കത്തിനിൽക്കുന്ന സൂര്യൻ, ഗ്രാമം ചുട്ടുപ്പൊളിച്ചിരുന്ന മേടമാസത്തിലാണ് ഒരു ചെറുവണ്ടിയിൽ അവരെത്തിയത്. നീണ്ടു നിവർന്നു മലർന്നു കിടക്കുന്ന വീതികുറഞ്ഞ റോഡ് മുറിയുന്ന കവലയിൽ ആളൊഴിഞ്ഞ ചായപ്പീടികയിൽ കാലിലെ രോമങ്ങൾ നുള്ളി പറിച്ചുകൊണ്ടിരുന്ന കൃഷ്ണൻ ഏറാടി തല പൊക്കിനോക്കി. ഇതാരാണ് ഈ കുഗ്രാമത്തിൽ കുടിപ്പാർക്കാൻ വരുന്നതെന്ന് അയാൾ സന്ദേഹിച്ചു. നന്നെ കറുത്തു മെലിഞ്ഞ ഒരാൾ വലിയ ചരുവങ്ങളും തവികളും മറ്റു കുറച്ചു പാത്രങ്ങളും ഇറക്കിവെച്ചു. അടഞ്ഞു കിടക്കുന്ന മുറിയുടെ തുരുമ്പു പിടിച്ച പൂട്ടിൽ താക്കോൽ തിരിഞ്ഞു. കൃഷ്ണൻ ഏറാടിയെ നോക്കി അയാൾ പുഞ്ചിരിച്ചു. ഭംഗിയില്ലാത്ത പല്ലുകൾ ചാഞ്ഞും ചെരിഞ്ഞും നിരതെറ്റിയും ചിരിയെ വികലമാക്കിയെങ്കിലും നിഷ്കളങ്കഭാവം ചിരിയിൽ തുടിച്ചിരുന്നു. “ആരാ… എന്താ? “, ഏറാടി ചോദ്യമെറിഞ്ഞു. “ഇവിടെ പുതിയതാ, നിങ്ങള് കട നിർത്തല്യേ… ഇവിടൊരു ചെറിയ കച്ചവടം തുടങ്ങാനാണ്, നാളെ വരാം “, വാക്കിൽ പിശുക്കി, അയാൾ വണ്ടിയിൽ കയറി. വണ്ടിക്കു ചുറ്റും പിള്ളേരും മുതിർന്നവരും കൂടിയിരുന്നു. അവരുടെ കണ്ണിൽ കണ്ട അത്ഭുതം ഏറാടിയെ ബെഞ്ചിൽ…
Author: Joyce Varghese
ഹൊറർ സിനിമയല്ലാത്ത മണിച്ചിത്രത്താഴ് സിനിമ, ഇത്തിരി പിരിവെട്ടുള്ള പെൺകുട്ടിയിൽ, ഹൊറർ സീനിൽ നിന്നും ഓടിക്കയറിയ നാഗവല്ലി ഭൂതം കാട്ടിക്കൂട്ടിയ വിക്രിയകൾ വായിച്ച് നിങ്ങൾ പേടിക്കില്ല എന്നൊറപ്പ് എനിക്കുണ്ട്. നിങ്ങടെയുള്ളിലെ ഇത്തിരി പേടി കൂടി മന വിടും എന്നൊരു തൊന്തരവുമുണ്ട്. ഞാൻ വായിക്കേണ്ട, എന്ന് പറഞ്ഞാലും നായിക ഗംഗയുടെ സ്റ്റെലിൽ നിങ്ങള് ചോദിക്കും, ‘എന്താ ഞാൻ വായിച്ചാല്?’, എന്നിട്ട് മുഖം ചെരിച്ച്, പുരികം വളച്ച്, കണ്ണില് കൃഷ്ണമണി സൈഡാക്കി എന്നെ പേടിപ്പിച്ചാലോ എന്ന് കരുതി മാത്രം, വായിച്ചോ, വായിച്ചോന്ന് ഞാൻ പറയണെ. ***** വേനലവധി എണ്ണിച്ചുട്ട അപ്പം പോലെ കൊറച്ചു ദിവസം കിട്ടുമ്പോൾ ചെറുതും വലുതുമായ എല്ലാ നറുങ്ങിണി പിറുങ്ങിണി കസിൻസൊക്കെയായി തറവാട്ടിൽ കൂടുന്ന സമയത്ത് ഒരൂട്ടം സംഭവിച്ചു. മണിച്ചിത്രത്താഴ് സിനിമ കാണാൻ തൃശ്ശൂർ തിയേറ്ററിൽ ക്യൂവിൽ ഇടികൂടി ടിക്കറ്റ് കിട്ടാതെ മടങ്ങിയപ്പോൾ മുതൽ ഒരു എന്തോ ഒന്ന് മനസ്സിലൊടക്കി. ‘ഇതു സാധാരണ പടല്ല ട്ടോ, ഈ പടം കാണാൻ ഒരു പൂരത്തിന്റെ…
