Author: Muhammed‌ sageer Pandarathil Rasheed

വായന, എഴുത്ത്, സഞ്ചാരം….. ❤️

കഥ പറച്ചിലിലൂടെ മനുഷ്യത്വത്തിന്റെ ചക്രവാളങ്ങളെ വിശാലമാക്കിയ മലയാളത്തിന്റെ പ്രിയപ്പെട്ട ബേപ്പൂർ സുൽത്താൻ എന്ന വൈക്കം മുഹമ്മദ് ബഷീര്‍ നമ്മോട് യാത്രപറഞ്ഞ് മറ്റൊരുലോകത്തേക്ക് പോയദിവസമാണ് ഇന്ന്!…. ഭൂഗോളത്തിന്റെ ഇച്ചിരിപ്പിടിയോളം വരുന്ന മലയാളക്കരയിൽ ജനിച്ച്/ജീവിച്ച് മലയാളത്തെ വിശ്വത്തോളം ഉയർത്തിയ അതുല്യ പ്രതിഭയായ അദ്ദേഹത്തിന്റെ നാമം മലയാളവും മലയാളിയും ഉള്ള കാലത്തോളം വിസ്മരിക്കില്ല. അന്ന് വരെ മലയാള സാഹിത്യത്തിനു അപരിചിതമായിരുന്ന ശൈലിയും ഭാഷാപ്രയോഗങ്ങളും കൊണ്ട് മലയാളമനസ്സുകളിലേക്ക് കുടിയേറിയ ആ മൗലികപ്രതിഭക്ക് ‘അക്ഷരങ്ങളുടെ സുൽത്താൻ’ എന്നല്ലാതെ മറ്റെന്തു വിശേഷണമാണ് ഉചിതമാവുക? ഇനിയൊന്നും വർണ്ണിക്കാൻ അവശേഷിപ്പിക്കാതെ വൈക്കം മുഹമ്മദ്‌ ബഷീർ എന്ന അക്ഷരങ്ങളുടെ സുൽത്താനെ കുറിച്ച് മലയാള സാഹിത്യ ലോകവും/മാലോകരും പറഞ്ഞു കഴിഞ്ഞിരിക്കുന്നു. എന്നിട്ടും എത്ര പറഞ്ഞാലും തീരാത്ത ഒരു മഹാത്ഭുതമായി ആ കഥാകാരനും/കഥകളും നിലകൊള്ളുന്നു എന്നതാണ് അദ്ദേഹത്തിന്റെ വൈശിഷ്ട്യം. കായി അബ്ദുറഹ്‌മാന്റെയും കുഞ്ഞാത്തുമ്മയുടെയും മകനായി 1908 ജനുവരി 21 ആം തിയതി കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിലെ തലയോലപ്പറമ്പ് എന്ന ഗ്രാമത്തിലാണ് ബഷീർ ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസം…

