Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ദ വീക്കെൻ്റ് മർഡർ – അദ്ധ്യായം 3
തുടർക്കഥ / സീരീസ് ത്രില്ലർ

ദ വീക്കെൻ്റ് മർഡർ – അദ്ധ്യായം 3

By ദേവദാസ്November 3, 2023Updated:November 5, 20235 Comments6 Mins Read163 Views
Bookmark Now
Please login to bookmark Close

No account yet? Register

അദ്ധ്യായം 1

അദ്ധ്യായം 2

അദ്ധ്യായം 3

“വൈ ഡു യു തിങ്ക് സോ?”, ഇൻസ്പെക്ടർ കിഷൻശങ്കർ ചോദിച്ചു. അദ്ദേഹത്തിൻ്റെ സ്വരത്തിൽ അവിശ്വസനീയത നിഴലിച്ചു.
“പറയാം. പ്ലീസ് കം വിത് മി.”, ഡോ.കൃഷ്ണ പ്രതിവചിച്ചു. അദ്ദേഹം മൃതദേഹം കിടക്കുന്ന മുറിക്കു നേരേ നടന്നു. പിന്നാലെ ഇൻസ്പെക്ടറും.

സീ ദിസ്.”, മെത്തയിൽ രാഗിണിയുടെ ഇടതു കാലിനു താഴെയുള്ള, രക്തം പടർന്ന പാടുള്ള ഭാഗത്തു നിന്ന് ബെഡ്ഷീറ്റ് മാറ്റിയിട്ട് ഡോ. കൃഷ്ണ പറഞ്ഞു. ഇൻസ്പെക്ടർ അത് ശ്രദ്ധാപൂർവം നോക്കി. മെത്തയുടെ കുറച്ചു ഭാഗം നനഞ്ഞു കുതിർന്നിട്ടുണ്ടായിരുന്നു.

