മണൽമടക്കുകളിൽ ചുററിത്തിരിയുന്ന കാറ്റ് ചൂടും പൊടിയും പേറിയുയർന്നു. പുലരുമ്പോൾ മുതൽ കത്തിജ്വലിക്കുന്ന സൂര്യൻ ദയയേതുമില്ലാതെ വിയർപ്പു പൊട്ടിച്ചു, ഉടുപ്പ് നനച്ചു. ചെന്നിയിൽ ഊർന്നിറങ്ങുന്ന വിയർപ്പുച്ചാൽ തൂത്തുകളഞ്ഞ്, ആശ ആശുപത്രിയുടെ വാനിലേക്ക് ധൃതിയിൽ നടന്നു. രാത്രി ജോലിയുടെ ഘനം അവളുടെ കൺപ്പോളകളിൽ തൂങ്ങി നിന്നിരുന്നു. വൈകിയതിന് ക്ഷമ പറയാൻ, വലിച്ചു തുറയ്ക്കാൻ ശ്രമിച്ചു പരാജയപ്പെട്ട കൺപ്പോളകൾ കണ്ട്, ഡ്രൈവർ ഉറദുവിൽ പറഞ്ഞു, ” മേം… ആപ് കോ ത്യോടാ റെസ്റ്റ് ചാഹിയെ… കയീ ബാർ മെ നെ ബോലാ ഹൈ നാ?”, വയസ്സൻ പാക്കിസ്താനി ഡ്രൈവറുടെ സ്നേഹശാസനയിൽ, അവൾ വീണ്ടും മകളായി. ” ജീ… ബാബ”, അവൾ ചിരിച്ചു. ജോലിയ്ക്കും കുടുംബത്തിനുമിടയിൽ ഓടിക്കൊണ്ടിരിക്കുന്ന അനേകം സ്ത്രീകളിൽ ഒരുവൾ. അവിരാമ ചക്രത്തിൽ, താൻ സ്വയം ജീവിയ്ക്കാൻ മറക്കുന്നതെന്തെന്ന് ചിന്ത കൺക്കോണുകളിൽ പെയ്തു. മക്കൾ സ്കൂളിലേക്ക് സമയത്തിന് പുറപ്പെട്ടോയെന്ന് അവൾ ആശങ്കപ്പെട്ടു. എന്നത്തേയും പോലെ, ആധിയുടെ അണയാത്ത കനലിനെ ഊതി പെരുക്കി ചാരം പറപ്പിച്ചു. ജോലിത്തിരക്കിനിടയിലും…
Author: Joyce Varghese
പ്രവാസഭൂമിയിലെ നനുത്ത ഡിസംബർ സായാഹ്നത്തിലായിരുന്നു, അയാൾ ആദ്യമായി സ്വയം പരിചയപ്പെടുത്തിയത്. “പാർട്ട് ടൈം ക്ലീനിങ് ജോലിത്തേടി വന്നതാണ്, മുൻപ് ഇവിടെ ജോലി ചെയ്തയാൾ പറഞ്ഞു വിട്ടതാണ് “, നാൽപത്തിയഞ്ചു വയസ്സിനു മുകളിൽ പ്രായം തോന്നിക്കുന്ന നന്നെ വെളുത്തു മെലിഞ്ഞയാൾ. വെയിലേറ്റ് മങ്ങിയ നിറവും, കഷണ്ടി ആക്രമിച്ചു കീഴടക്കി, പതിയെ തെളിയുന്ന നെറ്റിയും അലക്ഷ്യമായി കോന്തി വെച്ചിരിക്കുന്ന നര പടരുന്ന മുടിയും ഒറ്റ നോട്ടത്തിൽ തന്നെ അയാളെ ഒരു പ്രാരാബ്ധകാരൻ ആക്കിയിരുന്നു. “സൈക്കിൾ, കാർ ഷെഡിൽ വയ്ക്കുന്നത് കൊണ്ടു കുഴപ്പമില്ലല്ലോ?, അയാൾ പഴയ സൈക്കിളിലേക്ക് വിരൽ ചൂണ്ടി. “സൈക്കിളോ?, ഞാൻ ആശ്ചര്യത്തോടെ നോക്കി. ഗൾഫ് രാജ്യങ്ങളിൽ സൈക്കിളിൽ സഞ്ചരിക്കുന്നവർ അപൂർവ്വമാണ്. വേനലിൽ, അമ്പത് ഡിഗ്രിക്കു മുകളിൽ വരെ ഉയർന്നു തിളക്കുന്ന ചൂടിൽ ചുട്ടുപഴുക്കുന്ന മണലിലൂടെ സൈക്കിൾ യാത്ര എളുപ്പമല്ലല്ലോ. “എവിടെയാണ് താമസം?”, ഞാൻ ചോദിച്ചു. “ഒരു അഞ്ചാറു കിലോമീറ്റർ ഉണ്ട്, കുഴപ്പമില്ല, ഞാൻ സൈക്കിളിൽ വരാം.”, ജോലി നഷ്ടപ്പെടരുത് എന്ന തോന്നൽ വാക്കുകളിലൂടെ…
