Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ആത്മാവിന്റെ മരണങ്ങൾ…
കഥ ജീവിതം

ആത്മാവിന്റെ മരണങ്ങൾ…

By Neethu V. RMay 12, 2024Updated:September 4, 2024No Comments3 Mins Read42 Views
Bookmark Now
Please login to bookmark Close

No account yet? Register

ഞാൻ മാത്രം, ഞാൻ മാത്രമായിരുന്നു അവിടെ നനഞ്ഞൊലിച്ചു നിന്നത്, ഇത്ര കനത്ത മഴയിലും ഒരു കുട പോലും ചൂടാതെ ആ പച്ചക്കറിക്കടയ്ക്കുള്ളിലേയ്ക്ക് കയറി നിൽക്കാൻ പോലും മെനക്കെടാതെ ഞാൻ എനിക്കാവശ്യമുള്ള പച്ചക്കറികൾ വാങ്ങിക്കൊണ്ടിരുന്നു.

കടക്കാരൻ പോലും എന്നെ ഒരു വിചിത്ര ജീവിയെന്ന മട്ടിൽ നോക്കിക്കൊണ്ടിരുന്നു.

അയാൾ മാത്രമല്ല അവിടെയുള്ള മിക്കവാറും എല്ലാവരും എന്നെ തുറിച്ചു നോക്കി കടന്നു പോവുന്നുണ്ടായിരുന്നു.

കാലത്ത് ഞാനിവിടേയ്ക്ക് വരാൻ പുറപ്പെടുമ്പോൾ ആകാശം കനപ്പെട്ട് നിന്നിരുന്നു. എനിക്ക് വേണമെങ്കിൽ ഒരു കുട എടുക്കാമായിരുന്നു, പക്ഷേ എനിക്ക് വേണ്ടായിരുന്നു.

മിക്കവാറും എല്ലാ പച്ചക്കറികടകളിലും തിരക്ക് കുറവായിരുന്നു. എനിക്കാവശ്യം നല്ല തിരക്കുള്ള കടയായിരുന്നു.

അങ്ങനെ ഒരു കട തന്നെ ഞാൻ കണ്ടെത്തി.

തിരക്ക്.. തിരക്ക്..

എന്തൊരു തിരക്കാണ് മനുഷ്യന്..

എനിയ്ക്ക് ചിരി വന്നു.

തിരക്കിട്ടു പച്ചക്കറികൾ തിരഞ്ഞെടുത്ത്, അതിനിടയിലൂടെ തള്ളിക്കയറി വന്നവരെ തട്ടിമാറ്റി ഏറ്റവും തിരക്ക് തങ്ങൾക്കാണെന്ന് അഭിനയിച്ച് ഓരോരുത്തരും തകർക്കുകയാണ്.

അതിനിടയിൽ കാർമേഘം കനത്തു വന്നത് കണ്ട് ഒന്ന് കൂടി ധൃതിപ്പെടുന്നുണ്ട് ചിലർ, കടക്കാരനെ വഴക്ക് പറയുന്നു..

അയാൾക്കൊട്ടും വേഗത പോരത്രേ..

മഴ പെയ്യുമെന്ന് തോന്നിയപ്പോൾ ഓരോരുത്തരും തങ്ങളുടെ മുൻകൂട്ടി കാണാനുള്ള കഴിവിൽ അഭിമാനത്തോടെ കുട, ഓരോയിടങ്ങളിൽ നിന്നും കഴിവുറ്റ മാന്ത്രികരെപ്പോലെ വലിച്ചെടുത്ത് തലയ്ക്ക് മീതെ ചൂടി..

എനിക്ക് അതിശയം തോന്നിയില്ല. അവർക്ക് പക്ഷേ എന്നെ കണ്ട് അതിശയം തോന്നി!

എന്തിന്?

നിങ്ങൾക്കറിയാമോ..

എന്റെ ആത്മാവ് മരണപ്പെട്ടു പോയിരിക്കുന്നു. ശരീരം മരണപ്പെട്ടിട്ടും ആത്മാവ് നിലനിൽക്കുന്നതിനെ നിങ്ങൾ പ്രേതം എന്ന് വിളിക്കുമെങ്കിൽ, ആത്മാവ് മരണപ്പെട്ട് ശരീരം നിലനിൽക്കുന്നതിനെ എന്തു വിളിക്കും?

