Author: ദേവദാസ്

ഒന്നാം അദ്ധ്യായം മുതൽ  വായിക്കാം. “അവിടാരുമില്ല സാറേ.” ശബ്ദം കേട്ട് പൂട്ടിക്കിടക്കുന്ന ഗേറ്റിനു മുന്നിൽ നിൽക്കുന്ന കോൺസ്റ്റബിൾ തിരിഞ്ഞു നോക്കി. ഒരു വഴിപോക്കനായിരുന്നു അത്. “സുരേഖയുടെ വീടല്ലേ ഇത്?”, കോൺസ്റ്റബിൾ ചോദിച്ചു. അയാൾ അതെയെന്ന് തലയാട്ടി. പിന്നെത്തുടർന്നു: “അവരെല്ലാം ഗുരുവായൂരിനു പോയി. ആ പെങ്കൊച്ചിൻ്റെ കല്യാണമാ നാളെ.” കോൺസ്റ്റബിൾ ജീപ്പിനടുത്തേക്ക് നടന്നു. ജീപ്പിൽ SI അരുൺ ഇരിപ്പുണ്ടായിരുന്നു. CI സേതുനാഥിൻ്റെ നിർദ്ദേശപ്രകാരം സുരേഖയെ തിരക്കി വന്നതായിരുന്നു അദ്ദേഹം. മരട് പൊലീസ് സ്റ്റേഷനിലെത്തി അവിടുന്ന് ഒരു പോലീസ് കോൺസ്റ്റബിളിനെയും കൂട്ടിയാണ് അദ്ദേഹം സുരേഖയുടെ വീട് തിരക്കി ഇറങ്ങിയത്. ജീപ്പിനടുത്തെത്തിയ കോൺസ്റ്റബിളിനെ അരുൺ ചോദ്യഭാവത്തിൽ നോക്കി. “വീട്ടിലാരുമില്ല. ആ പെണ്ണിൻ്റെ കല്യാണത്തിന് ഗുരുവായൂര് പോയി.”, കോൺസ്റ്റബിൾ പറഞ്ഞു. “പോകാം.”, ഒന്നാലോചിച്ചിട്ട് അരുൺ ഡ്രൈവറോടു നിർദ്ദേശിച്ചു. ******** “ലിഗേച്ചർ സ്ട്രാംഗുലേഷനാണ് മരണകാരണം. കമ്പി പോലെ എന്തോ ഷാർപ്പായ ഒബ്ജക്ട് കൊണ്ട്.”, ഡോ. രാജ്കുമാർ ഇൻസ്പെക്ടർ സേതുനാഥിനോടു പറഞ്ഞു. സുഗതകുമാറിൻ്റെ പോസ്റ്റ്മോർട്ടത്തിനു ശേഷം പുറത്തേക്കു വന്നതായിരുന്നു ഡോക്ടർ…

Read More

ഒന്നാം അദ്ധ്യായം ഇവിടെ വായിക്കാം. മൊബൈൽ നിറുത്താതെ ശബ്ദിക്കുന്നതു കേട്ട് സബ് ഇൻസ്പെക്ടർ അരുൺ രാജ് ഞെട്ടിയുണർന്നു. പുറത്ത് പകൽ പടർന്നു തുടങ്ങിയിരുന്നു. അരുൺ ഫോണെടുത്തു. സർക്കിൾ ഇൻസ്പെക്ടർ സേതുനാഥായിരുന്നു ലൈനിൽ. ”ഹലോ സാർ…” അരുണിൻ്റെ സ്വരത്തിൽ ഉറക്കക്ഷീണം ചുവയ്ക്കുന്നുണ്ടായിരുന്നു. പക്ഷേ, CI പറഞ്ഞതു കേട്ടതോടെ ഇൻസ്പെക്ടർ ജാഗരൂകനായി. “സർ… യെസ് സർ.”, ചാടിയെഴുന്നേറ്റ് കൊണ്ട് അരുൺ തുടർന്നു: “ഇതാ എത്തി. സാർ.” ഇൻസ്പെക്ടർ ധൃതിയിൽ യൂണിഫോം ധരിച്ച് പോകാൻ തയ്യാറായി, വീടു പൂട്ടിയിറങ്ങി. ഇരുപതു മിനിറ്റു കഴിഞ്ഞപ്പോൾ അരുണിൻ്റെ ബൈക്ക് ചിറ്റുമല ടൗൺ പിന്നിട്ട് മുന്നോട്ടു പാഞ്ഞു. കമ്പളക്കാട് റോഡിലേക്ക് തിരിയുന്നതിൻ്റെ ഇടതു വശത്തുള്ള ഒഴിഞ്ഞ പറമ്പിലെ ആൾക്കൂട്ടം ഇൻസ്പെക്ടർ ദൂരെ നിന്നു തന്നെ കണ്ടു. പോലീസ് ജീപ്പിനു പിറകിൽ വണ്ടി ഒതുക്കിയിട്ട് ആളുകളെ വകഞ്ഞു മാറ്റി അദ്ദേഹം അകത്തേക്കു ചെന്നു. ഇലകൾ മൂടിയ പറമ്പിൽ മലർന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. അതിൻ്റെ അരികിൽ മുട്ടുകുത്തിയിരുന്ന് പരിശോധന നടത്തുകയായിരുന്ന CI…

