Author: ദേവദാസ്

മുൻ അദ്ധ്യായങ്ങൾ: അദ്ധ്യായം 1 അദ്ധ്യായം 2 Listen Podcast of Chapter 2 ഡോ. കൃഷ്ണ ലിഫ്റ്റിനുള്ളിൽ സൂക്ഷ്മമായി പരിശോധിച്ചു. ചുവരിൽ ചാരിയിരിക്കുന്ന നിലയിലായിരുന്നു മെറ്റിൽഡയുടെ മൃതദേഹം. കഴുത്തിനു വലതു വശത്തുള്ള മുറിവിൽ നിന്ന് അപ്പോഴും രക്തം ഒഴുകുന്നുണ്ടായിരുന്നു. യൂണിഫോമിൻ്റെ ഇടതു ചുമലിലെ ഫ്ലാപ്പിൽ രക്തത്തുള്ളികൾ തെറിച്ചു വീണ ഏതാനും പാടുകൾ കാണാമായിരുന്നു. നിലത്തു കുത്തിയ നിലയിലായിരുന്നു ഇടതു കൈ. അതിന്റെ വിരലുകൾക്കിടയിൽ എന്തോ തിളങ്ങുന്നത് ഡോ. കൃഷ്ണ കണ്ടു. അദ്ദേഹം പോക്കറ്റിൽ നിന്ന് ഹാൻഡ് ഗ്ലൗസ് എടുത്തിട്ടു. പിന്നെ മൃതദേഹത്തിനടുത്ത് മുട്ടുകുത്തിയിരുന്ന് മെറ്റിൽഡയുടെ ഇടതു കൈവിരലുകൾ അകറ്റി തിളങ്ങുന്ന സാധനം ശ്രദ്ധാപൂർവം വലിച്ചെടുത്തു. – വളരെച്ചെറിയ ഒരു വെള്ളിക്കുരിശായിരുന്നു അത്. അതിൽ രക്തം ഉണങ്ങിപ്പിടിച്ചിരുന്നു. ഡോ. കൃഷ്ണ തിരികെ ഡ്യൂട്ടി റൂമിനടുത്തെത്തി. സിസ്റ്റർ ആശ വാതിൽക്കൽ തന്നെ നില്ക്കുന്നുണ്ടായിരുന്നു. “സർ, നിങ്ങൾ ഈ സമയത്ത് ഇവിടെ വന്നത് ശരിയായില്ല. ദയവായി പുറത്തു പോകണം” സിസ്റ്ററുടെ സ്വരത്തിൽ അസ്വസ്ഥത പുകഞ്ഞു. “സിസ്റ്റർ…

Read More

ആമുഖം അപസർപ്പക നോവലുകൾ ആർത്തിയോടു കൂടി വായിച്ചു തീർത്ത ബാല്യകൗമാരങ്ങളുടെ ഓർമ്മയെ തിരിച്ചു പിടിക്കാനുള്ള എളിയ ശ്രമമാണ് ഈ നീണ്ടകഥ. എൻ്റെ ഇത്തരത്തിലുള്ള ആദ്യത്തെ എഴുത്തനുഭവം. ക്രിമിനോളജിസ്റ്റ്, ഫൊറൻസിക് സയൻറ്റിസ്റ്റ് എന്നീ നിലകളിൽ അതിപ്രശസ്തനായിരുന്ന ഡോ. മുരളികൃഷ്ണയെ നേരിട്ടു പരിചയപ്പെടാൻ ഭാഗ്യമുണ്ടായിട്ടുണ്ട്. ധാരാളം സംസാരിക്കുകയും അദ്ദേഹം എഴുതിയ ഏതാനും പുസ്തകങ്ങൾ സ്വന്തം കൈയൊപ്പോടുകൂടി എനിക്ക് സമ്മാനിക്കുകയും ചെയ്തു. ആ ധിഷണശാലിയോടുള്ള ആദരസൂചകമായി അദ്ദേഹത്തിൻ്റെ പേരാണ് ഈ നീണ്ടകഥയിലെ കുറ്റാന്വേഷകന് നല്കിയിരിക്കുന്നത്. ഡോ.മുരളികൃഷ്ണയുടെ ഓർമ്മകൾക്കു മുന്നിൽ പ്രണാമം! അദ്ധ്യായം 1 Listen Podcast of Chapter 1 ഡോ. കൃഷ്ണയുടെ കാർ ബീച്ച് റോഡിൽ നിന്ന് വലത്തോട്ട് തിരിഞ്ഞു ചെറിയ ഇടറോഡിലേക്കു കയറി. കാറിലെ ക്ലോക്കിൽ സമയം 3.10. രണ്ടു മണിക്കൂർ പോലുമുറങ്ങിയില്ല – അദ്ദേഹമോർത്തു. ******* “നിങ്ങളോ?!” അവൾ ഞെട്ടി പിറകോട്ടു മാറി. കതകടയ്ക്കാൻ തുനിഞ്ഞു. “നില്ക്കൂ. പ്ലീസ്. എനിക്ക് നിന്നോടു സംസാരിക്കണം.” “എന്തു സംസാരിക്കാൻ. നിങ്ങൾ പോകൂ, പ്ലീസ്. ആരെങ്കിലും…

