Author: Muhammed‌ sageer Pandarathil Rasheed

വായന, എഴുത്ത്, സഞ്ചാരം….. ❤️

മലയാളിയുടെ മനസ്സിലും, മണ്ണിലും വിളവെടുപ്പിന്‍റെ സമൃദ്ധിയും, കൃഷിയിറക്കിന്‍റെ പ്രതീക്ഷയും ഒരുപോലെ നിറഞ്ഞ ഉത്സവമാണ് വിഷു. ഐശ്വര്യത്തിന്‍റെ സമ്പൽസമൃദ്ധിയുടെ പ്രതീക്ഷയുടെ കണിയൊരുക്കി സൂര്യൻ പുതിയ പ്രദക്ഷിണ വഴിയിലേക്ക് നടന്നു നീങ്ങുന്നു. വസന്തകാലത്തിന്‍റെ പ്രതിനിധിയായി എങ്ങുനിന്നോ സ്വാഗതഗാനവും പാടികൊണ്ട് വിദൂരതയിൽനിന്നും പറന്നെത്തുന്ന വിഷുപക്ഷികൾ. നിറയെ പൂത്തുലഞ്ഞു നിൽക്കുന്ന കൊന്നമരം കണികണുന്നത് ഐശ്വര്യദായകം മാത്രമല്ല, കണ്ണിനും, കരളിനും കുളിരുപകരുന്നതുമാണ്. കുലകുലയായി വിരിഞ്ഞ് തൂങ്ങി കിടക്കുന്ന സ്വർണ്ണപൂക്കൾ. കേരളത്തിലെ കാർഷികോത്സവമായതിന്നാൽ തന്നെ നമ്മുടെ വിളവെടുപ്പുത്സവവുമാണ്‌ വിഷു. വേനൽ പച്ചക്കറി വിളകളുമായി ബന്ധപ്പെട്ടാണ്‌ വിഷു ആചരിക്കുന്നത്. കലിവർഷവും ശകവർഷവും ആരംഭിക്കുന്നത് മേടവിഷു മുതലാണ്. വിഷു രണ്ടു തരമുണ്ട്; മേടവിഷുവെന്നും തുലാവിഷുവെന്നും. ഇതില്‍ മേടവിഷുവാണ് നമുക്ക് പ്രധാനം. മേടം ഒന്നിനാണ്‌ വിഷു ആഘോഷിക്കുന്നത്‌ എന്ന് പ്രത്യേകിച്ച് പറയേണ്ട ആവശ്യമില്ലല്ലോ? കൈവന്ന ഐശ്വര്യത്തെ എതിരേൽക്കുക എന്ന ലക്‌ഷ്യമാണ്‌ ഈ ഉത്സവത്തിന്റെ സന്ദേശം, ഒപ്പം അടുത്ത ഒരു കൊല്ലത്തെ കുറിച്ചും ഇക്കാലയളവില്‍ ജനങ്ങൾ ചിന്തിക്കുന്നു. ഇതിനെ വിഷുഫലം എന്നാണ്‌ പറയുക. മത്സ്യ-മാംസാഹാരാദികൾ വർജ്ജിച്ചു…

