എന്റെ ജാലകങ്ങൾക്ക് അഴികളില്ലായിരുന്നു, എപ്പോൾ വേണമെങ്കിലും പുറത്തു കടക്കാൻ തക്ക വിസ്തൃതിയും അവയ്ക്കുണ്ടായിരുന്നു. പതിവായെന്നും ഞാൻ അതിലൂടെ പുറത്തേയ്ക്ക് നോക്കും കാണാവുന്നിടത്തോളം കണ്ടു നിൽക്കും, ഒടുവിൽ ജാലകവിരിപ്പുകൾ ഭംഗിയായി നേരെയാക്കി ഒന്ന് നിശ്വസിച്ച് പിൻതിരിയും, കാരണം എനിക്കറിയാം ജാലകത്തിനു വെളിയിൽ ജീവനില്ലായെന്ന് (?) പുറമേ നിന്ന് ആര് വന്നു വിളിച്ചാലും കേൾക്കാൻ പറ്റാത്തവണ്ണം ഞാനാ പാളികൾ കൊട്ടിയടയ്ക്കും, കാരണം എനിയ്ക്കറിയാം അവിടെ ഒരു ജീവിതമില്ലെന്നും(?) വാസയോഗ്യമല്ലാത്ത പുറമിടങ്ങളിൽ പാർക്കുന്നവരെ ഓർത്ത് ഞാൻ വ്യസനിയ്ക്കും, എന്നും ഒരു മെഴുതിരി അവർക്കായ് എന്റെ നാലുചുവരുകൾക്കുള്ളിൽ കത്തിച്ചുവയ്ക്കും, കതകില്ലാത്ത എന്റെ കുടുസ്സുമുറിയെ പുച്ഛിക്കുന്നവരെ തള്ളിയകറ്റും, അവർ പറഞ്ഞേക്കാം ഈ ജാലകവും എന്റെ സങ്കല്പമാണെന്ന് ആയ്ക്കോട്ടെ, അവർക്കറിയില്ലല്ലോ എപ്പോൾ വേണമെങ്കിലും പുറത്തു കടക്കാൻ തക്ക വിശാലവും ദൃഢവുമാണ് അവയെന്ന്…
Author: Neethu V. R
മരണപ്പെടുകയാണെങ്കിൽ എത്ര തവണ മരണപ്പെടേണ്ടി- യിരുന്നുവെന്ന് പറഞ്ഞ് വെറുതേ ചിരിയ്ക്കുന്ന മനുഷ്യന്മാരുടെ കണ്ണുകളിലേയ്ക്ക് നിങ്ങൾ നോക്കിയിട്ടുണ്ടോ? ഉണ്ടെങ്കിൽ, ഉണ്ടെങ്കിൽ നിങ്ങളാണീ ലോകത്തെ ഏറ്റവും വലിയ ധൈര്യശാലിയെന്ന് ഞാൻ പറയും.. നിഷേധിയ്ക്കാൻ കഴിയുമോ? മരണപ്പെടാതിരിയ്ക്കാൻ കാരണങ്ങൾ ചികയുന്ന മനുഷ്യന്മാരുടെ ഹൃദയത്തിലേയ്ക്ക് നിങ്ങൾ കടന്നു ചെന്നിട്ടുണ്ടോ..? എങ്കിൽ, നിങ്ങളാണ് (അവരുടെ )ലോകത്തെ അവസാനത്തെ കാമുകൻ / കാമുകി എന്ന് ഞാൻ പറയും.. മറയ്ക്കാൻ കഴിയുമോ? ആ ഒരാൾ മരിയ്ക്കുമ്പോൾ കൂടെ കൂടണമെന്ന് തോന്നിയിട്ടുണ്ടോ? എങ്കിൽ നിങ്ങൾ അയാൾക്കായ് ഇന്നും വെറുതേ കണ്ണീരൊഴുക്കു- ന്നുവെന്നു പറയുമ്പോ കണ്ണടച്ചു കളയാൻ കഴിയുമോ..? പിന്നെ.. പിന്നെ എങ്ങനെയാണ് നിങ്ങൾക്ക് അയാളോടുള്ള അടങ്ങാത്ത പ്രണയം ഇത്ര മനോഹരമായി ഒളിച്ചു- വയ്ക്കാൻ കഴിയുന്നത്?