“ മെത്തയിൽ ആരോ ഇരുന്നപ്പോൾ നനഞ്ഞതാണ്. കട്ടിലിൻ്റെ താഴെ തറയിലും നനവ് പടർന്നിട്ടുണ്ട്.  ഇരുന്നപ്പോൾ നനഞ്ഞതാണ’.”, ഡോ.കൃഷ്ണ പറഞ്ഞു.
ഇൻസ്പെക്ടർ മനസ്സിലാകാത്ത ഭാവത്തിൽ അദ്ദേഹത്തെ നോക്കി.
“ഇന്നലെ രാത്രി ഈ പ്രദേശത്ത് മഴ പെയ്തിരുന്നു. മഴയത്ത് നനഞ്ഞു വന്ന ഒരാൾ അകത്തു വന്നു എന്നു കരുതാം.”
“മുൻവാതിൽ അകത്തു നിന്ന് അടച്ചിരിക്കുകയായിരുന്നു.പിന്നെ ആളെങ്ങനെ…?”, ഇൻസ്പെക്ടർ അർദ്ധോക്തിയിൽ നിറുത്തി.
“അതു ഞാൻ പിന്നീട് പറയാം.”, ഡോ കൃഷ്ണ മുറിയുടെ എതിർവശത്തുള്ള ജനലിൻ്റെ അടുത്തേക്ക് നടന്നുകൊണ്ട് പറഞ്ഞു. പിറകെ ഇൻസ്പെക്ടറും ജനലിനടുത്തെത്തി. അഴികളിലും പാളികളിലും അടിഞ്ഞിരുന്ന പൊടിയും മാറാലയും ജനൽ കുറെക്കാലമായി തുറന്നിട്ടില്ല എന്ന സൂചന നല്കി. ജനലിൻ്റെ  പാളികൾ മുകളിലത്തെയും താഴത്തെയും  പകുതികൾ  പ്രത്യേകം തുറക്കാവുന്ന തരത്തിലുള്ളതായിരുന്നു.
“ഇതു നോക്കൂ.”, ഡോ.കൃഷ്ണ പറഞ്ഞു. ഇൻസ്പെക്ടർ ശ്രദ്ധാപൂർവം നോക്കി.
ഒരു ജനൽപാളിയുടെ മുകളിലെ പകുതിയുടെ വിടവിൽ വെള്ളം പടർന്നിരുന്നു. ആ പകുതി കൊളുത്തിടാതെ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളൂ..
“രാത്രി രാഗിണി ഇതു തുറന്നിട്ടുണ്ടാവണം.”, ഡോ.കൃഷ്ണ പറഞ്ഞു.
“എന്തിന്?”, ഇൻസ്പെക്ടറുടെ സ്വരത്തിൽ സംശയം നിഴലിച്ചു.
“സീ ദിസ് ഇൻസ്പെക്ടർ.”, ജനൽപാളി മുഴുവനായ് തുറന്നിട്ട് ഡോ.കൃഷ്ണ പറഞ്ഞു. ഇൻസ്പെക്ടർ പുറത്തേക്ക് നോക്കി. പുറത്ത്, ജനലിനു താഴെ, വീടിനോട് ചേർന്ന്, മഴ വീണ് ഇടയ്ക്കിടെ മാഞ്ഞു പോയ കാല്പാടുകൾ കാണാമായിരുന്നു.
“ആരോ വന്നു ജനലിൽ തട്ടിയപ്പോൾ രാഗിണി വാതിൽ തുറന്നുവെന്നാണോ താങ്കൾ പറയുന്നത്?”, ഇൻസ്പെക്ടർ ചോദിച്ചു.
“ഉറപ്പില്ല. ഊഹം മാത്രമാണ്.”
” വന്ന ആളെ പരിചയമുള്ളതിനാൽ രാഗിണി വാതിൽ തുറന്നു കൊടുത്തു കാണും, അല്ലേ?”
“ഉം.”
“ജനൽ തുറന്നതും പിന്നീട് വാതിൽ തുറന്നു കൊടുത്തതും വേറെ ആരെങ്കിലും ആണെങ്കിലോ?”
“എങ്കിൽ അയാൾ പോയതിനു ശേഷം വാതിൽ അകത്തു നിന്ന് അടച്ചതും തുറന്ന ആളായിരിക്കണമല്ലോ.”
“യെസ്.”
ഡോ.കൃഷ്ണ മുറിയിൽ നിന്ന് പുറത്തിറങ്ങി പ്രധാന വാതിലനടുത്തെത്തി. നേരത്തേ എടുത്തിട്ട സ്റ്റൂൾ അവിടെ ഉണ്ടായിരുന്നു. ഡോ. കൃഷ്ണയുടെ നിർദ്ദേശപ്രകാരം ഇൻസ്പെക്ടർ സ്റ്റൂളിൽ കയറി. ടവർ ബോൾട്ടുകൾക്കു മുകളിലായി, വാതിലിൻ്റെ വെൻ്റിലേറ്ററിൽ, പൊടി പിടിച്ച തടിക്ക് കുറുകെ ഉരഞ്ഞ പാടുകൾ ഇൻസ്പെക്ടർ കണ്ടു.
“കമ്പിയോ മറ്റോ U ഷേപ്പിലാക്കി ടവർ ബോൾട്ടിൽ കുടുക്കിയിട്ട് പുറത്തു നിന്ന് വലിച്ചാണ് ബോൾട്ട് ഇട്ടിരിക്കുന്നത്. “, ഡോ.കൃഷ്ണ പറഞ്ഞു.
“അപ്പോൾ വന്നയാളാണ് വീട് അടച്ചത്, അല്ലേ? “, ഇൻസ്പെക്ടർക്ക് കാര്യം മനസ്സിലായി.
“അതെ. അടയ്ക്കാനുള്ള കമ്പിയും ഇവിടുന്നു തന്നെ കിട്ടിയെന്നു കരുതാം.”, തളത്തിലേക്ക് ചൂണ്ടിക്കൊണ്ട് ഡോ.കൃഷ്ണ പറഞ്ഞു. അവിടെ തൂക്കിയിട്ടിരുന്ന ചെടിച്ചട്ടികളിൽ രണ്ടെണ്ണം നിലത്തു വീണു കിടപ്പുണ്ടായിരുന്നു. അവയിലെ കമ്പികൾ അപ്രത്യക്ഷമായിരുന്നു.

