Author: Krishnakumar Mapranam

Writer, poet, storyteller, literary critic, Many stories, articles, memoirs and travelogues have been published in periodicals, tabloids and online magazines. Published 8 Books. Edited the collection of stories "Kathaviriyunnidam" published by Monsoon Books. "Sargaswaram" Literary Award (2017) for the collection of stories called Valanjarekhal Warrier Samajam Honored at District Level (2018) Tribute to Vision Irinjalakuda Nattuvelamaholsav Festival (2019) Tribute to Srimuruka Kalakshetra (2019) Renaissance Sanskrit Poetry Award(2021) Madhavikkutty Award of Sarga Cultural Samiti (Orla Mazhaththulliyodu Paranja 'S'wakaryangal) (2021) Kavyashikha's Tribute (2022) Ullur Memorial Sahitya Puraskaram (2022) [Overall Literary Contribution) and have been received. Audio CDs like 'Pothikaramma' (devotional songs) and 'Yakshyiamma' (poems) were released. Wrote screenplay and dialogue for short film 'Fate'. Composed the song for the movie *Maranasankeerthanam

-എത്രയോ തവണ നമ്മൾ ഇവിടെയിരുന്ന് ഭാവിയെ പറ്റി സ്വപ്നം കണ്ടു. കോഫീ ഹൗസിനു അരികിൽ എത്തിയപ്പോൾ അയാൾ പറഞ്ഞു . -ഏതായാലും ഇത് നമ്മുടെ ജീവിതത്തിലെ അവസാനത്തെ ഒരുമിച്ചുള്ള കാപ്പികുടിയാണ്… അയാൾക്ക് മനസ്സിനകത്ത് വല്ലാത്തൊരു വിഷമം തോന്നിയെങ്കിലും അത് മറച്ചു പിടിക്കാൻ അയാൾ അവളെ കോഫീ ഹൗസിലേക്ക് ക്ഷണിച്ചു. -ഒരു കാപ്പിയിൽ തുടങ്ങിയ ബന്ധം കാപ്പിയിൽ തന്നെ അവസാനിക്കുന്നു. ഒരു കാപ്പി കുടിച്ചു പിരിയാം നമുക്ക്. അയാൾക്ക് വിഷമം ഉണ്ടെങ്കിലും അത് ഒളിപ്പിച്ചു ചിരിച്ചു കൊണ്ട് അയാൾ അത് പറഞ്ഞപ്പോൾ അവൾക്ക് വല്ലാത്തൊരു ശൂന്യതയും അസ്വസ്ഥതയും അനുഭവപ്പെട്ടു. എങ്ങിനെ തനിക്ക് അയാളോട് പറയാൻ കഴിഞ്ഞു ‘നമ്മൾ പിരിയുകയാണ് നല്ലത്’ എന്ന്. അവൾക്ക് നല്ലൊരു വിവാഹം ഒത്തു വന്നിരിക്കുന്നു. വീട്ടുകാർ അത് നടത്തണമെന്ന് വാശിപിടിച്ചിരിക്കുകയാണ്.. ഇത് നടന്നില്ലെങ്കിൽ ആത്മഹത്യ വരെ നടത്തും എന്നുള്ള ഭീഷണിയും. അയാളും അവളും തമ്മിലുള്ള പ്രണയം വീട്ടുകാർക്ക് അറിവുള്ളതാണ്. എന്നാൽ അയാളുടെ ജാതിയും അവളെക്കാൾ താഴ്ന്ന സാമ്പത്തിക സ്ഥിതിയും…

