Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ദ വീക്കെൻ്റ് മർഡർ – അദ്ധ്യായം 4
തുടർക്കഥ / സീരീസ് ത്രില്ലർ

ദ വീക്കെൻ്റ് മർഡർ – അദ്ധ്യായം 4

By ദേവദാസ്November 5, 2023Updated:November 7, 20235 Comments5 Mins Read131 Views
Bookmark Now
Please login to bookmark Close

No account yet? Register

ഒന്നാം അദ്ധ്യായം

അദ്ധ്യായം 4

എന്താണ് സുജാത പറഞ്ഞത്?”, ഡോ.കൃഷ്ണ ഉദ്വേഗത്തോടെ ചോദിച്ചു.
“പദ്മിനി മാഡവും ജയരാജൻ സാറും തമ്മിൽ എന്തോ സ്വത്തുതർക്കമായെന്നു പറഞ്ഞു. ഞാൻ കൂടുതലൊന്നും ചോദിച്ചില്ല.”

“അന്ന് ജയരാജനുമായി വരുമ്പോ കാറ് തടഞ്ഞത് അനിലിൻ്റെ പരിചയക്കാരാണല്ലേ?”, ഇൻസ്പെക്ടർ പെട്ടെന്നു ചോദിച്ചു.
“അയ്യോ, അല്ല സാറേ. അവന്മാര് അവിടുത്തെ സ്ഥിരം ഗുണ്ടകളാണെന്ന് ഞാൻ പിന്നാ അറിഞ്ഞത്. പരിചയമില്ലാത്ത വണ്ടികള് കണ്ടാൽ കാശു പിടുങ്ങാൻ നോക്കുമെന്നാ കേട്ടത്.”
“താനെന്തിനാ ആ വഴി പോയത്?”
“അതൊരു ഷോർട്ട്കട്ടാ. അതാ ഞാൻ…”, അനിൽ അസ്വസ്ഥനായി.
“രാഗിണിക്ക് ശത്രുക്കൾ ആരെങ്കിലും ഉണ്ടായിരുന്നോ?”, അല്പം കഴിഞ്ഞ് ഇൻസ്പെക്ടർ ചോദിച്ചു.
“സുധീന്ദ്രൻ സാറ്… “,
”സുധീന്ദ്രൻ്റെ കാര്യം ഞങ്ങൾക്കറിയാം.”, ഡോ.കൃഷ്ണ ഇടയ്ക്കു കയറി: “അതല്ലാതെ?”
“കേട്ടതാ. ഒള്ളതാണോന്ന് അറിയത്തില്ല.”, ഒന്നു നിറുത്തിയിട്ട് അനിൽ തുടർന്നു: “ശനിയാഴ്ച സാബു സാറും രാഗിണി മാഡവുമായി എന്തോ പ്രശ്നമുണ്ടായീന്ന് ജൂവലറിയിലെ ജീവനക്കാര്  പറഞ്ഞു.”
“സാബുവോ?”
“ഉം. ജൂവലറിയിലെ മാനേജർ സാബു ജേക്കബ്.”
“എന്താണ് കാര്യമെന്ന് പറഞ്ഞില്ലേ?”, ഡോ.കൃഷ്ണ താത്പര്യപൂർവം ചോദിച്ചു.
“അതറിയില്ല, സാറേ. ഉറക്കെ സംസാരിക്കുന്നത് കേട്ടെന്നാ പറഞ്ഞത്. സാബുസാറ് ദേഷ്യപ്പെട്ട് ഇറങ്ങിപ്പോയെന്നും പറഞ്ഞു.”