“ബ്രില്യൻ്റ് ഡോ.കൃഷ്ണ. ഞങ്ങൾ ഇത്രയ്ക്ക് ചിന്തിച്ചില്ല.”, ഇൻസ്പെക്ടറുടെ മുഖത്ത് കൃഷ്ണയോടുള്ള ആദരവ് തെളിഞ്ഞു.
”താങ്ക് യൂ.”, ഡോ.കൃഷ്ണ മന്ദഹസിച്ചു. പിന്നെത്തുടർന്നു: “പാലിലായിരിക്കണം സയനൈഡ് കലർന്നത്, അല്ലേ? നിലത്ത് പാൽ തൂവിയതിൽ ഉറുമ്പുകൾ ചത്തു കിടപ്പുണ്ടായിരുന്നു.
“അതെ. അതാണ് നിഗമനം. സാമ്പിളിൻ്റെ കെമിക്കൽ അനാലിസിസ് റിപ്പോർട്ട് വന്നാലേ കൺഫേം ചെയ്യാൻ പറ്റൂ.”, ഒന്നാലോചിച്ചിട്ട് ഇൻസ്പെക്ടർ ചോദിച്ചു: ”മറ്റൊരാൾ നിർബന്ധിച്ച് കുടിപ്പിച്ചതാണെങ്കിൽ ബലപ്രയോഗത്തിൻ്റെ പാടുകൾ കാണേണ്ടതല്ലേ? നോ സച്ച് മാർക്ക്സ് ഫൗണ്ട് ഇൻ ദ ബോഡി.”
“പാതി വെള്ളം കുടിച്ച നിലയിൽ ഒരു ഗ്ലാസ് ടീപ്പോയിൽ കണ്ടിരുന്നു.”, ഡോ.കൃഷ്ണ പറഞ്ഞു.
“അതെ.”, ഇൻസ്പെക്ടർ മനസ്സിലാകാത്ത ഭാവത്തിൽ നോക്കി.
“ഒരൂഹമാണ്.”, ഒന്നു നിറുത്തിയിട്ട് ഡോ.കൃഷ്ണ തുടർന്നു: ”വന്നയാൾ കുടിക്കാൻ വെള്ളം ചോദിക്കുന്നു. രാഗിണി അതെടുക്കാൻ പോകുന്ന തക്കത്തിന് അയാൾ പാലിൽ വിഷം ചേർക്കുന്നു. ആത്മഹത്യ ആണെന്നു വരുത്താൻ ബാക്കി വിഷം അവിടെത്തന്നെ വയ്ക്കുന്നു. അപ്പോൾ സ്ട്രഗിളിൻ്റെ ആവശ്യമില്ലല്ലോ.”
“ദാറ്റ് സീംസ് സെൻസിബിൾ.”
“എനി ഫിംഗർപ്രിൻ്റ്സ് ഓൺ ദ ഗ്ലാസ്?”
“സം. ബട്ട്, നോട്ട് ക്ലിയർ.”
“എം ഹാവ് സം അദർ ഗസസ്. ഷാൽ ടെൽ യു വൺസ് ഐ എം കൺവിൻസ്ഡ്.”, ഒന്നു നിറുത്തിയിട്ട് ഡോ. കൃഷ്ണ ചോദിച്ചു: ”വീട്ടിലുള്ളവരുടെ മൊഴിയെടുത്തോ?”
“നോട്ട് യെറ്റ്. ഹാവ് ആസ്ക്ഡ് എവരിവൺ ടു സ്റ്റേ ബാക്ക്.”, ഇൻസ്പെക്ടർ പ്രതിവചിച്ചു.