Read More

കൂമൻകാവിലെത്തിയപ്പോൾ സ്ഥലം അപരിചിതമായി തോന്നിയില്ല. വഴിയമ്പലത്തിൻ്റെ മുന്നിൽ കാട്ടുവള്ളികൾ ആകാശത്തേയ്ക്കു നീണ്ടുകിടന്നിരുന്നു. പടർന്നു പന്തലിച്ച മരങ്ങൾക്കിടയിലൂടെ രവി നടന്നുപോയ വഴിയിലൂടെ നടന്നു. ഓത്തുപള്ളിക്കൂടത്തിനു മുന്നിൽ അള്ളാപ്പിച്ചാമൊല്ലാക്ക കുട്ടികൾക്കു പറഞ്ഞുകൊടുക്കാനുള്ള പഴങ്കഥകൾ ഓർത്തെടുക്കാൻ ശ്രമിച്ച് ഉലാത്തികൊണ്ടിരുന്നു. വെളിയിൽ പിള്ളേരോടൊപ്പം അപ്പുകിളി ഒരുപച്ചത്തുമ്പിയെ നൂലിൽ കെട്ടിപറപ്പിച്ചു ആർത്തുചിരിച്ചു. അതൊന്നും ശ്രദ്ധിക്കാതെ നടന്നു. ഞാറ്റുപ്പുരയിലെത്തിയപ്പോൾ വയലുകൾക്കുമീതെ ആകാശം തീഷ്ണമായി കത്തിജ്വലിച്ചു നിന്നിരുന്നു. മണ്ണിൻ്റെയും നെല്ലിൻ്റെയും മണം താഴ് വരയിൽ നിന്നുമൊഴുകിയെത്തി. ഞാറ്റുപ്പുരയുടെ വരാന്തയിൽ ഒരു നിഴലനങ്ങി. ജമന്തിപൂക്കളുടെ ഗന്ധമുള്ള ഒരു കാറ്റുവന്ന് തൊട്ടു. വേനൽച്ചൂടിൽ മുറുകിയ കുപ്പായത്തിൽ വിയർപ്പൊട്ടികിടന്നു. മൈമുന മുറ്റത്തുനിന്നു. അവളുടെ കൈത്തണ്ടയുടെ മുകൾനിരപ്പുവരെ നീലഞരമ്പ് തുടിച്ചുനിന്നിരുന്നു. രവി കിടന്ന അറയിൽ മങ്ങിയവെളിച്ചമേയുള്ളൂ. മൈമുന അറബിക്കുളത്തിലേയ്ക്കു നടന്നപ്പോൾ പതിയെ ഒന്നുകണ്ണടച്ചു. ഞാറ്റുപ്പുര അറയിൽ വേനലിലും തണുപ്പ് വന്നുതൊട്ടപ്പോൾ കണ്ണുതുറന്നു. ഇരുണ്ട മുടിക്കെട്ടിൽ നിന്നും ഒരുതണുപ്പ് ശരീരം മുഴുവനും അരിച്ചുകയറുന്നു. കടുത്തവേനലിൽ പെട്ടെന്നാണ് ആകാശം ഇരുണ്ടത്. എങ്ങുമില്ലാത്ത ആരവം മുഴക്കി ഒരു കൊടുങ്കാറ്റ് വീശിയടിച്ചു. വെളുത്ത…

Read More

ചില ഓര്‍മ്മകളങ്ങിനെയാണ് നമ്മെ വിടാതെ പിന്‍ തുടര്‍ന്നുകൊണ്ടിരിക്കും. അടയ്ക്കാമരത്തെ പറ്റിയോര്‍ത്തപ്പോളാണ് മനസ്സില്‍ പാള ഒരു ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മയായി തെളിഞ്ഞുവന്നത് . ഇറയത്തേയ്ക്ക് ചാറ്റല്‍ മഴയും പടിഞ്ഞാറന്‍ വെയിലും കൊള്ളാതിരിക്കാനായിട്ടായിരുന്നു മനോഹരമായ കമ്പികാലുകളുറപ്പിച്ച് നാകഷീറ്റു വിരിച്ചത്. എന്നാല്‍ പുതിയതായി വാങ്ങിയ വീടിന്‍റെ മുറ്റത്തു നിന്നിരുന്ന കവുങ്ങില്‍ നിന്ന് ഒരുപാളമടല്‍ വീണു വലിയ ശബ്ദമുണ്ടാക്കിയതും ആ അടയ്ക്കാമരം വെട്ടികളയുകതന്നെയെന്നു നിശ്ചയിച്ചപ്പോഴോ? അതെ അതങ്ങുവെട്ടികളയാന്‍ തീരുമാനിച്ചപ്പോള്‍ മനസ്സിനകത്തു എവിടെയോ ഓര്‍മ്മയിലൊരു പാളമടല്‍ മന്ദമായെന്നെ മാടിവിളിക്കുന്നു. തറവാട്ടില്‍ അടയ്ക്കാമരം ഒന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് അയല്‍പക്കത്തെ അടയ്ക്കാമരത്തിലെ പാളമടല്‍ വീഴുന്നതും നോക്കി അങ്ങനെയിരിക്കുകയാണ്. ഒരെണ്ണം വീണുകിട്ടിയാല്‍ വേഗം ഓടും അതെടുക്കാന്‍. പാളവണ്ടിയായി കളിക്കാന്‍ വേണ്ടിയാണ് ഇതെടുക്കാനോടുന്നത്. ആരെയെങ്കിലും പാളയിലിരുത്തും എന്നിട്ട് മടലും വലിച്ചുകൊണ്ട് ഓട്ടമാണ്. അന്നങ്ങിനെയൊക്കെയുള്ള കളികളുണ്ടായിരുന്നു. ഇന്നത്തെ കുട്ടികൾക്ക് ഇതൊക്കെ കേൾക്കുമ്പോൾ അത്ഭുതമാണ്. പാളചീന്തിയെടുത്ത് നാണം മറയ്ക്കാനായി കോണകവും ഉണ്ടാക്കിയിരുന്നു. പണ്ട് ഇല്ലങ്ങളില്‍ വിശേഷങ്ങള്‍ക്ക് അമ്മയോടൊപ്പം പോകാറുണ്ട്. ഒരിക്കല്‍ ഇല്ലത്ത് പിറന്നാളിനോ മറ്റോ പോയിരുന്നപ്പോള്‍ കണ്ടു, അവിടുത്തെ…