കാർ ഗേറ്റ് കടന്ന് പോലീസ് സ്റ്റേഷനിലേക്ക് കയറി. അനിലിന് നന്ദി പറഞ്ഞ് ഇൻസ്പെക്ടറും ഡോ. കൃഷ്ണയും കാറിൽ നിന്നിറങ്ങി.
“ഇയാളെയും സംശയിക്കാം, അല്ലേ? “, ഡോ.കൃഷ്ണ ചോദിച്ചു.
“ഗുണ്ടകൾ കാറ് തടഞ്ഞതിൽ അയാൾക്ക് പങ്കുണ്ടാവാൻ സാധ്യതയില്ല.”, ഇൻസ്പെക്ടർ പ്രതിവചിച്ചു.
“വൈ?”
“ഞാനന്വേഷിച്ചു. ആ ഏരിയയിലെ ഗുണ്ടാശല്യത്തെക്കുറിച്ച് നേരത്തേയും പരാതി വന്നിരുന്നു. പോലീസ് പട്രോൾ ഏർപ്പാടാക്കിയിട്ടുണ്ട്.” ഒന്നു നിറുത്തിയിട്ട് ഇൻസ്പെക്ടർ ചോദിച്ചു: “വാട്ട്സ് നെക്സ്റ്റ്?”,
“സാബുവിനെ സ്റ്റേഷനിലേക്ക് വിളിക്കാൻ ഏർപ്പാട് ചെയ്യണം. ഇൻ ദ മീൻ ടൈം ലെറ്റ് അസ് മീറ്റ് ഔർ ആക്ടർ.”, ഡോ.കൃഷ്ണ പ്രതിവചിച്ചു.
*******
അര മണിക്കൂർ കഴിഞ്ഞപ്പോൾ ഡോ.കൃഷ്ണയുടെ കാർ ഹോട്ടൽ സതേൺ ഗ്രേസിൻ്റെ ഗേറ്റ് കടന്നു. സുധീന്ദ്രൻ്റെ ഉടമസ്ഥതയിലുള്ള സതേൺ ഗ്രേസ് തലസ്ഥാനത്തെ ഏറ്റവും മുന്തിയ ഫൈവ് സ്റ്റാർ ഹോട്ടലാണ്.

“വി വാൻ്റു ടു മീറ്റ് സുധീന്ദ്രൻ.”, ഇൻസ്പെക്ടർ കിഷൻ ശങ്കർ റിസപ്ഷനിലെ പെൺകുട്ടിയോടു പറഞ്ഞു.
“സാർ. ഹി ഈസ് ഇൻ എ മൂവി ഡിസ്കഷൻ.”
“ഇറ്റ്സ് അർജൻറ്.”, തൻ്റെ ഐഡി കാർഡ് കാണിച്ചു കൊണ്ട് ഇൻസ്പെക്ടർ പറഞ്ഞു. നിശിതമായിരുന്നു അദ്ദേഹത്തിൻ്റെ സ്വരം,
പെൺകുട്ടി ഒന്നു പതറി. അവർ ഡെസ്ക് ഫോൺ ഡയൽ ചെയ്തു.
“പെൻ്റ് ഹൗസ്, സെവൻത് ഫ്ലോർ സാർ.”, ഫോൺ വച്ചു കൊണ്ട് പെൺകുട്ടി പറഞ്ഞു. ഡോ. കൃഷ്ണയും ഇൻസ്പെക്ടറും ലിഫ്റ്റിനടുത്തേക്ക് നടന്നു.