“നിങ്ങൾ ഇവിടെത്തന്നെയാണോ താമസം?”, ഇൻസ്പെക്ടർ കിഷൻ ശങ്കർ സുജാതയോട് ചോദിച്ചു. രാഗിണിയുടെ വീട്ടിലെ സന്ദർശകമുറിയിൽ ഇരിക്കുകയായിരുന്നു അദ്ദേഹം. ഡിവൈഎസ്പി പറഞ്ഞതനുസരിച്ച് ഡോ.കൃഷ്ണയും മൊഴിയെടുപ്പിൻ്റെ ഭാഗമായി. രാഗിണിയുടെ മൃതദേഹം പേത്രവിചാരണ പൂർത്തിയാക്കി ഓട്ടോപ്സിക്ക് അയച്ചു കഴിഞ്ഞിരുന്നു.
”അതെ സാറേ.”, സുജാതയുടെ ശബ്ദം പേടി കാരണം ഇടറുന്നുണ്ടായിരുന്നു.
“നിങ്ങളല്ലേ ശവം ആദ്യം കണ്ടത്?”
സുജാത അതെയെന്ന് തലയാട്ടി.
“എപ്പോഴാണ് കണ്ടത്?”
“ആറര മണി കഴിഞ്ഞാണ്. ഞാൻ കാപ്പിയുമായി ചെന്നപ്പോ. മുറി ചാരിയിരിക്കുവാരുന്നു. തുറന്ന് അകത്തേക്ക് നോക്കിയപ്പോ…”, ആ സംഭവത്തിൻ്റെ ഓർമ്മയിൽ സുജാതയുടെ ശബ്ദം ഇടറി.
“ഇന്നലെ രാത്രി നിങ്ങൾ രാഗിണിയെ എപ്പോഴാ അവസാനം കണ്ടത്?”, ഇൻസ്പെക്ടർ ചോദിച്ചു.
“പത്തര മണിയായിക്കാണും . അപ്പോഴാ അവരെല്ലാരും ഭക്ഷണം കഴിച്ചത്.”
“എല്ലാരുമെന്നു പറഞ്ഞാൽ?”
“രാഗിണിക്കുഞ്ഞും പദ്മിനിക്കുഞ്ഞും പിന്നാ സിംഗപ്പൂരിന്നു വന്ന ചേച്ചിയും.”
“ജയരാജനില്ലാരുന്നോ?”
“സാറ് പുറത്തെവിടോ പോയാരുന്നു.”
“ഭക്ഷണം കഴിഞ്ഞ് രാഗിണി. മുറിയിലേക്ക് പോയോ?”
“ഇല്ല. കുറെ നേരം സംസാരിച്ചിരുന്നു. അതിനിടേല് ഞാൻ കുഞ്ഞിനും പദ്മിനിക്കുഞ്ഞിനുമുള്ള പാല് കൊണ്ടു കൊടുത്തിട്ട് കിടക്കാമ്പോയി”.
”നിങ്ങളല്ലേ പാലിൽ വിഷം കലർത്തിയത്?”‘
ഇൻസ്പെക്ടറുടെ പെട്ടെന്ന്യള്ള ചോദ്യത്തിൽ സുജാത പകച്ചു പോയി. അവർ കരച്ചിലിൻ്റെ വക്കത്തെത്തി.
“അയ്യോ സാറേ. അവരാതം പറയല്ലേ.”, അവരുടെ ശബ്ദം ഇടറി.
“നിങ്ങളല്ലെങ്കിൽ പിന്നെയാരാ രാഗിണിയെ കൊന്നത്?”, ഇൻസ്പെക്ടറുടെ ശബ്ദം ഉയർന്നു.
ഇത്തവണ സുജാത ശരിക്കും നടുങ്ങി.
“എനിക്കറിയത്തില്ല സാറേ.”
അവർ വലിയ വായിൽ കരയാൻ തുടങ്ങി.
”ശരി, ശരി. നിങ്ങൾ കരയാതെ.”, ഡോ.കൃഷ്ണയാണതു പറഞ്ഞത്. അദ്ദേഹം തുടർന്നു.
“നിങ്ങൾ കിടക്കാൻ പോകുന്ന നേരത്ത്. മുൻവാതിൽ തുറന്നു കിടക്കുകയാരുന്നോ?”
“അടച്ചിരിക്കുവാരുന്നു. സാധാരണ കതക് പൂട്ടുന്നത് രാഗിണിക്കുഞ്ഞാ.”
“നിങ്ങൾ എവിടെയാ ഉറങ്ങുന്നത്?”
“അടുക്കളയോട് ചേർന്ന് മുറിയുണ്ട്.”
“രാത്രി എന്തെങ്കിലും ശബ്ദം കേട്ടാരുന്നോ?”
“ഇല്ല സാറേ. രാത്രി നല്ല മഴയൊണ്ടാരുന്ന്.”
“ശരി. വേണമെങ്കിൽ ഇനിയും വിളിപ്പിക്കും. വന്നോണം.”, ഇൻസ്പെക്ടർ കടുപ്പത്തിൽ പറഞ്ഞു. താണു തൊഴുതിട്ട് സുജാത തിരിച്ചു നടന്നു.
“നിങ്ങളെന്തിനാ അവരെ വിരട്ടിയത്?”
“ശീലമായിപ്പോയി സാർ. പിന്നെ ഇവരെയൊക്കെയല്ലേ തൊപ്പി തെറിക്കാതെ നമുക്ക് വിരട്ടാൻ പറ്റൂ.”, ഇൻസ്പെക്ടർ ഉറക്കെ ചിരിച്ചു. ഡോ. കൃഷ്ണയ്ക്ക് ആ ഫലിതം അത്ര ബോധിച്ചില്ല.