ഗൾഫിലെ പ്രവാസജീവിതത്തിനിടയിൽ രണ്ടാമത്തെ പ്രസവത്തിനു ഞാൻ നാട്ടിൽ വന്നതായിരുന്നു. ആദ്യ പ്രസവം, നോർമൽ ആയിരുന്നുവെങ്കിലും പിഞ്ചുകുഞ്ഞിന്റെ നിർത്താതെയുള്ള കരച്ചിലും എപ്പിസോട്ടമി സ്റ്റിച്ചിന്റെ ഭീകര തഴുകലും തലയിൽ നിന്നു ഇറങ്ങി പോയിട്ടില്ല. പ്രസവം കഴിഞ്ഞയുടനെ കുഞ്ഞിനേയും വീട്ടുകാര്യവും ഒറ്റയ്ക്ക് നോക്കി നടക്കുന്നത് അത്ര എളുപ്പമല്ലയെന്നു ഒന്നാമൂഴത്തിൽ പിടികിട്ടി. അലങ്കരിച്ച തൊട്ടിലിൽ പുഞ്ചിരിച്ചു കിടന്നുറങ്ങുന്ന ഉണ്ണിയെ തൊട്ടിലാട്ടിയുള്ള പാട്ട് സിനിമയിൽ കാണാറുണ്ട്. ആ സീനിൽ മനം മയങ്ങി പോകാത്ത സ്ത്രീകൾ വിരളമായിരിക്കും. പക്ഷെ ഈ ഉണ്ണികൾ അമ്മമാരെ ഈരേഴു പതിന്നാലുലോകം വട്ടം കറക്കിയിട്ടാണ് ഈ പൂച്ചയുറക്കം ഉറങ്ങുന്നത് എന്ന് എനിക്ക് കൃത്യമായി മനസ്സിലായി. ഈ അങ്കം ഒരു മൂത്ത കുസൃതിയുടെ കൂട്ടത്തിൽ ‘കരതലാമലകം’ അല്ലയെന്ന വെളിവു വന്നപ്പോളാണ് രണ്ടാംമൂഴത്തിന് നാട്ടിലേക്ക് വച്ചുപിടിച്ചത്. പ്രസിദ്ധ എഴുത്തുകാരൻ പറഞ്ഞപോലെ, ‘നമ്മൾ അനുഭവിക്കുന്ന വരെ എല്ലാം കെട്ടുകഥയായി തോന്നുമെന്ന്.’ ഒരു പ്രാവശ്യം കെട്ടഴിഞ്ഞ കഥയായതുകൊണ്ട് രണ്ടാമതൊന്ന് ആലോചിച്ചില്ല. ഡോക്ടർ, പ്രെഗ്നൻസി പിരീയഡ്, സ്കാനിംഗ് റിപ്പോർട്ട് ഇവയെല്ലാം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുമായാണ്…
“തീർത്ഥ, ആരോ പുറത്ത് വന്നിരിക്കുന്നു”, പ്രതാപ് തന്നെ മൂടിയിരുന്ന കംഫർട്ടർ വലിച്ചു നീക്കി, തീർത്ഥയെ തട്ടിവിളിച്ചു. ഉറക്കച്ചടവിൽ അയാൾ കൺപ്പോളകൾ വലിച്ചു തുറക്കാൻ ബുദ്ധിമുട്ടി. “അതോ… പാർഥിവാകും ഞാൻ ഇന്നലെ പറഞ്ഞിരുന്നില്ലെ? അവനോട് ഇന്ന് രാവിലെ പ്രതാപ് യാത്ര പുറപ്പെടും മുമ്പ് വരാൻ പറഞ്ഞിരുന്നു.” തീർത്ഥ കോട്ടുവായിട്ടു, മുടി മാടിയൊതുക്കി കിടക്കയിൽ നിന്നും ചാടിയെണീറ്റു. “ഓ… ശരി, നീ അയാളോട് കയറിയിരിക്കാൻ പറയൂ, ഞാനൊന്നു ഫ്രഷായി ഇപ്പോളെത്താം. ” *** തലേന്ന് നട്ടുച്ചക്ക് നായ ഉച്ചത്തിൽ കുരക്കുന്നത് കേട്ടിട്ടാണ്, തീർത്ഥ പൂമുഖവാതിൽ തുറന്നത്. കൂറ്റൻ ഗേറ്റിനപ്പുറം, തോളിൽ വലിയ ബാഗുമായി നിൽക്കുന്ന ചെറുപ്പക്കാരന്റെ മുഖത്തിന്റെ പകുതി മാത്രമെ അവൾ കണ്ടിരുന്നുള്ളു. പക്ഷെ ആ കൂട്ടുപുരികങ്ങളും നെറ്റിയിലേക്ക് വീണ് കിടക്കുന്ന കോലൻ മുടിയും തനിക്ക് ഏറെ പരിചിതമാണല്ലോയെന്ന് അവൾക്കു തോന്നി. അവൾ ഓർമ്മയുടെ കയത്തിൽ മുങ്ങാങ്കുഴിയിട്ടു. പെട്ടെന്ന്, ഒരു തിരിച്ചറിവിന്റെ വെള്ളിവെളിച്ചത്തിൽ അവൾ ഗേറ്റിലേക്ക് പാഞ്ഞു, ഗേറ്റ് തള്ളിത്തുറന്നു. നട്ടുച്ചവെയിൽ ചൂടിൽ, അവന്റെ…
റിഷിക ഉറക്കമുണർന്നിട്ടും അല്പസമയം കൂടി കിടക്കയിൽ തന്നെ തുടർന്നു. വശങ്ങളിൽ, നെറ്റിപ്പട്ടമണിഞ്ഞ ആനയുടെ ചിത്രങ്ങളുള്ള കോട്ടൺ കിടക്കവിരി അയഞ്ഞു തൂങ്ങി കിടന്നിരുന്നു. കറുപ്പിൽ തിളങ്ങിയ സ്വർണവർണം ഈയിടെയായി തന്നെ കൂടുതൽ ആകർഷിക്കുന്നുണ്ടെന്ന് അവൾക്കു തോന്നി. വേനലവധി നാട്ടിലെ പഴയ തറവാട്ടിൽ ചിലവഴിക്കണമെന്നത് അമ്മയുടെ ശാഠ്യമായിരുന്നു. അടുത്ത വർഷം പൊളിച്ചുനീക്കാൻ ഉദ്ദേശിച്ച തറവാട്ടിലെ അവസാനത്തെ താമസമായിരിക്കുമെന്നു അമ്മയവളെ യാത്രയിൽ ഉടനീളം ഓർമ്മപ്പെടുത്തി. ദില്ലി നഗരജീവിതം ശീലിച്ച അവൾക്കു വലിയ തറവാടിനോടും ചുറ്റും പരന്നു കിടക്കുന്ന തൊടിയോടും പായൽ പൊതിഞ്ഞ കുളത്തിനോടും ഒരു മമതയും തോന്നിയിരുന്നില്ല. ഉറങ്ങാത്ത നഗരത്തിലെ അണയാത്ത വെളിച്ചവും നിരത്തിലെ നിലയ്ക്കാത്ത ഇരമ്പലും നഷ്ടപ്പെടുത്താൻ തീരെ താല്പര്യവുമില്ല. പക്ഷെ അമ്മയുടെ ഗൃഹാതുരത്വം നിറഞ്ഞ കഥകളിൽ പാടവും തൊടിയും കാവും തുടിച്ചു നിന്നിരുന്നു. ചെമ്മണ്ണിന്റെ നിറമുള്ള ഇടുങ്ങിയ നാട്ടിടവഴികളും ഉറക്കം തൂങ്ങുന്ന ഗ്രാമവും അമ്മക്കെങ്ങനെ ഇത്രയും പ്രിയപ്പെട്ടതാകുന്നുവെന്ന് അവൾ കരുതും. പക്ഷെ ആരേയും മുഷിപ്പിക്കാത്ത അവളുടെ പ്രകൃതം, എല്ലാ ചോദ്യങ്ങളും വിഴുങ്ങി. തറവാട്ടിലെ…
