Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ആഘോഷപ്രിയരുടെ തൃശ്ശൂർ മിണ്ടാട്ടം.
അനുഭവം അറിവുകൾ ആഘോഷങ്ങൾ ഓർമ്മകൾ ജീവിതം നര്‍മം സൗഹൃദം

ആഘോഷപ്രിയരുടെ തൃശ്ശൂർ മിണ്ടാട്ടം.

By Joyce VargheseNovember 19, 2025Updated:December 12, 202542 Comments8 Mins Read565 Views
Bookmark Now
Please login to bookmark Close

No account yet? Register

‘ഞങ്ങടെ തൃശ്ശൂര് അങ്ങിന്യാ ട്ടാ.‘
ഞങ്ങടെ സ്വന്തക്കാരൊക്കെ തൃശൂരന്നെ. അച്ഛൻ വീടും അമ്മ വീടും എന്തിന് അപ്പാപ്പൻ വീടും അമ്മാമ്മ വീടും വരെ തൃശ്ശൂര് തന്നെ. പിന്നെ തൃശ്ശൂർക്കാരെ പോലെ നല്ല മനുഷ്യര് ഭൂമിമലയാളത്തിൽ വേറെ ഇല്ലാത്തതുകൊണ്ട് പെണ്ണ് കെട്ടണതും പെൺകുട്ട്യോളെ കെട്ടിക്കണതും തൃശ്ശൂർക്ക്. തൃശ്ശൂർ ഭാഷ അങ്ങനെ കലർപ്പൊന്നും വരാതെ പിടിച്ചു നിൽക്കണേന്റെ ഗുട്ടൻസ് അതാണ്‌ ട്ടോ.

“ഞങ്ങള് ഭാഷേല്, കൊറച്ച്
‘ട ‘ ‘ ട്ട’ ‘ണ്ട’ അക്ഷരങ്ങള് അങ്ങട് വാരിവെത്റും, അതോണ്ട് ആർക്കുപ്പോ വല്യേ ചേതൊന്നും ഇല്ലല്ലോ, കെടക്കട്ടെന്നേയ്…”, ഒര് സാദാ തൃശൂർക്കാരൻ ഇത് പറഞ്ഞൊന്ന് ചിരിക്കും.

നീട്ടിയും കുറുക്കിയും ഒഴുകുന്ന തൃശൂർ ഭാഷയുടെ രസച്ചരടൊന്നു പിടിച്ചാലോ.
***

“മ്മ്ടെ കുട്ട്യോളെ വേറെ വല്ലോടത്തക്കൊന്നും കെട്ടിച്ചു വിട്ടാൽ ശര്യാവില്ല, ഒര് നിവൃത്തി ഇല്ലെങ്ങേ മാത്രം പൊറത്തക്ക് നോക്ക്യ മതീട്ടാ“, റോസ അമ്മാമ്മയും അടുത്തവീട്ടിലെ സരോജിനി അച്ഛമ്മയും  വേലിമുള്ള് ഒടിച്ചു, അതിരിനു ഇരുപ്പുറവും നിന്ന് *വർത്താനം തുടങ്ങി. .

പന്തുരുട്ടി ഓടിപ്പോണ, ഷേർളീടെ ചെക്കൻ, ഓട്ടം ഒന്നു നിർത്തി, മൂക്കട്ടയും ഊരിപോണ നിക്കറും വലിച്ചു കേറ്റി തിരിഞ്ഞു നിന്നു.

“എന്തൂട്ട് *പൗശ്യന്യാ അമ്മാമ്മേ നിങ്ങക്ക്, അവര് തൃശ്ശൂരല്ലാതെ, വേറെ നാട് കാണനേന് ല്ലേ നിങ്ങള് ഇങ്ങനെ പറയണേ?”

“നീ പോടാ ചെക്കാ… ഓളീടാണ്ട്. മ്മ്ടെ നാടന്യാ നല്ലത്. നെനക്ക് എന്താറിയ്യാ? പെൺകുട്ട്യോളെ കെട്ടിക്കണ കാര്യം പറയുമ്പോ വരെ കേക്കാൻ നിക്കുണു അവൻ. നെന്റെ മണ്ടേമ്മേ ഒര് കിഴക്കങ്ങട് കിട്ട്യാണ്ടല്ലോ. ”

“ചെക്കൻ കൊഞ്ഞനംക്കുത്തി പന്തിന്റെ പിന്നാലെ പായണ കണ്ടില്ലേ?”, അമ്മാമ്മ ഒച്ച പൊക്കി.

“അത് പണിക്കു വരണ ഷേർളീടെ ക്ടാവാ… നല്ല കുറുമ്പനാ മൊതല്, ന്നാലും സാമർത്ഥ്യള്ള ചെക്കനാ. ഇതൊന്ന് വലുതായിട്ടു വേണം ആ പെണ്ണിന്റെ പങ്കപ്പാട് തീരാൻ”, റോസ അമ്മാമ്മ നെടുവീർപ്പിട്ടു.

ശ്രീജയുടെ അച്ഛമ്മയും മെർലിന്റെ അമ്മാമ്മയും ഓടിപോകുന്ന കുട്ടിയെ വാത്സല്യത്തോടെ നോക്കി, തൃശ്ശൂര് മഹിമ തുടർന്നു. തൃശ്ശൂർകാർക്ക് ആ നാടും ഭാഷയും അത്ര പ്രിയം തന്നെ.

അവരുടെ മക്കൾ ജോസഫും അശോകൻ മേനോനും പേരക്കുട്ടികൾ മെർലിനും ശ്രീജയും ഡിജോയും ശ്രീജിത്തും ജോലിക്കാരും നാട്ടുകാരും ഒട്ടും വെള്ളം ചേർക്കാത്ത തനി നാടൻ തൃശ്ശൂർ ഭാഷയുടെ മേച്ചിൽപ്പുറങ്ങളിൽ മേഞ്ഞു.

***

”മേനോൻ മാഷെ അമ്പലത്തില്ക്ക്യാ?”, ചെത്തുകാരൻ വാസു കുശലം ചോദിച്ചു.