“ഞാനിന്നലെ വീട്ടിൽ ഇല്ലായിരുന്നു.”, ജയരാജൻ പറഞ്ഞു. അയാൾ അസ്വസ്ഥനാണെന്ന് ഡോ.കൃഷ്ണ നിരീക്ഷിച്ചു.
“എവിടെപ്പോയിരുന്നു?”, ഇൻസ്പെക്ടർ ചോദിച്ചു.
“രാവിലെ ആലപ്പുഴ വരെ പോയിരുന്നു. ഒരു പഴയ സുഹൃത്തിനെ കാണാൻ.”
“എപ്പോഴാണ് മടങ്ങി വന്നത്?”
“രാത്രി ഒമ്പതര മണി ആയിക്കാണും.”
“പക്ഷേ ഭക്ഷണ സമയത്ത് നിങ്ങൾ വീട്ടിലില്ലായിരുന്നു എന്നാണല്ലോ വേലക്കാരി പറഞ്ഞത്?”
“കഴക്കൂട്ടത്തിറങ്ങുമ്പോൾ നല്ല മഴയായതിനാൽ അവിടെ ഒരു മുറിയെടുത്ത് തങ്ങി. ഇന്നു രാവിലെയാണ് വീട്ടിലേക്ക് വന്നത്.”
“ഏത് ഹോട്ടലിൽ?”
“ഹോട്ടൽ ഓർക്കിഡ് ഇന്നിൽ.”
കൊലയുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് ആരെയെങ്കിലും സംശയമുണ്ടോ?”, ഡോ. കൃഷ്ണയുടേതായിരുന്നു ചോദ്യം.
“സാർ, ഞാൻ സിംഗപ്പൂരിലാണ്. വളരെക്കാലത്തിനു ശേഷമാ നാട്ടിൽ വരുന്നത്. അതു കൊണ്ട് ഇവിടുത്തെ കാര്യങ്ങൾ അറിയില്ല. പിന്നെ… “, ജയരാജൻ അർദ്ധോക്തിയിൽ നിറുത്തി.
“പിന്നെ?”, ഡോ.കൃഷ്ണ അയാളെ നിശിതമായി നോക്കി.
“ഞങ്ങൾ കഴിഞ്ഞയാഴ്ച എയർപോർട്ടിൽ നിന്നു വരുന്ന വഴിക്ക് രണ്ടു പേർ കാർ തടഞ്ഞു നിറുത്തിയിരുന്നു. അനിൽ കാർ പെട്ടെന്ന് മുന്നോട്ടെടുത്ത് വേഗത്തിൽ പോയതു കൊണ്ട് പ്രശ്നമുണ്ടായില്ല.”
“ആരാണീ അനിൽ?”
“ഇവിടുത്തെ ഡ്രൈവറാണ്.”
ഇൻസ്പെക്ടർ ഡോ.കൃഷ്ണയെ നോക്കി. പിന്നെ ജയരാജനോട് പൊയ്ക്കൊള്ളാൻ പറഞ്ഞു.
“സാർ.”, എഴുന്നേറ്റ ജയരാജൻ ഇൻസ്പെക്ടറെ നോക്കിത്തുടർന്നു: “ഞങ്ങൾക്ക് വെള്ളിയാഴ്ച സിംഗപ്പൂരിന് മടങ്ങണമായിരുന്നു?”
“മടക്കമൊക്കെ നമുക്കാലോചിക്കാം.”, ഇൻസ്പെക്ടറുടെ സ്വരത്തിൽ അനിഷ്ടം പ്രകടമായി.

