Author: Joyce Varghese

I am Joyce, presently living in Toronto Canada with family. Working as analytical chemist in Canada. Hobbies : reading, gardening and more…

ലൂക്കയുടെ വിരൽവേരുകൾ (കഥ ) —————————————- തെങ്ങിൻ തടത്തിൽ വെള്ളം തിരിച്ചുവിട്ടു, തടം നിറയുന്നത് നോക്കി നിൽക്കുന്ന ലൂക്കയോട് വെള്ളമുണ്ടിന്റെ കോന്തല അല്പം കൂടി നീട്ടി പുറത്തിട്ടു അപ്പൻ പറഞ്ഞു. “തോടിനപ്പുറത്തു നാലഞ്ച് ഏക്കർ ഭൂമി വിൽക്കാനുണ്ടെന്നു കേട്ടു, അതങ്ങു വാങ്ങിയാലോ എന്നൊരു ആലോചന”. എന്താ നിന്റെ അഭിപ്രായം എന്നു ചോദിക്കാനും അപ്പൻ മറന്നില്ല. ” അതൊരു വെറും പറമ്പ് “, ലൂക്ക വലിയ താല്പര്യം കാണിച്ചില്ല. നീർവാഴ്ചയുള്ള മണ്ണല്ലേ… മേലനങ്ങി പണിതാ മതി, സ്വർണം കായ്ക്കും.”, അപ്പന്റെ സ്വരത്തിലെ കടുപ്പം മൂത്തമകനായ ലൂക്ക പെട്ടെന്നു തിരിച്ചറിഞ്ഞു. വശം കോടിയ വെന്തിങ്ങതട്ടിൽ തിരുപ്പിടിച്ചു ലൂക്ക കുറച്ചു നേരം നിന്നു. ഓർമ്മവെച്ച നാൾമുതൽ തന്നെ തൊട്ടുണർത്തിയിരുന്നത് ഈ തൊടിയിലെ ഇളം കാറ്റായിരുന്നല്ലോ. തന്റെ കാലടികൾ ഏറെ പതിഞ്ഞ മണ്ണിനെ പുറകിൽ വിട്ടിട്ടു വരുന്ന ചിന്ത, ലൂക്കയുടെ ഉള്ളിൽ വ്യസനം കോരിനിറച്ചു. അപ്പന്റെ കട്ടിപുരികത്തിൽ നരച്ച രോമങ്ങൾ എഴുന്നു നിൽക്കുന്നത് കണ്ടയാൾ വേഗം കീഴോട്ട്…

Read More

ആകാശം തേടിപ്പോയവർ ( നാസ സന്ദർശനം, ഓർ ലാന്റോ, ഫ്ലോറിഡ) ——————————————– (1) ഭാരതം ഒരു ചന്ദ്രദൗത്യത്തിന്റെ വിജയത്തിനായി ദിവസങ്ങൾ എണ്ണി കാത്തിരിക്കുന്ന അവസരത്തിൽ നാസയിൽ കണ്ട കാഴ്ചകൾക്ക് കൂടുതൽ തെളിമ അനുഭവപ്പെടുന്നു. ഓരോ ജനതയും എത്ര തീവ്രമായി ഈ വിജയത്തിനായി ആഗ്രഹിക്കുന്നുവെന്ന് നമ്മള്ളിപ്പോൾ അനുഭവച്ചറിയുന്നു. അതിരില്ലാത്ത ആകാശനീലിമ നോക്കി കൊതിച്ചവർ ഏറെയുണ്ട്. അമ്പിളിയുടെ നിലാവിലഞ്ഞു സ്വപ്നം കണ്ടവരിൽ ചിലർ കവിതകളായും കഥകളായും ചന്ദ്രനെ കൂടെ കൂട്ടി. സൂര്യനെപ്പോലെ മറ്റൊരു നക്ഷത്രം പ്രപഞ്ചത്തിൽ ഉണ്ടാകാം, ശാസ്ത്രം ഉറപ്പിച്ചു പറഞ്ഞു. അതിൽ ബുദ്ധിയും വികാരവുമുള്ള ജീവികൾ ഉണ്ടായിരിക്കാം. ഇതുവരെ അവർ പല കഥകളിൽക്കൂടി മാത്രം നമ്മുടെ മുന്നിലെത്തി. ഉമ്മറത്തെ അരത്തിണ്ണയിൽ കയറിയിരുന്ന് ആകാശത്തിൽ കണ്ണു ചിമ്മുന്ന നക്ഷത്രങ്ങളെ നോക്കി ദൂരം കണക്കുകൂട്ടിയിരുന്ന ഒരു നാലു വയസ്സുകാരി. ‘അമ്പമ്പോ… ഈ ആകാശത്തെത്താൻ എത്ര കോണി വെയ്ക്കണം ?’, ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി ഇരുന്ന എനിക്കു മുന്നെയുള്ള കാലത്തിൽ തന്നെ മനുഷ്യൻ ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനിൽ ഇറങ്ങി…

Read More