Read More

അനുഗ്രഹത്തിന്റെ പുണ്യകവാടങ്ങള്‍ തുറന്ന റമദാന്‍ നമ്മോട് വിടപറഞ്ഞു. ഈദുല്‍ഫിത്വർ ആഗതമായി. ഇസ്ലാം വിശ്വാസികളുടെ വസന്തോത്സവമായ റമദാന്‍ അവരുടെ ജീവിത ചിട്ടകളില്‍ മാറ്റം വരുത്തിയിരിക്കുന്നു. പൂര്‍വ്വ ചക്രവാളത്തില്‍ പ്രഭാതത്തിന്റെ വെള്ളിരേഖ പ്രത്യക്ഷപ്പെടുന്നത് വിളിച്ചറിയിക്കുന്ന വിളി (ബാങ്ക്) യെത്തി കഴിഞ്ഞാല്‍ അന്നപാനാദികളില്ല, ശാരീരിക ബന്ധങ്ങളില്ല, തെറ്റായ വാക്കും പ്രവര്‍ത്തിയുമില്ല, തികഞ്ഞ ശ്രദ്ധയാണെല്ലാറ്റിലും, പൂര്‍ണ്ണ സൂക്ഷ്മതയാണെങ്ങും. കണ്ണും കാതും ഹൃദയവുമെല്ലാം പൂര്‍ണ്ണ നിയന്ത്രിതം. വാക്കും നോക്കും പോക്കുമൊക്കെ സൃഷ്ടാവിന്റെ ആജ്ഞകള്‍ക്ക് വിധേയമാക്കി, പാപമോചനത്തിനായുള്ള കഴിഞ്ഞ ഒരു മാസം പ്രവാചകസന്ദേശങ്ങള്‍ പാലിച്ച് കഠിന വ്രതം ചെയ്യാനുള്ള ശ്രമമായിരുന്നു വിശ്വാസികൾ. വര്‍ഷത്തിലൊരു മാസത്തിലെ വ്രതാനുഷ്ഠനങ്ങള്‍ മനുഷ്യന്റെ ഇന്ദ്രിയങ്ങളെ സ്വാധീനിക്കുകയും അല്ലാഹുവിന്റെ സാന്നിദ്ധ്യത്തെ സദാ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു. ഉപവാസമെന്നാല്‍ ഭക്ഷണം ഉപേക്ഷിക്കല്‍ മാത്രമല്ല. പരിപൂര്‍ണ്ണമായ ഇന്ദ്രിയ സമന്വയവുമാണ്. നാവ്, കാത്, കണ്ണ്, ശരീരം, മനസ്സ് എന്നിവയെ നിയന്ത്രിച്ചുകൊണ്ട് അല്ലാഹുവിനുള്ള സമര്‍പ്പണം. ചിന്തയും വികാരങ്ങളും നിയന്ത്രിച്ച്, ഖുറാന്‍ പാരായണം ചെയ്ത്, ഉംറ നിര്‍വ്വഹിച്ച്, ദാനധര്‍മ്മങ്ങള്‍ നടത്തി, ഇസ്ലാം വിശ്വാസ സമൂഹം പാപപരിഹാരത്തിനായി…

Read More

നൂറ്റി അമ്പതിലേറെ രാജ്യങ്ങൾ, 180 കോടിയിലേറെ ജനങ്ങൾ, ഒരു മണിക്കൂർ എല്ലാ വിളക്കുകളുമണച്ച് ഇരുട്ടിൽ ഭാവിയുടെ വെളിച്ചത്തിനായി മഹാധ്യാനം. മാർച്ച് മാസത്തിലെ അവസാന ശനിയാഴ്ച്ചയാണ് ഈ ദിനം ആഘോഷിക്കാറുള്ളത്. വേൾഡ്‌വൈഡ് ഫണ്ടിന്റെ (ഡബ്ല്യുഡബ്ല്യുഎഫ്) ആഹ്വാനപ്രകാരം സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളും വ്യവസായ ശാലകളും കടകളും ഹോട്ടലുകളും വീടുകളുമെല്ലാം പങ്കെടുത്ത മഹായജ്ഞം. ഭൂമിക്ക് ഓരോരുത്തരും ഏൽപ്പിക്കുന്ന ആഘാതത്തെക്കുറിച്ചു ചിന്തിക്കാനും ഒരു മണിക്കൂറെങ്കിലും ഇത്തരം പ്രവൃത്തികളിൽ നിന്നു വിട്ടുനിൽക്കാനും പ്രേരിപ്പിക്കുന്നതായിരിക്കണം ഈ ഭൗമ മണിക്കൂർ ആചരണം. തൊട്ടടുത്തെത്തി നിൽക്കുന്ന രൂക്ഷമായ ജലക്ഷാമത്തിന്റെയും കടുത്ത ചൂടിന്റെയും പേടിപ്പെടുത്തുന്ന കാലത്തെക്കുറിച്ചുള്ള വലിയ ഓർമപ്പെടുത്തൽ കൂടിയായിരിക്കണം. കാലാവസ്ഥാ വ്യതിയാനം തടയണമെങ്കിൽ ഭൂമിയെ ഇത്ര ക്രൂരമായി മുറിപ്പെടുത്തരുതെന്ന ആഹ്വാനം നമ്മൾ ഉൾക്കൊള്ളേണ്ടതുണ്ട്. കേവലം വിളക്കണച്ചിരുന്നാൽ എല്ലാമായോ എന്നു ചോദിക്കുന്നവരുണ്ടാകാം. വൈദ്യുതിയും ആഗോളതാപനവുമായി അത്രയേറെ ബന്ധമാണുള്ളത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വൈദ്യുതോൽപാദനത്തിനായി വൻ തോതിൽ ആശ്രയിക്കുന്നതു താപ വൈദ്യുതി നിലയങ്ങളെയാണ്. ഇവയിൽ നിന്നു പുറന്തള്ളുന്ന വാതകങ്ങൾ ആഗോളതാപനത്തിന്റെ മുഖ്യ കാരണങ്ങളിലൊന്നാണ്. ഒരു ബൾബ്…