ജീവിതത്തിൽ മറക്കാനാവാത്ത വ്യക്തികളെ പരതിയപ്പോൾ പലരും ഓർമത്തിരകളിൽ പൊങ്ങിയുയർന്നു. പക്ഷെ ഒന്നിനു പിറകെ ഒന്നായി വരുന്ന തിരകൾ മുന്നിൽ വന്നതിനെ വിഴുങ്ങാൻ തുടങ്ങുന്നു. പക്ഷെ തീരം നനച്ച ത്രേസ്യ ചേട്ടത്തിയെന്ന തിര ഓർമ്മകളിലെ നനുത്ത സ്പർശമായി എന്നിൽ നിറയുന്നു. ജീവിതയാത്രയിൽ നമ്മൾ പലരേയും കണ്ടുമുട്ടുന്നു. അതിൽ ആൺ പെൺ വ്യത്യാസങ്ങൾ, സാമ്പത്തികം, വിദ്യാഭ്യാസപരം, തൊഴിൽ സംബന്ധം അങ്ങനെ ഏറ്റക്കുറച്ചിൽ ഉള്ള ഒട്ടേറെ വ്യക്തികളെ നമ്മൾ പരിചയപ്പെടുന്നു. കാലങ്ങൾക്കിപ്പുറവും ചിലർ നമ്മുടെ മനസ്സിൽ നിന്നും ഇറങ്ങി പോകാൻ വിസ്സമതിക്കും. ഞാൻ എന്നോട് തന്നെ ചോദിക്കാറുണ്ട്, എന്താണ് ഒരാളെ മികച്ച വ്യക്തിയാക്കുന്നത്? വിവേകവും അനുകമ്പയുമാണെന്ന് എന്റെ ഉത്തരം. പല രാജ്യങ്ങളിലും എന്തിനു പറയുന്നു, പല ഭൂഖണ്ഡങ്ങളിലുമായി ജീവിതം മുന്നോട്ടു പോകുമ്പോൾ വിദ്യാഭ്യാസം, തൊഴിൽ സൗഹൃദം ഇതിനോടെല്ലാം ചേർന്നു ധാരാളം ആളുകളെ ഞാൻ പരിചയപ്പെട്ടു. അതിൽ നിന്നും പാറ്റിക്കളഞ്ഞ പതിരിനു ശേഷം അവശേഷിക്കുന്ന ധാന്യമണികളിൽ എനിക്ക് ഏറ്റവും പ്രിയമുള്ളയൊരാൾ വെറും നാലാം ക്ലാസ് വിദ്യാഭ്യാസമുണ്ടായിരുന്ന ത്രേസ്യ…
ക്രിസ്തുമസിനു ഇവിടെ കാനഡയിൽ, ആളുകൾ മാത്രമല്ല, ആകാശവും ഭൂമിയും പ്രകൃതിയും ഒരുങ്ങിനിൽക്കും. മിന്നി കത്തുന്ന വിളക്കുകൾക്കും നക്ഷത്രങ്ങൾക്കും കൂടുതൽ നേരം ശോഭിക്കാൻ, സൂര്യൻ വേഗം പടിഞ്ഞാറോട്ട് ചായും. പകലിന്റെ ദൈർഘ്യം വളരെ കുറവാണ്, ഇരുട്ട് ദിവസത്തിന്റെ മുക്കാൽ പങ്കും കൈയ്യടക്കും. വളരെ നേരത്തെ ഇരുട്ടു പുതക്കുന്ന ഡിസംബർ മാസം. കളം ഒഴിഞ്ഞു കൊടുക്കുന്ന സൂര്യൻ വേഗം മേഘങ്ങളിൽ മറയുമ്പോൾ, ആലക്തികപ്രഭയിൽ വിസ്മയം തീർക്കുന്ന ക്രിസ്തുമസ് സീസൺ. ഇവിടെയുള്ളവർക്ക് മഞ്ഞു മൂടിയ ക്രിസ്തുമസാണ് പ്രിയം. ‘വൈറ്റ് ക്രിസ്തുമസ്’ എന്നു വിളിക്കും. അതിന്റെ ഭംഗി ഒന്നു വേറെ തന്നെയാണ്. മഞ്ഞും ക്രിസ്തുമസ് കാഴ്ചകളും ഒറ്റയ്ക്കു