റൂമിൻ്റെ വാതിൽ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളൂ. ഇൻസ്പെക്ടർ വാതിൽ തുറന്ന് അകത്തേക്ക് കയറി പിറകേ ഡോ.കൃഷ്ണയും.
“ഹലോ സാർ”, സോഫയിൽ നിന്ന് എഴുന്നേറ്റു കൊണ്ട് സുധീന്ദ്രൻ ഇൻസ്പെക്ടറെ ഗംഭീര സ്വരത്തിൽ അഭിവാദ്യം ചെയ്തു. അയാൾ എഴുന്നേൽക്കാനും ഇരിക്കാനും ആയാസപ്പെടുന്നുണ്ടെന്ന് ഡോ.കൃഷ്ണ നിരീക്ഷിച്ചു. ഇളം പിങ്ക് ലിനൻ ജുബ്ബയിലും മുണ്ടിലും താരം അതീവ സുന്ദരനായി കാണപ്പെട്ടു. ചുമ്മാതല്ല ഇയാൾ യുവതലമുറയുടെ ഹരമായത് – ഡോ. കൃഷ്ണ മനസ്സിൽ പറഞ്ഞു.
“ഞാൻ ഇൻസ്പെക്ടർ കിഷൻ ശങ്കർ. ഇത് ഡോ.മുരളി കൃഷ്ണ, ക്രിമിനോളജിസ്റ്റാണ്. അസിസ്റ്റിംഗ് അസ് ഇൻ ദ രാഗിണി മർഡർ കേസ്.”, സുധീന്ദ്രൻ്റെ കണ്ണുകളിൽ നോക്കിയാണ് ഇൻസ്പെക്ടർ പറഞ്ഞത്. സുധീന്ദ്രൻ്റെ മുഖത്തെ പരുങ്ങൽ ഡോ.കൃഷ്ണ ശ്രദ്ധിക്കാതിരുന്നില്ല.
“കുടിക്കാനെന്തെങ്കിലും…?”, സമനില വീണ്ടെടുത്തു കൊണ്ട് അയാൾ ചോദിച്ചു. അയാളുടെ സ്വരത്തിൽ പതർച്ചയുണ്ടായിരുന്നു.
“നംതിംഗ്.”
“രാഗിണി കൊല്ലപ്പെട്ട കേസിൽ …”
“നിങ്ങൾക്ക് പങ്കില്ലെന്ന്  പറയേണ്ട  സുധീന്ദ്രൻ.”, ഡോ.കൃഷ്ണ ഇടയ്ക്കു കയറി. സുധീന്ദ്രൻ ഒന്നു പതറി. ഡോ. കൃഷ്ണ തുടർന്നു: ”രാഗിണി കൊല്ലപ്പെട്ട രാത്രിയിൽ നിങ്ങൾ ആ വീട്ടിൽ പോയിരുന്നില്ലേ?”
“വൈ ഷുഡ് ഐ?”
“കോടതിയിലെ രാഗിണിയുടെ മൊഴി ഒഴിവാക്കാൻ.”
“ഒരു മൊഴിയും നിലനിൽക്കില്ല സാർ. ബിക്കസ് അയാം ഇന്നസെൻ്റ് ഇൻ സക്കിയ ഹൈദർ കേസ്.”
“പക്ഷേ, കഴിഞ്ഞ ദിവസങ്ങളിൽ നിങ്ങൾ രാഗിണിയെ പല തവണ വിളിച്ചിട്ടുണ്ടല്ലോ?”, ഇൻസ്പെക്ടർ ആണതു പറഞ്ഞത്.
“അതു അവൾ തിരികെ വരണം എന്നു പറയാനായിരുന്നു.”
“അന്നു രാത്രി നിങ്ങൾ എവിടെയായിരുന്നു?”, ഡോ.കൃഷ്ണ ചോദിച്ചു.
“ഇവിടെത്തന്നെയുണ്ടായിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞ് വൈകിയാണെത്തിയത്.”
“അതു കഴിഞ്ഞ് രാഗിണിയെ കാണാൻ പോയി, അല്ലേ?”
“ഞാനെവിടെയും പോയില്ല. നിങ്ങൾക്ക് വേണമെങ്കിൽ CCTV പരിശോധിക്കാം. അല്ലെങ്കിൽ ഫോൺ ലൊക്കേഷൻ.”