Read More

നമ്മുടെ ഈ കൊച്ചു കേരളത്തിൽ സാമൂഹിക സാമ്പത്തിക നിലവാരത്തെ തകര്‍ക്കുന്ന വന്‍ വിപത്തായി വര്‍ധിച്ചിരിക്കകയാണ് ഇപ്പോൾ ലഹരി വസ്തുക്കളുടെ ഉപയോഗം. ഒന്നുകില്‍ മദ്യം അല്ലെങ്കില്‍ കഞ്ചാവും ബ്രൗണ്‍ഷുഗറുമാവാം എന്ന് ചിന്തിക്കുന്ന യുവജനങ്ങളാണ് കേരളത്തിലധികവും. പ്രതിവര്‍ഷം അമ്പതിനായിരം കോടി രൂപയുടെ മയക്കുമരുന്നു വ്യാപാരമാണ് ആഗോളതലത്തില്‍ നടക്കുന്നത്. കൊളംബിയയാണ് മയക്കുമരുന്ന് കള്ളക്കടത്തില്‍ മുന്നില്‍ നില്‍ക്കുന്ന രാഷ്ട്രം. ഏകദേശം 300 ടണ്‍ കൊക്കെയ്‌നാണ് അവര്‍ വര്‍ഷം തോറും വിദേശ രാഷ്ട്രങ്ങളിലേക്ക് കയറ്റി അയക്കുന്നത്. ഈ മയക്കുമരുന്നുകള്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്നത് വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചാണ്. ഒരു കാലത്ത് ആവേശങ്ങളുടെ നാളുകളായിരുന്നു ഓരോ വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ പഠനകാലം. കഴിഞ്ഞ പത്ത് വര്‍ഷത്തിന് ശേഷമുള്ള ഒരു സ്‌കൂള്‍ കാലത്തെ ഇന്ന് നമുക്ക് ഭീതിയോടെയല്ലാതെ നോക്കിക്കാണാന്‍ കഴിയാത്ത അവസ്ഥ വന്നിരിക്കുന്നു. ലഹരിയുടെ മായാ വാതായനങ്ങള്‍ അവര്‍ക്കു മുമ്പില്‍ മലര്‍ക്കെ തുറന്നിട്ടിരിക്കുകയാണ്. അവരുടെ സ്‌കൂള്‍ ജീവിതത്തെ ലഹരിയുടെ കരങ്ങള്‍ മുറുക്കിപ്പിടിച്ചിരിക്കുന്നു. ഇന്ന് പാഠപുസ്തകങ്ങളില്‍ പോലും ലഹരി വാസനിച്ചു കൊണ്ടിരിക്കുന്നു. സ്‌കൂള്‍ ബാഗുകള്‍ അതിനുള്ള…

Read More

” വായിച്ചാലും വളരും വായിച്ചില്ലേലും വളരും വായിച്ചാല്‍ വിളയും വായിച്ചില്ലേല്‍ വളയും….” കുഞ്ഞുങ്ങളും മുതിര്‍ന്നവരും ഒരുപോലെ ഇഷ്ട്ടപ്പെടുന്ന നമ്മുടെ പ്രിയ കവി കുഞ്ഞുണ്ണിമാഷിന്റെ ഈ വരികളിൽ നിന്ന് തന്നെ വായനയുടെ മഹത്വം നമുക്ക് തിരിച്ചറിയാന്‍ കഴിയും. 1996 മുതൽ നമ്മുടെ സംസ്ഥാന സർക്കാർ ജൂൺ 19 ആം തിയതി വായന ദിനമായി ആചരിക്കുന്നുണ്ട്. ആ ദിനാചാരണത്തിന് ശക്തി നൽകുന്ന പ്രഖ്യാപനമായിരുന്നു 2017 ൽ നടന്ന മറ്റൊരു പ്രഖ്യാപനം. അന്ന് ഈ ദിനത്തെ ദേശീയ വായനദിനമായി പ്രഖ്യാപിക്കുകയുണ്ടായി പ്രധാനമന്ത്രി. മലയാളിയെ അക്ഷരത്തിന്റെയും വായനയുടെയും ലോകത്തേക്ക് കൈപിടിച്ചു ഉയർത്തുകയും കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് അടിസ്ഥാനവുമിട്ട പി എൻ പണിക്കരുടെ ചരമദിനമാണല്ലോ അന്ന്. ഗോവിന്ദപ്പിള്ളയുടെയും ജാനകിയമ്മയുടെയും മകനായി 1909 മാർച്ച് 1 ആം തിയതി ആലപ്പുഴയിലെ നീലം പേരൂരിലാണ് പുതുവയിൽ നാരായണപ്പണിക്കർ എന്ന പി എൻ പണിക്കർ ജനിച്ചത്. മലയാളം ഹയര്‍ പരീക്ഷ പാസായ ശേഷം നീലം പേരൂര്‍ മിഡില്‍ സ്കൂള്‍ അധ്യാപകനായി ജോലിക്ക് കയറിയ…