‘ഞങ്ങടെ തൃശ്ശൂര് അങ്ങിന്യാ ട്ടാ.‘ ഞങ്ങടെ സ്വന്തക്കാരൊക്കെ തൃശൂരന്നെ. അച്ഛൻ വീടും അമ്മ വീടും എന്തിന് അപ്പാപ്പൻ വീടും അമ്മാമ്മ വീടും വരെ തൃശ്ശൂര് തന്നെ. പിന്നെ തൃശ്ശൂർക്കാരെ പോലെ നല്ല മനുഷ്യര് ഭൂമിമലയാളത്തിൽ വേറെ ഇല്ലാത്തതുകൊണ്ട് പെണ്ണ് കെട്ടണതും പെൺകുട്ട്യോളെ കെട്ടിക്കണതും തൃശ്ശൂർക്ക്. തൃശ്ശൂർ ഭാഷ അങ്ങനെ കലർപ്പൊന്നും വരാതെ പിടിച്ചു നിൽക്കണേന്റെ ഗുട്ടൻസ് അതാണ് ട്ടോ. “ഞങ്ങള് ഭാഷേല്, കൊറച്ച് ‘ട ‘ ‘ ട്ട’ ‘ണ്ട’ അക്ഷരങ്ങള് അങ്ങട് വാരിവെത്റും, അതോണ്ട് ആർക്കുപ്പോ വല്യേ ചേതൊന്നും ഇല്ലല്ലോ, കെടക്കട്ടെന്നേയ്…”, ഒര് സാദാ തൃശൂർക്കാരൻ ഇത് പറഞ്ഞൊന്ന് ചിരിക്കും. നീട്ടിയും കുറുക്കിയും ഒഴുകുന്ന തൃശൂർ ഭാഷയുടെ രസച്ചരടൊന്നു പിടിച്ചാലോ. *** “മ്മ്ടെ കുട്ട്യോളെ വേറെ വല്ലോടത്തക്കൊന്നും കെട്ടിച്ചു വിട്ടാൽ ശര്യാവില്ല, ഒര് നിവൃത്തി ഇല്ലെങ്ങേ മാത്രം പൊറത്തക്ക് നോക്ക്യ മതീട്ടാ“, റോസ അമ്മാമ്മയും അടുത്തവീട്ടിലെ സരോജിനി അച്ഛമ്മയും വേലിമുള്ള് ഒടിച്ചു, അതിരിനു ഇരുപ്പുറവും നിന്ന് *വർത്താനം തുടങ്ങി. .…
‘ഭയം’ ഒരു സുഖമുള്ള ഏർപ്പാടല്ല, എന്നാൽ അതിനെയങ്ങു സ്നേഹിച്ചു മെരുക്കിയാലോ എന്നാണ് ‘Halloween’ തിയ്യറി. ഒക്ടോബർ 31 നു വൈകുന്നേരം Halloween Eve ആഘോഷിക്കുന്നു. ഭൂതം, പ്രേത്രം, പിശാച്, യക്ഷി, കുട്ടിപ്രേതം, അസ്ഥികൂടങ്ങൾ ‘ഇജ്ജാതി ടീമ്സ് ‘, കഠാര വലിച്ചൂരിയും ചോര ഇററിച്ചും മിന്നി കത്തിയും ആളെ പേടിപ്പിക്കാൻ വീട്ടിൽ വരുന്ന ദിവസം, അതാണ് Halloween. ഹലോവീൻ ചരിത്രം : ഇൻഡോ -യൂറോപ്യൻ വിഭാഗമായ celtic വിഭാഗം, അവരുടെ വിളവെടുപ്പ് ഉൽസവമായി കരുതുന്നു. ‘Pagan culture’ ന്റെ തുടർച്ചയായിരുന്നു ഈ ആഘോഷം. അയർലണ്ടിൽ തുടങ്ങി സ്കോട്ടീഷ്, ഇംഗ്ലീഷ് രാജ്യങ്ങളിൽ പതിനാറാം നൂറ്റാണ്ട് മുതൽ ഈ ആഘോഷമുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിൽ കുടിയേറ്റകാരിലൂടെ അത് അമേരിക്കയിലും കാനഡയിലുമെത്തി. ഇപ്പോൾ ലോകമെമ്പാടും വ്യാപകമായി. ശിശിരത്തിൽ ഇലകൾ നിറം മാറി പ്രകൃതി സുന്ദരിയായി അണിങ്ങൊരുങ്ങി, അടുത്ത മഞ്ഞുകാലത്തിനു തയ്യാറെടുക്കും മുൻപ് ഒരാഘോഷം, പ്രത്യേകിച്ചും കുട്ടികൾ ഇത്രയേറെ ആസ്വദിക്കുന്ന ഒരു വൈകുന്നേരം വേറെയില്ല. മരിച്ച ആത്മാക്കളുടെ ദിനമായ നവംബർ…
ഭാരമേറിയ വെള്ളപാത്രം ചുമന്ന് സുഷമ അലക്കുകല്ലിനരികിലേക്ക് ആയാസപ്പെട്ടു നടന്നു. കലങ്ങിയ സോപ്പു വെള്ളത്തിൽ ആയിരം കുമിളകൾ ചിരിച്ചു പൊന്തുന്നു. അവയുടെ സുതാര്യതയിൽ ഓരോ നീലാകാശങ്ങൾ നിരന്നു. മാറിൽ ചെറിയ മഴവില്ലു വിരിയിച്ച ആയിരം ആകാശങ്ങൾ. കുതിർന്ന തുണിയിലെ അഴുക്കിന്റെ ഇരുൾ, വർണ്ണവില്ലുകളെ ഉടച്ചുമാറ്റി, നേരിയ പാടയായി പരന്നു. ദാ… ഇതുകൂടി, ഇറയത്തിന്റെ അരികിൽ നിന്നും വീശിയെറിഞ്ഞ അടിപാവാട അവളുടെ തലയ്ക്കു മുകളിലൂടെ പറന്നു, കാൽക്കിഴിൽ വന്നുവീണു. “അതിന്റെ അരികിലെ ചെമ്മണ്ണ് നന്നായി ഉരച്ചു കഴുകണം. കല്ലിൽ തല്ലി അലക്കിയാലെ തുണി വെളുക്കൂ.”ഏട്ടന്റെ ഭാര്യ അവളെ നോക്കി ഉറക്കെ വിളിച്ചു പറഞ്ഞു. സുഷമയുടെ ഉള്ളിൽ നിന്നും ഉയർന്ന തേങ്ങൽ നെഞ്ചിൽ കൂടുക്കെട്ടി. അവൾ തലയുയർത്താതെ വിഴുപ്പ് പെറുക്കി, ഊക്കിൽ സോപ്പു വെള്ളത്തിൽ മുക്കിത്താഴ്ത്തി, കറുത്ത പാടയിൽ ചെമ്മണ്ണിന്റെ ചുവപ്പു പകരുന്നത് അമർഷത്തോടെ നോക്കി നിന്നു. പത്തുവർഷങ്ങൾക്ക് മുൻപ് ഈ കിണറ്റിങ്കരയിലെ വാഴക്കൂട്ടത്തിൽ ചിലക്കുന്ന അണ്ണാൻകുഞ്ഞിനെ നോക്കിയിരിക്കുമ്പോളാണ് അച്ഛൻ പറഞ്ഞത്. “ഡിഗ്രി പരീക്ഷ കഴിഞ്ഞില്ലേ,…
