Author: മുറുകൊടുങ്ങല്ലൂർ

എന്നെ കുറിച്ച് ഞാൻ എന്ത് പറയാൻ ആണ്

മരണം തന്ന തിരിച്ചറിവ് ഭാഗം 1  മരണം തന്ന തിരിച്ചറിവ്: 7 അറിയാത്ത ഒരു നമ്പറിൽ നിന്നും വന്ന മെസേജ് എന്ന നിലയിൽ ഞാൻ ഞെട്ടി എങ്കിലും അത് അത്ര പ്രശ്നം ഉള്ള മെസേജ് ആയിരുന്നില്ല. സന്തോഷേട്ടൻ ആണ് മെസേജ് അയച്ചിരിക്കുന്നത്. എനിക്ക് എങ്ങിനെ ഉണ്ട് എന്നറിയാൻ ആയിരുന്നു. ഇപ്പോ കുഴപ്പമില്ല എന്നും പറഞ്ഞ് ഞാൻ കിടന്നു. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിക്കാൻ മടിക്കേണ്ട എന്നും പറഞ്ഞ് ഒരു മെസേജ് കൂടി വന്നു, ഞാൻ അതിന് ഒക്കെ പറഞ്ഞു. ആ സംസാരം അവിടെ തീർന്നു. കുറച്ച് കഴിഞ്ഞപ്പോൾ ഇക്കയുടെ മെസേജും വന്നു. ഇക്കയോട് കുറെ സമയം വർത്തമാനം പറഞ്ഞു എപ്പഴോ ഉറങ്ങി പോയി. അങ്ങിനെ നാളുകൾ കടന്നു പോയി. ഇടക്കിടെ ആശുപത്രിയിൽ കൊണ്ടു പോകാൻ ഇടക്കിടെ സന്തോഷ് ചേട്ടനെ വിളിച്ചിരുന്നു. ഇടക്ക് ഉപ്പാടെ കൂടേം പോകും, ഉപ്പ ഇല്ലെങ്കിൽ ഉമ്മയും ഞാനും ആ ചേട്ടനും കൂടി പോകും. അങ്ങിനെ പ്രസവത്തിനായി എന്നെ…

Read More

മരണം തന്ന തിരിച്ചറിവ് ഭാഗം 1  മരണം തന്ന തിരിച്ചറിവ്: 8 ഉറങ്ങി കഴിഞ്ഞപ്പോൾ മനസ്സിനു ശരീരത്തിനും നല്ല ആശ്വാസം ഉണ്ട്. ഞാൻ തുടരട്ടെ.. ഷാനുക്ക ഇല്ലാതിരുന്ന സമയങ്ങളിലെ മുത്തുവിന്റെ കൂട്ട് എനിക്ക് വലിയ ആശ്വാസം ആയിരുന്നു. ഞാനും മുത്തുവും തമ്മിലുള്ള ഫോൺ സംസാരത്തിനിടയിൽ എപ്പഴോ ഒരിഷ്ടം എനിക്ക് മനസ്സിൽ തോന്നി തുടങ്ങിയിരുന്നു. ഒരുപക്ഷേ എന്റെ ദുഃഖങ്ങളിൽ ഉള്ള സാന്ത്വനം ആണോ അതോ അവന്റെ കെയറിങ് ആണോ എന്നറിയില്ല. പക്ഷെ ഒരിക്കൽ പോലും ഞാൻ അത് അവനോട് പറഞ്ഞിരുന്നില്ല. പക്ഷെ അവനെ കാണാതെയോ അവനോട് സംസാരിക്കാതെയോ ഒരു ദിവസം പോലും ഇരിക്കാൻ എനിക്ക് കഴിഞ്ഞിരുന്നില്ല. അവന്റെ വിവരങ്ങൾ അറിയാത്ത ദിവസങ്ങളിൽ എന്തോ ഭ്രാന്ത് പോലെ ആയിരുന്നു. അങ്ങിനെ ഉള്ള ദിവസങ്ങളിൽ ഭക്ഷണം കഴിക്കില്ല. എല്ലാത്തിനോടും ദേഷ്യം. എന്റെ മക്കൾ ചെയ്യുന്ന ചെറിയ തെറ്റുകൾക്ക് പോലും ഞാൻ ഭയങ്കരമായി ദേഷ്യപ്പെടുകയോ അടിക്കുകയോ ചെയ്യുമായിരുന്നു. അങ്ങിനെയാണ് ഞാൻ അവനോടുള്ള ഇഷ്ടം മനസിലായത്. അതിനിടെ ഒരിക്കൽ…

Read More

മരണം തന്ന തിരിച്ചറിവ് ഭാഗം 1  മരണം തന്ന തിരിച്ചറിവ്: 9 അന്ന് വീട്ടിൽ എത്തിയ ഞാൻ രാത്രി ഒരുപാട് ആലോചിച്ചു. എനിക്ക് വന്ന മാറ്റങ്ങൾ. എന്റെ മക്കൾ, ഷാനുക്ക, എന്നെ ജീവനെ പോലെ സ്നേഹിക്കുന്ന എന്റെ കുടുംബം അവരെയെല്ലാം വെച്ച് അളക്കുമ്പോൾ മുത്തുവിനായിരുന്നു മുൻഗണന. എല്ലാം തീരുമാനിച്ച ഞാൻ മുത്തുവിനെ വിളിച്ച് നാളെ കാണാം, അപ്പോൾ തീരുമാനം എടുക്കാം എന്നു പറഞ്ഞു ഫോണ് വെച്ചു. പിറ്റേന്ന് ഓഫിസിൽ കുറച്ച് ജോലി കൂടുതൽ ഉള്ളത് കൊണ്ട് വരാൻ വൈകും എന്നു പറഞ്ഞാണ് ഓഫിസിൽ പോയത്. ഓഫിസിൽ നിന്ന് ഇറങ്ങിയ ഞാൻ ഞങ്ങൾ സ്ഥിരം കാണുന്ന പാർക്കിലെ ബെഞ്ചിൽ അവനെയും കാത്തിരുന്നു. അല്പം കഴിഞ്ഞപ്പോൾ അവൻ വന്നു. കുറച്ച് നേരത്തെ മൗനത്തിന് ശേഷം അവൻ ചോദിച്ചു, “എന്താ നിന്റെ തീരുമാനം.” “മുത്തു, 2 മക്കളുടെ ഉമ്മയായ ഞാൻ നിന്റെ കൂടെ ഇറങ്ങി വന്നാൽ അവരുടെ ഭാവി, കല്യാണം പോലും കഴിയാത്ത എന്റെ അനിയത്തിമാരുടെ…

Read More

മരണം തന്ന തിരിച്ചറിവ് ഭാഗം 1  മരണം തന്ന തിരിച്ചറിവ്. 5 കുറച്ച് അധികം സമയം ഉറങ്ങിയത് കൊണ്ടാണെന്ന് തോന്നുന്നു, ക്ഷീണത്തിന് കുറവുണ്ട്. ഞാൻ നിങ്ങളെ കുറെ സമയം കാത്തിരുത്തിയല്ലേ. ക്ഷമിക്കണോട്ടോ. നമ്മൾ എവിടെയാണ് പറഞ്ഞ് നിർത്തിയത്. ആ എന്റെ കല്യാണം. ഇന്നാണ് എന്റെ കല്യാണം. ഞാനും ഷാനുക്കയുംകാത്തിരുന്ന ഞങ്ങളുടെ കല്യാണം. പടച്ച തമ്പുരാന്റെ അനുഗ്രഹം കൊണ്ട് ഇന്ന് മുതൽ ഞാൻ ഷാനുക്കാന്റെ വീട്ടിൽ ആയിരിക്കും ജീവിക്കുക. രാവിലെ തന്നെ വീട്ടിൽ അതിഥികൾ എത്തി തുടങ്ങി. ഉച്ചക്ക് ശേഷം ആണ് ഷാനുക്കയും കൂട്ടരും വരുന്നത് എന്നെ കൊണ്ട് പോകാൻ. വീട്ടിൽ വരുന്ന അതിഥികൾക്ക് കൊടുക്കാൻ കോയിബിരിയാണി റെഡി ആക്കുന്നുണ്ട്. രാവിലെ തന്നെ ഷാനുക്ക വിളിച്ച് കുറച്ച് സംസാരിച്ചിരുന്നു. ഞങ്ങൾ കണ്ട കിനാവുകൾ പൂവണിയാൻ പോകുന്ന സന്തോഷം ഞങ്ങൾ രണ്ടു പേർക്കും ഉണ്ട്. എന്നെ ഒരുക്കാൻ സുബൈത്തയും വേറെ കുറച്ച് പെണ്കുട്ടികളും ഉണ്ടായിരുന്നു. ഷാനുക്ക കൊണ്ടു വന്ന ഡ്രസ് ആണ് ഇന്ന് ഞാൻ…

