Author: Jayasree John

Editorial Team

“ഞാൻ നുജൂദ്, വയസ്സ്  10  വിവാഹമോചിത” പുസ്തകത്തിന്റെ പേര് തന്ന അമ്പരപ്പ് തന്നെയാണ് അത്  വായിക്കാനുണ്ടായ പ്രധാന കാരണവും.  ഡെൽഫിൻ മിനോയ്‌ക്കൊപ്പം ചേർന്ന് നുജൂദ് അലി എഴുതിയ ഈ പുസ്തകം, പേര് പറയും പോലെ തന്നെ നുജൂദ് അലിയുടെ അതിജീവനത്തിന് കഥയാണ്. അവൾ ജനിച്ചുവളർന്ന സാഹചര്യങ്ങളെപ്പറ്റി മനസ്സിലാക്കുമ്പോൾ അവൾ എങ്ങനെ ഇതിനെയൊക്കെ മറികടന്നു എന്ന് നമ്മൾ അത്ഭുതപ്പെടുന്ന ഒരു കഥ. അറേബ്യയുടെ  തെക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന രാജ്യമാണ് യെമൻ. നോഹയുടെ ആദ്യജാതൻ ശേം സ്ഥാപിച്ചതാണ് ഈ പട്ടണം എന്നാണ് ഐതിഹ്യങ്ങൾ പറയുന്നത്. വിശുദ്ധ ബൈബിളിലെ പഴയനിയമത്തിൽ പറയുന്ന സുന്ദരിയും ബുദ്ധിമതിയുമായ ശേബ  മഹാറാണിയുടെ ജന്മദേശമാണ് യെമൻ. നൂറ്റാണ്ടുകൾ നീണ്ടു നിന്ന സബായിയൻ രാജഭരണകാലത്ത് ‘അറേബ്യൻ ഫെലിക്സ്’ അഥവാ സന്തുഷ്ടമായ അറേബ്യ എന്നായിരുന്നു ഈ നാട് വിളിക്കപ്പെട്ടിരുന്നത്. കൃഷിയും വ്യാപാരവുമായിരുന്നു യെമന്റെ അഭിവൃദ്ധിക്ക് കാരണം. യെമനിൽ ഉല്പാദിപ്പിക്കുന്ന കുന്തിരിക്കവും മിറായും ലോകപ്രസിദ്ധമായിരുന്നു ഒരു കാലത്ത്. എ.ഡി. 630 ൽ  പേർഷ്യൻ ഭരണകാലത്താണ് ഇസ്ലാം…

Read More

അമ്മ മരിച്ചു, കർമ്മങ്ങളും കഴിഞ്ഞു. ഇനിയെന്ത് എന്നായി അവന്റെ ആലോചന. കൂലിപ്പണിക്ക് പോയിട്ടെങ്കിലും സമയാസമയം അവന് ഭക്ഷണം കൊടുത്തിരുന്നു അമ്മ.

Read More

അമ്മത്തൊട്ടിലിൽ കരഞ്ഞ കുഞ്ഞിനെ എടുത്ത് വാരിപ്പുണർന്നു, സിസ്റ്റർ. ഇരുട്ടിൽ ഒളിച്ചുനിന്ന്  ഇത് കണ്ട കണ്ണുകളിൽ നീർ നിറഞ്ഞ് കാഴ്ച മങ്ങിയിരുന്നു..

Read More

ആദ്യ സ്കൂൾദിനത്തിൽ പുത്തൻ യൂണിഫോമിനെ നനയിച്ചെത്തുന്ന മഴ. കുനിഞ്ഞിരുന്ന കുടകളെയെല്ലാം മുകളിലേക്ക് പറപ്പിക്കുന്ന മഴയുടെ കൂട്ടുകാരൻ കാറ്റ്. ആദ്യതുള്ളി ഭൂമിയിൽ പതിക്കുമ്പോൾ മാത്രം അനുഭവിക്കാനാകുന്ന ആ മണ്ണിൻറെ ഗന്ധം. കാതടപ്പിക്കുന്ന ഇടിമുഴക്കത്തിന് തൊട്ടുപിന്നാലെ ഞാനും കൂടെ വന്നിട്ടുണ്ട് എന്നോർമ്മിപ്പിക്കുന്ന മിന്നലിന്റെ പ്രകാശം. മഴകഴിഞ്ഞുള്ള കാഴ്ചകളും അതിമനോഹരം. ഒരു പൊട്ടിച്ചിരിപോലെ വീണുചിതറി തുള്ളിക്കളിച്ചൊന്നാവുന്നു ചേമ്പിലയിലെ മഴത്തുള്ളികൾ. ഇലയുടെ അറ്റത്തുനിന്ന് ഇപ്പോൾ താഴേക്കുവീഴും എന്നപോലെ തൂങ്ങിയാടുന്ന മഴത്തുള്ളിയിലുണ്ട് ലോകത്തിലെ ഏറ്റവും സുന്ദരതിളക്കം. രാത്രിമഴയും പ്രണയമണിത്തൂവൽപൊഴിയും പവിഴമഴയും നമുക്കൊരുപോലെ പ്രിയം. മലയാളത്തിലേതുപോലെ, മഴയുടെ എല്ലാ ഭാവങ്ങളെയും തന്മയത്വത്തോടെ ആവിഷ്കരിച്ചിരിക്കുന്ന സാഹിത്യസിനിമസൃഷ്ടികൾ വേറൊരു ഭാഷയിലുമുണ്ടാവില്ല. മഴക്കെടുതികളെക്കുറിച്ച് പറയുന്ന തകഴിയുടെ ‘വെള്ളപ്പൊക്കത്തിൽ’ ഒരുദാഹരണം മാത്രം. ‘കാലവർഷത്തിന്റെ വെളുത്തമഴ’യാണ് ഖസാക്കിൽ ഉള്ളത്. കനത്തദുഖമാണ് പിറവിയിലെ മഴഭാവം. എന്നാൽ മണ്ണാറത്തൊടിയിൽ മഴപെയ്യുമ്പോൾ, ജയകൃഷ്ണന്റെ മാത്രമല്ല, നമ്മുടെ മനസ്സുകളിലേക്ക് കൂടിയാണ് വിവിധ വികാരങ്ങളുമായി തൂവാനത്തുമ്പികൾ വന്നെത്തുന്നത്. കഴിഞ്ഞ പ്രളയത്തിന്റെ ഓർമ്മകൾ മാഞ്ഞിട്ടില്ല. എങ്കിലും നാമെല്ലാം മഴയെ സ്നേഹിക്കുന്നു. മഴക്കാലം…