മൺത്തിട്ടകൾ ചാടിക്കടന്നും പൊക്കത്തിൽ വളർന്ന ചൂൽപ്പുല്ലുകൾ വകഞ്ഞും അയാൾ കുന്നുകയറി. കരിമരുതും ആഞ്ഞിലിയും കാട്ടുനെല്ലിയും പുന്നയും പ്ലാശും മറ്റനേകം മരങ്ങളും ഉയർന്നു പൊങ്ങി തട്ടിയും മുട്ടിയും കാറ്റിലുലഞ്ഞും പടരുന്ന കാട്. ചെറിയ മരങ്ങളും കുറ്റിച്ചെടികളും അവയ്ക്കിടയിൽ തഴച്ചു. കൊഴിഞ്ഞ ഇലകൾ മണ്ണിൽ പുതഞ്ഞു ചീഞ്ഞു. അതിൽ അനവധി പ്രാണികളും പുഴുക്കളും പുളച്ചു. മരങ്ങളും മുളയും ചൂരലും തിങ്ങിനിറഞ്ഞ കുന്നിൻചെരിവിലൂടെ ഒരു അണ്ണാൻകുഞ്ഞിന്റെ മെയ്‌വഴക്കത്തോടെ തളർച്ചയിലും അയാൾ നടന്നുകയറി. ഇടുങ്ങിയ വഴിക്കിരുപ്പുറവും മിനുത്തുരുണ്ട വെള്ളക്കല്ലുകൾ മുഴച്ചു നിന്നിരുന്നു. വഴിയിലേക്ക് ചാഞ്ഞ മരത്തിന്റെ വേരുകൾ മിനുസ്സമുള്ള വലിയ കല്ലുകൾക്കിടയിൽ എഴുന്നുനിന്നു. നീരൊഴുക്കിന്റെ അലകൾ നേർത്ത ശബ്‍ദവീചികളായി അയാളുടെ അടുത്തെത്തി. ഇതിലൂടെ ഒരു പുഴ ഒഴുകിയിരുന്നോ? അയാൾ സന്ദേഹിച്ചു. മനുഷ്യരുടെ ജീവിതം തന്നെ ഗതിമാറിയൊഴുകുമ്പോൾ പുഴക്കും അതു സംഭവിച്ചിരിക്കാം. ചിലച്ചു കൊണ്ടു പറന്നകന്ന ഒരു കൂട്ടം വണ്ണാത്തി പുള്ളുകൾ അയാളെ കടന്നുപോയി. മരത്തിനു മുകളിൽ മലയണ്ണാനും പച്ചോന്തും അയാളുടെ കാൽ പെരുമാറ്റം കേട്ടു, ചെവി വട്ടം…
“ഇതെന്തിനാണ് വേലിയിൽ കിടക്കുന്ന പാമ്പിനെ എടുത്തു അരയിൽ ചുറ്റുന്നത്?”, ആണുങ്ങളെ കുറിച്ച് ഉള്ളത് എഴുതിയാൽ, ഫെമിനിച്ചികൾ ചോദിക്കും. അതു പൊന്നമ്മ ബാബു വിന്റെ ‘കൂളിംഗ് ഗ്ലാസ് ‘ ഫെമിനിച്ചി കഥാപാത്രം. തുല്യതക്കു വേണ്ടി വാദിക്കുന്ന, ഫെമിനിസം അതിന്റെ യഥാർത്ഥ അർത്ഥത്തിൽ മനസിലാക്കിയ ഫെമിനിസ്റ്റുകൾ അങ്ങനെ ചിന്തിക്കില്ല. അവർ പലപ്പോഴും ചിത്രീകരിക്കപ്പെടുന്ന പോലെ കേവലം പുരുഷവിരോധികളല്ല. പുരുഷൻ നല്ലതു ചെയ്‌താൽ ‘നല്ലതെന്ന് ‘പറയാൻ ഉള്ള ഹൃദയവിശാലത സ്ത്രീകൾക്കുണ്ട്. പുരുഷന്മാരിലെ ചില സ്വഭാവരീതികൾ, പെരുമാറ്റം ഇവ ശ്രദ്ധിച്ചാൽ അവരിൽ, സ്ത്രീകൾ മാതൃകയാക്കേണ്ട പലതും ഉണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ശരാശരി സ്ത്രീ ഭയക്കുന്ന എല്ലാ പേടികളിലൂടേയും കടന്നുപോയവൾ ഞാൻ. എനിക്ക് തീരെ യോജിക്കുവാൻ പറ്റാത്ത അഭിപ്രായങ്ങൾ ഉയരുന്ന സദസ്സിൽ പലപ്പോഴും ഞാൻ മൗനം പാലിച്ചു. പലതിനേയും ഭയപ്പെട്ടു. ഇങ്ങനെയല്ല, മറിച്ചാണ് ഞാൻ കരുതുന്നത്, എന്ന് പറയുവാൻ ത്രാണിയില്ലാതെ ഉഴറി. ഇപ്പോൾ എനിക്ക് പറയാനുള്ളതും അതുപോലെ ഒരു വിഷയം തന്നെ. സ്ത്രീപക്ഷം, എന്നതുകൊണ്ട് പുരുഷവിരോധം എന്ന വിവക്ഷയില്ലല്ലോ.…