Read More

നിങ്ങൾ എപ്പോഴെങ്കിലും ഒരു പുഷ്പത്തിന്റെ/ഒരു തേനീച്ചയുടെ/തുമ്പികൈയിലൂടെ വെള്ളം വലിച്ചെടുക്കുന്ന ആനയുടെ/മഴയുടെയോ മറ്റോ ഫോട്ടോകൾ ആസ്വദിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ നമുക്ക് ചുറ്റുമുള്ള പ്രകൃതി ലോകത്തെ അത്ഭുതപ്പെടുത്തുന്നത് എങ്ങിനെയെന്ന് നിങ്ങൾക്കറിയാം. പ്രകൃതിയുടെ സൗന്ദര്യം ക്യാമറയുടെ കണ്ണിൽ‌ പകർ‌ത്തുന്നവർ ആഘോഷിക്കുന്ന ഒരു ദിനമുണ്ട് നേച്ചർ‌ ഫോട്ടോഗ്രാഫി ദിനം ആഘോഷിക്കുന്നു. പ്രകൃതിദത്ത ലോകത്തിന്റെ ഭംഗി ആസ്വദിക്കാൻ നിങ്ങളെ അനുവദിക്കുന്നവരുടെ ദിനത്തിന്റെ ചരിത്രമൊന്ന് നമുക്ക് നോക്കാം. നൂറിലധികം പ്രകൃതി ഫോട്ടോഗ്രഫി പ്രേമികൾ 1994 ൽ നോർത്ത് അമേരിക്കയിൽ വെച്ച് നേച്ചർ ഫോട്ടോഗ്രാഫി അസോസിയേഷൻ (NAPA) രൂപീകരിക്കുകയും എല്ലാ വർഷവും ജൂൺ 15 ആം തിയതി നേച്ചർ ഫോട്ടോഗ്രാഫി ദിനമായി ആഘോഷിക്കാൻ തീരുമാനിക്കുകയും ചെയ്തു. അമേച്വർ ഫോട്ടോഗ്രാഫർമാരെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രകൃതി ഫോട്ടോഗ്രഫിയിലെ പ്രമുഖ വിദഗ്ധരുമൊത്തുള്ള വർക്ക് ഷോപ്പുകളും ഫോട്ടോഗ്രാഫി മത്സരങ്ങളും NAPA സംഘടിപ്പിച്ചുവരുന്നുണ്ട്. പ്രകൃതി സൗന്ദര്യത്തെ ആസ്വാദിക്കുന്ന ആദ്യപടി നിങ്ങളുടെ ക്യാമറ ഉപയോഗിച്ച് ലോകത്തിലേക്ക് കടക്കുകയും ഫോട്ടോയ്ക്ക് മനോഹരവും അപൂർവവുമായ വിഷയങ്ങൾ കണ്ടെത്തുകയും ചെയ്യുക എന്നതാണ്. നമ്മൾ ജീവിക്കുന്ന ലോകത്തിന്റെ എല്ലാ…