“നിങ്ങൾക്കാരെയങ്കിലും സംശയമുണ്ടോ?, ഇൻസ്പെക്ടർ പദ്മിനിയോടു ചോദിച്ചു. നേരത്തേ, കഴിഞ്ഞ രാത്രി നടന്ന സംഭവങ്ങളെക്കുറിച്ച്, സുജാത പറഞ്ഞ അതേ കാര്യങ്ങൾ തന്നെ സൗമിനിയും പദ്മിനിയും അദ്ദേഹത്തോട് പറഞ്ഞിരുന്നു.
“ഉണ്ട്.”, മുരടനക്കിയിട്ട് പദ്മിനി തുടർന്നു: “സുധീന്ദ്രനെ.”, അവരുടെ ശബ്ദത്തിൽ കനത്ത അനിഷ്ടം പ്രകടമായിരുന്നു.
“ആക്ടർ സുധീന്ദ്രൻ്റെ ഭാര്യയാണ് രാഗിണി.”, ഇൻസ്പെക്ടർ ശബ്ദം താഴ്ത്തി ഡോ.കൃഷ്ണയോടു പറഞ്ഞു. അതദ്ദേഹത്തിന് പുതിയ അറിവായിരുന്നു. പ്രസിദ്ധ നടി സക്കിയ ഹൈദറിനെ അപായപ്പെടുത്താൻ ആളെ ഏർപ്പാടാക്കിയെന്ന കേസിൽ സുധീന്ദ്രൻ കോടതി നടപടികൾ നേരിടുന്ന കാര്യം അദ്ദേഹം വാർത്തകളിൽ കണ്ടിരുന്നു.
“ആ കേസ് എനിക്കറിയാം. ബട്ട് വൈ ഡു യു ?സസ്പെക്ട് ഹിം?”, ഇൻസ്പെക്ടർ ചോദിച്ചു.
“സക്കിയയെ അപായപ്പെടുത്താൻ സുധീന്ദ്രൻ ആളെ ഏർപ്പെടുത്തുന്നതും പണം നല്കുന്നതും കണ്ട രാഗിണി അയാളുമായി വഴക്കിട്ടു.”, ഒന്നു നിറുത്തിയിട്ട് പദ്മിനി തുടർന്നു: “സംഭവം കേസായപ്പോൾ താൻ കാര്യങ്ങൾ പുറത്തു പറയുമെന്ന് അവൾ പറഞ്ഞു. അയാളവളെ തല്ലി. പിണങ്ങി വീടുവിട്ട രാഗിണി ഡൈവോഴ്‌സ് കേസും ഫയൽ ചെയ്തിരുന്നു.”
“ഇപ്പോൾ പെട്ടെന്ന് സുധീന്ദ്രന് രാഗിണിയോട്  വിരോധം തോന്നാൻ / ‘ കാരണം.”, ഡോ.കൃഷ്ണ ചോദിച്ചു.
“രാഗിണി നാളെ കോടതിയിൽ അയാൾക്കെതിരെ മൊഴി കൊടുക്കേണ്ടതായിരുന്നു. അതൊഴിവാക്കാൻ അയാൾ…”, പദ്മിനി അർദ്ധോക്തിയിൽ നിറുത്തി. അവളുടെ മുഖം വിഷാദത്താൽ വലിഞ്ഞു മുറുകി. സുധീന്ദ്രൻ ഒരു സാധ്യതയാണെന്ന് ഡോ.കൃഷ്ണയ്ക്ക് തോന്നി.
******
”അനിലിൻ്റെ വീട്ടിൽ ആരൊക്കെയുണ്ട്?”, ഡോ.കൃഷ്ണ കുശലം ചോദിച്ചു. ജീപ്പ് കേടായി എന്നു കള്ളം പറഞ്ഞ് വഴിയിൽ നിന്ന് അനിലിൻ്റെ കാറിൽ കയറിയതായിരുന്നു അദ്ദേഹവും ഇൻസ്പെക്ടർ കിഷൻ ശങ്കറും.
“പെങ്ങൾ മാത്രമേ ഒള്ള്.”, അനിൽ കാർ പെട്രോൾ പമ്പിലേക്ക് കയറ്റിക്കൊണ്ടു പറഞ്ഞു.
“താങ്കൾ ഇവനെ സംശയിക്കുന്നുണ്ടോ?”, അനിൽ വണ്ടിയിൽ നിന്നിറങ്ങിക്കഴിഞ്ഞപ്പോൾ ഇൻസ്പെക്ടർ ചോദിച്ചു.
” അയാളെയും സംശയിക്കാം. തൽക്കാലം വീട്ടുകാര് പറഞ്ഞതിൽ കൂടുതൽ വല്ലതും കിട്ടുമൊന്ന് നോക്കാം. ഡ്രൈവറർമാർ ഒരു നല്ല ഇൻഫോ സോഴ്സാണ്”, ഡോ.കൃഷ്ണചിരിച്ചു.