അക്കാനി (കഥ ) …………………………………. “ഇനീം കുറെ നടക്കണോ?”, അമ്പിളി ഭർത്താവിനോട് ചോദിച്ചു. ടാർ റോഡ് കഴിഞ്ഞ്, മണ്ണിടവഴികളിലൂടെ അവർ കുറേനേരമായി നടന്നുകൊണ്ടിരുന്നു. യാത്രയിൽ വെട്ടിയിട്ട മരങ്ങളും നിർമാണത്തിലിരിക്കുന്ന ചെറിയ വീടുകളും കാണാമായിരുന്നു. അവരുടെ മകൾ ചിണുങ്ങി കരയാൻ തുടങ്ങി. മുന്നിലോടുന്ന മകൻ ഇടയ്ക്കിടെ അവരെ തിരിഞ്ഞുനോക്കി. “ദാ…. എത്താറായി, ഇവിടെ തന്നെ അഞ്ചു സെന്റ് സ്ഥലം വാങ്ങിക്കാൻ എന്താ വില, ഇനി പെരപണിക്കു കടം വേറെ വാങ്ങിക്കണം. എന്നിട്ടാണോ?” പകുതിയിൽ നിർത്തിയ വാചകത്തിൽ തനിക്കൊരു താക്കീത് ഒളിച്ചിരിക്കുന്നുണ്ടെന്നു അമ്പിളിയറിഞ്ഞു. വലിയ ഒരു പറമ്പിൽ, ചതുരങ്ങളായി മുറിച്ച് അതിര് അളന്നിട്ട തുണ്ടു ഭൂമിയിൽ ഒരു കൊച്ചുപുര സ്വന്തമാകുന്ന യാഥാർഥ്യം അമ്പിളിയെ കരയിപ്പിച്ചു. എത്ര നാളായി ഒരു വീടിനു കൊതിക്കുന്നു, സന്തോഷാശ്രുക്കൾ തുടച്ചു, അവൾ ആ ചെറിയ ഭൂമി നോക്കികണ്ടു. “ഈ തെങ്ങു നമുക്ക് കിട്ടും, ഈ വർഷം കായ്ക്കും എന്നു തോന്നുന്നു”, അതിരിലെ തെങ്ങു ചൂണ്ടി അയാൾ പറഞ്ഞു. “ഉം… കറിക്ക്…
സ്വാതി തന്റെ യൂണിഫോമിൽ കുത്തിച്ചേർത്തിരിക്കുന്ന ബാഡ്ജുകളിൽ വിരലുകളോടിച്ചു. ചെറിയ മുള്ളുകൾ തറഞ്ഞുകയറുന്ന പോലെ അവൾ കൈ പിൻവലിച്ചു. തേർഡ് സ്റ്റാൻഡേർഡ് സ്കൂൾ ടോപ്പർ എന്ന സ്ഥാനം നാലാം ക്ലാസ്സിലും നിലനിർത്തണമെന്ന് അവളുടെ അമ്മയിന്നും ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു. സ്വാതി തലയാട്ടിയില്ല. അമ്മ അവളുടെ മുടി ഇരുവശത്തും പിന്നിയിടുന്ന തിരക്കിലായിരുന്നു. “എന്താ നീ കേട്ടില്ലേ?”, അവർ സ്വാതിയുടെ മുടി പിടിച്ചുലച്ചു. അനാമിക കൊണ്ടുവന്ന ലിറ്റിൽ റെഡ് റൈഡിംഗ് ഹുഡ് കഥാപുസ്തകം