Author: Neethu V. R

കഴിയില്ലല്ലോ അക്ഷരങ്ങളോളമാഴത്തിലാഴ്- ന്നിറങ്ങാനും പെയ്തു തോരാനും മറ്റൊന്നിനും!

“പാറൂട്ടി മതി ” ദേവുവിന്റെ സ്വരം ഉയർന്നു കേൾക്കാം. അല്ലേലും അവൾക്കിത്തിരി വാശി കൂടുതലാണ്. നിനച്ചത് നടത്തുന്നവൾ, അവളുടെ മുതുമുത്തച്ഛനെ പോലെ.. “മുത്തശ്ശീ ” അവളുടെ കൊഞ്ചലോടുകൂടിയ സ്വരത്തിൽ വിളിച്ചുകൊണ്ടു അകത്തേക്ക് കയറി വന്നു. ഞാൻ എണീക്കാൻ ശ്രമിച്ചതും ” എന്തിനാപ്പോ എണീക്കണത് ഞാനും ഇവിടെ കിടക്കാണ് ” എന്നും പറഞ്ഞ് അവൾ എന്നെ കെട്ടിപ്പിടിച്ചു കിടന്നു. എന്റെ ചുളിഞ്ഞു തൊലി മാത്രമായ കൈകളിൽ അവൾ തലോടിക്കൊണ്ടിരുന്നു. ” മുത്തശ്ശീ ” അത്രമേൽ സ്നേഹത്തോടെ ഈ അടുത്താരും എന്നെ വിളിച്ചിരുന്നില്ല. ഞാൻ അവൾക്ക് നേരെ തിരിഞ്ഞു. “മുത്തശ്ശീടെ പേരല്ലേ പാറൂട്ടി, ന്നിട്ട് ഇവിടെയാർക്കും ബോധിക്കുന്നില്ല ആ പേര് ” അവൾ തെല്ല് സങ്കടത്തോടെ പറഞ്ഞു. “അതിന് ന്റെ പേര് പാറൂട്ടീന്നല്ലല്ലോ ” “പാർവതി കുട്ടീന്നല്ലേ, നിക്കറിയാം ന്റെ പാറൂട്ട്യേ ” പറഞ്ഞു കൊണ്ടവൾ എന്റെ മൂക്ക് പിടിച്ചൊന്നുലച്ചു. “അതല്ല ഞാൻ ചോയ്ക്കണേ, അന്നത്തെ കാലത്ത് നെല്ലായി, മണ്ണായി, ചിരുതേയി എന്നൊക്കെ പേരിട്ടവരിൽ…

Read More

ഇത്രയും ചുവന്നു തുടുത്തു മധുരിക്കുന്ന ചാമ്പക്കായകൾ മറ്റെവിടെനിന്നും ഞങ്ങൾ കഴിച്ചിരുന്നില്ല, ഞങ്ങൾ എന്ന് വെച്ചാൽ ഞങ്ങൾ നാല് പെൺകുട്ടികൾ. ഞങ്ങൾ കോളേജിലേക്ക് പോകുന്ന വഴിയിൽ ഓലമേഞ്ഞ ഒരു വീടുണ്ട് വീടിന്റെ മുൻവശത്താണ് ഞങ്ങൾ പറഞ്ഞ സംഗതിയുടെ കിടപ്പ്, അതേ ചാമ്പക്കാ… അതും വെറും ചാമ്പക്കയല്ല നല്ല ചുവന്നു തുടുത്തു, തേൻ തോൽക്കും മധുരമൂറുന്ന പഞ്ചാരച്ചാമ്പക്ക! വീടിന്റെ മുൻവശത്ത് എന്നും രണ്ട് മൂന്ന് ആടുകളെ കാണാം, കുറച്ചു കുട്ടികൾ മുറ്റത്ത്‌ സദാസമയം ഓടിക്കളിക്കും. ഞങ്ങൾ വരുന്നത് കണ്ടാൽ കാച്ചിത്തുണിയും കുപ്പായവും ഉടുത്തു തലയിലെ തട്ടം നേരെയാക്കിക്കൊണ്ട് ഒരു പ്രായമായ ഉമ്മ ഞങ്ങൾക്ക് നേരെ നടന്നു വരും, അപ്പോൾ ഞങ്ങളുടെ കയ്യിലെ പൈസ, മിക്കവാറും അത് ഒരണയാവാനാണ് സാധ്യത,  അവർക്ക് നേരെനീട്ടുമ്പോൾ അവരുടെ മുഷിഞ്ഞ മടിശീലയിൽ നിന്നും ചോരയിറ്റു വീഴുന്നതുപോലുള്ള ഇരുപത് ചാമ്പക്കായകൾ ഞങ്ങളുടെ കയ്യിലേക്ക് വച്ചുതരും. അവരുടെ തുണിയുടെ കോലം കാണുമ്പോൾ അറപ്പുതോന്നുമെങ്കിലും ചാമ്പക്കയുടെ രുചിക്ക് മുന്നിൽ ആ അറപ്പൊക്കെ പമ്പ കടക്കും..…