എനിക്കറിയാൻ ആകാംക്ഷയുണ്ട്, ഈ ഒരു കാര്യത്തിൽ മാത്രം.

ഉത്തരമറിയാമെങ്കിൽ ഒന്നറിയിച്ചേക്കുക.

ആത്മാവ് മരണപ്പെട്ട ഒരു മനുഷ്യൻ ഒന്നിനെയും ഭയപ്പെടുന്നില്ല, ഒന്നിലും ആശങ്കപ്പെടുന്നില്ല..

അതിനാലാണ് എനിക്ക് മഴ നനയുന്നതിൽ ആശങ്കയില്ലാതിരുന്നത്, കുടയെടുക്കാഞ്ഞതിൽ ഭയപ്പെടാതിരുന്നത്..

എന്നിട്ടും കുടയെടുത്തതിൽ അഭിമാനം കൊണ്ട മനുഷ്യർ എന്നെ അതിശയകരമായി നോക്കുന്നതിൽ എനിക്ക് ചിരി വന്നു.

ആത്മാവില്ലാത്ത ശരീരത്തിന്റെ ചിരി എങ്ങനെ ഉണ്ടാവുമെന്ന് നിങ്ങൾക്ക് ഊഹിക്കാൻ കഴിയുന്നുണ്ടോ..?

പച്ചക്കറി വാങ്ങി വീടുകളിലേക്ക് മടങ്ങുന്ന മനുഷ്യരുടെ ഇടയിലൂടെ ഞാൻ നടന്നു, എന്നെ അറപ്പോടെ അവർ നോക്കി.

ശരീരമാകെ മഴവെള്ളം ഏറ്റുവാങ്ങി ഓവ് ചാല് കണക്കെ ഒരു മനുഷ്യൻ..

 

ഹാ.. ഹാ..

 

അവർ ഇടതടവില്ലാതെ സംസാരിക്കുന്നുണ്ടായിരുന്നു.

വാങ്ങിയ പച്ചക്കറികൾ കൊണ്ടുണ്ടാക്കാൻ പോകുന്ന രുചികരമായ വിഭവങ്ങളെ പറ്റി പറഞ്ഞും മനസ്സിലോർത്തും, നാവിൽ ഊറിക്കൂടിയ വെള്ളം നുണഞ്ഞിറക്കുന്നുണ്ടവർ!

ഞാനെന്താണ് ഈ പച്ചക്കറികൾ കൊണ്ട് ചെയ്യാൻ പോവുന്നത്?

പച്ചക്കറികൾ ഒന്ന് കഴുകി മുറിച്ചിടും, എന്റെ പല്ലുകൾക്ക് ചവയ്ക്കാൻ പാകത്തിൽ. പിന്നെ ലേശം ഉപ്പ് വിതറും.

എന്നിട്ടവയെല്ലാം വായിലേക്കിട്ടു ചവച്ചിറക്കും.

എനിക്ക് രുചിഭേദങ്ങൾ തിരിച്ചറിയാൻ കഴിയില്ല, കാരണം എന്റെ ആത്മാവ് മരണപ്പെട്ടിരിക്കുന്നല്ലോ..

രുചിഭേദങ്ങൾ അത്രയും ആത്മാവിന് സ്വന്തമാണ്..

ആത്മാവ് മരണപ്പെട്ട ശരീരത്തിന് നിലനിൽക്കാൻ മാത്രം എന്തെങ്കിലും ഉള്ളിലെത്തിയാൽ മതി.

 

ഇനി എന്റെ ഒറ്റമുറിയിലേക്ക് നടക്കണം. നടന്ന് നടന്ന് ഞാനെത്തുമ്പോഴേക്കും, ഞാൻ ധരിച്ച ഉടയാടകൾ ഉണങ്ങിയിട്ടുണ്ടാവാം…

അല്ലെങ്കിലും ഞാനത് അഴിച്ചു മാറ്റി മറ്റൊന്ന് ധരിയ്ക്കാൻ പുറപ്പെടില്ല, കാരണം….

 

നിങ്ങൾക്കറിയാമല്ലോ..