Read More

മഴയെ ഇഷ്ടപ്പെടാത്തവർ ആരെങ്കിലുമുണ്ടായിരിക്കുമോ? സംശയമാണ്. മഴയെക്കുറിച്ച് സംസാരിക്കാത്തവരും വര്‍ണ്ണിക്കാത്തവരും ചുരുക്കമാണ്. എങ്കിലും “നശിച്ച മഴ” , “ചീഞ്ഞമഴ”, “ഹോ എന്തൊരുമഴ”, “നാശം പിടിച്ച മഴ” , “ഇങ്ങിനെയുണ്ടോ ഒരു മഴ” , “ഇക്കാലത്ത് മഴ പെയ്യുമെന്നു ആരെങ്കിലും വിചാരിച്ചോ”, എന്നിങ്ങനെ ശാപ വാക്കുകളും ചൊരിഞ്ഞു മഴയെ കുറ്റപ്പെടുത്തുന്നവരെയും കാണാം. എന്നാൽ മഴ വിട്ടു നിന്നാല്‍ മറിച്ചാകും സംസാരം. “ഇതെന്താ…ഇന്നു മഴ പെയ്യില്ലേ” ? “എന്താണാവോ ഇത്തവണ മഴയില്ലേ? “, “നല്ല മഴക്കോള്ണ്ട് … പക്ഷെ കാറ്റ് കൊണ്ടു പോയി” “അല്ല നിങ്ങടെ നാട്ടില്‍ മഴപെയ്തില്ലേ…” “മഴയില്ലെങ്കിൽ വെള്ളം കുടി മുട്ടും..” “ഒരു മഴ കിട്ടിയെങ്കിൽ…?” ഇതൊക്കെ അറിഞ്ഞ് മഴ നാലുനാൾ പെയ്താലോ? “എന്തൊരു മഴയാണിത്.. ശ്ശോ.” “എപ്പോ തുടങ്ങിയതാണ്…ഈ മഴ..” “രാത്രി മുഴുവനും മഴയായിരുന്നു” “മഴ കാരണമാ …വരാന്‍ കഴിയാഞ്ഞത്”, “മഴകാരണം വഴിയൊക്കെ ചളിപിളിയായി”, “ഹോ ഈ മഴയെകൊണ്ടു തോറ്റൂ”, “മഴകൊണ്ടിട്ടാ പനി പിടിച്ചേ…” “മഴ വരും മുന്‍പേ ഇറങ്ങിക്കോ”, “എവിടെയ്ക്കാ…