Read More

” ഓൺലൈനിൽ പുരോഗമനവും ഫെമിനിസവും തള്ളിവിടുന്ന നിന്നെപ്പോലുള്ള എല്ലാ അവളുമാരും ഇങ്ങനെത്തന്നാ, അവളുടെ ഒരു പ്രണയകവിതകൾ ത്ഫൂ.. “ അയാളുടെ നോട്ടത്തിൽ വല്ലാത്തൊരു പുച്ഛഭാവം നിറഞ്ഞു. അവൾ അയാളെ തെല്ലൊന്നു നോക്കി. ചെറു ചിരിയോടെ കാൽപാദങ്ങളെ തഴുകി മടങ്ങുന്ന തിരകളിലേക്ക് തന്നെ മിഴികൾ കൊരുത്തിട്ടു. തന്റെ ആരാധകന് വല്ലാതെ ദേഷ്യം വന്നിരിക്കുന്നെന്ന് അവൾക്ക് മനസ്സിലായിരുന്നു, അല്ലെങ്കിലും പുറമേ ആട്ടിൻതോലണിഞ്ഞ ചെന്നായ്കളാണ് ഓൺലൈനിലെ ചില ആണുങ്ങളെങ്കിലുമൊന്ന് താൻ എന്നാണ് മനസ്സിലാക്കുക എന്നവൾ തെല്ലുദുഃഖത്തോടെ ഓർത്തു. ഇയാളെത്തന്നെ പരിചയപ്പെട്ടത് തന്റെ കഥക്കു കീഴിൽ വന്ന കമന്റ്‌ ബോക്സിൽ വച്ചായിരുന്നു. താൻ ചിന്തിച്ചതിനേക്കാളപ്പുറം തന്റെ കൃതികളെ പ്പറ്റി അയാൾ എഴുതിയപ്പോൾ അവൾ വല്ലാതങ്ങു പൂത്തുലഞ്ഞു.  ഒരു “താങ്ക്സ് ”  നിന്നും തുടങ്ങിയ ബന്ധം പതിയെ ഇൻബോക്സിലേക്കും അവിടെനിന്നും വാട്സ്ആപ്പിലേക്കും പതിയെ വഴിമാറുകയായിരുന്നു. തുടർന്ന് അവളുടെ കഥകളുടെ ആദ്യവായനക്കാരൻ അയാൾ തന്നെയായിമാറുകയായിരുന്നു. പ്രത്യേകിച്ച് തിരുത്തലുകളൊന്നും ആവശ്യമില്ലെങ്കിലും അയാളുടേതായ ചില മിനുക്കുപണികളും പൂർത്തിയാക്കിക്കൊണ്ടായിരുന്നു അവളുടെ മിക്ക എഴുത്തുകളും പുറംലോകം…