“അല്ലാണ്ട് എങ്ങടാ ഞാൻ *പൂവ്വാ വാസോ… ഈ നേരം വെളുക്കുമ്പോ?”, മാഷ്ടെ  ചുണ്ടിൻ കോണിൽ ചിരി വക്രിച്ചു.

“ശര്യാ മാഷേ”, വാസു തല ചൊറിഞ്ഞു ചമ്മിയ ചിരി ചിരിച്ചു.

“പണ്യോക്കെ നന്നായി ഇണ്ടപ്പോ നെനക്ക് വാസോ?”

“പണി കൊറവാ, ഇതന്നെ ചെയ്യാൻ നിക്ക് *ആവാതില്ലാണ്ടായി, *ക്ടാങ്ങൾക്ക് തെങ്ങേറാനൊന്നും വയ്യാത്രേ.”

“ഇവറ്റങ്ങൾക്ക് ഇത് എന്തിന്റെ സൂക്കേടാ? എല്ലിന്റെ ഉള്ളില് വറ്റ് കുത്തണ കേട്. വെറുതെ *ഗഡോൾടെ കൂടെ ചെത്തിനടക്കാവും ല്ലേ?”. മാഷുടെ മുഖത്തെ പുച്ഛഭാവം വാസൂനത്ര പിടിച്ചില്ല.

“അല്ല, മൂത്തോനു ഇത്തിരി സ്വർണപ്പണീണ്ടിപ്പൊ, മ്മ്ടെ ശിവേട്ടന്റെ മോന്റെ കൂടെ ചെയ്യണ്യേ.”

“ഉവ്വോ…ശിവന്റെ ആ ഗ്രഹിണി ചെക്കനോ? ക്ലാസ്സില് എപ്പഴും അവൻ വല്യേ കുരുത്തക്കേടായിരുന്നു, എത്ര തല്യാലും ഒരു നാണോല്യ, കല്ലിന് കാറ്റടിച്ചോണം നിക്കും. ലാസ്റ്റ് ഞാൻ പെട നിർത്തി”, മാഷ് ക്ലാസ്സ്മുറികളിലൂടെ ഓർമ്മകളിൽ മുങ്ങാങ്കുഴിയിട്ടു.

“മേനോൻ മാഷ്ടെ കണ്ണു നിറേ കേറണ്ട, അവനൊക്കെ ഇപ്പൊ പഴേ *തല്ലിപ്പൊളി ഒന്നല്ലാട്ടോ, നല്ല മെച്ചായി അവർക്കൊക്കെ.” വാസു സാക്ഷ്യം പറഞ്ഞു.

“ ഉവ്വോ? ഒരു *എരപരാതി ആയിർന്നൂലോ അവന്റച്ഛൻ ശിവൻ, ചെക്കൻ ന്നാലും മിടുക്കനാല്ലെ?”

“ങും…അയാളെ ഒര് *വസ്ത്തൂന്നും കൊള്ളില്ല, ഒര് *വെശ മൻഷ്യനാ ശിവേട്ടൻ.” വാസു അക്കാര്യത്തിൽ മാഷോടു യോജിച്ചു.

“ന്നാലും ചെക്കന്റെ കയ്യില് *ചിക്കിലിണ്ട് ലോ അതു മതീന്നെ. സുഖായിട്ട് അവര്ക്ക് കഴ്യാലോ”, വാസു കൂട്ടിച്ചേർത്തു.

”ഒന്നു വലിഞ്ഞു നടക്ക് മാഷെ …നിക്ക് തെരക്ക്ണ്ട്‌ ”

“നീ പോക്കടാ ധൃതീണ്ട്ങ്ങെ… നിക്ക് അവടാരും വായുവലിച്ചു ചാവാൻ കെടക്കണില്ല, ഓടി ചെല്ലണ്ട കാര്യല്ല്യ , ദേ… ആ ജോസപ്പ് *വരണ്ണ്ണ്ട്ടാ, ഞാൻ അവന്റെ കൂടെ നടന്നോളാം, നീ വിട്ടോ വാസോ”.

***
“ന്താ… ജോസപ്പേ, കാലത്ത് മാർക്കറ്റില് പോയിട്ട് വരാല്ലേ?”

“ങാ..അതേന്ന്, പെരുന്നാളല്ലേ, കൊറച്ച് *ബ്രാല് വാങ്ങാൻ പോയതാ, പെങ്ങന്മാര് വരൂലോ, പുളിമാങ്ങീട്ടു വെച്ചാല് നല്ല ടേസ്റ്റല്ലേ.”

“പെരുന്നാള് പള്ളിപരിപാടി അടിപൊളില്ല്യെ ഇക്കൊല്ലം?”, മേനോൻ ചോദ്യമിട്ടു.

“അല്ലാണ്ട് പിന്നെ… ലൂർദ് പള്ളീല് നടത്തേക്ക്യാള് ഭയങ്കരാക്കാനാണ് പിള്ളേര് നോക്കണേ, അവര്ക്കു പുത്തൻപള്ള്യ ബെസ്റ്റ് ന്ന് കാട്ടാൻ പെരുന്നാളിനല്ലേ പറ്റാ?”

“അതേതെ…ഒര് പണീം തൊരോം ഇല്ലാത്ത കൊറേ ജാതികള് ഇണ്ടല്ലോ, അവർക്ക് നേരം പോകാൻ നല്ലതാ. അങ്ങാടി കുണ്ടാക്കി നടക്കണ കാണുമ്പ തന്നെ ചെപ്പകുറ്റിക്കു ഒര് *പൂശ്യാ കൊടുക്കാൻ തോന്നണേ. ഞാൻ ഇതില് കൊറേണ്ണത്തിനെ പഠിപ്പിച്ചതാടോ”

“ഉം… അതാവും ഈ പിള്ളേര് ഇങ്ങിന്യായെ മാഷെ?, ജോസഫ് അടക്കിച്ചിരിച്ചു.