ചില മനുഷ്യരുണ്ട്, ജീവനോടെ ശവങ്ങളാക്കപ്പെട്ടവർ, നിലയില്ലാക്കായങ്ങളിൽ നിന്ന് പ്രതീക്ഷയുടെ കച്ചിത്തുരുമ്പ് തേടുമ്പോൾ പ്രിയപ്പെട്ടവരാൽ കഴുത്തിന് പിടിമുറുകി തള്ളപ്പെട്ട് ആഴങ്ങളിലേക്ക് മുക്കപ്പെട്ട് വീണ്ടും വീണ്ടും ശവങ്ങളാക്കപ്പെടുന്നവർ… അവരിൽ നിന്ന് നിങ്ങളൊ – രിയ്ക്കലും അലിവും, ദയയും സ്നേഹവും തേടരുത് കാരണ മവരെന്നേ ഹൃദയം നിലച്ചു പോയവരാകുന്നു. അവരിലേക്ക് നിങ്ങൾ ‘കപട – സഹതാപം’ ചൊരിയാൻ ശ്രമിക്കരുത്, അവരത് പുച്ഛത്താൽ ചുണ്ടുകോട്ടി ചവച്ചു തുപ്പും കാരണമ – വരിപ്പോൾ ശവങ്ങളാണല്ലോ, ജീവനുറ്റ, ചലിയ്ക്കുന്ന ചിലയ്ക്കുന്ന ശവങ്ങൾ. അവർക്ക് നിങ്ങൾ ഔദാര്യപൂർവ്വം വച്ചു നീട്ടിയേക്കാവുന്ന സ്നേഹ – ത്തിന്റെയും ലാളനയുടെയുമ- പ്പക്കഷണങ്ങൾ പുറങ്കയ്യാൽ തടുക്കപ്പെട്ടേക്കാം, കാരണമീ – വക കനികളത്രയുമവർക്കെന്നേ വിലക്കപ്പെട്ടതായിരുന്നല്ലോ. അവരുടെ ദൃഷ്ടികൾ ചലിയ്ക്കുന്നെന്ന് നിനച്ച് നിങ്ങളൊരിയ്ക്കലും അവർക്ക് മുന്നിൽ കണ്ണീർ പൊഴിച്ചേക്കരുത്, കാരണം തുറന്നു വെക്കപ്പെട്ടതായാലു- മവിടം മുഴുവൻ കൂറ്റാക്കൂരിരുൾ മാത്രമായിരിയ്ക്കും. കഴിയുമെങ്കിൽ നിങ്ങളവരിൽ നിന്നാകാവുന്നത്രയകലം പാലി – ച്ചേക്കുക, കാരണമവർ ശവങ്ങളാണ്, ഏതു നിമിഷവും ദംഷ്ട്ര നീട്ടി കടിച്ചു കുടഞ്ഞേ- ക്കാവുന്ന,…
മാനത്തൂന്ന് വെളുത്ത പുകച്ചുരുളുകളായി അവൾ താഴേയ്ക്കിറങ്ങിവരുന്നത് കണ്ണിമയ്ക്കാതെ ഞാൻ നോക്കി നിന്നു. ഇന്നെങ്കിലും അത് ചോദിച്ചിരിയ്ക്കണം ഞാൻ തീരുമാനിച്ചുറപ്പിച്ചു, എന്നത്തേയും പോലെ തന്നെ. “എന്നെ കാത്തിരിയ്ക്ക്യായിരുന്നോ..?” അവൾ എന്നെ നോക്കി അതിമനോഹരമായി പുഞ്ചിരിച്ചു. “ഊം..” ഞാൻ കൗതുകത്തോടെ അവളുടെ കോമ്പല്ലുകളിലേക്ക് നോക്കി, എവിടെ…? “ന്തേയ് നോക്കുന്നൂ…” “ഊഹും..” ഞാൻ തല രണ്ട് വശത്തേയ്ക്കും വെട്ടിച്ചു. “എനിക്ക് നേരം വെളുക്കുന്നേനു മുന്നേ പോണം..