Read More

ഈ ലോകത്തിലെ ഏറ്റവും പ്രയാസമുള്ള കാര്യമായി എനിക്ക് ഇപ്പോൾ തോന്നുന്നത്, ചില വിഡ്ഢിത്തങ്ങൾ, പൊള്ളയായ വാക്കുകൾ എന്നിവയെല്ലാം കേട്ടിട്ടും കേൾക്കാത്ത പോലെ മനസ്സിലാവാത്ത പോലെ മിണ്ടാതെ ഇരിക്കേണ്ടി വരുന്ന അവസ്ഥയാണ്..

Read More

Spoiler alert! ഇരട്ട സിനിമ കാണാത്തവർ സിനിമ കണ്ടതിനു ശേഷം മാത്രം വായിക്കുക. മറ്റൊന്നും കൊണ്ടല്ല, തരക്കേടില്ലാത്ത ഒരു സസ്പെൻസ്/ത്രില്ലർ സിനിമ അനുഭവം, കഥ അറിഞ്ഞതിനു ശേഷം കണ്ടാൽ കിട്ടില്ലല്ലോ!  ആകസ്മികമായ ഒരു മരണത്തിലൂടെയാണ് സിനിമ തുടങ്ങുന്നത്. വർത്തമാനകാലവും ഭൂതകാലവും മാറിമാറി കാണിച്ചുകൊണ്ട് പിന്നീട് കഥയുടെ ചുരുളഴിയുന്നു. ഇരട്ട സഹോദരന്മാരാണ് പ്രമോദും വിനോദും. ഒരാൾ ഡിവൈഎസ്പി, മറ്റേയാൾ എ എസ് ഐ. രണ്ടുപേരും തമ്മിൽ അത്ര രസത്തിലല്ല എന്നും ഡിവൈഎസ്പി പ്രമോദ്, പതിനേഴ്  വർഷങ്ങളായി ഭാര്യയെ പിരിഞ്ഞ് ജീവിക്കുകയാണ് എന്നതിന്റെയും സൂചനകൾ ചിത്രത്തിന്റെ തുടക്കം മുതലേ ഉണ്ട്. പോലീസ് സ്റ്റേഷനിൽ വച്ചുണ്ടായ വിനോദിന്റെ മരണവും അതേക്കുറിച്ചുള്ള അന്വേഷണവും ആണ് കഥ. സംശയിക്കപ്പെടുന്ന മൂന്നു പോലീസുകാരും വിനോദും തമ്മിൽ വൈരാഗ്യം ഉണ്ടാവാനുള്ള കാരണങ്ങളിലൂടെയും അനുബന്ധ സംഭവങ്ങളിലൂടെയും കഥ മുന്നോട്ട് പോകുന്നു. ഒരു ഘട്ടത്തിൽ, ഇരട്ട സഹോദരന്റെ മരണകാരണം കണ്ടെത്താനായി പ്രമോദിന് മുന്നിട്ടിറങ്ങേണ്ടി വരുന്നു. അന്ത്യത്തിൽ, സത്യങ്ങൾ തിരിച്ചറിയുമ്പോൾ, ഇരട്ടസഹോദരനോടൊപ്പം കാഴ്ചക്കാരും ഒരു വല്ലാത്ത…