Read More

മരണം തന്ന തിരിച്ചറിവ് ഭാഗം 1  മരണം തന്ന തിരിച്ചറിവ്: 6 ഗ്ലുക്കോസ് മാറ്റിയ നഴ്‌സ് എന്റെ വേദന കണ്ട് ഒരു ഇഞ്ചകഷൻ തന്നു. അതാണ് വൈകിയത്. ഇന്നലെ നമ്മൾ എവിടെയാണ് പറഞ്ഞത്. ഞങ്ങളുടെ ആദ്യ രാത്രി അല്ലെ. അങ്ങിനെ ഇണക്കങ്ങളും പിണക്കങ്ങളും നിറഞ്ഞ ഞങ്ങളുടെ ജീവിതം അവിടെ തുടങ്ങി. എന്റെ വീടും ഉപ്പയും ഉമ്മയും അനിയത്തിമാരും ഷാനുക്കക്ക് ഇക്കാൻറെ കൂടി ആയിരുന്നു. അത്രക്ക് സ്നേഹം ആയിരുന്നു അവർക്ക് പരസ്പരം. എന്റെ അനിയത്തിമാർ ഇക്കാക്കാൻറെ സ്നേഹം എന്താണെന്നും മറ്റും അറിഞ്ഞത് ഷാനുക്കയിലൂടെ ആയിരുന്നു. അങ്ങിനെ ഞങ്ങളുടെ ജീവിതം പടച്ചവന്റെ അനുഗ്രഹത്താൽ നല്ല രീതിയിൽ ചെറിയ ഇണക്കണങ്ങളും പിണക്കണങ്ങളും ആയി മുന്നോട്ട് പോയി. എത്ര വലിയ പിണക്കങ്ങൾ ആണെങ്കിലും ഒരു രാത്രിയിൽ കൂടുതൽ നീണ്ട് നിൽക്കിലായിരുന്നു. പടച്ചവന്റെ അപാരമായ അനുഗ്രഹത്താൽ ഞങ്ങളുടെ ദാമ്പത്യ വല്ലരിയിലെ ആദ്യ പുഷ്പം വിടർന്നു. ഞങ്ങളുടെ പൊന്നു മോൻ, ഷഹബാസ്.. അവന് മൂന്ന് വയസ്സുള്ള സമയത്താണ് പടച്ചവൻ ഞങ്ങളെ…

Read More

മരണം തന്ന തിരിച്ചറിവ് ഭാഗം 1  മരണം തന്ന തിരിച്ചറിവ്: 3 ഒരു തണുത്ത രാത്രി, ഞാനും ശാനുക്കയും കൂടി ഇക്കാൻറെ ബുള്ളറ്റിൽ എങ്ങോട്ടോ6 പോകുകയാണ്. രാത്രി ഒരുപാട് വൈകിയിരുക്കുന്നു. റോഡ് വിജനമാണ്. കണ്ണെത്താ ദുരത്തെങ്ങും ഒരു മനുഷ്യ ജീവിയെ പോലും കാണാനില്ല. എവിടെ നിന്നൊക്കെയോ നായകളുടെ ശബ്ദം കേൾക്കുന്നുണ്ട്. തണുത്ത കാറ്റിൽ എന്റെ ശരീരം വിറക്കുന്നത് അറിഞ്ഞിട്ട് ശാനുക്ക എന്നോട് കുറച്ച് കൂടി ചേർന്നിരുന്നു. ഞാനും ഇക്കാൻറെ വയറിലൂടെ കയ്യിട്ട് മുഖം പുറത്ത് വെച്ച് ഇക്കാനോട് കുറച്ച് കൂടി ചേർന്നിരുന്നു. ഇപ്പോൾ തണുപ്പിന് അല്പം കുറവുണ്ട്. ഇക്ക എന്തൊക്കെയോ എന്നോട് പറയുന്നുണ്ട്. ഒരുപാട് വൈകിയത് കൊണ്ട് ഉറക്കം എന്റെ കൺപോളകളെ തഴുകി തുടങ്ങി. ഇക്ക പറയുന്നത് അവ്യക്തമായി മാത്രമേ എനിക്ക് കേൾക്കാൻ കഴിയുന്നുള്ളൂ. ഇക്കാനെ കെട്ടിപിടിച്ചിരുന്ന് ഞാൻ എപ്പോഴോ ഉറങ്ങി. ഉറക്കത്തിൽ ഞാൻ വീഴുന്നത് പോലെ തോന്നിയാണ് കണ്ണ് തുറന്നത്. നോക്കുമ്പോൾ വണ്ടി ഏതോ ഒരു മരത്തിൽ ഇടിച്ചിരിക്കുന്നു. ഞാൻ…