Read More

കൊച്ചുകുട്ടിയായ കോനാൻ ആഫ്രിക്കയിലേക്ക് പോവാൻ ഒരു കപ്പലിൽ കയറി. കപ്പലിൽ കൊള്ളക്കാർ കയറി എല്ലാവരേയും കെട്ടിയിട്ട് എല്ലാവരുടെയും പണവും സ്വർണവും മോഷ്ടിച്ചു കൊണ്ടുപോയി. കോനാൻ എല്ലാവരെയും രക്ഷിച്ചു ഒരു ലൈഫ്ബോട്ടിൽ കയറി അടുത്തുള്ള ദ്വീപിലേക്ക് പോയി. ദ്വീപിൽ വെച്ച് എല്ലാവരും കോനാന് ഭക്ഷണം കൊടുത്തു. ഒരു കുഞ്ഞുവാവക്ക് കോനാൻ തന്റെ കയ്യിലുള്ള കഞ്ഞി കൊടുത്തു. അവിടെ അവർക്ക് താമസിക്കാൻ ഒരു വീടുണ്ടാക്കി. എന്നിട്ട് കുറച്ചു ദിവസം അവിടെ തങ്ങി. ഒരു ദിവസം കോനാൻ “SOS” എന്നെഴുതി ഒരു മാപ്പും വരച്ച് ഒരു പേപ്പർ കുപ്പിയിലൊഴുക്കി വിട്ടു. മീൻപിടുത്തക്കാർക്ക് ആ കുപ്പികിട്ടി. അവർ മാപ്പ് നോക്കി കോനാന്റെ ദ്വീപിലേക്ക് വന്നു. അവരെ രക്ഷിച്ചു. ആ കപ്പലിലുള്ളവർക്ക് അമേരിക്കയിലേക്കായിരുന്നു പോവേണ്ടത്. അമേരിക്കയിൽ വച്ച് കോനാൻ ഒരു ഹോട്ടലിൽ താമസിച്ചു. പിന്നെ എയർപോർട്ടിൽ പോയി ആഫ്രിക്കയിലേക്ക് യാത്രയായി. ആഫ്രിക്കയിലെ മ്യൂസിയത്തിലേക്കായിരുന്നു കോനാൻ പോയത്. അവിടെ നിന്ന് സ്വർണദ്വീപിലേക്ക് പോവാനുള്ള ട്രെയിനിംഗിൽ പങ്കെടുത്തു. അതിൽ ജയിക്കുന്നവർക്ക് മാത്രമേ…

Read More

ഒരു കോഴിയമ്മ മരത്തിൽ കയറുകയായിരുന്നു. പക്ഷേ പറ്റുന്നില്ല. ഒരു മരംവെട്ടുകാരൻ കോഴിയെ മരം കയറാൻ സഹായിച്ചു. പക്ഷേ കോഴി താഴോട്ടു വീഴാൻ പോയി അപ്പോൾ മരം വെട്ടുകാരൻ അതിനെ പിടിച്ചു. എന്നിട്ട് വീട്ടിലേക്ക് കൊണ്ടുപോയി. വീട്ടിൽ നിന്ന് അമ്മ ചോദിച്ചു, “കോഴിയെ എവിടെ നിന്നും കിട്ടിയതാ” “റോഡിൽ നിന്നും കിട്ടിയതാ ”, മരം വെട്ടുകാരൻ പറഞ്ഞു. ഒരു കുറുക്കൻ കോഴിയെ പിടിക്കാൻ വന്നു. മരം വെട്ടുകാരൻ അതിനെ ഓടിച്ചു. കോഴിയമ്മക്ക് ഒരു കൂടുണ്ടാക്കി. അപ്പോൾ ഒരു പൂച്ച അത് കണ്ടു. മരം വെട്ടുകാരനെ പൂച്ച മാന്തി. മരംവെട്ടുകാരൻ ഹോസ്പിറ്റലിൽ പോയി. പൂച്ചയെ കോഴിയമ്മ കൊത്തിയോടിച്ചു. മരംവെട്ടുകാരന് സന്തോഷമായി. മരംവെട്ടുകാരൻ കോഴിയമ്മയ്ക്ക് ഒരുപാട് ഭക്ഷണം കൊടുത്തു. നമുക്ക് ചങ്ങാതിമാരാവാം. അവർ പറഞ്ഞു. അങ്ങനെ അവർ നല്ല ചങ്ങാതിമാരായി. കോഴിയമ്മ കുറേക്കാലം അവിടെ താമസിച്ചു. പേര് : അനയ് വയസ്സ് :5