 

പിന്നെ ഒരു രഹസ്യം പറയാം ഞാൻ, ആത്മാവ് മരണപ്പെട്ട  ശരീരങ്ങൾ കണ്ണ് തുറന്നാണുറങ്ങുക..

 

തുറന്നു വച്ച കണ്ണിന് മുന്നിൽ, ചലിയ്ക്കുന്ന സ്വപ്‌നങ്ങൾ താണ്ഡവമാടും.

അവസാനമായി എന്റെ ആത്മാവ് ജീവന് വേണ്ടി കെഞ്ചുന്ന രംഗങ്ങൾ എന്റെ കണ്മുന്നിൽ വീണ്ടും വീണ്ടും തെളിയും.

മൂർച്ചയുള്ള, ആർക്കും കാണാൻ കഴിയാത്ത ഏതോ ഒരായുധത്തിന്റെ തുമ്പിൽ എന്റെ ആത്മാവിന്റെ അവസാനതുള്ളി രക്തം ഇറ്റ് വീഴുന്നത് കാണിച്ച് കൊണ്ട്, സ്വപ്നം എനിക്ക് മുന്നിൽ തിരശീലയിടും.

ഒരു ശരീരത്തിന്റെ ജീവിതത്തിനിടയിൽ ആത്മാവ് പലതവണ മരണപ്പെടുന്നു, ആത്മാവിന്റെ ഓരോ മരണങ്ങളും ശരീരത്തിന്റെ നീണ്ട ആഴങ്ങളിൽ കുഴികുത്തി മൂടിയിടുകയായി, ശരീരം വീണ്ടും കാത്തിരിയ്ക്കും ചിലപ്പോഴൊക്കെ പുനർജ്ജനിച്ചേക്കാവുന്ന ആത്മാവിനായ്…

 

ആത്മാവ് പലതവണ മരണപ്പെടുന്നു, പലതവണ പുനർജ്ജനിക്കുന്നു.. ഓരോ മരണത്തിൽ നിന്നും വഴുക്കലുള്ള ഒരു പാറയിൽ അള്ളിപ്പിടിച്ചു കയറിവരണം, താഴെ കൂർത്ത കല്ലുകൾ കുത്തനെ നിൽക്കുന്ന ചെങ്കുത്തായ കൊക്കയാണ്… ഒരു മനുഷ്യന്റേയും സഹായം കൂടാതെ ആത്മാവ് പലതവണ പരിശ്രമിച്ചാൽ പുനർജ്ജനിക്കാം, പാറ കയറ്റത്തിനിടയ്ക്ക് കാലു വഴുതി പല തവണ കൊക്കയിലേക്ക് വീണേക്കാം, ദേഹത്തു പൊടിയുന്ന ഒരു തരിചോരയെയും വകവെയ്ക്കുന്നില്ലെങ്കിൽ, ഒരു പരസഹായവും ആവശ്യമില്ലെങ്കിൽ ആത്മാവ് പുനർജ്ജനിച്ചേക്കാം, പച്ചപിടിച്ച മുറിവുകളുമായിത്തന്നെ…

 

പിന്നെ തിരക്കില്ലെങ്കിൽ ഒരു കാര്യം കൂടെ പറഞ്ഞോട്ടെ, ആത്മാവിന്റെ മരണങ്ങൾ ആർക്കും കാണാൻ കഴിയില്ല അനുഭവിയ്ക്കാൻ മാത്രമേ കഴിയൂ,

അനുഭവിയ്ക്കാൻ മാത്രം…

ചിലപ്പോൾ ആത്മാവ് മരണപ്പെട്ട ശരീരത്തിന്റെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കിയാൽ നിങ്ങൾക്ക് ഒരു ശവം കാണാൻ കഴിഞ്ഞേക്കാം, ശരീരം വിദഗ്ദ്ധമായ് ആ മരണം ഒളിപ്പിയ്ക്കാൻ പരാജയപ്പെടുമ്പോൾ മാത്രം…

 

Post Views: 21
2
Neethu V. R

കഴിയില്ലല്ലോ അക്ഷരങ്ങളോളമാഴത്തിലാഴ്- ന്നിറങ്ങാനും പെയ്തു തോരാനും മറ്റൊന്നിനും!

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.