എന്തിനാണിത്ര തിരക്ക് അവിടെയെത്താൻ? ചാറ്റൽ മഴയിൽ ഡ്രൈവ് ചെയ്യുന്നത് എന്നും വളരെയധികം ഇഷ്ടമുള്ള ഒരു കാര്യമാണ്. അതും വർഷങ്ങൾക്കുശേഷം നാട്ടിലെത്തിയ തനിക്ക് ഈ മഴ വല്ലാത്ത നൊസ്റ്റാൾജിയ നൽകുമ്പോൾ! എന്നാലും എന്തിനോ വേണ്ടി കുതിക്കുന്ന  മനസ്സിനെ നിയന്ത്രിക്കാൻ തനിക്ക് സാധിക്കുന്നില്ലെന്നത് അത്ഭുതത്തോടെ മനസ്സിലാക്കുമ്പോൾ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. ഓരോ തവണ നാട്ടിൽ വരുമ്പോഴും പറ്റുന്നത്ര കൂട്ടുകാരെ കണ്ടിട്ടേ തിരിച്ചു പോകാറുള്ളൂ. ഇത്തവണ വരുന്നതിനു മുന്നേ തന്നെ പ്ലാൻ ചെയ്തതാണ് ഈ ഒത്തുകൂടൽ. അതുകൊണ്ടുതന്നെ പരമാവധി ആളുകൾ എത്തുമെന്ന് പ്രതീക്ഷയുണ്ട്. വർഷങ്ങളായി കാണാൻ ആഗ്രഹിക്കുന്ന തന്റെ ഉള്ളിൽ നിറഞ്ഞു നിൽക്കുന്ന മുഖം ഇന്ന് നേരിട്ട് കാണാൻ പോവുന്നതിന്റെ സന്തോഷം കാരണം…

Read More

എന്റെ ജനാലയ്ക്കപ്പുറത്തെ ലോകമെനിക്കപരിചിതമായിരുന്നു കൗതുകത്തിന്റെ കണ്ണുകളാൽ അങ്ങോട്ട് നോക്കുമ്പോൾ ഞാനൊരു കൗമാരക്കാരിയായിരുന്നു വർണ്ണശബളമായ ഒരു പൂന്തോട്ടമായിരുന്നു എന്റെ കാഴ്ചയെ മാടി വിളിച്ചത് പൂക്കളുടെ ഭംഗിയിലും ഗന്ധത്തിലും ആകൃഷ്ടയായ്  അതിൽ ലയിച്ചുനിന്നു വഴിമാറി വന്ന കാറ്റിൽ എന്റെ ജനാലടഞ്ഞു ഇരുട്ടിൻ നിശബ്ദത എന്നെ ഭയപ്പെടുത്തി ഒറ്റപ്പെടലിന്റെ വേദനയിൽ ഉരുകി അടഞ്ഞ ജനാലയിലാരോ വന്നു മുട്ടി വിളിച്ചു പാതി തുറന്ന ജനാലക്കപ്പുറം കാറ്റു വീശാത്ത വേനലിൻ മതിഭ്രമം എന്റെ ഉടലിൽ നിറഞ്ഞാടി കരിഞ്ഞുണങ്ങിയ പുൽനാമ്പുകൾക്കിടയിൽ വിതക്കാതെ മുളച്ച മരം പൂത്തുലഞ്ഞു നിന്നു ഹൃത്തിലെ വറ്റാത്ത നീരുറവ കൊണ്ട് ഞാനത് നനച്ചു എന്റെ ജനാലയ്ക്കപ്പുറം ഇന്നൊരു കാടാണ് പൂത്തു നിൽക്കുന്ന കാട്

Read More

ഏകാന്തതയിൽ പിറവി കൊള്ളാൻ വെമ്പുന്ന കവിതകളവളെ നോവിച്ചുകൊണ്ടിരുന്നു പ്രാരാബ്ദങ്ങളുടെ ഭാണ്ഡകെട്ടുകളിൽഞെരിഞ്ഞമർന്ന തൂലിക കണ്ണീർ വാർത്തു നേർത്ത മഴനൂലുകളായ് പെയ്തിറങ്ങുന്ന അക്ഷരങ്ങളവളുടെ നിദ്രയെ ഭംഗപ്പെടുത്തി ചാപിള്ളകളുടെ രോദനത്താലവളുടെ മനം മേഘാവൃതമായി പേറ്റു നോവിന്നാലസ്യത്തിലൊന്നു മയങ്ങാനേറെ കൊതിച്ചു തിളയ്ക്കുന്ന കറിയിലുമുണക്കുന്ന വസ്ത്രതിലുമവൾ അക്ഷരകുഞ്ഞുങ്ങളെ പെറ്റിട്ടു അവളുടെ കൈപുണ്യം വാനോളം പുകഴ്ത്തുന്നവർക്കറിയുന്നില്ല അക്ഷരകൂട്ടിന്റെ മഹത്വം, മനസ്സിന്റെ നിലവറയിളലുറങ്ങുന്ന അവളുടെ സന്തോഷങ്ങൾ.

Read More

ചിന്തയും പ്രവർത്തിയും നല്ലതെന്നു ബോധ്യമെങ്കിൽ ഉയർത്തിപ്പിടിക്കാം നിൻ ശിരസ്സാരുടെ മുന്നിലും

Read More

ജനിച്ചു വളർന്ന വീടായിരുന്നു അവളുടെ ആദ്യ വിദ്യാലയം തുറന്നിട്ട കാരുണ്യത്തിന്റെ വാതായനങ്ങളുള്ള വിദ്യാലയം സ്നേഹത്തിന്റെ ഭാഷയായിരുന്നു അതിലെ പ്രധാന പാഠ്യവിഷയം പങ്കുവെക്കലിലൂടെ എഴുതപ്പെടാത്ത കണക്കുകളവൾ പഠിച്ചെടുത്തു ദാരിദ്ര്യത്തിന്റെ ദൈന്യതയിലുതിർന്ന കണ്ണീർതുള്ളിയിലൂടെ രസതന്ത്രം പറഞ്ഞു കൊടുത്തവർ തന്നെ വിശപ്പറിഞ്ഞൂട്ടിയ മുൻഗാമികളുടെ ചരിത്രവുമവളെ പഠിപ്പിച്ചു ചുറ്റുപാടുകളിലേക്ക് കൺതുറന്നു കൊണ്ടവൾസാമൂഹ്യ ശാസ്ത്രവുംജന്തുശാസ്ത്രവും പഠിച്ചെടുത്തു തലമുറകൾക്കു കൈമാറനുള്ള ഭൗതികശാസ്ത്രത്തിന്റെ വേരുകളിലേക്കവൾ ആഴ്ന്നിറങ്ങി വീടെന്ന വിദ്യാലയത്തിൻ പടികൾ വീണ്ടുമവൾ കയറിയെങ്കിലും ആ വീട്‌ തന്നെയായിരുന്നു അവളുടെ സ്വർഗം, അവളെന്ന മകളുടെ സ്വർഗം വാത്സല്ല്യകരങ്ങളാൽ മാടി വിളിച്ചു മാറോടണക്കുന്ന വീട്‌ കാലാഹരണപ്പെട്ട സ്മൃതി പോൽ ദ്രവിച്ച ചുമരുകൾ അടർന്നു വീഴൂമ്പോൾ ആത്മരോദനത്താൽ പുളയുന്നതവളുടെ ഹൃദയമായിരുന്നു , അതവളുടെ സ്വർഗമായിരുന്നു, ആദ്യ വിദ്യാലയവും.

Read More