Read More

അന്നൊക്കെ സ്വന്തക്കാരുടേയും ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ഭവനങ്ങളിലേയ്ക്കു കടന്നു ചെല്ലുന്നതിനു കടമ്പകളൊന്നുമുണ്ടായിരുന്നില്ല. പടുകൂറ്റന്‍ കോട്ടമതിലുകളോടുകൂടിയ ഗൃഹങ്ങള്‍ക്ക് ഏഴരപൂട്ടിട്ട പൊന്‍വാതിലുകളോ ഉയര്‍ന്നു നില്‍ക്കുന്നപടിവാതിലുകളോ ഉണ്ടായിരുന്നില്ല. സ്വീകരണമുറിയില്‍ കലപില കൂട്ടുന്ന ദീര്‍ഘ ചതുരപ്പെട്ടിയും ഉണ്ടായിരുന്നില്ല. കടന്നു ചെല്ലുമ്പോള്‍ തുറന്നിട്ട വാതിലുകള്‍ക്ക് മുന്നില്‍ പുഞ്ചിരി കൊണ്ടു സഹര്‍ഷം സ്വാഗതമോതുവാനെത്തുന്ന ആതിഥേയരുണ്ടായിരുന്നു. അഴിയെറിയാത്ത പുറം വരാന്തയില്‍ സുഖദ തെന്നലേറ്റ് കുശലാന്വേഷണങ്ങളും വിശേഷങ്ങളും പറഞ്ഞും പൊട്ടിചിരിച്ചും നല്ലവാക്കോതുന്ന അക്കാലം അകകാമ്പിലിപ്പോഴും മധുരോന്മാദമായി നിലകൊള്ളുന്നു. സല്‍ക്കാരം പച്ചവെള്ളമോ കട്ടന്‍കാപ്പിയോ ആണെങ്കില്‍ പോലും അവയ്ക്ക് മധുരമുണ്ടായിരുന്നു. കലര്‍പ്പില്ലാത്ത മോരില്‍ കറിവേപ്പിലയോ, നാരങ്ങയുടെയിലയോ പച്ചമുളകും ചതച്ചിട്ട്‌ പാകത്തിന് ഉപ്പും ചേര്‍ത്ത് നല്‍കുന്ന സംഭാരത്തിനു അമൃതിനേക്കാള്‍ സ്വാദുണ്ടായിരുന്നു. കുശലാന്വേഷണങ്ങളും വിശേഷങ്ങളും പറഞ്ഞുതീര്‍ക്കാനാവാത്ത അത്രയ്ക്കും ഉണ്ടായിരുന്നു. ചെല്ലുന്ന ദിവസം തന്നെ തിരിച്ചു പോരണമെന്നു കരുതി പോകുന്ന ഗൃഹങ്ങളില്‍ ആതിഥേയരുടെ സ്നേഹ നിര്‍ബന്ധങ്ങള്‍ക്കു വഴങ്ങി അന്ന് അവിടെ താമസിക്കേണ്ടതായും വന്നിരുന്നു. അതിഥിയുടെ അഭിരുചിക്കനുസരിച്ച് ആതിഥേയരൊരുക്കുന്ന സല്‍ക്കാരങ്ങൾ വളരെ വിലപ്പെട്ടതായിരുന്നു. തിരിച്ചുപോകുമ്പോള്‍ പടിവരെ കൂടെ വരികയും ഇനിയും ഈ വഴി…

Read More

ആഗ്രഹം മരണാസന്നന് അരികിലെത്തിയ കാലന്‍റെ ചോദ്യം അവസാനമായി എന്തെങ്കിലും ആഗ്രഹം ഉണ്ട് പ്രഭോ അങ്ങയോടൊപ്പം ഒരു സെല്‍ഫി