“ഈ രാഗിണി ആളെങ്ങനെ?” വണ്ടി പമ്പിൽ നിന്ന് റോഡിലേക്ക് കയറിക്കഴിഞ്ഞപ്പോൾ ഡോ.കൃഷ്ണ അനിലിനോട്  ചോദിച്ചു.
“നല്ലയാളാ സാറേ. ഞാൻ പത്തുപതിനെട്ടു കൊല്ലമായി കാണുന്നതല്ലേ.”
“ജയരാജനും അച്ഛനും തമ്മിൽ…?”, ഡോ.കൃഷ്ണ ചോദിച്ചു. ജയരാജനെപ്പറ്റി പദ്മിനി പറഞ്ഞ കാര്യം രാധിക ഡോ.കൃഷ്ണയോട് സൂചിപ്പിച്ചിരുന്നു.
“ഓ, അതോ. അത് പത്തു പതിനഞ്ച് വർഷം മുമ്പാ. കൊച്ചീല് ഒരു കമ്പനീല് ജോലിയുണ്ടായിരുന്ന ജയരാജൻ സാറ് അവിടെ വച്ച് അനാഥയായ സൗമിനിച്ചേച്ചിയുമായി ഇഷ്ടത്തിലായി.”, ഒന്നു നിറുത്തിയിട്ട് അനിൽ തുടർന്നു: “വിവാഹത്തിന് മുതലാളി സമ്മതിക്കാതായപ്പോൾ ജയരാജൻ സാറ് അവരെ രജിസ്റ്റർ കല്യാണം കഴിച്ചു. മുതലാളി അവരെ വീട്ടിക്കേറ്റിയില്ല. ആ വാശിക്കാണ് സാറ് നാടുവിട്ടത്.”
“ജയരാജൻ ഇപ്പോൾ പെട്ടെന്ന് വന്നത്?”
“മുതലാളിക്ക് സീരിയസ് ആണെന്ന് അറിഞ്ഞപ്പഴാന്നാ പറയുന്നത്. പിന്നെ…”
“പിന്നെ?”, ഡോക്ടർ കൃഷ്ണയുടെ സ്വരം നിശിതമായിരുന്നു.
“സിംഗപ്പൂരിൽ എന്തോ സാമ്പത്തിക പ്രശ്നമുള്ളതുകൊണ്ടാണെന്നും തോന്നുന്നു.”, ഒന്നു നിറുത്തിയിട്ട് അനിൽ തുടർന്നു: “മുതലാളി മരിച്ചതിൻ്റെ പിറ്റേ രാത്രി ജയരാജൻ സാറും സഹോദരിമാരുമായി സ്വത്തിൻ്റെ പേരിൽ വഴക്കുണ്ടായി.”
“അത് തനിക്കെങ്ങനെ അറിയാം?”, ഇൻസ്പെക്ടർ ചോദിച്ചു.
“സുജാതയാണ് എന്നോട് പറഞ്ഞത്.”, അനിൽ പ്രതിവചിച്ചു.
Next : അദ്ധ്യായം 4

Post Views: 21
10
ദേവദാസ്

5 Comments

  1. Santhoshkumar.K on November 10, 2023 7:26 PM

    👌👍

    Reply
  2. Sreeja Ajith on November 4, 2023 8:25 PM

    Waiting 👍👍

    Reply
  3. Pingback: ദ വീക്കെൻ്റ് മർഡർ - അദ്ധ്യായം 2 - By ദേവദാസ് - കൂട്ടക്ഷരങ്ങൾ

  4. പി.രവീന്ദ്രൻ, വള്ളികുന്നം on November 3, 2023 6:18 PM

    സംശയങ്ങൾ വാരിവിതറി ഡോ. കൃഷ്ണ മുന്നോട്ട്. ഞങ്ങൾ വായനക്കാരും പിന്നാലെയുണ്ട്.

    Reply
  5. Manasi on November 3, 2023 3:30 PM

    Super ❤️👌

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.