Read More

ഇന്ന് ജൂണിലെ മൂന്നാം ഞായറാഴ്ച ലോക പിതൃദിനം…. അച്ഛന്‍ സ്നേഹവും സാന്ത്വനവുമാണ്/ കലാപവും കലഹവുമാണ്/ ഭീതിയും വേദനയുമാണ്/ കൂട്ടും കുടയുമാണ്/ അമ്മയോളം അടുപ്പം കാട്ടില്ലെങ്കിലും അച്ഛന്‍ നമുക്കെല്ലാമാണ്/ ഭാവിയുടെ ഭാഗധേയം/ കുടുംബത്തിലെ അവസാനവാക്ക്/ പുലര്‍ത്താനും വളര്‍ത്താനും കഴിവുമുളളവന്‍/ അച്ഛനെ ഓര്‍ക്കാന്‍ ആ സ്നേഹങ്ങളെ ഓര്‍മയിലാനയിക്കാനൊരു ദിനം/ 1909 ല്‍ യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ തലസ്ഥാനമായ വാഷിങ്ടണിലെ തന്റെ വീട്ടിൽ ഒരു മാതൃദിനത്തിൽ സോണാര ഡോഡ് സങ്കീര്‍ത്തനം ശ്രവിക്കുമ്പോഴാണ് പിതൃ ദിനത്തെക്കുറിച്ചുള്ള ആശയം ഉള്ളില്‍ മിന്നിയത്. തന്‍റെ അച്ഛനെ ആദരിയ്ക്കാന്‍ ഒരു പ്രത്യേകദിനത്തിന്‍റെ ആവശ്യമുണ്ടെന്ന് അവള്‍ കരുതി. ആറാമത്തെ കുഞ്ഞിനെ പ്രസവിക്കുന്നതിനിടയില്‍ മരണമടഞ്ഞ പ്രിയ ഭാര്യയുടെ ഓര്‍മ്മകളുമായി കഴിഞ്ഞിരുന്ന അച്ഛന്‍ വില്യം സ്മാര്‍ട്ടിനോട് അവള്‍ക്കത്രയ്ക്കിഷ്ടമായിരുന്നു. ആറു കുട്ടികളുമായി ഭാര്യയില്ലാതെ ഒറ്റയ്ക്ക് വാഷിങ്ടണിലൊരിടത്ത് ഒരു കൃഷിയിടത്തില്‍ കഴിഞ്ഞ സ്മാര്‍ട്ട് കാര്യങ്ങളൊക്കെ സ്മാര്‍ട്ടായിത്തന്നെ നോക്കിയിരുന്നു. സിംഗിള്‍ പേരന്‍റ് എന്ന ആശയം സാര്‍വ്വത്രികമാകുന്നതിനു മുമ്പ് ആറു കുട്ടികളെ ഒറ്റയ്ക്കു വളര്‍ത്തി വലുതാക്കുന്നതിന്‍റെ പൂര്‍ണചുമതല സ്മാര്‍ട്ട് ഏറ്റെടുത്തു. തങ്ങളെ അച്ഛന്‍…

Read More

രക്ത ഗ്രൂപ്പുകൾ കണ്ടു പിടിച്ച ഓസ്ട്രിയൻ ശാസ്ത്രജ്ഞനായ കാൾ ലാൻഡ്സ്റ്റൈനറിന്റെ ജന്മദിനം 1868 ജൂൺ 14 ആം തിയതിയാണ്. ഈ ദിനം 2004 മുതലാണ് ലോക രക്തദാനദിനമായി ആചരിക്കാൻ ആരംഭിച്ചത്. സുരക്ഷിതമായ രക്തദാനത്തെപ്പറ്റിയും രക്തഘടകങ്ങളെപ്പറ്റിയും ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനും രക്തദാതാക്കളെ അനുസ്മരിക്കാനുമായിട്ടാണ് ഈ ദിനം ആചരിക്കുന്നത്. രക്തസ്രാവം മൂലമാണ് ഭൂരിഭാഗം ആളുകളും മരിക്കുന്നത്. അതിനാൽ തന്നെ ഈ വർഷത്തെ രക്തദാനദിന സന്ദേശം ‘രക്തം നൽകി ലോകത്തെ ആരോഗ്യകരമായ ഒരു ഇടമാക്കുക’ എന്നതാണ്. റോഡപകടമോ മറ്റ് അപകടങ്ങളോ നടന്ന് ആശുപത്രിയില്‍ എത്തിച്ചാലും ആവശ്യമായ സമയത്ത് രക്തം ലഭിച്ചില്ലെങ്കില്‍ മരണം ഉറപ്പാണ്. ഇവിടെയാണ് സന്നദ്ധ രക്തദാനത്തിന്റെ പ്രാധാന്യം നാം തിരിച്ചറിയേണ്ടത്. 18 നും 55 നും ഇടയില്‍ പ്രായമുള്ളവരില്‍ നിന്ന് രക്തം സ്വീകരിക്കലാണ് ഏറ്റവും അനുയോജ്യമെന്നാണ് പഠനം. ആരോഗ്യമുള്ള ഒരാള്‍ക്ക് 450 മില്ലി വരെ ഒരു തവണ രക്തം ദാനം ചെയ്യാന്‍ കഴിയുമെന്നാണ് കണക്കാക്കുന്നത്. രക്തദാനം കൊണ്ട് ഒരു തരത്തിലുള്ള ദോഷവുമില്ലെന്ന തിരിച്ചറിവാണ് ആദ്യം…

Read More

ലോകജനസംഖ്യയിലെ ഏതാണ്ട് 23 ശതമാനവും കുട്ടികളാണ്. അവരെ വിദ്യാഭ്യാസവും ആരോഗ്യവും നല്‍കി വളര്‍ത്തുന്നതിന് പകരം ചൂഷണം ചെയ്യുകയാണ് ലോകമെങ്ങും. പടക്കപ്പുരകളിലും ഫാക്ടറി ചൂടിലും ബാല്യം കരിഞ്ഞു വാടുന്നു. ചിലപ്പോള്‍ ഒതുങ്ങിയമരുന്നു. പാടങ്ങളിലും എസ്റ്റേറ്റുകളിലും കന്നുകാലികളെപ്പോലെ അവര്‍ അടിമപ്പണി ചെയ്യുന്നു. സ്കൂളില്‍ പഠിക്കുന്ന പ്രായത്തിലുള്ള അഞ്ചിനും 17 നും ഇടയ്ക്ക് പ്രായമുള്ള 25 കോടിയിലേറെ കുട്ടികള്‍ കുടുംബം പോറ്റാനും സ്വയം ജീവിക്കാനും പണിയെടുക്കുന്നുണ്ടെന്നാണ് കണക്ക്. ഇന്ത്യയില്‍ എട്ട് കോടിയിലേറെ കുട്ടികൾ പണിയെടുക്കുന്നുവെന്നാണ് കണക്കുകൾ പറയുന്നത്. ലോകത്തില്‍ ആറില്‍ ഒരു കുട്ടി വീതം തൊഴിലാളിയാണ്. ബാല്യം വിടും മുമ്പെ മുതിര്‍ന്നവരെപ്പോലെ പണിയെടുത്ത് ജീവിക്കാനാണവരുടെ വിധി. ബാല വേശ്യകളായി കഴിയുന്ന പെണ്‍കുട്ടികള്‍ വേറെയുമുണ്ട്. ജീവിതം എന്തെന്ന് അറിയും മുമ്പ് സ്വന്തം ശരീരം വില്പനച്ചരക്കാക്കാനാണ് അവരുടെ ദുര്‍വിധി. അപകടകരമായ തൊഴിലുകളിലൊന്നും 14 വയസ്സിന് താഴെയുള്ള കുട്ടികളെ ജോലിക്ക് നിര്‍ത്തരുതെന്ന് ഭരണഘടനയുടെ 24/39/45 എന്നീ വകുപ്പുകള്‍ വിലക്കുന്നു. കുഞ്ഞുങ്ങള്‍ക്ക് സൗജന്യവും സ്വതന്ത്രവുമായ വിദ്യാഭ്യാസം ഭരണഘടന ഉറപ്പു വരുത്തുന്നുണ്ട്. എന്നിട്ടും…