“എന്തൊക്കെ പരിശോധിക്കണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം.”, ഇൻസ്പെക്ടർ ഇടപെട്ടു. സുധീന്ദ്രൻ്റെ മുഖം മങ്ങി.
“ഹോട്ടലുടമയ്ക്ക് പുറത്തു പോകാൻ മുൻവാതിൽ തന്നെ വേണോ സുധീന്ദ്രൻ.”, ഡോ.കൃഷ്ണ ചോദിച്ചു. സുധീന്ദ്രൻ മൗനം പാലിച്ചതേ ഉള്ളൂ.
“പറഞ്ഞത് മാറ്റിപ്പറയണമന്നു തോന്നുമ്പോൾ ഇതുപയോഗിക്കാം.”, തൻ്റെ കാർഡ് നല്കിക്കൊണ്ട് ഡോ.കൃഷ്ണ തുടർന്നു: “അധികം വൈകാതിരുന്നാൽ നല്ലത്.”
ഡോ. കൃഷ്ണയും ഇൻസ്പെക്ടറും എഴുന്നേറ്റ് പുറത്തേക്കു നടന്നു. ചാരിയ വാതിലിനു പിറകിൽ സുധീന്ദ്രൻ അസ്വസ്ഥനായിരുന്നു.
******
“സാറേ എൻ്റന്നം മുട്ടിക്കല്ലേ. മണ്ടത്തരത്തിനാ അനിലിനോട് ഞാൻ അതു പറഞ്ഞത്.”, സുജാത തലയിൽ കൈവച്ച് പരിതപിച്ചു. അവരെ രഹസ്യമായി സ്റ്റേഷനിലേക്ക് വിളിപ്പിച്ചതായിരുന്നു ഇൻസ്പെക്ടർ കിഷൻ ശങ്കർ.
“വഴക്കുണ്ടായത് നേരല്ലേ?”, ഡോ.കൃഷ്ണ ചോദിച്ചു. ‘അതെ’ എന്ന് സുജാത തലയാട്ടി.
“ആരൊക്കെത്തമ്മിലായിരുന്നു വഴക്ക്?”
“ജയരാജൻ സാറും പെങ്ങമ്മാരും തമ്മിൽ.”
“സ്വത്തു തർക്കമായിരുന്നോ?”, ഇൻസ്പെക്ടർ ചോദിച്ചു.
“ഉം… സ്വത്ത് ഉടനെ വീതം വയ്ക്കണമെന്ന് ജയരാജൻ സാറ് പറഞ്ഞു. കടയുടെ കാര്യത്തിൽ തീരുമാനം വേണമെന്ന് പദ്മിനിക്കുഞ്ഞും.”
“എന്നിട്ട്?”
“രണ്ടും ഉടനെ നടക്കില്ലെന്ന് രാഗിണിക്കുഞ്ഞ് കടുപ്പിച്ചു പറഞ്ഞു. ‘എങ്കിൽ ഞാൻ എൻ്റെ വഴി നോക്കും’ എന്നു പറഞ്ഞ് ജയരാജൻ സാറ് ഇറങ്ങിപ്പോയി.”
“പദ്മിനിയോ?”
“ആ കുഞ്ഞും ദേഷ്യപ്പെട്ട് മുറീലോട്ടു പോയി.”
“പിന്നീടും വഴക്കുണ്ടായോ?”, ഡോ.കൃഷ്ണ ചോദിച്ചു.
“ഞാൻ കണ്ടില്ല സാറേ.”, സുജാത പറഞ്ഞു. സുധീരൻ മാത്രമല്ല സാധ്യത – ഡോ. കൃഷ്ണ സ്വയം പറഞ്ഞു.
******
“സ്വത്തിൻ്റെ പേരിൽ നിങ്ങൾ രാഗിണിയെ ഭീഷണിപ്പെടുത്തിയെന്നു കേട്ടല്ലോ.”, ഡോ.കൃഷ്ണ ജയരാജനോടു പറഞ്ഞു. ടെക്നോപാർക്കിനടുത്തുള്ള ഒരു ഫുഡ് ജോയിൻ്റിൽ ഇരിക്കുകയായിരുന്നു അവർ. ഡോ. കൃഷ്ണ പറഞ്ഞനുസരിച്ചാണ് ജയരാജൻ അവിടെത്തിയത്.