“നിയ്യ്‌ മ്മളെ *വാരീ ല്ലേ?
നെനക്ക് ഞാൻ വെച്ചട്ടുണ്ടടാ“, അവർ രണ്ടുപേരും ചേർന്നു പൊട്ടിച്ചിരിച്ചു. നർമം ചാലിച്ച കളിയാക്കലുകൾ ഇരുവരേയും ചിരിപ്പിച്ചു ഒഴുകുന്ന തൃശ്ശൂർ ഭാഷയുടെ നനവാണ്.

***

“ടാ ചെക്കാ നെനക്ക് *കുടുംമത്തു കേറാറായില്ലേ, *വൈന്നാരാവണത് കണ്ടൂടെ?, ഷേർളി മകനെ നോക്കി ഉറക്കെ വിളിച്ചു.

“നെന്റെല്ലേ സന്താനം, എങ്ങന്യാ പിന്നെ നേര്യാവാ?, അമ്മാമ്മ സ്കോർ ചെയ്തു.”

“ങും… കൊരണ തള്ള തൊടങ്ങി. രാത്രി നാലു കാലുമ്മെ വന്നു കേറണ അവന്റെ അപ്പനൊരു കുറ്റോംല്ല്യ, കുറ്റപ്പടി നിക്ക്യ… ഉം… മ്മള് വല്ലൊരടെ അടുക്കളപ്പണിക്ക് പോയിട്ടാ കുടുംമ്മം കഴിയണെന്ന് അറിയില്ലേ ഈ *സാധനത്തിന്?”, അവൾ ദ്വേഷ്യംകൊണ്ടു പുകഞ്ഞു.

“കുളിച്ചട്ടു നിന്റെ *കൂറത്തുണി ഒന്നു മാറടാ ചെക്കാ, നെനക്ക് പരീക്ഷക്ക്‌ *പടിക്കണ്ടേ? കഴിഞ്ഞ *പ്രാശ്യത്തെപ്പോലെ മൊട്ട വേടിച്ചു കൊണ്ടന്നാ  തല്ലി ഞാൻ നെന്റെ *പൊറം പൊളിക്കും ട്ടോ”, ഷേർളി മോന്റെ നേരെ തിരിഞ്ഞു.

“വെശന്നട്ട് കണ്ണ് കാണാൻ വയ്യമ്മേ…എന്തൂട്ടാന്ന് പലഹാരം?”, ചെക്കൻ അടുക്കളയിൽ പരുങ്ങി നടന്നു.

“അവന് വയറ് നെറച്ചു തിന്നാൻ കൊടുക്കടീ… അവനു *എല തലക്കലാ സാമർഥ്യം. അല്ലങ്ങെ പിന്ന്യേ അവൻ പഠിക്കാനല്ലെ സ്ക്കോളി പോണേ. ഉച്ചക്ക് അവിടന്ന് വയറ് നെറയണ്ണ്ണ്ട്”, കുറ്റപ്പെടുത്തലിലും അവരുടെ കണ്ണിൽ ശോകം നിറഞ്ഞു.

“ദേ… കൊന്തമണി അടിക്കുണ്”, അമ്മാമ്മ വെള്ളക്കുമ്മായം തേച്ച ചുമരിലെ ആണിയിൽ തൂങ്ങിയ കൊന്തയെടുത്തു അററഞ്ഞു തൂങ്ങുന്ന ക്രൂശിതരൂപത്തെ സങ്കടത്തോടെ നോക്കി, ഒന്നു മുത്തി.

“ഈ അമ്മാമ്മക്ക് എന്തിന്റെ കേടാ?, എപ്പ നോക്ക്യാലും എന്നെ ഓരോന്ന് പറയും, ചെവീല് മൂട്ട പോയപോലെ. ഒന്നു മിണ്ടാണ്ടിരുന്നൂടേ”, ചെക്കൻ തെല്ലുറക്കെ തന്റെ അമ്മയോടു പരാതിപ്പെട്ടു.

“അതിന് *ചിന്നന്യാ, പിന്നെ ഞാൻ മാര്യോള് ല്ലേ… എന്നോട് പോരു കാട്ടാണ്, ഈ കുടുമ്മത്ത് കേറ്യ കാലം തൊട്ട് കേക്കണതാത്. ഒരു ജാതി *വെട്ക്ക് സോഭാവം. ”

“എന്താടി നീ പറഞ്ഞെ?”, അമ്മാമ്മ ചെവിയിൽ കൈപ്പടം ചേർത്തു.

“ഒന്നൂല്യ… മാവുമ്ന്നു മാങ്ങ വീണു… ഓട് പൊട്ടീന്നാ തോന്നണേ.”, ഷേർളി രംഗം തണുപ്പിക്കാൻ നോക്കി.

“ഈശന്റമ്മേ… ഇത് വല്യേ തൊന്തരവായീലോ, അവള്ടെ കുട്ടിക്കലം പോലെ വീർപ്പിച്ചു കെട്ട്യേ മോന്ത കണ്ടപ്പോ തോന്നീടാർന്നു, ഇന്ന് ഓട് പൊട്ടുംന്ന് “, മറിയം അമ്മാമ്മ ഷേർളിയെ അർത്ഥം വെച്ചൊന്നു നോക്കി കൊന്തയുരുട്ടി.

‘യ്യോ… മാതാവേ, ഞാൻ പറഞ്ഞത് അമ്മ കേട്ടൂന്നാ തോന്നണേ, വേണ്ടാർന്നൂ. പാവം’, ഷേർളി പിറുപിറുത്തു.

“കൊന്ത എത്തിക്കല് കഴിഞ്ഞോമ്മേ? ”

“എന്താടി?”, അമ്മാമ്മ വിളിച്ചു ചോദിച്ചു.

“ദേ… കൊറച്ച് *കുഴിയപ്പാമ്മേ, ജോസപ്പേട്ടന്റെ വീട്ടീന്നു തന്നതാ, നല്ല *പതംണ്ട് “, അവൾ പലഹാരപാത്രം നീട്ടി.