ഇന്റർവെൽ സമയത്തു മറിച്ചു നോക്കിയിരുന്നു. സ്വർണ്ണത്തലമുടിയും വെള്ളാരം കണ്ണുകളുമുള്ള പെൺകുട്ടിയും അവളുടെ കൈയിലുള്ള ചെറി പഴം നിറച്ച ചൂരൽക്കൊട്ടയും സ്വാതിയുടെ കണ്മുന്നിൽ നിന്നും മായാതെ നിന്നു. ഗ്രാമപ്രദേശത്തു താമസിക്കുന്ന തന്റെ മുത്തശ്ശിക്കു സമ്മാനങ്ങളുമായി പോകുന്ന പെൺകുട്ടിയുടെ കഥയാണെന്ന് അനാമിക പറഞ്ഞിരുന്നു. നക്ഷത്രകണ്ണുകളുള്ള പെൺകുട്ടിയുടെ കഴുത്തിൽ ചുറ്റിക്കെട്ടിയിരുന്ന ചുവന്ന ഷാൾ മഞ്ഞുപൊഴിയുന്ന ശീതക്കാറ്റിൽ പറക്കുന്ന പുറംചട്ടയിലെ ചിത്രം അവളെ കൊതിപ്പിച്ചുകൊണ്ടിരുന്നു. വായിച്ചു തുടങ്ങിയപ്പോഴേക്കും ബെല്ലടിച്ചു. സ്വാതിക്കു കരച്ചിൽ വന്നു, അവൾ പുസ്തകം മടിയോടെ തിരിച്ചുകൊടുത്തു. കഥയിലെ…
“നീന സംസാരിക്കൂ… നീനക്കു പറയാനുള്ളത് മുഴുവൻ കേൾക്കാനാണ് ഞാനിവിടെയിരിക്കുന്നത്, ഇതു നമ്മുടെ മൂന്നാമത്തെ സെഷനാണ്”, സൗമ്യമായ പുഞ്ചിരിയിൽ പൊതിഞ്ഞ് കൗൺസിലർ അവളെ സംസാരിക്കാൻ പ്രേരിപ്പിച്ചു. അവളുടെ ഓർമ്മകൾ കുഴഞ്ഞു മറിയുന്നതും ദൃഷ്ടിയുറപ്പിക്കാതെ കണ്ണിൽ നിഴലുകൾ കൂടിച്ചേരുന്നതും ഇഴപിരിയുന്നതും നിശ്വാസമുതിരുന്നതും അവളുടെ നെറ്റിത്തടത്തിൽ വിയർപ്പു പൊടിയുന്നതും അവർ നിരീക്ഷിച്ചു. അവളുടെയുള്ളിലെ അസ്വസ്ഥതകളുടെ മാത്രയളക്കുവാൻ പരിചയ സമ്പന്നയായവർക്ക് അതു ധാരാളമായിരുന്നു. “നീന…യു ഷുഡ് ബൗൺസ് ബാക്ക്, ജീവിതം തിരിച്ചു പിടിക്കണം”, ശാന്തമായ മുറിയിലിരുന്നവർ മന്ത്രിച്ച വാക്കുകൾ ഇളം കാറ്റായി അവളെ തലോടി. അവൾ ഓർത്തെടുക്കാനും സംസാരിക്കാനും തുടങ്ങി. *** ഇഴഞ്ഞിഴഞ്ഞു നീങ്ങുന്ന സമയം, കോളേജിൽ ചേർന്ന കാലം മുതൽ കേട്ടതാണ്, സജിവൻ സാറിന്റെ ജീവനില്ലാത്ത ക്ലാസ്സെന്ന്. എന്നാലും ഇതു കുറെ കടുപ്പം തന്നെ, നീന നോട്ടുബുക്കിൽ ചിത്രം വരഞ്ഞുകൊണ്ടിരുന്നു. ചിറകുള്ള കുതിരപ്പുറത്ത് കാമുകിയെ ഇരുത്തി പറന്നു പോകുന്ന രാജകുമാരനെ വരച്ചു തീർത്തിട്ടും മിച്ചമായ സമയം നോക്കി അടുത്തിരിക്കുന്ന നിത്യയെ തോണ്ടി. ഉറക്കം തൂങ്ങുന്ന നിത്യ…