Read More

ഒരു വശത്തേക്ക് തല ചരിച്ച് കമിഴ്ന്നു കിടക്കുകയായിരുന്നു അവൾ. മൂക്കിൽ നിന്ന് രക്തത്തിൻ്റെ ചാൽ ഒഴുകിപ്പരന്നിരുന്നു.  ഉടഞ്ഞ വളത്തുണ്ടുകൾക്കിടയിൽ അവളുടെ പ്രിയപ്പെട്ട, മഞ്ചാടിക്കുരുക്കൾ നിറച്ച ഭരണി നിലത്ത് ചില്ലു പൊട്ടി ചിതറിക്കിടന്നു. ആരൊക്കെയോ അവളുടെ ശരീരം താങ്ങിയെടുക്കുന്നത് കണ്ണീരിൻ്റെ ചിതറിയ ചില്ലിലൂടെ അവൻ കണ്ടു. അവളുടെ തുറന്നു തുറിച്ച കണ്ണുകൾ തന്നോട് യാത്ര പറയുന്നതു പോലെ അവനു തോന്നി. അവൻ്റെ നെഞ്ചിൽ തീക്കനൽ പൊള്ളി. ഉള്ളിലെ താപം മുഴുവൻ ഉന്മാദമായി പുറത്തുചാടി. അവൻ ഭ്രാന്തമായി അലറിക്കരഞ്ഞു. ******** വളർത്തു നായുടെ കുരയും കരിയിലയിൽ കാലടികൾ അമരുന്നതിൻ്റെ അടുത്തു വരുന്ന ശബ്ദവും കേട്ട് അയാൾ ചാരുകസേരയിൽ നിന്ന് ആയാസപ്പെട്ട് എഴുന്നേറ്റു. വീടിൻ്റെ വശത്തുള്ള ജനൽ പാതി തുറന്ന് അയാൾ പുറത്തേക്ക് നോക്കി. പുറത്ത് രണ്ടു പേർ നിൽപുണ്ടായിരുന്നു. “ഞാനാ സാറേ. വാതിൽ തുറക്ക്.”, അതിലൊരാൾ പറഞ്ഞു. അരണ്ട നാട്ടു വെളിച്ചത്തിൽ പറഞ്ഞയാളെ വീട്ടുകാരൻ തിരിച്ചറിഞ്ഞു. അയാൾ തിരികെ നടന്ന് മുൻ വാതിലടുത്തെത്തി. തുറന്ന…