“നീ കഴിച്ചോടീ? ദാ ഇവിടിരുന്നു കഴിച്ചോ, ആ *പുല്ലായ നീർത്തി ഇങ്ങട് വലിച്ചിട്. ചെക്കന് കൊടുത്തില്ലേ ടീ?” , മറിയം വെള്ളമുണ്ടിന്റെ വിശറിഞൊറിവ് ഒതുക്കിവെച്ച് മരുമകളെ ചേർത്തിരുത്തി.

“പിന്നില്യ … അവൻ ഇഷ്ടം പോലെ തിന്നൂന്നെയ്, അമ്മ തിന്നോ.”, ഷേർളി ചിരിച്ചു.

“ജോസപ്പിന്റെ പെങ്ങമാര് വന്നോടി?”, മറിയം അന്വേഷിച്ചു.

“ഒരാളു വന്നു, പിന്നെ മൂത്ത ചേച്ചി നാള്യേ വരുള്ളൂ ത്രേ.”

“ഉം… ഞാനവരോടെ അടുക്കളപ്പണിക്കു പൂവുമ്പോ അവരൊക്കെ പഠിക്കണ കുട്ട്യോളാ”, വൃദ്ധ ഓർമ്മകളിൽ ചികഞ്ഞു.

“ങാ… അമ്മക്ക് പെരുന്നാളിന് നേർച്ചീടാൻ നൂറു റുപ്യ ആ ചേച്ചി തന്നട്ട്ണ്ട് ട്ടോ, ഞാനിപ്പോ എടുത്തോണ്ട് തരാം.”

“നീ കൈയില് വെച്ചോ, ഇവ്ടെ കൊറെ കാര്യങ്ങള് ഇള്ളതല്ലെ, നീയിവിടെ ഇരിക്ക് പെണ്ണേ”, അവർ അവളെ നിർബ്ബന്ധിച്ചു.

“സാരല്യ, അത് അമ്മന്ന്യെ കയ്യില് വെച്ചോ, ആവശ്യങ്ങള് ഇവ്ടെ തീരില്ല.”

പെരുന്നാൾ വിശേഷം പങ്കിട്ട് പലഹാരമധുരം നുണഞ്ഞു അവർക്കിടയിലൂടെ ഒരു സന്ധ്യ കടന്നുപോയി.

***

ബസ്സിറങ്ങി ശ്രീജയും മെർലിൻ റോസും ഒന്നിച്ചു കോളേജിലേക്ക് നടന്നു.
“ശ്രീജേ, നിന്റെ മാമന്റെ മോൻ പ്രകാശേട്ടന്റെ കല്യാണം എങ്ങനുണ്ടാർന്നു? ”

“അതൊരു ഭയങ്കര സംഭവാർന്നൂട്ടാ, അടിപൊളി, സദ്യ എന്ത് രസാർന്നൂ ന്നാ. അതില് പഴം പ്രഥമൻ കലക്കി. ഗുരുവായൂര് അമ്പലത്തിലെ ഒരു തെരക്ക്, അതാ പ്രശ്നം, സമാധാനത്തില് ഒന്നുണ്ണാൻ വരെ പറ്റില്യാന്ന് ആളോളുടെ വല്യേ കൂട്ടല്ലെ പൊറത്ത്, ഹാളില് കേറാൻ കാത്ത് നിക്കണത്.”

“കുന്തം, ഔ… ഒരു തീറ്റപ്രാന്തി, സദ്യേടെ കാരല്യ ഞാൻ ചോയിച്ചേ, നിയ്യ് കല്യാണപ്പെണ്ണിനെ കാണാൻ ഭംഗീണ്ടോന്ന് പറയ്.”

“അതോ… ഒരു എല്ലൻകോലി, നെറണ്ട്… ന്നാലും *മൊഖം കാണാൻ ഒരു സുഖല്യ, നിക്ക് ഇഷ്ടായില്ല.”

“ഇപ്പൊക്കെ സ്ലിം ബ്യൂട്ടി ആയാലാ കാര്യം, ഉണ്ടമണ്യോളെ ആർക്കും വേണ്ടാട്ടോ ശ്രീജേ.”

“ആയ്ക്കോട്ടെ… ഞാൻ ഉണ്ടമണി ആയതോണ്ട് നിനക്കു വല്യേ ചേതൊന്നും ഇല്ലല്ലോ, ഞാൻ സഹിച്ചു”, ശ്രീജ ചുണ്ടു കൂർപ്പിച്ചു.

“നീ പെണങ്ങ്യ ശ്രീജേ?, ഞാൻ തമാശക്ക് പറഞ്ഞതല്ലെ”, മെർലിൻ റോസ് വേവലാതിപ്പെട്ടു.

“പിന്നെ… എനിക്ക് നിന്നോട് പെണങ്ങലല്ലേ പണി, നിയ്യ്‌ വെല്യേ ഭാരിച്ച കാര്യം അന്വേഷിക്കാണ്ട് വേഗം നടന്നോ, അല്ലെങ്ങില് വൈക്യാല് പ്രിൻസി കന്യാസ്ത്രീ ചീത്ത പറഞ്ഞു കണ്ണു പൊട്ടിക്കും.”

“ശ്രീജ മേനോന് ചീത്ത ഇത്തിരി കടുപ്പത്തില് കിട്ടും, ആ സിസ്റ്റിനെ നിന്റെ അച്ഛൻ അറിയണതല്ലേ?

“ങും… അതാ കൊഴപ്പം, മെർലിൻ റോസ് ജോസഫിനേം വെറുതെ വിടില്ലാട്ടോ“, ശ്രീജ അവളെ നോക്കി കണ്ണിറുക്കി.

“അയ്യോ…”, അവർ തൃശ്ശൂരിന്റെ ‘കൂട്ടുകാര്യോള്’ നടത്തത്തിന് വേഗം കൂട്ടി.

***

“ടാ… ഡിജോ, ഒന്നു വേഗം എറങ്യെ…എന്തോരം നേരായി ഞാൻ കാത്തുനിക്കണ്. പൂരത്തിന്റെ കൊടമാറ്റം തൊടങ്ങാറായി, ശ്രീജിത്ത് തിരക്കുക്കൂട്ടി.