Read More

അയാൾ ചവച്ചുതുപ്പി വച്ച മീൻമുള്ളുകളടക്കം മേശ തുടച്ചുവൃത്തിയാക്കുമ്പോൾ ഒരരികെ പറ്റിക്കിടന്ന എല്ലിൻകഷണം ചൂണ്ടി അറപ്പോടെ അവളുടെ ശ്രദ്ധയിൽപ്പെടുത്തിയട്ടയാൾ എന്റെ നേരെ നോക്കി “ഒരു വൃത്തീം ശ്രദ്ധേമില്ല, എന്തിനോ ആർക്കോ വേണ്ടി ചെയ്യുന്നു ഇങ്ങനെയുണ്ടോ പെണ്ണുങ്ങള് ” എന്നും പറഞ്ഞു ഒരു പുച്ഛച്ചിരി പാസ്സാക്കി. എനിയ്ക്ക് ചിരിയടക്കാൻ കഴിഞ്ഞില്ല, ഞാൻ പൊട്ടിപ്പൊട്ടി ചിരിയ്ക്കുന്നത് കേട്ട് അയാൾ അമ്പരപ്പോടെയും അവളൽപ്പം അന്ധാളിപ്പോടെയും എന്നെ നോക്കി. “അല്ലാ ഈ വക, വകതിരിവില്ലാത്ത കെട്ട്യോന്മാർക്ക് ഇനിയും വംശനാശം സംഭവിച്ചിട്ടില്ലല്ലോന്നോർത്തപ്പോ ചിരിച്ചു പോയതാ..”

Read More

” കല്യാണം പ്രമാണിച്ച് കോളായിരിക്കുമല്ലോ കോമാ “  ചുണ്ടിലെ പരിഹാസം മറയ്ക്കാതെ തന്നെ അയാൾ കുംഭകുലുക്കിച്ചിരിച്ചു. അകാലവാർദ്ധക്യം ബാധിച്ച ആ മനുഷ്യൻ വളരെ നിഷ്കളങ്കമായി ചിരിച്ചു.  ” അങ്ങനെയൊന്നുമില്ല തമ്പുരാനേ..  ഞാളെ രണ്ടുമൂന്നു കുടിലേക്ക് ചോറും ചക്ക പുയുങ്ങ്യതും കാ‍ന്താരി അരച്ചതും മാത്രേ ഒള്ളൂ “ ” അ.. ആ.. ചോറോ യ്യി വല്ല്യ ആളായിപ്പോയല്ലോടോ. അന്റെ കൂട്ടർക്കും ചോറോ. അഹമ്മതീന്നല്ലാണ്ട് ന്ത്‌ പറയാൻ ന്റെ ഭഗവാനേ.. “  വെള്ളം നീട്ടി വെച്ച കഞ്ഞി എന്ന പേര് വേണമെങ്കിൽ വിളിക്കാവുന്ന ഒരു പദാർത്ഥമായിരുന്നു കല്യാണം പ്രമാണിച്ച്ആ പാവങ്ങൾ ദിവസങ്ങളോളമായി കഴിച്ചുകൊണ്ടിരുന്നത്.നെഞ്ചിലെ വിയർപ്പ് കയ്യിലെ മുഷിഞ്ഞ തൂണിയാലൊപ്പി ആ മനുഷ്യൻ താനെന്തോ വലിയ അപരാധം ചെയ്തു പോയെന്ന മട്ടിൽ തല കുനിച്ചുനിന്നു. ”കല്ല്യാണാന്ന് വെച്ച് ഓൻ പണിക്ക് വരാഞ്ഞത് വല്ലാത്ത ചേലായിപ്പോയി. പണി കഴിഞ്ഞും കെട്ടാല്ലോ ” മുറ്റത്തേക്ക് നീട്ടിത്തുപ്പിക്കൊണ്ട് അയാൾ മുരണ്ടു. തൊട്ടുതൊട്ടില്ലെന്ന മട്ടിൽ പോയ തുപ്പലിന്റെ അംശം ചെവിത്തുമ്പിൽ പറ്റിയത്…