Read More

പുഷ്പാലംകൃതമായ മുറിയില്‍, ആലക്തിക ദീപങ്ങള്‍ക്ക് നടുവില്‍, ഉയര്‍ന്ന പീഠത്തില്‍, കണ്ണുകളടച്ച്  അമ്മയിരുന്നു. ധൂപക്കൂടുകളില്‍ നിന്നുള്ള ഗന്ധം അമ്മയെ ചൂഴ്ന്നു നിന്നു. തുറന്നടഞ്ഞ വാതിലിനു പിന്നിൽ ഭക്തരുടെ ക്യൂ നീണ്ടു പുളഞ്ഞു.  അകത്തേക്കു വന്ന ഭക്തന്‍ അമ്മയ്ക്ക് മുന്നില്‍ മുട്ടുകുത്തി. അയാളുടെ കണ്ണിലെ നനവില്‍ ഉള്ളിലെ ഹര്‍ഷം തിളങ്ങി. “അമ്മേ ഞാന്‍ … എനിക്ക്…” ഗദ്ഗദം വാക്കുകളുടെ വായടച്ചു. അയാള്‍ അമ്മയുടെ   കണ്ണുകളിലേക്ക് ആശയോടെ നോക്കി. കണ്ണുകൾ തുറന്ന അമ്മ അയാളെ അലിവോടെ നോക്കി. പിന്നെ കൈകളിലേക്ക് ഏറ്റുവാങ്ങി. “കുഞ്ഞേ നീ ഒന്നും പറയണ്ട… അമ്മ എല്ലാം കാണുന്നു … അമ്മ എല്ലാം അറിയുന്നു… സന്തോഷത്തോടെ പൊയ്ക്കോളൂ…”, അമ്മയുടെ മന്ത്രണം പോലെയുള്ള വാക്കുകള്‍ അയാളുടെ മനസ്സിനെ മഴ പോലെ തണുപ്പിച്ചു അമ്മ ഭക്തനെ ആശ്ലേഷിച്ചു. പിന്നെ  സഹായിയായ മായാബഹൻ്റെ കൈയിലെ താലത്തിൽ നിന്ന് പ്രസാദമെടുത്ത് അയാളുടെ നാവിൽ വച്ചു കൊടുത്തു. ഭക്തൻ്റെ  കണ്ണും മനസ്സും നിറഞ്ഞു. അയാള്‍ തൊഴുതു പിന്‍വാങ്ങി. പിന്നില്‍ വാതിലടഞ്ഞു.…

Read More

സർക്കാർ വക ഗട്ടറുകളിൽ വീണ്  ഊഞ്ഞാലാടുന്ന സർക്കാർ  ബസിൽ, മുൻ സീറ്റിലേക്ക് തല ചായ്ച് ഞാൻ കഷട്പ്പെട്ടുണ്ടാക്കിയ ഉറക്കമാണ് അടുത്തിരുന്ന യാത്രക്കാരന്റെ ഒച്ചയിൽ  മുറിഞ്ഞു പോയത്.  അയാളുടെ പഴ്സ് കാണാനില്ലത്രേ! ഞാൻ എന്റെ പോക്കറ്റിൽ പരതി  പഴ്സുണ്ടോ എന്ന് നോക്കുകയും (ആദ്യം സ്വന്തം കാര്യം എന്നാണല്ലോ) അത് എന്റേത് തന്നെ എന്ന് ഉറപ്പ് വരുത്തുകയും  ചെയ്തു.(ഇനി ഉറക്കത്തിലെങ്ങാനും ഞാൻ. ഛേ…) മുൻപിൽ ടിക്കറ്റ് വിറ്റു കൊണ്ടിരുന്ന കണ്ടക്ടർ ബഹളം കെട്ട്  തിക്കിത്തിരക്കി വന്നു. “എന്തു പറ്റി?” “സാർ, എന്റെ പഴ്സ് കാണുന്നില്ല. ടിക്കറ്റെടുക്കുമ്പോൾ ഉണ്ടായിരുന്നു .” തിരക്കിട്ട് താഴെയെല്ലാം തിരയുന്നതിനിടയിൽ അയാൾ പറഞ്ഞു.  അയാളുടെ സ്വരത്തിൽ കരച്ചിൽ തികട്ടി. “ആരെങ്കിലും ഇയാളുടെ പഴ്സ് എടുത്തെങ്കിൽ തിരിച്ചു കൊടുക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ വണ്ടി സ്റ്റേഷനിലേക്ക് വിടേണ്ടി വരും…” എല്ലാവരോടുമാണ് കണ്ടക്ടർ പറഞ്ഞതെങ്കിലും  അയാളുടെ കണ്ണ് എന്റെ മുഖത്തായിരുന്നു. ഒടുവിൽ  സീറ്റിനടിയിൽ നിന്ന് പഴ്സ് കിട്ടിയപ്പോഴാണ്    യാത്രക്കാരന്റെ   വെപ്രാളം തീർന്നത്. കിട്ടിയ പാടേ  പഴ്സിനുള്ളിൽ…