“ഒന്നും പറയന്റിഷ്ട്ടാ …വഴീല് എന്താ തെരക്ക്?”

“പിന്നെ തൃശ്ശൂർ പൂരത്തിന് തെരക്ക് ഇണ്ടാവില്ലേ, ഇവൻ എന്തൂട്ടാ പറയണേ?”

”നിനക്ക് അറിയാണ്ടടാ, എളേമ്മടെ വീട്ടീന്നു ഇറങ്ങാൻ കൊറച്ച് വൈകി, പിന്നെ നൂറേ നൂറില് ഒരു പെട്യ പെടച്ചു. കത്തിച്ചു വിട്ടു, റൗണ്ടില് എത്ത്യേപ്പോ ഒരു രക്ഷേല്യ…തെരക്ക്, അതാ വൈക്ക്യേ.”

“ങും.. ങും.. ഒന്നു പോടാ വെറുതെ ഗുണ്ടടിക്കാണ്ട്. നിന്നെ എനിക്കറിയില്ലേ, അവന്റെ സ്പീഡ് നൂറേ നൂറ്,
ഉവ്വച്ച്, ഇമ്മിണി നീ നൂറില് പോകും. ”

“അതുപോട്ടെ, നിന്റെ ഫോണൊക്കെ ഫുള്ള് ചാർജല്ലേ? ‘യു’ ട്യൂബില് ഇക്കൊല്ലത്തെ കൊടമാറ്റോം വെടിക്കെട്ടും ഇടണം, മ്മക്ക് സംഗതി കളറാക്കണം ട്ടാ. ”

“അതന്നെ…രണ്ട് സൈഡിലെ ആനോളേം ശരിക്ക് കിട്ടണം. മുപ്പത് എണ്ണം മ്മ്‌ടെ വടക്ക്നാഥന്റെ മുന്നില് ഒരുങ്ങി നിക്കണത് ആൾക്കാര് അങ്ങട് കാണട്ടെ ന്നേയ്.”

ആഘോഷപ്രിയരുടെ നാട്ടിൽ, തൃശ്ശൂരിന്റെ വികാരമായ പൂരത്തിന് അവരും സാക്ഷികളായി.

“പാറേമക്കാവ് അമ്പലക്കമ്മിറ്റി വെടിക്കെട്ടിന് കാശു കൊറേ പൊട്ടിച്ചിട്ട്ണ്ട് ന്നാ കേക്കണേ”, ശ്രീജിത്ത്‌ ഒരു വലിയ രഹസ്യം കെട്ടഴിച്ചു.

“ഉവ്വ്… തേങ്ങേടെ മൂടണ്, നിനക്കു വല്ല വട്ടുണ്ടോ? അത് അവര് എല്ലാ കൊല്ലോം ഇങ്ങനെ കാച്ചും. തിരുവമ്പാടി അമ്പലക്കാര് കലക്കുന്നാ എനിക്ക് തോന്നണേ“, ഡിജോ വിട്ടുകൊടുക്കാൻ ഭാവമില്ല

“ഒന്നു മിണ്ടാണ്ട് നിന്നെ ന്റെ പിള്ളേരെ, വെറുതെ നിങ്ങളെന്തിനാ തല്ലു കൂടണേ? കാണാൻ പോണ പൂരം പറഞ്ഞറിക്ക്യണോ “, അവരുടെ അടുത്തു നിന്നിരുന്ന തല നരച്ചയാൾ പറഞ്ഞു.

“നീയ്യങ്ങട് നീങ്ങി നിന്നെ ഡിജോ, ഈ തന്തപ്പിടീടെ അടുത്ത് നിന്നാ ശര്യാവില്ല.”
ശ്രീജിത്തും ഡിജോയും തിക്കിത്തിരക്കി നീങ്ങി, പൂരപ്പറമ്പിൽ ജനക്കൂട്ടത്തിൽ ഒരു പൊട്ടായി മാറി.

“എന്താ ഡിജോ അവടെ നടക്കണെ? ആ ഗഡികള് ചുട്ട അലമ്പാണല്ലോ, നിക്ക് കാണാൻ പറ്റിണില്യ”, ശ്രീജിത്ത് തന്റെ ഉയരം കുറവിന്റെ ജാള്യം മറച്ചു.

ഡിജോ പെരുവിരലിൽ ഊന്നി പൊന്തി ആൾക്കൂട്ടത്തിനിടയിൽ എത്തിനോക്കി.

“ഓ…അത് കഴിഞ്ഞക്കൊല്ലം അടീണ്ടാക്കെ ടീമ്സ് തന്ന്യാ, ഇക്കൊല്ലം ബാക്കി തീർക്കണതാവും. ഇപ്പോ അതൊന്നും നടക്കില്ലടാ. ദേ, അവരെ പോലീസ് പൊക്കി.” ഡിജോ റിപ്പോർട്ടു കൊടുത്തു.

“ഉം… അവന്മാര് പെശകാ, അവർക്ക് ശരിക്ക് രണ്ടെണ്ണം പോലീസിന്റെ കയ്യീന്ന് കിട്ടണം, എന്തായാലും ഇന്നവരുടെ സൂക്കേട് പോലീസ് തീർക്കും”, ഡിജോ കൂട്ടിചേർത്തു.

“ദേ… അതു അവരായിക്കോളും, നീ അങ്ങ്ട് നോക്കടാ ഡിജോ, ആ പൊട്ടണ അമിട്ടു നല്ല ബെസ്റ്റ് കളറ്, നല്ല രസണ്ട് ല്ലേ?”, അവൻ ആകാശത്തേക്ക് വിരൽ ചൂണ്ടി.

***

ആ നാട്ടുകാർ കൂട്ടുകൂടിയും അവരുടെ ഹൃദയവികാരങ്ങളും ആശകളും പരിഭവങ്ങളും കുശുമ്പും പൊങ്ങച്ചവും സ്നേഹവും കരുതലും പരസ്പരം കൊണ്ടും കൊടുത്തും, തൃശ്ശൂർ ഭാഷയുടെ സരസമായ ഒഴുക്കിലൂടെ ഒഴുകുന്നു.