Read More

സിനിമ കാണാൻ ഏറെ ഇഷ്ടമുള്ള ഒരാളാണ് ഞാൻ. കാണുമ്പോൾ അത് മുഴുവനായി ഒറ്റയിരുപ്പിൽ, ഒരു അലട്ടലുമില്ലാതെ കാണണമെന്നുള്ള അഭിപ്രായക്കാരിയും. അതിനുപറ്റിയ കുടുബത്തിലാണ് ജനിച്ചതും. ഒരു സിനിമ പോലും വിടാതെ തിയേറ്ററിൽ കണ്ടിരുന്നവരാണ് എന്റെ അച്ചച്ചായും അമ്മയും. മൂന്നുമാസം പ്രായമായ എന്നെയും കൊണ്ട് സിനിമയ്ക്ക് പോയ കാര്യമൊക്കെ പറയുന്നത് അഭിമാനത്തോടെ ഞാൻ കേട്ടിരുന്നിട്ടുണ്ട്. വി സി ആർ ഒക്കെ ഇറങ്ങിയ കാലത്തുതന്നെ ഒരെണ്ണം ആരോടോ പറഞ്ഞു വിദേശത്തു നിന്ന് വരുത്തിച്ച ആളാണ് അച്ചച്ചാ. കാസെറ്റിട്ടു സിനിമകൾ വീണ്ടു വീണ്ടും കാണും. ചില സിനിമകളൊക്കെ ഒരു നൂറു തവണയെങ്കിലും കണ്ടിട്ടുണ്ടാവും. തിരുവനന്തപുരത്ത് പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ ഞാൻ ഹോസ്റ്റലിൽ ആണ് താമസിച്ചിരുന്നത്.അതും കണിശക്കാരായ കന്യാസ്ത്രീകൾ നടത്തിയിരുന്ന ഹോസ്റ്റൽ. പുറത്തേക്കൊന്നും വിടുന്ന പ്രശ്നമേയില്ല. എന്നാൽ മിക്കവാറും ബുധനാഴ്ചകളിൽ ഞാൻ തീയേറ്ററിൽ സിനിമ കാണും. എങ്ങനെയാണെന്നല്ലേ? അച്ചച്ചാ അന്ന് കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ചെയർമാൻ ആണ്. എല്ലാ ബുധനാഴ്ചയും തിരുവനന്തപുരത്തുള്ള പ്രധാന കാര്യാലയത്തിൽ എത്തണം. അന്ന്…

Read More

വരയിട്ട നോട്ട്ബുക്കിൽ വൃത്തിയായി എഴുതുന്ന പോലെയായി ജീവിതം.. കുത്തി വരയ്ക്കാനോ വെട്ടി തിരുത്താനോ നിര തെറ്റിച്ചെഴുതാനോ കീറി കളയാനോ പോലും പറ്റാതായി.

Read More

ഇത് ഒരു 15 – 16 വർഷങ്ങൾക്കു മുൻപ് നടന്ന സംഭവമാണ്. മൊബൈൽ ഫോണുകളൊക്കെ പ്രചാരത്തിലായി തുടങ്ങുന്ന കാലം. ഫേസ്ബുക് എന്നൊന്നും ആരും കേട്ടിട്ട് കൂടിയില്ല. ആകെയുള്ളത് ഒരു ഓർക്കൂട്ട് മാത്രം. ഞങ്ങൾ ബാംഗ്ലൂരിൽ എംസിഎ കോഴ്സ് ചെയ്തു കഴിഞ്ഞു നിൽക്കുന്ന സമയം. ഞങ്ങൾ എന്നാൽ ഞാൻ, എന്റെ ഭാവി ഭർത്താവ്, വേറെ കുറെ സുഹൃത്തുക്കൾ, പിന്നെ കാർത്തിക്. സാമ്പത്തിക മാന്ദ്യം മൂലം, പേര് കേട്ട കമ്പനികളൊന്നും പുതിയ ആൾക്കാരെ എടുക്കുന്നില്ല. കിട്ടിയ ജോലിയ്ക്കു കയറി, മെച്ചപ്പെട്ടതിനു വേണ്ടി ശ്രമിക്കുന്ന കാലം. ഇത് സത്യത്തിൽ കാർത്തികിന്റെ കഥയാണ്. ഞങ്ങളെല്ലാവരെയും പോലെ തന്നെ വേറൊരു സംസ്ഥാനത്തു നിന്നും ഇന്ത്യയുടെ സിലിക്കൺ വാലിയായ ബാംഗ്ലൂരിൽ പഠിച്ചു, സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആകാൻ വന്നവൻ. മൂന്നു വർഷത്തെ കോഴ്സിന്റെ ആദ്യ സെമെസ്റ്ററിൽ തന്നെ ഒരു നോർത്ത് ഇന്ത്യൻ സുന്ദരിയുമായി പ്രണയത്തിലായി. പിന്നീട് കോഴ്സ് തീരുന്നതു വരെ തകർത്തു പ്രണയിച്ചു. കോഴ്സ് തീർന്നതും, കാര്യമറിഞ്ഞ സുന്ദരിയുടെ വീട്ടുകാർ അവളെ തിരിച്ചു…

Read More

ചിലരുടെ ജീവിതം പിന്നിലാണ്.. ചിലരുടെ  ജീവിതം മുന്നിലാണ്.. നിങ്ങളുടേത് എവിടെയാണ്?

Read More