Read More

കേരളത്തിൽ ഉൾപ്പെടുന്ന പഴയ തിരുവിതാംകൂറിൽ 1924 മാർച്ച് 30 ആം തിയതി തുടങ്ങി 603 ദിവസം നീണ്ടു നിന്ന അയിത്തത്തിനെതിരായ സത്യാഗ്രഹ പ്രസ്ഥാനമാണ് വൈക്കം സത്യാഗ്രഹം. ഇപ്പോഴത്തെ കോട്ടയം ജില്ലയിലെ വൈക്കം മഹാദേവക്ഷേത്രത്തെ കേന്ദ്രീകരിച്ചാണ് ഈ സത്യാഗ്രഹം സംഘടിക്കപ്പെട്ടത്. ക്ഷേത്രത്തിലേയ്ക്കുള്ള പൊതു വഴികളിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗക്കാർക്കും സഞ്ചരിക്കുവാനുള്ള സ്വാതന്ത്ര്യം നേടിയെടുക്കുക എന്നതായിരുന്നു സത്യാഗ്രഹത്തിന്റെ ലക്ഷ്യം. വൈക്കം മാഹാദേവക്ഷേത്രം യാഥാസ്ഥിതികരുടെ എതിർപ്പിനെ മറികടന്ന് അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളുടെ അവകാശങ്ങൾ സ്ഥാപിച്ചെടുക്കുന്നതിനായി കേരളത്തിൽ നടന്ന ആദ്യത്തെ ആസൂത്രിത പ്രക്ഷോഭമായിരുന്നു‌ വൈക്കം സത്യാഗ്രഹം. ഈ സത്യാഗ്രഹത്തിന് ശ്രീനാരായണ ഗുരു, മഹാത്മാഗാന്ധി തുടങ്ങിയ പ്രമുഖരുടെ പിന്തുണയുണ്ടായിരുന്നു. നിസ്സഹകരണ പ്രസ്ഥാനം നിറുത്തിവെച്ചതോടെ ഗാന്ധിജി രൂപംകൊടുത്ത സൃഷ്ടിപരമായ ഒരു പ്രവർത്തനമായ അയിത്തോച്ചാടനത്തിന്റെ ചുവടുപിടിച്ചാണ് വൈക്കം സത്യാഗ്രഹം രൂപംകൊള്ളുന്നത്. 1923 ഡിസംബറിലെ കാക്കിനാഡ സമ്മേളനത്തിൽ അയിത്തോച്ചാടന വിഷയത്തിൽ ദേശവ്യാപകമായ നടപടികൾ വേണമെന്ന ഒരു പ്രമേയം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പാസ്സാക്കുകയുണ്ടായി. ഇതേ തുടർന്ന് കെപിസിസി അയിത്തത്തിനെതിരായ പ്രക്ഷോഭത്തിനു രൂപംകൊടുത്തു. രാഷ്ട്രീയലക്ഷ്യങ്ങൾ നേടുന്നതിന്…