Read More

നമ്മുടെയെല്ലാം ജീവിതത്തിൽ കടന്നു വരുന്ന, ജീവിതത്തെയൊട്ടാകെ മാറ്റിമറിച്ചു തലകീഴാക്കാൻ ശേഷിയുള്ള ആ ഭീകരനായ ആ വില്ലൻ.., ആരാണ്? എന്താ സംശയിക്കാൻ? ഭയം. ഭയമല്ലാതെ മറ്റാരാണ് ജീവിതത്തെ ഇത്രമേൽ മാറ്റിമറിക്കാൻ ശേഷിയുള്ള കൊടും ഭീകരൻ? ഭയം  തന്നെയാണ് വില്ലൻ. ഇനി നമുക്കൊരു സിനിമയിലേക്ക് പോയി നോക്കാം. ജിത്തു ജോസഫ് സംവിധാനം ചെയ്ത, ഇപ്പോൾ രണ്ടുഭാഗങ്ങൾ പുറത്തുവന്നതും മൂന്നാംഭാഗം വരാനൊരുങ്ങുന്നു എന്ന് അഭ്യൂഹവുമുള്ള, ഇന്ത്യയൊട്ടാകെ തരംഗമായതും മറ്റുപല ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെട്ടതുമായ ചിത്രം. അതേ അതു തന്നെ ദൃശ്യം. ദൃശ്യം സിനിമയിലെ യഥാർത്ഥ വില്ലൻ ആരാണ്? വരുൺ? കോൺസ്റ്റബിൾ സഹദേവൻ? അതോ ഐ ജി ഗീതാ പ്രഭാകറോ? ആരാണ്? ഞാൻ പറയുന്നു, അത് മറ്റാരുമല്ല. ഭയമാണ് ദൃശ്യം എന്ന സിനിമയിലെ യഥാർത്ഥ വില്ലൻ! എന്തുപറ്റി? അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ടോ? എന്നാൽ നമുക്ക് സിനിമയിൽ അവർ തെറ്റ് ചെയ്യാനുണ്ടായ സാഹചര്യങ്ങളെ പരിശോധിച്ചുനോക്കാം. 1- എന്തുകൊണ്ടാണ് ഒരു തെറ്റും ചെയ്യാതിരുന്നിട്ടു പോലും ജോർജ് കുട്ടിയുടെ മൂത്തമകൾക്ക് വരുൺ പറഞ്ഞത്…