Read More

സുഖകരമായ കാര്യമല്ല യാത്രകൾ. എന്നാല്‍ കാഴ്ചകളോ സുഖപ്രദാനവുമാണ്. ഓരോ യാത്രകളിലും ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഉണ്ടാകുമെന്നുള്ളത് തീര്‍ച്ചയാണ്. എന്നാല്‍ കാഴ്ചയുടെ സുഖനിമിഷങ്ങളെയോര്‍ത്തുള്ള ചിന്തകളാലും അതുവരെ കണ്ടില്ലാത്തതോ അല്ലെങ്കില്‍ മുന്‍പെങ്ങോ എത്തി ചേർന്നയിടത്തെ ഒരിക്കലും കണ്ടുമടുക്കാത്ത കാഴ്ചകളുടെ സൗന്ദര്യവുമാണ് നാം യാത്രയുടെപ്രയാസങ്ങളെയോര്‍ക്കാതെ വീണ്ടും യാത്രചെയ്യുന്നതെന്നും തോന്നുന്നു . മലമുകളിലേയ്ക്ക് ക്ളേശകരമായ യാത്ര ചെയ്താല്‍ മാത്രമേ കുടജാദ്രിയുടെ സൗന്ദര്യവും ശ്രീ ശങ്കരാചാര്യരുടെ സര്‍വജ്ഞപീഠവും മഞ്ഞുപുതച്ച താഴ് വരകളുടെ സുന്ദരമായ കാഴ്ചകളും കാണാനാകൂ. ആദ്യമായിട്ടാണ് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലേയ്ക്ക് പോകുന്നത്. കർണാടക സംസ്ഥാനത്തിലെ ഉഡുപ്പി ജില്ലയിലെ *കൊല്ലൂർ* എന്ന സ്ഥലത്ത് സൗപർണ്ണികാ നദിയുടെ തെക്കേ തീരത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചെറുകാടിൻ്റെ ജീവിതപ്പാതയിൽ ഒരിടത്ത് കുട്ടിയായിരിക്കുമ്പോൾ ആരുമറിയാതെ കൊല്ലൂർ മൂകാംബികയിലേയ്ക്ക് പോയ ഒരനുഭവം വിവരിക്കുന്നുണ്ട്. അവിടെയുള്ള ഒരു മണികിണറിനെ പറ്റിയും പ്രസാദം കൈക്കലാക്കാൻ അതിലിറങ്ങിയിരിക്കുന്ന മുട്ടാസു നമ്പൂതിരിയെ പറ്റിയും ആ കിണറിലേയ്ക്ക് എത്തിനോക്കുമ്പോൾ ഒരാൾ വന്ന് ചെറുകാടിനെ വീട്ടിലേയ്ക്ക് തിരിച്ചുകൊണ്ടു ചെന്നാക്കുന്നതുമെല്ലാം പറയുന്നുണ്ട്. കഥകളും യാത്രപോയി തിരിച്ചെത്തിയവരുടെ…

Read More

രണ്ടുവർഷത്തിനപ്പുറമുള്ള ഒരു ഓണക്കാലത്ത് അത്തത്തിന്‍റെ തലേന്ന് തൃശ്ശൂർ സാഹിത്യ അക്കാഡമിയില്‍ ഒരു സുഹൃത്തിന്‍റെ പുസ്തകപ്രകാശനം കഴിഞ്ഞുള്ള മടക്കയാത്രയിൽ കൂടെയുണ്ടായിരുന്ന സുഹൃത്ത് പറഞ്ഞു ”അടുത്ത പൂക്കട കണ്ടാല്‍ കാറൊന്നു നിര്‍ത്തണം. ഒരു കിറ്റ് വാങ്ങണം അതും കൊണ്ട് ചെന്നില്ലെങ്കില്‍ ശ്രീമതി വീട്ടില്‍ കേറ്റില്ല.” ”അതെ താങ്കള്‍ പറഞ്ഞപ്പോഴാണ് ഓര്‍ത്തത്. എനിക്കും വാങ്ങാനുണ്ട്..” വഴിയിലൊക്കെ വല്ലാത്ത തിരക്കായിരുന്നു. വഴിയോരങ്ങളിലെമ്പാടും പൂ വിപണി സജീവമായിരുന്നു . ഞങ്ങൾ ഒരു കടയ്ക്കു മുന്നിൽ കാർ നിറുത്തി. ഏറ്റവും ചെറിയ ഒരു കിറ്റ് പൂവിന് അമ്പത് രൂപ. രണ്ടുപേരും പൂക്കിറ്റും അടുത്ത ബേക്കറി കടയില്‍നിന്ന് കായ വറുത്തതും ശര്‍ക്കരവരട്ടിയും വാങ്ങി. തൊട്ടപ്പുറത്ത് കടയില്‍ നിരത്തിവച്ചിരിക്കുന്ന പലവലിപ്പത്തിലുള്ള പല ഡിസൈനിലുള്ള തൃക്കാക്കരയപ്പന്‍മാര്‍. കടക്കാരന്‍ പരിചയ ഭാവത്തില്‍ ചിരിച്ചു. ”സാറിനു വേണ്ടേ? എടുക്കട്ടെ? ഒന്നോ അതോ മൂന്നോ …” ”ഇപ്പോ വേണ്ട..വരാം…” ഞാന്‍ കാറിനടുത്തേയ്ക്കു നീങ്ങി. കാറിലിരിക്കുമ്പോള്‍ ഞങ്ങള്‍ ഇപ്പോഴത്തെ റെഡിമെയ്ഡ് ഓണത്തിന് പഴയകാലത്തെ ഓണത്തിന്‍റെ പ്രതാപമില്ലെന്ന് പരസ്പരം പറഞ്ഞ് മൗനത്തിലേയ്ക്കു…