Read More

മനുഷ്യന്റെ കടന്നുകയറ്റം കൊണ്ട് ഇല്ലാതായികൊണ്ടിരിക്കുന്ന പച്ചപ്പിനെയും താറുമാറായിക്കൊണ്ടിരിക്കുന്ന ആവാസവ്യവസ്ഥയെ ഓര്‍മിപ്പിക്കാനായി വീണ്ടും ഒരു പരിസ്ഥിതി ദിനം കൂടി. ‘പ്ലാസ്റ്റിക് മാലിന്യങ്ങൾക്കെതിരെ പൊരുതാം’ എന്ന മുദ്രാവാക്യം ഉയർത്തി പിടിച്ചാണ് ഈ വർഷം നെതർലന്റ്സിന്റെ പങ്കാളിത്തത്തോടെ കോട്ട് ഡി ഐവറി ഈ വർഷത്തെ പരിസ്ഥിതി ദിനത്തിന്റെ ആതിഥേയത്വം വഹിക്കുന്നതെന്ന് എന്നെപ്പോലെ നിങ്ങൾക്കും അറിയുമെന്ന് ഞാൻ വിശ്വസിക്കുന്നു. പരിസ്ഥിതി പല നേരിടുന്ന വെല്ലുവിളികളും നേരിടുന്നുണ്ടെങ്കിലും ഇപ്പോൾ നേരിടുന്ന പ്രധാന വെല്ലുവിളി പ്ലാസ്റ്റിക് എന്ന വില്ലൻ തന്നെയാണ്. 2023 മാർച്ച് 2 ആം തിയതി കൊച്ചിയിലെ ബ്രഹ്മപുരത്ത് കോർപറേഷൻ നടത്തുന്ന ബ്രഹ്മപുരത്തെ മാലിന്യ സംഭരണ കേന്ദ്രത്തിൽ തീ പടർന്ന് ഉണ്ടായ പുക എറണാകുളത്തെ ജനജീവിതം ദുസ്സഹമാക്കിയാതൊന്നും നമ്മൾ മറന്നിട്ടുണ്ടാവില്ലല്ലോ?….. ഈ പുക എറണാകുളം ജില്ലയിലെ പലയാളുകളുകൾക്കും ചുമ, ശ്വാസം എടുക്കുന്നതിൽ ബുദ്ധിമുട്ട്, തലവേദന ,തലക്കറക്കം ,കണ്ണിന് അസ്വസ്ഥത , ചൊറിച്ചിൽ എന്നിവ നൽകി 13 ദിവസങ്ങൾക്ക് ശേഷമാണ് തീ ഒരുവിധം നിയന്ത്രണാധീതമാക്കിയത് എന്നും ഓർമയുണ്ടാകും എന്ന് കരുതുന്നു.…

Read More

ലോകരാഷ്ട്ര സംഘടനയുടെ കീഴിലുള്ള ‘ഫുഡ്‌ ആന്റ്‌ അഗ്രികൾച്ചർ ഓർഗനൈസേഷന്റെ’ ആഭിമുഖ്യത്തിൽ ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങൾ ജൂൺ 1 ലോക ക്ഷീരദിനമായി ആചരിച്ചു വരികയാണ്‌. ദൈനംദിന ആരോഗ്യക്രമത്തിൽ പാലിന്റെയും പാൽ ഉത്പന്നങ്ങളുടെയും പ്രാധാന്യം ലോകമെമ്പാടുമുള്ള ജനങ്ങളിലേക്ക്‌ എത്തിക്കുക എന്ന ലക്ഷ്യമാണ്‌ ലോക ക്ഷീരദിനത്തിനുള്ളത്‌. ഇന്ത്യൻ കാർഷിക സമ്പദ്ഘടനയുടെ നട്ടെല്ലാണ്‌ ക്ഷീരമേഖല. പാൽ ഉത്പാദനത്തിൽ നമ്മുടെ ഭാരത രാഷ്ട്രത്തെ ഒന്നാമതെത്തിക്കുന്നതിൽ അക്ഷീണം പ്രയത്നിച്ച ‘ധവള വിപ്ലവത്തിന്റെ പിതാവ്‌ ഡോ. വർഗ്ഗീസ്‌ കുര്യനെയും ക്ഷീര വ്യവസായ രംഗത്ത്‌ സമഗ്രസംഭാവനകൾ നൽകിയ, പത്മഭൂഷൻ ഡി എൻ ഖുറോഡിയെയും ഈ ദിനത്തിൽ നമുക്ക്‌ അനുസ്മരിക്കാതിരിക്കാൻ കഴിയില്ല. ഇന്നത്തെ സാഹചര്യത്തിൽ നാം പണം കൊടുത്തുവാങ്ങുന്ന ഏതൊരു ഭക്ഷ്യ വസ്തുവും ഗുണമേൻമയുള്ളതും, പോഷക സമൃദ്ധവും, മായം കലരാത്തതുമായിരിക്കണം എന്നത്‌ ഓരോ പൗരന്റേയും മൗലിക അവകാശമാണ്‌. ഒരു സമ്പൂർണ പോഷകാഹാരമെന്ന നിലയിൽ പാലിന്റെയും പാലുൽപന്നങ്ങളുടെയും പ്രാധാന്യം ദിനംപ്രതി ജനങ്ങൾ തിരിച്ചറിയുകയും അതിനനുസരിച്ച്‌ പാലിന്റെയും അനുബന്ധ ഉൽപ്പന്നങ്ങളുടെയും ഉപഭോഗം ഇന്ത്യൻ സാഹചര്യങ്ങളിൽ വർദ്ധിച്ചു വരുകയും…