Read More

മരണം തന്ന തിരിച്ചറിവ് ഭാഗം 1  മരണം തന്ന തിരിച്ചറിവ് തുടരുന്നു. ഭാഗം: 4. “എന്താ സുലൈമാനെ, ഇയ്യ്‌ ഒറ്റക്ക് വന്നേക്കണേ, ഓല് വന്നില്ലേന്ന് ചോദിച്ച് കൊണ്ട് വാപ്പ പുറത്തേക്ക് പോയി.”. “അത് പിന്നെ ഇക്ക, ഓല് കുറച്ച് കയിഞ്ഞാ ഇങ്ങ്ട് വരാന്ന് പറഞ്ഞിക്കി. ഞാൻ നേരത്തെ ഇങ്ങ്ട് പോന്നു.” അതും പറഞ്ഞ് സുലൈമാനിക്ക വാപ്പയോടും ഉമ്മയോടും വർത്തമാനം പറഞ്ഞ് അവിടെ ഇരുന്നു. കുറച്ച് കഴിഞ്ഞപ്പോഴേക്കും വീടിന്റെ ഉമ്മറത്ത് ഒരു കാർ വന്ന് നിന്നു. കാറിന്റെ ശബ്ദം കേട്ട ഞാൻ എഴുന്നേറ്റ് മുറിയിലേക്ക് പോയി. ഉമ്മ വന്ന് ഷാനുക്കയും വീട്ടുകാരും വന്നിരിക്കുന്നു എന്നും പറഞ്ഞ് അവർക്കുള്ള പലഹാരങ്ങൾ എടുക്കാൻ അടുക്കളയിലേക്ക് പോയി, സുബൈദിത്തയും ഉമ്മയുടെ കൂടെ പോയി. അവിടുന്ന് കുറച്ച് കഴിഞ്ഞപ്പോൾ വന്നവർക്ക് ചായ കൊണ്ട് കൊടുക്കാൻ പറഞ്ഞ് ഉമ്മ വിളിച്ചു. ചായയുമായി മുൻവശത്തേക്ക് ചെന്ന ഞാൻ എല്ലാവർക്കും ചായ കൊടുത്തു. ശാനുക്കാനെ ഒളികണ്ണിട്ട് നോക്കി. അപ്പോൾ ശാനുക്ക എന്നെ തന്നെ…

Read More

മരണം തന്ന തിരിച്ചറിവ് ഭാഗം 1  ഭാഗം: 2 നീണ്ട ഒരു ഉറക്കം കഴിഞ്ഞ് ഇപ്പോൾ എഴുന്നേറ്റുള്ളൂ. ഉറക്കം ഉണർന്നപ്പോൾ വീണ്ടും വേദന എടുത്ത് തുടങ്ങി. സമയം എത്ര ആയി എന്നറിയില്ല. ഈ മുറിയുടെ നാല് ചുവരുകൾക്ക് പുറത്ത് എന്ത് നടക്കുന്നു എന്നറിയാൻ വയ്യ. ഏത് വശത്തേക്ക് നോക്കിയാലും ചായം പൂശി2യ സിമന്റ് ചുമരു7കൾ മാത്രമേ കാണാനുള്ളു. ഇപ്പോൾ നേരം വെളുത്തിട്ടുണ്ടാകുമോ. അറിയില്ല. കയ്യിൽ പിടിപ്പിച്ചിരിക്കുന്ന ഗ്ലുക്കോസ് കുപ്പിയിലെ ദ്രാവകം കഴിയാൻ ആയിട്ടുണ്ട്. അത് തീരുമ്പോഴേക്കും സിസ്റ്റർ വരും അത് മാറ്റി വേറെ ഇടാൻ. കഴിഞ്ഞ കുറെ നാളുകളായി എന്റെ ജീവൻ നിലനിർത്തുന്നത് ഈ ഗ്ലുക്കോസ് കുപ്പിയിലെ ദ്രാവകം ആണ്. 2 പിടി ചോറ് തിന്നാൻ കൊതിയാകുന്നുണ്ട്. എത്ര നാളുകളായി ഞാൻ എന്റെ വായിലൂടെ ഒരു തുള്ളി വെള്ളം എങ്കിലും കഴിച്ചിട്ട്. ഇനി ഈ ജന്മം അതിന് കഴിയുമോ എന്ന് അറിയില്ല. ഒരുപാട് ആഗ്രഹങ്ങൾ ഉണ്ട് ഈ അവസാന സമയത്ത്. അതിൽ…