Read More

മലയാളത്തിലെ മഹാകവിയും, കേരള കലാമണ്ഡലത്തിന്റെ സ്ഥാപകനുമായ വള്ളത്തോൾ നാരായണമേനോൻ 1878 ഒക്ടോബർ 16 ആം തിയതി തിരൂരിനു സമീപം വള്ളത്തോൾ കോഴിപ്പറമ്പിൽ കുട്ടിപ്പാറു അമ്മയുടെയും കടുങ്ങോട്ടു മല്ലിശ്ശേരി ദാമോദരൻ ഇളയതിന്റെയും മകനായാണ് ജനിച്ചത്. സംസ്കൃത പഠനത്തിനുശേഷം കൈക്കുളങ്ങര രാമവാര്യരിൽനിന്ന് തർക്കശാസ്ത്രം പഠിച്ച ഇദ്ദേഹം 1908-ൽ ഒരു രോഗ ബാധയെ തുടർന്ന് ബധിരനായി . ഇതേത്തുടർന്നാണ് ‘ബധിരവിലാപം’ എന്ന കവിത അദ്ദേഹം രചിക്കുന്നത്. 1913 ലാണ് ചിത്രയോഗം എന്ന മഹാകാവ്യം രചിച്ചത്. ആശാന്റെ വീണപൂവിനും നളിനിക്കും ശേഷമാണ്. കാലത്തിന് നിരക്കാത്ത കാവ്യരീതിയെന്ന പഴികേട്ടു വള്ളത്തോൾ. ആധുനിക മലയാള കവിത്രയത്തിൽ കാവ്യശൈലിയിലെ ശബ്ദസൗന്ദര്യം കൊണ്ടും, സർഗ്ഗാത്മകത കൊണ്ടും അനുഗൃഹീതനായ മഹാകവിയായിരുന്ന വള്ളത്തോൾ തികഞ്ഞ മനുഷ്യസ്നേഹിയും, മതസൗഹാർദ്ദത്തിന്റെ വക്താവും ആയിരുന്നു. മലയാള ഭാഷയെ ലോകത്തിനു മുമ്പിൽ ധൈര്യമായി അവതരിപ്പിച്ചതും, മലയാളത്തിന്റെ തനത് കലയായ കഥകളിയെ പരിപോഷിപ്പിച്ചതും ഇദ്ദേഹമാണ്. ഇദ്ദേഹത്തിന്റെ കാവ്യജീവിതം പുഷ്‌കലമായത് അദ്ദേഹമെഴുതിയ ഖണ്ഡകാവ്യങ്ങളിലൂടെയും ചെറു കവിതകളിലൂടെയുമായിരുന്നു. 1922 ൽ വെയിൽസ് രാജകുമാരൻ നൽകിയ പട്ടും…