“ഭീഷണിയൊന്നുമില്ല. തർക്കമുണ്ടായി. ദാറ്റ്സ് ആൾ. അതിലെന്താ കുഴപ്പം?”
“കുഴപ്പം ശനിയാഴ്ച രാത്രി നിങ്ങൾ ഉണ്ടാക്കിയതല്ലേ?”
“ഞാൻ അന്നു വീട്ടിൽ ഇല്ലായിരുന്നെന്നു അന്നേ പറഞ്ഞതല്ലേ? യൂ കാൻ ചെക്ക് വിത് ദ ഹോട്ടൽ.”, ജയരാജൻ്റെ സ്വരത്തിൽ അനിഷ്ടം നിഴലിച്ചു
“നിങ്ങൾ പത്തു മണി കഴിഞ്ഞ് ഹോട്ടലിൽ നിന്ന് പുറത്തു പോയിട്ടുണ്ടല്ലോ.”, നിശിതമായിരുന്നു ഡോ.കൃഷ്ണയുടെ സ്വരം. ജയരാജൻ്റെ മുഖത്തെ കടുപ്പം പിടിക്കപ്പെട്ടവൻ്റെ പരിഭ്രമമായി.
”പോയിരുന്നു. ബട്ട്…”, അയാൾ അസ്വസ്ഥനായി.
“പറയണം.”, ഡോ.കൃഷ്ണയുടെ സ്വരം കർക്കശമായിരുന്നു.
“ഇറ്റ്സ് സംതിങ്ങ് പേർസണൽ. താങ്കൾ അത് രഹസ്യമാക്കി…”
“രഹസ്യമാക്കണോ എന്ന് പറഞ്ഞിട്ട് തീരുമാനിക്കാം.”, ഡോ.കൃഷ്ണ ഇടയ്ക്കു കയറി. ജയരാജ ഒന്നാലോചിച്ചു. പിന്നെ പറഞ്ഞു തുടങ്ങി.
“ഐ ഹാഡ് ആൻ അഫയർ ഇയേഴ്സ് ബാക്ക്. ഒരു ചേതന വർമ്മ. സിംഗപ്പൂരിൽ കൊളീഗായിരുന്നു. പിന്നീട് അവർ നാട്ടിലേക്ക് മടങ്ങി.”, ഒന്നു നിറുത്തിയിട്ട് അയാൾ തുടർന്നു: “അവരെക്കാണാനാണ് ഞാൻ…”.
“എവിടെയാണവർ താമസിക്കുന്നത്?”
“സാർ. പ്ലീസ്.”
“പറഞ്ഞേ പറ്റൂ ജയരാജൻ. ഇറ്റ്സ് പാർട്ട് ഓഫ് എ മർഡർ ഇൻവെസ്റ്റിഗേഷൻ.”
“ഡിജിറ്റൽ യൂണിവേഴ്സിറ്റി കഴിഞ്ഞുള്ള ട്രാഫിക് സിഗ്നലിൽ നിന്ന് വലതേക്കുള്ള റോഡിൽ.”
“റോഡിൽ എവിടെ?”
“പെന്തകോസ്ത് സെമിത്തേരിക്ക് എതിരെയുള്ള വീട്.”, അതു പറഞ്ഞിട്ട് ജയരാജൻ തല കുനിച്ചിരുന്നു.
******
വാഹനം ഒതുക്കിയിട്ട് ഡോ.കൃഷ്ണപുറത്തിറങ്ങി. സെമിത്തേരിക്കു പിന്നിലുള്ള പള്ളിയിൽ നിന്ന് പത്തു മണി സൂചിപ്പിക്കുന്ന അലാറം ഉയർന്നു. പിന്നാലെ ബൈബിൾ വചനം മുഴങ്ങി: “ഒരു മനുഷ്യനെ അടിച്ചുകൊല്ലുന്നവന്‍ മരണശിക്ഷ അനുഭവിക്കേണം. പുറപ്പാട് 21:12”