തലമുറകളായി പകർന്നു കിട്ടുന്ന ഭാഷയിലൂടെ സംവദിക്കുന്നത്, ഒരു ജനതയുടെ സംസ്ക്കാരത്തിൽ രൂപപ്പെടുന്ന ആശയങ്ങളും രക്തത്തിലലിഞ്ഞ വികാരങ്ങളുമാണ്. അതുകൊണ്ടായിരിക്കാം മനസ്സിൽ പതിഞ്ഞ ഭാഷാശീലുകൾ ലോകത്തിൽ എവിടെ കേട്ടാലും നമ്മൾ പെട്ടെന്നു അതിലേക്കു ആകർഷിക്കപ്പെടുന്നത്.

അമ്മിഞ്ഞപാലോടൊപ്പം ചുണ്ടിൽ ചുരത്തിയ മാതൃഭാഷയുടെ മധുരം. മലയാളത്തിന്റെ നടുവിലെ അല്ലിയായി തൃശ്ശൂർ മലയാളവും.

തൃശ്ശൂർ ജീവിതത്തിന്റെ താളം, മറ്റേതു പ്രദേശങ്ങളെ പോലെ ഉച്ചാരണത്തിന്റെ കയറ്റിയിറക്കങ്ങളിലൂടെ തുടിച്ചു കൊണ്ടിരിക്കുന്നു. ഒരു ജനതയുടെ ആത്മാവും ജീവസ്പന്ദനവുമാണല്ലോ അവരുടെ ഭാഷ.

***
വാൽകഷ്ണം : ” തൃശ്ശൂർ പൂരത്തിന്, അമിട്ടാ പൊട്ടി, മേപ്പട്ടാ പോയിട്ട്, പൊട്ടി വിരിഞ്ഞട്ട്, കീഴ്പ്പട്ടാ വീണു… ഇപ്പ എന്തൂട്ടാ ഇണ്ടായേ?

സ്വയം ‘ട്രോളി’ ചിരിക്കുന്ന തൃശ്ശൂർക്കാരെ പോലെയുള്ള സരസപ്രിയരെ ഈ ഭൂമിയിൽ വേറെ കിട്ടോ??? 😂
***

പദാവലി
—————
*ഗുട്ടൻസ്… രഹസ്യം
ആവത് …. ആരോഗ്യം
പൗശന്യം… കുശുമ്പ്
ക്ടാവ്…. കുട്ടി
മൊഖം… മുഖം
എല…… ഇല
മ്മടെ…. നമ്മുടെ
അങ്ങട്ട്…. അങ്ങോട്ട്‌
ഇങ്ങട്ട്….. ഇങ്ങോട്ട്
ബ്രാല്…. വരാൽ
തല്ലിപ്പൊളി…കുഴപ്പക്കാരൻ
വെശ…. പാവം
എരപരാതി…. പാവം
ചിക്കിലി…. പണം
പൂശി… അടിച്ചു.
വാരുക… കളിയാക്കുക
വൈന്നേരം… വൈകുന്നേരം
പൊറം…. പുറം.
ജാതികള്…. കൂട്ടർ
പ്രാശ്യം…. പ്രാവശ്യം
കുറ്റപ്പടി…. കുറ്റം മുഴുവൻ
കുഴിയപ്പം…. ഉണ്ണിയപ്പം
പടിക്കുക…..പഠിക്കുക
എല…. ഇല
കൂറത്തുണി…. മുഷിഞ്ഞത്
കൊരണ…. ശല്യം ഉണ്ടാകുന്നയാൾ
വെടക്ക്… ചീത്ത
സോഭാവം… സ്വഭാവം
നിക്ക്യാ… എനിക്ക്
ചിന്നൻ… മറവി രോഗം
നീർത്തി – നിവർത്തുക
മാര്യോള്…. മരുമകൾ
പൂവുമ്പോ… പോകുമ്പോൾ
റുപ്യ… രൂപ
എല്ലംകോലി…. വണ്ണം കുറഞ്ഞവൾ
ഉണ്ടമണി…. തടിച്ചവൾ
മനുഷ്ൻ…. മനുഷ്യൻ
വൈക്യാല്…. വൈകിയാൽ
സിസ്റ്റ് ….സിസ്റ്റർ
ചേതം…. നഷ്ടം
ഗഡി… സുഹൃത്ത്‌
ഗുണ്ട് അടിക്കുക… പെരുപ്പിച്ചു പറയുക.
കലക്കും… ഗംഭീരമാകും.
തന്തപ്പിടി…. വൃദ്ധൻ
അലമ്പ്…. വഴക്ക്
ജ്യാതി…. തരം
കത്തിച്ചു വിടുക…. വേഗം ഓടിക്കുക
മൊതല്…. മുതൽ
കുടുംമ്മം…..കുടുംബം
*******

Post Views: 69
5
Joyce Varghese

I am Joyce, presently living in Toronto Canada with family. Working as analytical chemist in Canada. Hobbies : reading, gardening and more…

42 Comments

  1. Veena Sinkarus on December 5, 2025 10:05 AM

    രസകരമായ എഴുത്ത്❤️

    Reply
    • Joyce Varghese on December 10, 2025 1:04 AM

      വീണ, thanks dear.❤️

      Reply
      • Manju on December 27, 2025 1:25 AM

        എന്തുട്ടാ ജോയ്സേ, അസ്സലായിണ്ട് ട്ടാ 😍😂

        Reply
  2. Jees on December 3, 2025 12:05 PM

    ഹയ് ഇതമ്മടെ ജോയ്സല്ലെ….. സംഗതി പൊളിച്ചൂലോ ….. ഉഷാറാവണ ണ്ട് ട്ടാ ….. എഴ്ത്ത് …..അങ്ങട് ഇനീം പെടച്ചോളൂട്ടോ……💞