Read More

”ഞാൻ നിങ്ങളെ അത്രമാത്രം ഇഷ്ടപ്പെടുന്നു. നിനയ്ക്കു ഞാനും എനിയ്ക്കു നീയും….” അവൾ മന്ത്രിച്ചു അവളുടെ വിരലുകൾ എൻ്റെ മുടിയിൽ അരിച്ചു നടന്നു. ഞാനവളെ ചേർത്തുപിടിച്ചു. അവളുടെ കണ്ണുകളിൽ സ്വപ്നം പൂത്തുനിന്നിരുന്നു. ” ജോലിയുമായി ബന്ധപ്പെട്ട് ഒരു പരിശീലനക്യാമ്പിൽ പങ്കെടുക്കേണ്ടതുണ്ട്. ചെന്നൈയിലാണ് ക്യാമ്പ്…..അടുത്താഴ്ച പോകേണ്ടി വരും…” ” അപ്പോ…ഞാൻ…ഒറ്റയ്ക്ക്….” ”ഒറ്റയ്ക്കാണെന്നറിയാം…വേറെ വഴിയില്ല. നിനക്ക് നിൻ്റെ വീട്ടിൽ …” ”അതൊന്നും നടക്കില്ലെന്ന്..ചേട്ടനറിഞ്ഞിട്ടാണോ…” ”എന്നാ അപ്പുറത്തെ ഫ്ളാറ്റിലെ..മായേച്ചിയെ..വിളിയ്ക്ക്” ”ഉം” അവൾ താൽപര്യമില്ലാതെ മൂളി. ”കൊണ്ടുപോവാൻ പറ്റുമെങ്കിൽ ഞാൻ നിന്നെ കൂട്ടിയേനെ പിന്നെ..നിനക്കു ജോലിയുമുണ്ടല്ലോ..അതല്ലെ..” ”സാരംല്ല്യ….എത്രദിവസംണ്ട്…” ”പത്തുദിവസം അവിടെ നിൽക്കണം.” വിട്ടുപിരിഞ്ഞു നിൽക്കാൻ പ്രയാസമുള്ള അവൾ വല്ലാതെ വിഷമിച്ചു. പക്ഷേ പോകാതെങ്ങനെ. എല്ലാമറിഞ്ഞിട്ടും കുറെയധികം സമാധാനിപ്പിച്ചശേഷമാണ് ഞാൻ യാത്രയായത്. ”പത്തുദിവസം..ദേ..കണ്ണടച്ചു തുറക്കും മുൻപേ..കഴിയും.ന്നേ.” ”എനിയ്ക്കു..കരച്ചിൽ വരണുണ്ട്ട്ടോ..” അവൾ വിതുമ്പി ”എന്നും വിളിയ്ക്കണേ…” ”വിളിയ്ക്കാതെ..പിന്നെ…” ഞാൻ വീണ്ടും സമാധാനിപ്പിച്ചു. ചെന്നൈയിൽ നിന്നും എന്നും ഞാൻ അവളെ ഫോണിലൂടെ ബന്ധപ്പെട്ടു. അവൾ എന്നെ ശരിയ്ക്കും മിസ് ചെയ്യുന്നുണ്ടെന്ന് വിഷമത്തോടെ പറഞ്ഞു.…

Read More