Read More

ഏവർക്കും ദൈവത്തിന്റെ രക്ഷയും സമാധാനവും ഉണ്ടാകട്ടെ. ചില കാര്യങ്ങൾ അങ്ങിനെയാണ്, നമുക്ക് തിരിച്ചറിവ് കിട്ടാൻ, ചെയ്തത് തെറ്റായിരുന്നു എന്ന ബോധ്യം വരാൻ നാം മരണത്തെ മുന്നിൽ കാണേണ്ടി വരും. നമ്മുടെ തൊട്ട് മുന്നിൽ മരണം എത്തുമ്പോൾ ആയിരിക്കും നമുക്ക് തിരിച്ചറിവുകൾ ഉണ്ടാകുക. ചിലപ്പോഴൊക്കെ പടച്ചവൻ ആ ഒരു തിരിച്ചറിവിന് വേണ്ടി മാത്രം മരണത്തെ നമ്മുടെ മുന്നിൽ കൊണ്ട് വരാറുണ്ട്. ചിലർ ആ തിരിച്ചറിവുകളെ സ്വീകരിച്ച് കൊണ്ട് ബാക്കിയുള്ള ജീവിതത്തിൽ മാറ്റങ്ങൾ വരുത്തും. മറ്റുചിലർ അതിനെ മനസിലാകാതെ പഴയപോലെ തന്നെ ജീവിതത്തെ മുന്നോട് കൊണ്ട് പോകും. നമ്മുടെ ജീവിതത്തിലെ പിഴവുകളെ തിരിച്ചറിയാൻ മരണത്തെ മുന്നിൽ കാണുന്നതിന് മുൻപ് നമുക്ക് ഏവർക്കും കഴിയട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിച്ച് കൊണ്ട് എന്റെ പുതിയ ഒരു ചെറിയ രചനക്ക് ഇവിടെ തുടക്കം കുറിക്കുന്നു… ************************************************ ഇത് ഒരു കഥയല്ല. നാം അറിയുന്നതോ അറിയാത്തതോ ആയ പലരുടെയും ജീവിതം ആണ്. ഒരുപക്ഷേ നമ്മുടെ ജീവിതം ഇങ്ങിനെ ആകാതിരിക്കുന്നത് നമ്മെ…

Read More

പല ആളുകളുടെയും പോസ്റ്റുകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. “ഈ പാവപെട്ട വീടിലെ കുട്ടി പത്താം ക്ലാസ് പാസ്സായി. ഈ കുട്ടിക്കൊരു ലൈക്ക്.” “ഞാന്‍ കറുത്തത് കൊണ്ട് എന്നെ ഇഷ്ടമില്ല, ഇഷ്ടമായെങ്കില്‍ ഒരു ലൈക്ക്.” “മുഖമോ, ശരീരമോ വികൃതമായ ഒരു ഫോട്ടോ ഇട്ട് അതിനൊരു ലൈക്ക്” “ആദിവാസി കുട്ടി പോലീസായി അതിനൊരു ലൈക്ക്” ഡോക്ടറായി അതിനൊരു ലൈക്ക്” ” ഐ എ എസ് പാസ്സായി അതിനൊരു ലൈക്ക്” എന്നിങ്ങനെ മറ്റുള്ളവരുടെ സഹതാപവും സങ്കടവും പിടിച്ചു പറ്റി പോസ്റ്റുകള്‍ക്ക് ലൈക്ക് മേടിക്കുന്ന കുറെ മനോരോഗികള്‍ ഉണ്ട് നമുക്ക് ചുറ്റും ഈ സോഷ്യല്‍ മീഡിയയില്‍. സാധാരണ മനുഷ്യരുടെ ഇമോഷണല്‍ ഫീലിംഗ്സിനെ ബ്ലാക്മൈല്‍ ചെയ്തു കൊണ്ട് നിങ്ങളുടെ പോസ്റ്റുകള്‍ക്ക് ലൈക്കുകള്‍ വാരി കൂടുമ്പോള്‍ എന്ത് സംതൃപ്തിയാണ് നിങ്ങള്‍ക്ക് ലഭിക്കുന്നത്? അതെ പോലെ മറ്റൊരു വിഭാഗം ഉണ്ട്. ഒരാളുടെ ഫോട്ടോ വെച്ച്, ഇവന്‍ തീവ്രവാദിയാണ്, ഇന്ന സ്ഥലത്തെ കളവുകള്‍ക്ക് ഇവനാണ് ഉത്തരവാദി, ഇവനാണ് കുട്ടികളെ തട്ടി കൊണ്ട് പോകുന്നവന്‍, ഇവനെ…

Read More