    Reply
    • Joyce Varghese on December 10, 2025 1:03 AM

      Jees, സന്തോഷം ട്ടോ.
      ❤️🙏

      Reply
  3. Sunandha on November 25, 2025 5:27 PM

    തൃശൂർ പൂരം പോലെ എല്ലാം ഒത്തിണങ്ങിയ എഴുത്ത്…
    ഇത് പൊളിച്ചു ട്ടാ 👌

    Reply
    • Joyce Varghese on November 25, 2025 11:19 PM

      സുനന്ദ, സ്നേഹം, ❤️🫂

      Reply
    • Jees on December 3, 2025 12:06 PM

      ഹയ് ഇതമ്മടെ ജോയ്സല്ലെ….. സംഗതി പൊളിച്ചൂലോ ….. ഉഷാറാവണ ണ്ട് ട്ടാ ….. എഴ്ത്ത് …..അങ്ങട് ഇനീം പെടച്ചോളൂട്ടോ……💞

      Reply
  4. Joyce Varghese on November 20, 2025 11:19 PM

    സിൽവി, നന്ദിയുണ്ട് മുത്തേ..
    🥰🙏

    Reply
  5. മിനി സുന്ദരേശൻ on November 20, 2025 12:47 AM

    ആഹാ…വാൽക്കഷണത്തിൻ്റെ സഹായത്തോടെ തൃശൂരൊന്നു കറങ്ങി ……ഒത്തിരി ഇഷ്ടമായി ജോയ്സ്👍❤️

    Reply
    • Joyce Varghese on November 20, 2025 1:36 AM

      മിനി സുന്ദരേശൻ, നന്ദി, ഇഷ്ടം.
      🙏❤️

      Reply
    • Suriakala on November 20, 2025 9:37 AM

      നീ എന്തൂട്ട് തെങ്യാ ന്റെ ജോയെ എഴുതി കൂട്ടിയേക്കണേ….. മ്മള് തൃശൂക്കാർക്ക് ന്റെ കോപ്പിലെ പദാ വലി ഒന്നും വേണ്ടറി ഇവളെ…. വായിച്ചു വായിച്ചു തോറ്റു ഈ തേങ്ങേരെ മൂട്….
      ഇതെന്തൂട്ടണ്‌ ഇത്….. പെരുന്നാളും പൂരോം ചേർന്നങ്ങട് കസറി……… 😄😄

      Reply
      • Joyce Varghese on November 20, 2025 7:07 PM

        സൂര്യേ, ആ പദാവലി മ്മള് തൃശ്ശൂർക്കാർ ക്കല്ല ഇട്ടത്. ബാക്കി ള്ളോർക്ക് അതില്ലങ്ങെ ഒരു ചുക്കും തിരിയില്ല. അത്ര സൂപ്പറല്ലെ മ്മടെ ഭാഷ.😀😀😀

        Reply
  6. Remya Prince on November 19, 2025 4:37 PM

    ന്നാലും ൻ്റെ ജോയ്സേ ചെലേ വാക്കോളൊക്കെ പദാവലി നോക്കീപ്പഴാ കത്ത്യേ …… അസ്സലായീണ്ട് ✨🫂

    Reply
    • Joyce Varghese on November 19, 2025 9:17 PM

      ആഹാ… അതു ചേർത്തത് അതിനു തന്നെ.
      സ്നേഹം രമ്യ.
      🙏❤️🫂

      Reply
    • Ramachandran TV on November 19, 2025 10:29 PM

      ഞങ്ങള് തൃശ്ശൂര്കാര് തന്ന്യാണ് ട്ടോ! എന്നാലും ഇത്ര്യധികം ഇങ്ങനെ എഴുതി കൂട്ടണങ്കി ഇത്തിരി ബുദ്ധിമുട്ട്ന്യാ ട്ടോ
      നന്നായിട്ടുണ്ടന്നേ ഈ ഗഡ്യോളടെ ഭാഷ.

      Reply
      • Joyce Varghese on November 20, 2025 1:39 AM

        രാമചന്ദ്രൻ Sir, ശരിയാണ്, തൃശ്ശൂർ ഭാഷ പറയാൻ എളുപ്പം, എഴുതാനാണ് കഷ്ടം.
        വായനക്ക്
        🙏❤️

        Reply
        • Sreeja Ajith on November 20, 2025 6:30 AM

          എന്തു രസമുള്ള എഴുത്താണ് ബോയ്സിന്റെ. നേരിൽ കാണുന്ന പോലെ തോന്നി 👌👌👌❤️

          Reply
          • Joyce Varghese on November 20, 2025 7:18 AM

            സ്നേഹം ടreeja.
            🙏❤️🫂

          • silvymichael73@gmail.com on November 20, 2025 7:19 PM

            ഹ ഹ ഹ ഹാ.. രസിച്ചുവായിച്ചു. ന്നാലും ന്റെ ജോയ്സേ 🤣🤣🤣

  7. Suma Sreekumar on November 19, 2025 11:06 AM

    ആഹാ…. നല്ല സുന്ദരമായ രചന…
    കൂട്ടത്തിൽ ഒരു ഡിക്ഷണറിയും…
    അതി ഗംഭീരം സുഹൃത്തേ

    Reply
    • Joyce Varghese on November 19, 2025 9:25 PM

      Suma Sree Kumar, വായനക്കും ഈ വാക്കുകൾക്കും നന്ദി. 🙏❤️🫂

      Reply
  8. Binu Varghese on November 19, 2025 10:42 AM

    ജോയ്സ് ഒത്തിരി ഇഷ്ട്ടായി… എരപരാതി തെറിയൊ മറ്റോ ആണോന്നു വെറുതെ സംശയിച്ചു…. ഒരു സദ്യ കഴിച്ച സംതൃപ്തി… ❤️❤️

    Reply
    • Joyce Varghese on November 19, 2025 9:18 PM

      Binu, എരപരാതിയും തൃശ്ശൂർ ഉണ്ട്.😀😀😀
      നന്ദി, വായനക്ക്.
      🙏

      Reply
  9. Nandakumar M V on November 19, 2025 10:23 AM

    മലയാളത്തിൽ സ്പൊണ്ടേനിയസ് കോമഡിയുടെ ഉസ്താദുമാർ ആരാണെന്നു ചോദിച്ചാൽ തൃശൂർക്കാരോട് മത്സരിക്കാണ്ടോ എന്ന് തിരിച്ചു ചോദ്യം വരും