വേം വാ…” പുകച്ചുരുൾ കൈകൾ എനിയ്ക്ക് നേരെ നീണ്ടു. ആ പുക അതിവേഗം എന്നിൽ നിറയുന്നത് ഞാനറിഞ്ഞു. “നീയെപ്പോഴും എന്തിനാ എന്റെ ദേഹത്തേക്ക് കയറുന്നെ.. നിനക്കെന്റെ ഒപ്പം നടന്നാ പോരേ..” അതിന് മറുപടി ഒരു എങ്ങൽ ആയിരുന്നു, വേറെ എവിടെ നിന്നും അല്ല എന്റെ ഉള്ളിൽ നിന്നും. ഇത് വല്ലാത്ത അവസ്ഥ തന്നെ. ചോദ്യവും ഉത്തരവും ഒക്കെ ഒരാളുടെ ഉള്ളിൽ നിന്ന് തന്നെ.. “നമുക്ക് നിർത്തിയാലോ…” അവളോടാണ്. “എന്ത്?” എല്ലാം മനസ്സിൽ തന്നെ ആണ്. ഞങ്ങൾക്ക് പരസ്പരം കാതിൽ കേൾക്കുന്ന…
“നിനക്കീ നരച്ച സാരിയേ ഉള്ളോ..” ഗേറ്റ് പൂട്ടി മടങ്ങുമ്പോൾ കെട്ട്യോന്റെ ചോദ്യം കേട്ട് അവൾ ഒരു വിളറിയ ചിരി ചിരിച്ചു. ഭാഗ്യം, ചെരിപ്പിന്റെ വിട്ടുപോയ വാറിന് പകരം കുത്തിക്കേറ്റിയ പിന്ന് കണ്ടില്ലല്ലോ. ഇന്നലെ ബസ്സിലെ തിരക്കിനിടയിൽ കാലിൽ കുത്തിക്കേറി ചോരപൊടിഞ്ഞതാണ്, പിന്നെയാണോ സാരി. ഇത്തിരി നിറം മങ്ങിയിട്ടുണ്ടെന്നേയുള്ളൂ സാരമില്ല. അയാൾക്കൊപ്പമെത്താൻ അവൾ ഏന്തി വലിഞ്ഞു നടന്നു. അയാളെപ്പോളും അങ്ങനെയാണ് വേഗത്തിൽ നടന്നു കളയും. പണ്ടൊക്കെ ആണെങ്കിൽ അവൾക്ക് അയാളോട് ചേർന്നു നടക്കാൻ വലിയ ഇഷ്ട്ടമായിരുന്നെന്നോ… അയാളന്നും ഇങ്ങനെ അവളെ അവഗണിച്ചു കൊണ്ട് മുന്നേറിക്കൊണ്ടിരുന്നു. ഇതിന് മാത്രം തിരക്കെന്താണ്? അവർ ബസ്സ്റ്റോപ്പിലേക്ക് എത്തിയതും ബസ്സ് വന്നതും ഒരുമിച്ചായിരുന്നു. അയാൾ അവളെ ഒന്ന് നോക്കി, ആ നോട്ടത്തിലെ കുറ്റപ്പെടുത്തൽ അവൾക്ക് മനസ്സിലായി. അവൾ തലകുനിച്ചു കൊണ്ട് ബസ്സിലേക്ക് കയറി. ഡ്രൈവറുടെ പിന്നിലെ കമ്പിയിൽ പിടിച്ചു നിന്നു. ഇവിടെയാണേൽ കാലിൽ ആരും ചവിട്ടാൻ സാധ്യതയില്ല. ഇനിയും പിന്ന് കുത്തിക്കേറുന്ന വേദന സഹിയ്ക്കാൻ വയ്യ. ഡ്രൈവർ തിരിഞ്ഞ്…
ഒരു സ്ത്രീ ഈ സമൂഹത്തിൽ നിന്ന് എന്താണ് പ്രതീക്ഷിയ്ക്കേണ്ടത്? തികച്ചും അനീതി മാത്രമാണോ അവൾക്കിവിടെ ലഭിയ്ക്കുന്നത്? അതേ എന്ന് തന്നെ മറുപടി പറയേണ്ടി വരും. എല്ലാ പുരുഷന്മാരുമല്ല പക്ഷേ പുരുഷന്മാരാണ് എന്ന് പറയാൻ ലജ്ജ തോന്നുന്നില്ലേ? ഈയടുത്തു തന്നെ മനസാക്ഷിയെ ഞെട്ടിയ്ക്കുന്ന അതിദാരുണമായ ക്രൂരത നേരിടേണ്ടി വന്നത് സ്ത്രീയ്ക്കവളുടെ തൊഴിലിടത്തിൽ വച്ചാണ്. സത്യത്തിൽ ഓർക്കാൻ പോലും സാധിയ്ക്കുന്നില്ല അത്രമാത്രം ഹൃദയഭേദകമാണത്. സമൂഹത്തിൽ ബഹുമാന്യമായ സ്ഥാനം നൽകുന്ന ഒരു ഡോക്ടർക്ക് തന്നെ ഇത്തരത്തിൽ ഒരനുഭവം ഉണ്ടാവുമ്പോൾ മറ്റുള്ളവർ എന്ത് തരത്തിലുള്ള നീതിയാണ് പ്രതീക്ഷിയ്ക്കേണ്ടത്? ആ സംഭവത്തിന് ശേഷം ഇന്ത്യയിൽ നിരവധി പേർ പോൺ സൈറ്റുകളിൽ പ്രസ്തുത വീഡിയോക്കായി അന്വേഷിച്ച ഒരു റിപ്പോർട്ടും കണ്ടിരുന്നു.മാത്രമല്ല സാമൂഹ്യമാധ്യമങ്ങളിൽ ഇരയായ പെൺകുട്ടിയെ അധിക്ഷേപിച്ചും, റേപ്പിസ്റ്റുകളെ ന്യായീകരിച്ചും ഉള്ള വാദങ്ങളും കണ്ടു.ഇത്തരത്തിലുള്ള ഈ രണ്ട്ഇ കൂട്ടരും അക്രമികളും തമ്മിൽ മാനസിക നിലവാരത്തിൽ യാതൊരു വ്യത്യാസവുമില്ല. അത്തരത്തിലുള്ള ഒരു രാജ്യത്ത് എന്ത് സുരക്ഷയാണ് സ്ത്രീകൾ പ്രതീക്ഷിയ്ക്കേണ്ടത്? അതേ ഒരു സ്ത്രീ…
ഞാൻ മാത്രം, ഞാൻ മാത്രമായിരുന്നു അവിടെ നനഞ്ഞൊലിച്ചു നിന്നത്, ഇത്ര കനത്ത മഴയിലും ഒരു കുട പോലും ചൂടാതെ ആ പച്ചക്കറിക്കടയ്ക്കുള്ളിലേയ്ക്ക് കയറി നിൽക്കാൻ പോലും മെനക്കെടാതെ ഞാൻ എനിക്കാവശ്യമുള്ള പച്ചക്കറികൾ വാങ്ങിക്കൊണ്ടിരുന്നു. കടക്കാരൻ പോലും എന്നെ ഒരു വിചിത്ര ജീവിയെന്ന മട്ടിൽ നോക്കിക്കൊണ്ടിരുന്നു. അയാൾ മാത്രമല്ല അവിടെയുള്ള മിക്കവാറും എല്ലാവരും എന്നെ തുറിച്ചു നോക്കി കടന്നു പോവുന്നുണ്ടായിരുന്നു. കാലത്ത് ഞാനിവിടേയ്ക്ക് വരാൻ പുറപ്പെടുമ്പോൾ ആകാശം കനപ്പെട്ട് നിന്നിരുന്നു. എനിക്ക് വേണമെങ്കിൽ ഒരു കുട എടുക്കാമായിരുന്നു, പക്ഷേ എനിക്ക് വേണ്ടായിരുന്നു. മിക്കവാറും എല്ലാ പച്ചക്കറികടകളിലും തിരക്ക് കുറവായിരുന്നു. എനിക്കാവശ്യം നല്ല തിരക്കുള്ള കടയായിരുന്നു. അങ്ങനെ ഒരു കട തന്നെ ഞാൻ കണ്ടെത്തി. തിരക്ക്.. തിരക്ക്.. എന്തൊരു തിരക്കാണ് മനുഷ്യന്.. എനിയ്ക്ക് ചിരി വന്നു. തിരക്കിട്ടു പച്ചക്കറികൾ തിരഞ്ഞെടുത്ത്, അതിനിടയിലൂടെ തള്ളിക്കയറി വന്നവരെ തട്ടിമാറ്റി ഏറ്റവും തിരക്ക് തങ്ങൾക്കാണെന്ന് അഭിനയിച്ച് ഓരോരുത്തരും തകർക്കുകയാണ്. അതിനിടയിൽ കാർമേഘം കനത്തു വന്നത് കണ്ട് ഒന്ന് കൂടി…
ചെയ്ത തെറ്റ് തിരിച്ചറിയാൻ കഴിയാത്തവരോട് ക്ഷമിയ്ക്കുകയെന്നാൽ വീണ്ടും അതേ തെറ്റ് ആവർത്തിയ്ക്കാൻ അവരെ പ്രേരിപ്പിയ്ക്കുക എന്നതാണ്..