Read More

ഒന്നാമൻ, സഞ്ജു  വീണ്ടും വീണ്ടും അത് തന്നെ ഓർത്തു പോവുന്നതിൽ സഞ്ജുവിന് തന്നോട് തന്നെ പുച്ഛം തോന്നി. അറിയാതെ നിറഞ്ഞൊഴുകുന്ന മിഴികളെ അവൻ തടഞ്ഞില്ല. “അയ്യേ ആൺകുട്ടികള് കരയ്യോ” ആരൊക്കെയോ ചുറ്റും നിന്ന് പറയുന്ന പോലെ.യാന്ത്രികമായി വണ്ടി മുൻപോട്ട് നീങ്ങി. പത്തു മിനിറ്റിനുള്ളിൽ എത്തിക്കാനുള്ളതാണ് ഫുഡ്‌, അതിനിടക്ക് അയാൾ ആവശ്യപ്പെട്ടതുപോലെ മദ്യവും വാങ്ങിച്ചു. സമയം രാത്രി പതിനൊന്ന്‌, ഓർഡറിനനുസരിച്ച് ചില ദിവസങ്ങളിൽ രണ്ട് മണിയോളം ആവാറുണ്ട് ജോലി. കഴിയാൻ. അനിയത്തി പറയാറുള്ളത് പോലെ “ഏട്ടന് എന്ത് സുഖാണ്, രാത്രി മുഴുവൻ ചുറ്റി നടക്കാം ആരും വരില്ല ചോദിക്കാനും പറയാനും ” ശരിയാണ്, ആരുമില്ല ചോദിക്കാനും പറയാനും. ചിലദിവസങ്ങളിൽ അശ്ലീലച്ചുവയോടെയുള്ള സംസാരവും പെരുമാറ്റവും അനുഭവിക്കേണ്ടി വരാറുണ്ട്. എന്നാൽ ഇതൊന്നും പങ്കുവെക്കാൻ പോലും പറ്റാത്ത അനുഭവങ്ങൾ തന്നെ ആയിപ്പോവാറാണ് പതിവ്. അല്ലെങ്കിലും ആൺകുട്ടികളുടെ ജീവിതം വളരെ എളുപ്പം ആണല്ലോ.. ചില ദിവസങ്ങളിൽ ഒന്ന് ഉറങ്ങാൻ കഴിഞ്ഞെങ്കിൽ എന്ന് കരുതിയിട്ടുണ്ട്. എത്ര നാളായി രാത്രി നന്നായൊന്നുറങ്ങിയിട്ട്..…

Read More

അയാളുടെ അൻപതാം പിറന്നാളിന് നാട്ടിൽനിന്ന് അച്ഛന്റെയും അമ്മയുടെയും സമ്മാനമായി, നന്നായി അലങ്കരിച്ച വലിയൊരു പെട്ടി വന്നെത്തി. അതു തുറക്കുമ്പോഴേക്കും അതിൽ നിന്നും രണ്ടുമൂന്നു കളിപ്പാട്ടങ്ങൾ താഴേക്ക് വീണു. പെട്ടി മുഴുവനായി അയാൾ നിലത്തേക്ക് ചൊരിഞ്ഞു, അതിൽ നിറയേ കളിപ്പാട്ടങ്ങളായിരുന്നു പത്തുനാല്പതു വർഷം പഴക്കമുള്ള എന്നാൽ ഒരു പോറൽ പോലുമേൽക്കാതെ തിളങ്ങുന്നതും മിനുസമായതും, കാണുന്ന കാഴ്ചയിൽ പുതിയതെന്നു തോന്നിക്കുന്നതുമായ കളിപ്പാട്ടങ്ങൾ.. പെട്ടിയോടൊപ്പം വന്ന കടലാസ് അപ്പോഴാണയാളുടെ കയ്യിൽ തടഞ്ഞത്. ” മോനെ നിനക്ക് സന്തോഷമായോ, അന്ന് ഞങ്ങൾ ഇതെല്ലാം സൂക്ഷിച്ചു വച്ചത് കൊണ്ട് നിനക്കിപ്പോൾ കാണാനായല്ലോ” അയാൾ വിറയാർന്ന കൈയാൽ ഓരോ കളിപ്പാട്ടങ്ങളായി എടുക്കവേ ശകാരങ്ങളാൽ ചെവി തുളഞ്ഞു രക്‌തമൊഴുകി, ദേഹത്താകമാനം ചൂരൽ കൊണ്ടുള്ള അടിയേറ്റ് കറുത്ത് നീണ്ട പാടുകൾ തെളിഞ്ഞു വന്നു, പിച്ചിപ്പറിച്ച ചെവി ചുവന്നുതുടുത്തു , കൂർത്ത നഖങ്ങൾ കൊണ്ടുള്ള ക്ഷതത്താൽ തുട മുറിഞ്ഞു രക്തം വാർന്നൊഴുകി,വായുവിലൂടെ പാത്രങ്ങൾ അയാൾക്കുനേരെ പറന്നുവന്നു, ഒരു പഴുപ്പിച്ച ചട്ടുകം മുതുക് പൊള്ളിച്ച് വ്രണമാക്കി……

Read More