    സരസവാചക ധോരണി
    സുരസചടുലമൊഴുകിടെ
    ചിരിച്ചിടാതതുരസിച്ചിടും
    വിരസരില്ലതു നിശ്ചയം

    നന്ദകുമാർ
    346

    Reply
    • Joyce Varghese on November 19, 2025 9:20 PM

      Thank you നന്ദകുമാർ.നിമിഷകവിയെ നമിക്കുന്നു. ഒത്തിരി നന്ദി, വായനക്കും കവിതയ്ക്കും.🙏👍

      Reply
  10. SumaJayamohan on November 19, 2025 10:16 AM

    എൻ്റെ ജോയ്സേ വായിച്ചു രസിച്ചു ചിരിച്ചു❤️❤️
    ജയരാജ് വാര്യർ പറയുന്നതു കേട്ട് കുറച്ചൊക്കെ അറിയാം. ന്നാലും… കലക്കി ട്ടോ❤️👌
    അമ്മാമ്മേടേം ഷേളീടേം സ്നേഹം കണ്ണു നിറച്ചു. ക്ടാവ് ഞങ്ങൾക്കു പശുക്കിടാവാണ്😃😃
    തല്ലിപ്പൊളി ,അലമ്പ് , വാരുക ഒക്കെ നമ്മളും പറയും ❤️
    ആകെ മൊത്തം അടിപൊളിന്നല്ലാതെ ന്താപ്പോ പറയുക❤️❤️❤️👌👌🌹

    Reply
    • Joyce Varghese on November 19, 2025 9:22 PM

      ഒത്തിരി സന്തോഷം സുമ. ❤️
      ഈ പങ്കുവെയ്പ്പ് ഹൃദ്യമാണ്.
      🥰🫂

      Reply
  11. Raj on November 19, 2025 10:07 AM

    രസായി ട്ടൊ 👌❤️

    Reply
    • Joyce Varghese on November 19, 2025 9:23 PM

      സ്നേഹം Raj.
      🙏❤️

      Reply
  12. Haripulloor on November 19, 2025 9:48 AM

    കുറച്ചു നേരം തൃശ്ശൂരിലെ ഏതോ നാട്ടിൻപുറത്ത് നിൽക്കുന്ന പോലെ ഒരു ഫീലിംഗ് കിട്ടി.

    Reply
    • Joyce Varghese on November 19, 2025 10:01 AM

      Hari, അതുമതി. നന്ദി, സ്നേഹം. വായനക്കും ഈ വാക്കുകൾക്കും. 🙏

      Reply
  13. Thara Subhash on November 19, 2025 9:13 AM

    എൻ്റമ്മോ.! പൂരപ്പറമ്പിൽ എത്തിയ പോലെ. വെടിക്കെട്ട് സാധനം. പൂക്കുറ്റിയും കമ്പിത്തിരിയും കതിനയും അമിട്ടും ചൈനീസ് സാധനങ്ങളും എല്ലാം കൂടി കൂട്ടിയിട്ട് പൊട്ടിച്ച പോലൊരനുഭവം! രസിച്ചു വായിച്ചു ജോയ്സ്. ഇഷ്ടം❤️❤️

    Reply
    • Joyce Varghese on November 19, 2025 9:39 AM

      താര സന്തോഷം. എഴുതുന്നത് ആസ്വദിച്ചു വായിക്കുന്നതിൽ കൂടുതലായി സന്തോഷം തരുന്ന എന്തുണ്ട്? ഒത്തിരി നന്ദി, ഇഷ്ടം
      🫂🥰

      Reply
      • sarin on November 19, 2025 9:48 AM

        നല്ലെഴുത്ത്. Feel good writing 👍

        Reply
        • Joyce Varghese on November 19, 2025 10:02 AM

          Sarin, thank you. 🙏❤️

          Reply
    • Electa Joeboy on November 19, 2025 10:00 AM

      സൂപ്പറായിട്ടുണ്ട് ട്ടാ. പ്രായമായ ആണുങ്ങള് തമ്മിലുള്ള സംഭാഷണം, പെണ്ണുങ്ങള് തമ്മിലുള്ള സംഭാഷണം ചെറിയ പെങ്കുട്ടിയോളും ആങ്കുട്ടിയോളും തമ്മിലുള്ള സംഭാഷണം ഒക്കെ എന്ത് രസമായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. ചിന്നൻ ഒഴിച്ച് ബാക്കി എല്ലാം എനിക്ക് മനസ്സിലായി. സൂപ്പർ 👌👌👌

      Reply
      • Joyce Varghese on November 19, 2025 10:04 AM

        ചിന്നൻ – dementia.
        ഒത്തിരി സ്നേഹം Electa. വായനക്കും വാക്കുകൾക്കും നന്ദി.
        🥰❤️🙏🫂

        Reply
  14. Seji on November 19, 2025 9:09 AM

    തൃശൂർ ഭാഷയും, ആ നാടും മനോഹരമായി എഴുതി ഫലിപ്പിച്ച കഥാകൃത്തിന് അഭിനന്ദനങ്ങൾ
    നന്നായിട്ടുണ്ട് ഗഡി 💕💕💕💕

    Reply
    • Joyce Varghese on November 19, 2025 9:41 AM

      Seji, സന്തോഷായീട്ടോ. ഗഡി പഠിച്ചൂലോ…😀
      🥰🫂🙏

      Reply
      • shaima. cp on November 19, 2025 1:14 PM

        തൃശ്ശൂരിന്റെ ഭാഷയും നാടും, വളരെ നന്നായി വായനക്കാരിലേക്ക് എത്തിച്ചു ❤️👌🏻

        Reply
        • Joyce Varghese on November 19, 2025 9:27 PM

          Shaima, slang പരിചയപ്പെടുത്താൻ ശ്രമിച്ചതാണ്. സന്തോഷം വായനക്കും അഭിപ്രായത്തിനും❤️🫂🙏

          Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.