Read More

കാലം മാറിയതോടെ രക്ഷിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധത്തിലും വലിയ മാറ്റങ്ങളാണു സംഭവിച്ചത്. സുഹൃത്തുക്കളെപ്പോലെ എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്യുന്നവരാണ് ഇന്നു മിക്ക രക്ഷിതാക്കളും കുട്ടികളും. മക്കളുടെ പഠനകാര്യത്തില്‍ രക്ഷിതാക്കള്‍ വലിയ ശ്രദ്ധയാണ് ചെലുത്തുക. ഇതില്‍ ഗുണവും ദോഷവും അടങ്ങിയിരിക്കുന്നു. വിദ്യാര്‍ഥികളായ മക്കളുമായി ഇടപെഴകുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം. മക്കളെ മറ്റു കുട്ടികളുമായി താരതമ്യം ചെയ്യുന്നത് ഒഴിവാക്കണം. ഓരോ കുട്ടികള്‍ക്കും പ്രത്യേകം കഴിവുകള്‍ ഉണ്ടാകും. സഹപാഠികളുമായി താരതമ്യം ചെയ്യുന്നത് കുട്ടികളുടെ മനസിലും വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. സ്വന്തം കുട്ടികളുടെ കഴിവും കഴിവു കേടും മനസിലാക്കി അവരെ പ്രോത്സാഹിപ്പിക്കണം. മാതാപിതാക്കളുടെ ആഗ്രഹങ്ങളും തീരുമാനങ്ങളും കുട്ടികളുടെ മേല്‍ അടിച്ചേല്‍പ്പിക്കരുത്. പഠന കാര്യത്തില്‍ അവരുടെ താത്പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുക. മക്കള്‍ക്ക് ഇഷ്ടമുള്ള കോഴ്‌സുകള്‍ പഠിക്കാന്‍ സമ്മതിക്കണം. കുട്ടികള്‍ക്ക് പലപ്പോഴും തെറ്റുകള്‍ പറ്റാം. മാര്‍ക്ക് കുറയുകയും പരീക്ഷയില്‍ തോല്‍ക്കുകയും ചെയ്യാം. എന്നാല്‍ ഇതിന്റെ പേരില്‍ അനാവശ്യമായി കുട്ടികളോട് ദേഷ്യപ്പെടരുത്. അവരുടെ മനസിന് ഊര്‍ജം നല്‍കി ആത്മവിശ്വാസമുള്ളവരാക്കി മാറ്റി…

Read More