നിൽക്കുവാൻ സാധിക്കാത്ത വിധം ഇഴച്ചേർന്നിരിക്കുന്ന കാലാവസ്ഥയാണ്. മേപ്പിൾ മരങ്ങൾ ഇലകളിൽ ചായം പൂശി സുന്ദരിയാകും. ഇളം പച്ചയും മഞ്ഞയും ചുവപ്പും നിറങ്ങൾ. ഒരു മരം മുഴുവൻ ചുവപ്പു എടുത്തണിഞ്ഞാലോ? എത്ര മനോഹരമായ കാഴ്ച. ക്രിസ്തുമസ് ഐവി (ivy) , നോർത്ത് അമേരിക്കയിൽ കണ്ടുവരുന്നു. ക്രിസ്തുമസ് (wreath) റീത്തുകൾ ഉണ്ടാക്കുന്നുത്…
ഒരു ക്രിസ്തുമസ് കൂടി വരവായി. ഇവിടെ കാനഡയിൽ, വീടുകളും മുറ്റവും നിരത്തും തൊഴിൽസ്ഥാപനങ്ങളും അണിഞ്ഞൊരുങ്ങി. സമ്മാനസഞ്ചി തൂക്കി, വെള്ള അരപ്പട്ട കെട്ടിയ ചുവന്ന അങ്കിയും കൂർത്ത തൊപ്പിയും അണിഞ്ഞ് നീളൻ പഞ്ഞി താടിയുമായി സാന്തക്ലോസ്… ‘ഹോയ് ഹോയ്’ വിളികളിലൂടെ ആഘോഷത്തിന്റെ തുയിലുണർത്തുന്നു. മനോഹരമായ നീളൻ കണ്ണുകളും പടർന്ന ചില്ലകൊമ്പുകളുമായി മഞ്ഞിലൂടെ കാറ്റിനെ തോല്പിച്ചോടുന്ന റൈൻഡിയർ. മഞ്ഞിന്റെ അനുപമ തൂവെള്ള നിറവും ആർദ്രതയും തൂവുന്ന സ്നോമാൻ, ഈ രൂപങ്ങൾ പിറവിയുടെ ആഹ്‌ളാദം നിറക്കുന്നു. ഷോപ്പിംഗ് സീസൺ കൂടിയാണ് ഡിസംബർ. ഷോപ്പിംഗ് മാളിന്റെ കവാടങ്ങളിൽ മനോഹരമായി അലങ്കരിച്ച ക്രിസ്മസ് ട്രീകളും മറ്റു അലങ്കാരങ്ങളും നിറയും. വെളിച്ചം പൂക്കുന്ന മരങ്ങൾ, ഒരു കാടു മുഴുവനായും പൂക്കൾ വിരിഞ്ഞ ഭംഗിയിൽ അണഞ്ഞും തെളിഞ്ഞും ചിരിക്കും. മരങ്ങളിൽ ഓടിമറഞ്ഞും, നിറങ്ങൾ വാരിവിതറിയും നിറയുന്ന ചെറിയ മുത്തുമണി ലൈറ്റ്കൾക്കൊപ്പും തൂങ്ങിയാടുന്ന നക്ഷത്രങ്ങൾ ഇന്നും എന്നും ആവേശം തന്നെ. സമ്പന്നമായ ക്രിസ്തുമസ് ഒരുക്കങ്ങൾക്കിടയിലും മനസ്സിന്റെ ഉള്ളറയിൽ മധുരമൂറുന്ന കുട്ടിക്കാലത്തെ ക്രിസ്തുമസ്. തൃശ്ശൂർ…
കാനഡയിൽ ക്രിസ്തുമസ് വലിയ ആഘോഷമാണ്. ലോകത്തു എവിടെയും അങ്ങനെ തന്നെ. പക്ഷെ ക്രിസ്തുമസ് സമ്മാനങ്ങൾ കൈമാറുന്ന കാര്യത്തിൽ പാശ്ചാത്യനാടുകളിൽ ഉള്ളവർ നമ്മളേക്കാൾ വളരെ മുന്നിലാണ്. നവംബർ മുതൽ ഷോപ്പിംഗ് മാളുകളിൽ സെപ്ഷ്യൽ ഓഫറുകളും സമ്മാനങ്ങളുടെ പുതിയ സ്റ്റോക്കുകളും എത്തിയിരിക്കും. ഒരു വർഷത്തെ സമ്പാദ്യത്തിലെ ഒരു ഭാഗം സമ്മാനങ്ങൾ വാങ്ങാൻ പലരും