സെമിത്തേരിക്ക് എതിർവശത്തുള്ള, ചുറ്റുമതിലുള്ള ഒറ്റപ്പെട്ട വീട് നാട്ടു വെളിച്ചത്തിൽ നിഴൽ വീഴ്ത്തി നിന്നു.
ചേതന വർമ്മയെ കണ്ടിട്ട് കാര്യമില്ല. ജയരാജൻ ഫോൺ വഴി പഠിപ്പിച്ച കഥയേ അവർക്കു പറയാൻ കാണൂ – ഡോ. കൃഷ്ണസ്വയം പറഞ്ഞു.

വീടിൻ്റെ ഇടതു വശത്തുകൂടി അകത്തേക്കു പോകുന്ന നാട്ടുവഴി ഡോ.കൃഷ്ണയുടെ ശ്രദ്ധയിൽപെട്ടു. ടോർച്ച് തെളിച്ചുകൊണ്ട് അദ്ദേഹം മുന്നോട്ടു നടന്നു. വീടു നിൽക്കുന്ന പറമ്പിൻ്റെ അറ്റത്ത് നാട്ടുവഴിയിലേക്കിറങ്ങുന്ന ഒരു വിക്കറ്റ് ഗേറ്റുണ്ടായിരുന്നു. അതു പൂട്ടിയിട്ടില്ലായിരുന്നു.

ടോർച്ചു തെളിച്ചു കൊണ്ട് ഡോ.കൃഷ്ണ മുന്നോട്ടു നടന്നു. വിജനമായ വഴിയിലെ കട്ടി കൂടിയ ഇരുട്ടിൽ ടോർച്ചിൻ്റെ വെളിച്ചം ഒരു രേഖകളായി ചിതറിവീണു. ഏകദേശം ഒരു കിലോമീറ്റർ ദൂരം കഴിഞ്ഞപ്പോൾ റോഡ് ഇടത്തോട്ട് തിരിഞ്ഞ് ഒരു റബർ തോട്ടത്തിലേക്ക് കയറി. കരിയില നിറഞ്ഞ വഴിയുടെ വലതുവശത്ത് ഉയർന്ന മതിലുള്ള ഒരു വലിയ പറമ്പായിരുന്നു. പറമ്പിനു നടുവിലെ ഇരുനിലക്കെട്ടിടം നാട്ടു വെളിച്ചത്തിൽ നിഴൽരൂപമായി ഉയർന്നു നിന്നു. അതിനുമപ്പുറം മൊബൈൽ ടവറിലെ ചുവന്ന ലൈറ്റുകൾ തെളിഞ്ഞു മിന്നി.

രാഗിണിയുടെ ബംഗ്ലാവാണ് വലതു വശത്തുള്ളത് എന്ന് ഡോ.കൃഷ്ണ ഊഹിച്ചു. ഞായറാഴ്ച അവിടെപ്പോയപ്പോൾ മൊബൈൽ ടവർ അദ്ദേഹത്തിൻ്റെ ശ്രദ്ധയിൽപെട്ടിരുന്നു. മതിലിനോട് ചേർന്ന് കുറച്ചു കൂടി നടന്നപ്പോൾ കോമ്പൗണ്ടിൻ്റെ പിൻവശത്തെ, കൂർത്ത കമ്പികൾ പാകിയ ഉയരമുള്ള ഗേറ്റ് അദ്ദേഹം കണ്ടു. ചേതന വർമ്മയുടെ വീട്ടിൽ നിന്ന് ഇരുപതു മിനിറ്റുകൊണ്ട് ജയരാജന് ഇവിടെയെത്താം – ഡോ. കൃഷ്ണ മനസ്സിൽ പറഞ്ഞു.

പെട്ടെന്ന് കോമ്പൗണ്ടിനുള്ളിൽ ഒരു നിഴൽ രൂപം ചലിക്കുന്നത് ഡോ.കൃഷ്ണ കണ്ടു. അത് വീടിനു നേരെ നടക്കുകയായിരുന്നു. അദ്ദേഹം ഗേറ്റ് കയറിച്ചാടി അകത്തേക്ക് കുതിച്ചു.

Next: അദ്ധ്യായം 5

Post Views: 25
4
ദേവദാസ്

5 Comments

  1. Santhoshkumar.K on November 10, 2023 7:31 PM

    👌👍

    Reply
  2. Noorjahan on November 5, 2023 10:34 PM

    👍👍

    Reply
  3. Pingback: ദ വീക്കെൻ്റ് മർഡർ - അദ്ധ്യായം 3 - By ദേവദാസ് - കൂട്ടക്ഷരങ്ങൾ

  4. Nishavidyadhar on November 5, 2023 12:32 PM

    ആകെ സസ്പെൻസ് ആണല്ലോ. 🤔🤔.. സൂപ്പർ 👌👌…

    Reply
  5. Sheela on November 5, 2023 11:36 AM

    👍

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.