Read More

‘കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ കണ്ടില്ലെന്നു വരുത്തുന്നതും ഭവാൻ രണ്ടു നാലു ദിനംകൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ മാളിക മുകളേറിയമന്നന്റെ തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ’ ഭക്തകവി പൂന്താനം നമ്പൂതിരിയുടെ സ്മരണ നിലനിർത്തുന്നതിനായി ഗുരുവായൂർ ദേവസ്വം ആചരിക്കുന്ന പൂന്താനം ദിനം ഈ വർഷം ഇന്ന് 2024 മാർച്ച് 13 ആം തിയതിയാണ് കൊണ്ടാടുന്നത്. അദ്ദേഹം ജനിച്ചത് കുംഭമാസത്തിലെ അശ്വതി നാളിലാണെന്നാണ് പൊതുവിൽ വിശ്വസിച്ചു പോരുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് ഈ ദിവസം പൂന്താനം ദിനമായി ആഘോഷിക്കുന്നത്. മലപ്പുറം പെരിന്തൽമണ്ണയ്ക്കടുത്ത് പൂന്താനം ഇല്ലത്ത് ജനിച്ച പൂന്താനത്തിന്റെ ജീവിതകാലം 1547 മുതൽ 1640 വരെയായിരുന്നുവന്നാണ് കണക്കാക്കപ്പെടുന്നത്. നാരായണീയത്തിന്റെ രചയിതാവായ മേൽപ്പത്തൂർ നാരായണഭട്ടതിരിപ്പാടിന്റെ സമകാലികനായിരുന്നു. പൂന്താനം രചിച്ച ദാർശനികപ്രധാനമായ ജ്ഞാനപ്പാന എന്ന ഭക്തിഗീതിക ഗുരുവായൂരപ്പഭക്തരുടെ ചുണ്ടിൽ എന്നുമുള്ള കീർത്തനമാണ്. പൂന്താനം നമ്പൂതിരി എന്നറിയപ്പെട്ട അദ്ദേഹത്തിന്റെ യഥാർഥ പേര് കണ്ടെത്തിയിട്ടില്ല. ജ്ഞാനപ്പാന/ശ്രീകൃഷ്ണകർണാമൃതം/സന്താനഗോപാലം എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികൾ. ജീ‍വിച്ച്‌ അര നൂറ്റാണ്ട്‌ പിന്നിട്ടിട്ടും കവിയെന്ന നിലയില്‍ പൂന്താനം കേരളീയരുടെ നിത്യ ജീ‍വിതത്തില്‍…

Read More

1857 മാർച്ച് 8 ആം തിയതി ന്യൂയോർക്കിലെ വനിതകൾ നടത്തിയ സമരവും പ്രക്ഷോഭവുമാണ് വനിതാദിനത്തിന് തുടക്കമായത്. തുണി മില്ലുകളിൽ ജോലിചെയ്തിരുന്ന ആയിരക്കണക്കിന് സ്ത്രീകൾ സംഘടിച്ച്, കുറഞ്ഞ ശമ്പളത്തിനെതിരായും ദീർഘസമയത്തെ ജോലി ഒഴിവാക്കുവാനും മുതലാളിത്തത്തിനുമെതിരെ വോട്ടുചെയ്യാനുമുളള അവകാശത്തിനുവേണ്ടിയും ആദ്യമായി സ്വരമുയർത്തിയപ്പോൾ അത് ചരിത്രത്തിന്റെ ഭാഗമാവുകയായിരുന്നു. പിന്നീട് ലോകവനിതാദിനമെന്ന ആശയം കടന്നുവന്നപ്പോൾ മാർച്ച് 8 ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെടാനും കാരണം മറ്റൊന്നല്ല. ഈ സമരാഗ്‌നി ലോകമാകെ പടരാൻ പിന്നീട് താമസമുണ്ടായില്ല. 1909 ഫെബ്രുവരി 28 ആം തിയതി യു.എസ്സിലാണ് വനിതാ ദിനാചരണത്തിന്റെ പിറവി. ആദിമ കാലം മുതലെ ഒരു പക്ഷെ, ലോകമെമ്പാടും തന്നെ പുരുഷ മേല്‍ക്കോയ്മയുടെ ചൂഷണാധിഷ്ഠിതമായ മനോഭാവം പല രൂപത്തില്‍ വെളിപ്പെട്ടിട്ടുണ്ട്. സ്ത്രീ സ്വാതന്ത്ര്യത്തെ ദുര്‍‌വ്യാഖ്യാനങ്ങളിലൂടെ അസ്ഥിരപ്പെടുത്തുന്ന സമീപനവും നിലനില്‍ക്കുന്നു. “ന: സ്ത്രീ സ്വാതന്ത്ര്യ മര്‍‌ഹതി” എന്ന മനു വാക്യം പോലും ഏതര്‍ത്ഥത്തിലായാലും നിഷേധഭാവമാണ്‌ ഉള്‍ക്കൊള്ളുന്നത്. അടുക്കളയിലും അരങ്ങത്തും അണിയറയിലും പണിസ്ഥലത്തും സ്ത്രീകള്‍ ചൂഷണത്തിന്‌ വിധേയരാകുന്നു. മനുഷ്യര്‍ എന്ന വിഭാഗത്തിലെ പ്രത്യക്ഷമായ സ്ത്രീ-പുരുഷ ചേരി…