Read More

ആദ്യം മുതൽ വായിക്കാൻ: അദ്ധ്യായം.1 അദ്ധ്യായം 6 പത്തു മണിക്കൂറുകൾക്കു ശേഷം രാഗിണിയുടെ വീട്ടിലെ സന്ദർശകമുറിയിൽ, രണ്ടു വനിതാപൊലീസുകാരുടെ നടുവിൽ നില്ക്കുകയായിരുന്നു സുജാത. അവരുടെ മുഖത്ത് ഭയമോ കൂസലോ തരിമ്പു പോലും ഉണ്ടായിരുന്നില്ല. ചുറ്റും കറുപ്പു വീണ അവരുടെ കണ്ണുകളിൽ പത്തിക്ക് അടി കിട്ടിയ പാമ്പിനെപ്പോലെ പക പതിഞ്ഞുകിടന്നു.  സോഫയിൽ ഡി വൈ എസ് പി മനോജ് ഗിരിരാജനും ഇൻസ്പെക്ടർ കിഷൻ ശങ്കറും ഇരിക്കുന്നുണ്ടായിരുന്നു. പിന്നെ രാഗിണിയുടെ കുടുംബാംഗങ്ങളും. “രാഗിണിയുടെ കൊലപാതകം ഒരു പ്രതികാരമാണ് സാർ. മുപ്പത്തിയഞ്ചു കൊല്ലത്തിനു മുൻപു നടന്ന കൊടും പാപത്തിനു നല്കിയ ശമ്പളം.”, ഡോ.കൃഷ്ണ ഡിവൈഎസ്പിയോടായി പറഞ്ഞു. അദ്ദേഹം സുജാതയുടെ നേർക്കു തിരിഞ്ഞു: “പറയണം സുജാത.” സുജാത ഒരു നിമിഷം മൗനം പാലിച്ചു. പിന്നെ പറഞ്ഞു തുടങ്ങി: “സ്വർണ്ണപ്പണിക്കാരനായിരുന്നു എൻ്റെ അച്ഛൻ. നാല്പതു വർഷങ്ങൾക്കു മുമ്പ് അമ്പൂരിയിലുണ്ടായ ഉരുൾപൊട്ടലിൽ അമ്മയും ബന്ധുക്കളും ഉൾപ്പെടെ എല്ലാം നഷ്ടപ്പെട്ടപ്പോൾ ഞങ്ങൾ രണ്ട് മക്കളെയും കൊണ്ട്  ഇവിടേക്ക് വന്നതാരുന്നു അച്ഛൻ. നവരത്ന…

Read More

ഒന്നാം അദ്ധ്യായം അദ്ധ്യായം 5 കരിയിലകൾ എമ്പാടും വീണടിഞ്ഞ് അഴുകിക്കിടക്കുന്ന, നനവുള്ള പറമ്പിലൂടെ ഓടാൻ ഡോ.കൃഷ്ണ നന്നേ പാടുപെട്ടു. മുന്നിലുള്ളയാൾ വീടിൻ്റെ വശത്തുള്ള ചെറിയ വരാന്തയുടെ അടുത്തേക്കാണ് പോയത്. വരാന്തയ്ക്ക് അഭിമുഖമായുള്ള വാതിലിൻ്റെ വെൻ്റിലേറ്ററിലൂടെ പുറത്തേക്ക് അരിച്ചു വീഴുന്ന വെളിച്ചത്തിൽ, വരാന്തയുടെ അരികിൽ മച്ചിൽ നിന്ന് തൂക്കിയിട്ട അലങ്കാരച്ചെടികൾ നിഴൽ വീഴ്ത്തി നിന്നു.  അതൊരു ബെഡ്റൂം ആണെന്ന് ഡോ.കൃഷ്ണ ഊഹിച്ചു. മുന്നിൽ പോയ ആൾ വരാന്തയിലേക്ക് കയറി. ഡോ. കൃഷ്ണയുടെ കാലടി ശബ്ദം കേട്ട് അയാൾ പെട്ടെന്നു തിരിഞ്ഞു. അയാളുടെ തല തട്ടി ചെടിച്ചട്ടികളിൽ ഒന്ന് താഴെ വീണുടഞ്ഞു. അതിൻ്റെ ശബ്ദം നിശ്ശബ്ദതയിൽ മുഴങ്ങിയുണർന്നു. നൊടിയിടയിൽ ഡോ. കൃഷ്ണ ഉയർന്നു ചാടി. ചവിട്ടേറ്റ് അയാൾ വരാന്തയിലേക്ക് കമിഴ്ന്നു വീണു. പെട്ടെന്ന് ആരോ കതകു തുറന്നു. വരാന്തയിലേക്ക് വെളിച്ചം ചിതറി വീണു. “സാബൂ.”, പദ്മിനിയുടെ സ്വരം നിലവിളിയുടേതായിരുന്നു. “വൈ ആർ യു ഹിയർ?” ഡോ.കൃഷ്ണ ചോദിച്ചു. “ഇവളെക്കാണാൻ.”, സാബു ജേക്കബിൻ്റെ ശബ്ദം ക്ഷീണിതമായിരുന്നു.…