ഉപയോഗിക്കും. കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും സുഹൃത്തുകൾക്കും സഹപ്രവർത്തകർക്കും സമ്മാനങ്ങൾ നൽകും. വിവിധയിനം ചോക്ലേറ്റ്, കേക്ക്, വൈൻ, മേപ്പിൾ സിറപ്പ് ഇതെല്ലാം ധാരാളമായി കാനഡയിൽ സമ്മാനപ്പൊതികളിൽ കാണാറുണ്ട്. കളിപ്പാട്ടങ്ങളും ഫാഷൻ വസ്ത്രങ്ങളും ഇലക്ട്രോണിക്സ് ഗാഡ്ജെറ്റ്സും അലങ്കാരവസ്തുക്കളും ക്രിസ്റ്റൽ സെറ്റുകളും ആഭരണങ്ങളും എന്നു വേണ്ട എന്തിനും ഏതിനും ഏറ്റവും കൂടുതൽ മാർക്കറ്റുള്ള സമയമാണ് ക്രിസ്തുമസ് കാലം. ക്രിസ്തുമസിനു സമ്മാനം കിട്ടാത്ത ഒരു കുഞ്ഞും ഇവിടെ ഉണ്ടാകരുത് എന്ന വാശിയിലാണ് ഇവിടെ ഗവണ്മെന്റ്, വോളന്ററി സംഘടനകൾ, മീഡിയ എന്നിവർ. കാനഡയിലെ ടോരൊന്റോയിൽ Toy mountain എന്ന പരിപാടിയുണ്ട്. കളിപ്പാട്ടങ്ങളും പണവും ഇതിനു വേണ്ടി സമാഹരിക്കുന്നു. സമ്മാനപ്പൊതികൾ…
കത്തിനിൽക്കുന്ന സൂര്യൻ, ഗ്രാമം ചുട്ടുപ്പൊളിച്ചിരുന്ന മേടമാസത്തിലാണ് ഒരു ചെറുവണ്ടിയിൽ അവരെത്തിയത്. നീണ്ടു നിവർന്നു മലർന്നു കിടക്കുന്ന വീതികുറഞ്ഞ റോഡ് മുറിയുന്ന കവലയിൽ ആളൊഴിഞ്ഞ ചായപ്പീടികയിൽ കാലിലെ രോമങ്ങൾ നുള്ളി പറിച്ചുകൊണ്ടിരുന്ന കൃഷ്ണൻ ഏറാടി തല പൊക്കിനോക്കി. ഇതാരാണ് ഈ കുഗ്രാമത്തിൽ കുടിപ്പാർക്കാൻ വരുന്നതെന്ന് അയാൾ സന്ദേഹിച്ചു. നന്നെ കറുത്തു മെലിഞ്ഞ ഒരാൾ വലിയ ചരുവങ്ങളും തവികളും മറ്റു കുറച്ചു പാത്രങ്ങളും ഇറക്കിവെച്ചു. അടഞ്ഞു കിടക്കുന്ന മുറിയുടെ തുരുമ്പു പിടിച്ച പൂട്ടിൽ താക്കോൽ തിരിഞ്ഞു. കൃഷ്ണൻ ഏറാടിയെ നോക്കി അയാൾ പുഞ്ചിരിച്ചു. ഭംഗിയില്ലാത്ത പല്ലുകൾ ചാഞ്ഞും ചെരിഞ്ഞും നിരതെറ്റിയും ചിരിയെ വികലമാക്കിയെങ്കിലും നിഷ്കളങ്കഭാവം ചിരിയിൽ തുടിച്ചിരുന്നു. “ആരാ… എന്താ? “, ഏറാടി ചോദ്യമെറിഞ്ഞു. “ഇവിടെ പുതിയതാ, നിങ്ങള് കട നിർത്തല്യേ… ഇവിടൊരു ചെറിയ കച്ചവടം തുടങ്ങാനാണ്, നാളെ വരാം “, വാക്കിൽ പിശുക്കി, അയാൾ വണ്ടിയിൽ കയറി. വണ്ടിക്കു ചുറ്റും പിള്ളേരും മുതിർന്നവരും കൂടിയിരുന്നു. അവരുടെ കണ്ണിൽ കണ്ട അത്ഭുതം ഏറാടിയെ ബെഞ്ചിൽ…