Read More

കൊല്ലം കല്ലുവാതുക്കൽ ഇളംകുളം പുത്തൻപുരക്കൽ കുടുംബത്തിൽ നാണിക്കുട്ടിയമ്മയുടേയും കടയക്കോണത്തു കൃഷ്ണക്കുറുപ്പിന്റേയും മകനായി 1904 നവംബർ 8 ആം തിയതിയാണ് പി. എൻ. കുഞ്ഞൻപിള്ള എന്ന ഇളം‌കുളം കുഞ്ഞൻപിള്ള ജനിച്ചത്‌. കൊല്ലത്തെ മണിയാംകുളം മലയാളം ഹൈസ്കൂളിലും തിരുവനന്തപുരം എസ്‌.എം.വി. സ്കൂളിലുമായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഇദ്ദേഹം 1927 ൽ തിരുവനന്തപുരം ആർട്ട്സ് കോളേജിൽ നിന്ന് ഇന്റർമീഡിയറ്റ്‌ പരീക്ഷ പസ്സായി. തുടർന്ന്‌ അണ്ണാമല സർവകലാശാലയിൽ നിന്നും സംസ്കൃതം ഐച്ഛികമായി ബി.എ. ഓണേഴ്‌സ്‌ എടുത്തു. അതോടൊപ്പം മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് മലയാളം വിദ്വാൻ പരീക്ഷയും പാസ്സായി. 1934 ൽ തിരുവനന്തപുരം ആർട്ട്സ് കോളേജിൽ ഭാഷാവിഭാഗത്തിൽ ലക്ചററായി. തുടർന്ന് 1942 ൽ യൂണിവേഴ്സിറ്റി കോളേജ് സ്ഥാപിതമായപ്പോൾ അവിടെ പൗരസ്ത്യ ഭാഷാ വകുപ്പിൽ അദ്ധ്യാപകനായി. 1929 ൽ ‘സാഹിത്യമാലിക’യിൽ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിരുന്ന ഇദ്ദേഹം 1949 ൽ ഇന്ത്യൻ ഹിസ്റ്ററി കോൺഫ്രൻസിൽ അവതരിപ്പിച്ച പ്രബന്ധം വഴി ശ്രദ്ധേയനായ ഇദ്ദേഹം ‘ഉണ്ണുനീലി സന്ദേശം’ വ്യാഖ്യാനം പ്രസിദ്ധീകരിച്ചാണ്‌ ഒരു ഗവേഷകൻ എന്ന നിലയിൽ…

Read More

ഇന്ന് നമ്മളെ മുന്നോട്ടു നയിക്കുന്ന കലണ്ടർ  മാസങ്ങൾ  ലോകത്തിന് സമ്മനിച്ചതിൽ  ജൂലിയസ്‌ സീസറിന്റെ പങ്ക് ചെറുതല്ല. സീസർ  ചരിത്രത്തിൽ  വരുത്തിയ നിർ ണായകമായ ഒരു തിരുത്തലാണ് നാലുവർ ഷം കൂടുമ്പോൾ  ഫെബ്രുവരി മാസത്തിൽ  നമുക്ക് ലഭിക്കുന്ന 29 ആമത്തെ ദിവസം. ഈ ദിവസത്തിന് രസകരമായ ഒരു കഥ പറയാനുണ്ട്. സീസറിന്റെ ഭരണകാലത്ത് അപ്രതീക്ഷിതമായി വേനൽക്കാലമാസങ്ങൾ  വസന്തകാലത്തിലേ വഴിയതോടെ നിരാശയിലായ അദ്ദേഹം ഒരു കലണ്ടർ  നടപ്പാക്കാൻ  വിദഗ്‌ദൻ മാരെ സമീപിക്കുകയും അവരുടെ നിർ ദേശത്തെ തുടര്‍ന്ന് ബിസി 46-ൽ  ‘ജൂലിയൻ  കലണ്ടർ ’ എന്നറിയപ്പെടുന്ന ഒരു കലണ്ടർ  നടപ്പാക്കുകയും ചെയ്‌തു. ഈജിപ്ഷ്യൻ  കലണ്ടറിന്റെ അടിസ്ഥാനത്തിൽ  പഴയ കലണ്ടറിൽ  കൂടുതലായുണ്ടായിരുന്ന പത്ത്  ദിവസങ്ങൾ  29 ദിവസങ്ങൾ  മാത്രമുള്ള മാസങ്ങൾക്ക്  വീതിച്ച് നല്‍കി പന്ത്രണ്ട് മാസങ്ങളുള്ള കലണ്ടർ  സീസർ  ഉണ്ടാക്കുകയും. ഒരു കലണ്ടർ  വർഷം എന്നാൽ  365 ദിവസം എന്നാണെന്നും വ്യക്തമാക്കി. കൂടാതെ ഓരോ നാലുവർഷം കൂടുമ്പോൾ ഫെബ്രുവരിയോട് ഒരു ദിവസം കൂട്ടിച്ചേർക്കാനും അദ്ദേഹം തീരുമാനിച്ചു.…