Read More

ഒന്നാം അദ്ധ്യായം അദ്ധ്യായം 4 എന്താണ് സുജാത പറഞ്ഞത്?”, ഡോ.കൃഷ്ണ ഉദ്വേഗത്തോടെ ചോദിച്ചു. “പദ്മിനി മാഡവും ജയരാജൻ സാറും തമ്മിൽ എന്തോ സ്വത്തുതർക്കമായെന്നു പറഞ്ഞു. ഞാൻ കൂടുതലൊന്നും ചോദിച്ചില്ല.” “അന്ന് ജയരാജനുമായി വരുമ്പോ കാറ് തടഞ്ഞത് അനിലിൻ്റെ പരിചയക്കാരാണല്ലേ?”, ഇൻസ്പെക്ടർ പെട്ടെന്നു ചോദിച്ചു. “അയ്യോ, അല്ല സാറേ. അവന്മാര് അവിടുത്തെ സ്ഥിരം ഗുണ്ടകളാണെന്ന് ഞാൻ പിന്നാ അറിഞ്ഞത്. പരിചയമില്ലാത്ത വണ്ടികള് കണ്ടാൽ കാശു പിടുങ്ങാൻ നോക്കുമെന്നാ കേട്ടത്.” “താനെന്തിനാ ആ വഴി പോയത്?” “അതൊരു ഷോർട്ട്കട്ടാ. അതാ ഞാൻ…”, അനിൽ അസ്വസ്ഥനായി. “രാഗിണിക്ക് ശത്രുക്കൾ ആരെങ്കിലും ഉണ്ടായിരുന്നോ?”, അല്പം കഴിഞ്ഞ് ഇൻസ്പെക്ടർ ചോദിച്ചു. “സുധീന്ദ്രൻ സാറ്… “, ”സുധീന്ദ്രൻ്റെ കാര്യം ഞങ്ങൾക്കറിയാം.”, ഡോ.കൃഷ്ണ ഇടയ്ക്കു കയറി: “അതല്ലാതെ?” “കേട്ടതാ. ഒള്ളതാണോന്ന് അറിയത്തില്ല.”, ഒന്നു നിറുത്തിയിട്ട് അനിൽ തുടർന്നു: “ശനിയാഴ്ച സാബു സാറും രാഗിണി മാഡവുമായി എന്തോ പ്രശ്നമുണ്ടായീന്ന് ജൂവലറിയിലെ ജീവനക്കാര്  പറഞ്ഞു.” “സാബുവോ?” “ഉം. ജൂവലറിയിലെ മാനേജർ സാബു ജേക്കബ്.” “എന്താണ്…