മുന്നിലെ സ്‌ക്രീനിൽ ആണും പെണ്ണും ഒരുമിച്ചിരിക്കുന്നു, അവരുടെ കൈകൾ ചേർത്തുപിടിച്ചിട്ടുണ്ട്. പതിയേ അവർ പരസ്പരം നോക്കുന്നു. മുഖങ്ങൾ അടുത്തുവന്നു. അയാൾ അസ്വസ്ഥതയോടെ അടുത്തിരിക്കുന്ന കുട്ടികളെ നോക്കി റിമോട്ടെടുത്തു ശടേന്ന് ചാനൽ മാറ്റി. ഇപ്പോൾ മുന്നിൽ നായകനും പത്തു പതിനഞ്ചു വില്ലൻമാരും,വില്ലന്മാരുടെ കയ്യിലാവട്ടെ അമ്പും വില്ലും മുതലായ അതിപുരാതനആയുധങ്ങൾ മുതൽ അൾട്രാ മോഡേൺ വെപൺസ് വരെയുണ്ട്.. അവരെയെല്ലാം സധൈര്യം വെറും കൈയാൽ നേരിടുന്ന നായകൻ രക്തത്തിൽ കുളിച്ചിരിക്കുകയാണ്. നായകന്റെ പ്രഹരമേറ്റ് വായുവിൽ പറന്നു വീണ് ചാവുന്ന വില്ലന്മാർ, അയാൾ ആശ്വാസത്തോടെ റിമോട്ട് താഴെ വച്ച് സോഫയിലേക്ക് ചാരിയിരുന്നു.
ആൾപാർപ്പില്ലാത്തൊരു തുരുത്തിലേയ്ക്ക് എനിക്കെന്നെയും കൊണ്ടൊന്നൊളിച്ചോടണം, അവിടെവച്ചെന്നോ നഷ്ടമായെന്റെ പ്രണയം പറയണം, എന്നോടെനിക്കെന്തിഷ്ട- മാണെന്നുറക്കെ പ്രഖ്യാപിക്കണം ഞാനില്ലാതെയെനിക്കൊരു ജീവിതം തന്നെയസാധ്യമെന്നോതി വീണ്ടും വീണ്ടുമിറുക്കെ പുണരണം, എന്റെ മിഴികളിലൂറിയ നോവിന്റെ അവസാനകണികയുമൊപ്പി എനിക്ക് ഞാനില്ലേയെന്ന നനുത്തോരുമ്മ നെറ്റിമേൽ പതിപ്പിയ്ക്കണം, അങ്ങനെ ഞാനും പിന്നെയാ ഞാനും ഇങ്ങനെ ചേർന്നിരിക്കേ ലോകം ഞങ്ങളിലേക്ക് ചുരുങ്ങും, മഴ ഞങ്ങൾക്കായി മാത്രം പെയ്യും ഞങ്ങൾ ചേർത്തുപിടിച്ച വിരൽത്തുമ്പുകൾക്കിടയിലൂടെ മഴ ഒളിഞ്ഞു നോക്കും, ഇത്രയടുപ്പം വേണ്ടാ രണ്ട് കൈകൾ- ക്കിടയിലെന്നത് കുശുമ്പ് പറയും ഞങ്ങൾ പൊട്ടിച്ചിരിയ്ക്കും എന്നിട്ടൊന്നുകൂടിയൊന്നായി ചേരും അങ്ങനെയിരിക്കെ മഴ ശക്തി കൂട്ടും പ്രളയം വരും ഒന്നായ ഞങ്ങടെ വിരലുകൾ വേർപെടും, എത്ര നീട്ടിയിട്ടും കൂട്ടിമുട്ടാതെ ഞങ്ങളാ പ്രളയത്തിൽ ശ്വാസം മുട്ടും എന്റെ പ്രണയം വീണ്ടും നഷ്ടപ്പെടുമ്പോൾ ഞാനും ഞാനും പൊട്ടിക്കരയും ഞങ്ങടെ കണ്ണീരാൽ വീണ്ടും പ്രളയം വരും, ആദ്യപ്രളയമങ്ങനെ ആ പ്രളയത്തിൽ മുങ്ങിശ്വാസം മുട്ടുന്നത് ഞങ്ങൾ നോക്കി നിൽക്കും, പിന്നെ ഞാനെന്നെ നോക്കും, എന്നെ ഞാനും വീണ്ടും നഷ്ട്ടമായേക്കുമോ-…