Read More

സി.വി.രാമനെ നൊബെല്‍ സമ്മാനാര്‍ഹനാക്കിയ രാമന്‍ ഇഫക്ടിന്‍റെ പരീക്ഷണ ഫലം സ്ഥിരീകരിച്ചത് 1928 ഫെബ്രുവരി 28 ആം തിയതി ആയിരുന്നു. ഇതിന്‍റെ സ്മരണയ്ക്ക് എല്ലാവര്‍ഷവും ഫെബ്രുവരി 28 ദേശീയ ശാസ്ത്രദിനമായി ആചരിക്കുന്നു. ലോക ശാസ്ത്രദിനം നവംബര്‍ 10 ആം തിയതിയാണ്. ശാസ്ത്രബോധവും ശാസ്ത്രത്തിന്‍റെ പ്രാധാന്യവും പ്രചരിപ്പിക്കുക എന്നതാണ് ശാസ്ത്രദിനാചരണത്തിന്‍റെ ലക്ഷ്യം. ഇത് മുന്നില്‍ക്കണ്ട് രാജ്യത്തെ ഗവേഷണശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വിപുലമായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. കണികകളില്‍ത്തട്ടിത്തെറിക്കുന്നതുമൂലം പ്രകാശത്തിന്‍റെ തരംഗ ദൈര്‍ഘ്യത്തിന് ഉണ്ടാകുന്ന മാറ്റമാണ് രാമന്‍ ഇഫക്ടില്‍ പ്രതിപാദിക്കുന്നത്. ബാംഗ്ലൂരിലെ സെന്‍ട്രല്‍ കോളജില്‍ 1928 മാര്‍ച്ച് 16 ആം തിയതി നടന്ന ചടങ്ങില്‍ ഈ പ്രതിഭാസത്തെപ്പറ്റി സി.വി.രാമന്‍ ലോകത്തെ അറിയിച്ചു. ആ ഗവേഷണത്തില്‍ വെങ്കിടേശ്വരനും കെ.എസ്.കൃഷ്ണനും പങ്കാളികളായിരുന്നു. പ്രകാശം നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ഫോട്ടോണ്‍ കണികകളെ സ്ഥിരീകരിക്കാനും ക്രിസ്റ്റല്‍ ഘടനകളെയും തന്മാത്രാഘടനകളെ പറ്റി അടുത്തറിയാനും സി.വി.രാമന്‍റെ കണ്ടെത്തെലുകള്‍ കൊണ്ട് സാധിച്ചു. ഇദ്ദേഹത്തിന്റെ ഗവേണഷണ പരീക്ഷണങ്ങളെ സ്വാധീനിച്ച ശാസ്ത്രജ്ഞന്‍മാരാണ് ഹെല്‍മോട്സും റെയ്‍ലെയും. പതിനെട്ടാം വയസ്സില്‍ത്തന്നെ രാമന്‍റെ ഒരു റിസര്‍ച്ച് പേപ്പര്‍…

Read More