Read More

അദ്ധ്യായം 1 അദ്ധ്യായം 2 അദ്ധ്യായം 3 “വൈ ഡു യു തിങ്ക് സോ?”, ഇൻസ്പെക്ടർ കിഷൻശങ്കർ ചോദിച്ചു. അദ്ദേഹത്തിൻ്റെ സ്വരത്തിൽ അവിശ്വസനീയത നിഴലിച്ചു. “പറയാം. പ്ലീസ് കം വിത് മി.”, ഡോ.കൃഷ്ണ പ്രതിവചിച്ചു. അദ്ദേഹം മൃതദേഹം കിടക്കുന്ന മുറിക്കു നേരേ നടന്നു. പിന്നാലെ ഇൻസ്പെക്ടറും. സീ ദിസ്.”, മെത്തയിൽ രാഗിണിയുടെ ഇടതു കാലിനു താഴെയുള്ള, രക്തം പടർന്ന പാടുള്ള ഭാഗത്തു നിന്ന് ബെഡ്ഷീറ്റ് മാറ്റിയിട്ട് ഡോ. കൃഷ്ണ പറഞ്ഞു. ഇൻസ്പെക്ടർ അത് ശ്രദ്ധാപൂർവം നോക്കി. മെത്തയുടെ കുറച്ചു ഭാഗം നനഞ്ഞു കുതിർന്നിട്ടുണ്ടായിരുന്നു. “ മെത്തയിൽ ആരോ ഇരുന്നപ്പോൾ നനഞ്ഞതാണ്. കട്ടിലിൻ്റെ താഴെ തറയിലും നനവ് പടർന്നിട്ടുണ്ട്.  ഇരുന്നപ്പോൾ നനഞ്ഞതാണ’.”, ഡോ.കൃഷ്ണ പറഞ്ഞു. ഇൻസ്പെക്ടർ മനസ്സിലാകാത്ത ഭാവത്തിൽ അദ്ദേഹത്തെ നോക്കി. “ഇന്നലെ രാത്രി ഈ പ്രദേശത്ത് മഴ പെയ്തിരുന്നു. മഴയത്ത് നനഞ്ഞു വന്ന ഒരാൾ അകത്തു വന്നു എന്നു കരുതാം.” “മുൻവാതിൽ അകത്തു നിന്ന് അടച്ചിരിക്കുകയായിരുന്നു.പിന്നെ ആളെങ്ങനെ…?”, ഇൻസ്പെക്ടർ അർദ്ധോക്തിയിൽ നിറുത്തി.…

Read More

മുൻ അദ്ധ്യായം അദ്ധ്യായം 2 ഞായറാഴ്ച ആയതിനാൽ ഡോ. മുരളികൃഷ്ണ വൈകിയാണ് ഉണർന്നത്. രണ്ടു ദിവസം മുൻപാണ് അദ്ദേഹം തിരുവനന്തപുരത്തെത്തിയത്. അപ്പോളോ മെഡിക്കൽ സെൻ്ററിലെ ഗൈനക്കോളജിസ്റ്റായ ഭാര്യ രാധികയ്ക്കൊപ്പം വാരാന്ത്യം ചെലവഴിക്കാൻ അദ്ദേഹം ഇടയ്ക്കിടെ കൊച്ചിയിൽ നിന്ന് തലസ്ഥാനത്ത് എത്താറുണ്ട്. ഡൈനിംഗ് ടേബിളിൽ ഫ്ലാസ്കിൽ കാപ്പി വച്ചിട്ടുണ്ടായിരുന്നു. കൂടെ ഒരു കുറിപ്പും: “പദ്മിനിയുടെ അച്ഛൻ്റെ ചടങ്ങാണ്. ഞാൻ അവിടെ വരെ പോകുന്നു. പത്തു മണിക്കുള്ളിൽ മടങ്ങിയെത്തും.” ഗൈനക്കോളജി ഡിപ്പാർട്ട്മെൻ്റിൽ ഡോ.രാധികയുടെ ജൂനിയറാണ് ഡോ. പദ്മിനി. അവരുടെ അച്ഛനും നവരത്ന ജൂവലറി ഉടമയുമായ സുകുമാരപ്പണിക്കർ മരിച്ച വിവരം ഡോ. കൃഷ്ണ ന്യൂസിൽ കണ്ടിരുന്നു. കടുത്ത ശ്വാസകോശാർബുദ രോഗിയായിരുന്നു എന്നു രാധിക പറഞ്ഞത് അദ്ദേഹമോർത്തു. ആശുപത്രിയിലെ തിരക്കുകൾ കാരണം, പണിക്കർ മരിച്ചപ്പോൾ രാധികയ്ക്ക് പോകാൻ കഴിഞ്ഞിരുന്നില്ല. ഫോണിൻ്റെ റിംഗ്ടോൺ ഡോ.കൃഷ്ണയെ ചിന്തയിൽ നിന്നുണർത്തി. ഡോ.രാധികയായിരുന്നു ഫോണിൽ. “അർജൻ്റായി പദ്മിനിയുടെ വീടു വരെ വരണം.”, രാധികയുടെ പതിഞ്ഞ ശബ്ദം ഫോണിൽ കേട്ടു. ”എന്താണ് കാര്യം?” “അതൊക്കെപ്പറയാം.…

Read More