Read More

വർഷം 2035. കാല് മണ്ണിൽ  തൊട്ടപ്പോൾ ഗ്രീൻ ആംസ്ട്രോങ്ങ് ധൃതംഗപുളകിതനായി. അപ്പൂപ്പൻ കാലും കൊടിയും കുത്തിയ മണ്ണിൽ  താൻ കാലു കുത്തുന്നു. അതോർത്തപ്പോൾ രോമങ്ങൾ വിജൃംഭിച്ച് മഞ്ജീരശിഞ്ജിതം പൊഴിച്ചു. “മൂസ”യിലെ ജഗതിയെപ്പോലെ സായിപ്പ് ഒരു പിടി മണ്ണ് വാരി നെഞ്ചോട് ചേർത്തു. പെട്ടെന്ന് അപ്പൂപ്പൻ നാട്ടിയ കൊടി അയാൾക്ക് ഓർമ്മ വന്നു. നോക്കിയപ്പോൾ കമ്പ് മാത്രമേ ഉള്ളൂ. അതിൻ്റെ മുകളിൽ ഒരു കാക്കയിരിക്കുന്നു!. ‘ഇവനിവിടേം വന്നോ’- സായിപ്പ് അന്തിച്ചു നിന്നു. “ക്രാ, ക്രാ, ക്രീ, ക്രീ….” ആംസ്ട്രോങ്ങ് തിരിഞ്ഞു നോക്കി. ദൂരത്തൊരു ബട്ടക്ക്. ആംസ്ട്രോങ്ങ് അങ്ങോട്ടു നടന്നു.ഒരാൾ ലിവർ വലിച്ച് കുഴൽകിണറിൽ നിന്ന് വെള്ളമെടുക്കുകയാണ്. അതിൻ്റെ ശബ്ദമായിരുന്നു “ക്രാ, ക്രാ, ക്രീ, ക്രീ” ആംസ്ട്രോങ്ങ് മുരടനക്കി. അയാൾ തിരിഞ്ഞു നോക്കി. “ങ്ങള് ആരാ, ഹൂ ആർ യൂ?” “ഞാൻ ഗ്രീൻ ആംസ്ട്രോങ്ങ്. നീൽ ആംസ്ട്രോങ്ങിൻ്റെ…” “അള്ളാ. പഷ്ടായിട്ട് മലയാളം പറയുന്നല്ലോ. സായിപ്പേ ങ്ങള് കൊള്ളാം പഹയാ.” “എനിക്ക് നന്നായി മലയാളം അറിയാം.…

Read More

കിഴക്ക് പകലിൻ്റെ പുനർജന്മത്തിന് ഇനിയും നാഴികകൾ ബാക്കി. പക്ഷേ, ആളും ആരവവും വന്നു നിറഞ്ഞു കഴിഞ്ഞു. എന്നും അങ്ങനെയാണ്. അമ്പലത്തിലെ ആദ്യ മണിനാദത്തിനും മുൻപേ, കിളികൾ ഉണർന്ന് സംസാരിക്കുന്നതിനും മുൻപേ ആളുകളെത്തും. അവരെക്കാൾ മുൻപേ പുരോഹിതൻമാർ എത്തിയിട്ടുണ്ടാവും. മരിച്ചവർക്ക് സ്വർഗ്ഗത്തിലേക്ക് വഴി തെളിച്ച് ജീവിക്കാൻ വഴി തേടുന്നവർ. ഓരോ പുരോഹിതനു മുന്നിലും ക്യൂവിൽ ആളുകൾ. പുരോഹിതൻ്റെ കൈയും ചുണ്ടും യാന്ത്രികമായി ചലിക്കുന്നു. അതിനൊപ്പം, മുന്നിലിരിക്കുന്നയാൾ നിർവികാരമായ മനസ്സും മുഖവുമായി, അർത്ഥമറിയാത്ത മന്ത്രങ്ങൾ ഏറ്റുചൊല്ലി ചുണ്ടിളക്കുന്നു; കർമ്മങ്ങൾ ചെയ്യുന്നു. പിന്നെ പടവുകളിറങ്ങി ചീന്തിലയ്ക്കൊപ്പം മുങ്ങി നിവർന്ന്, ഓർമ്മകളെ കഴുകിക്കളഞ്ഞ് കയറിപ്പോകുന്നു. വെയിലുറയ്ക്കുന്നതോടെ കടവിൽ ആളൊഴിയും. പിന്നെ കാറ്റും കടലും  വലിയ ആൽമരവും കിളികളും മാത്രം കൂട്ടിന്. കടലിലേക്കിറങ്ങിപ്പോവുന്ന കല്പപടവുകളുടെ മുകളറ്റത്ത്,   പറ്റെ വെട്ടിമാറ്റിയ മരത്തിൻ്റെ വേരിൽ നിന്നും പൊടിച്ചു പൊന്തിയ ചെറുതൈയുടെ തണലിൽ കഴിഞ്ഞ പന്ത്രണ്ടു വർഷമായി അയാൾ ആ കാഴ്ചകൾ കണ്ടിരിക്കുന്നു – സൂര്യൻ അവസാനമായി കരയെയും കടലിനെയും നോക്കി കണ്ണടയ്ക്കും…

Read More

അന്ന് നൈറ്റ് ഡ്യൂട്ടിയായിരുന്നു ഡോ. പവിത്രയ്ക്ക്. പകരം കിട്ടിയ ഡ്യൂട്ടിയാണ്. ശരിക്കും അന്ന് ഡ്യൂട്ടി വരേണ്ടത് ഡോ. ഇന്ദുവിനാണ്. സർജറി ഡേ ആയതിനാൽ പകൽ മുഴുവൻ തീയറ്ററിലായിരുന്നു. അതങ്ങനെയാണ്. 2 മണി വരെയാണ് ജോലി സമയമെങ്കിലും പലപ്പോഴും കേസുകൾ തീരുന്നത് അഞ്ച് മണിയൊക്കെക്കഴിഞ്ഞാണ്. അന്നും അതു തന്നെ അവസ്ഥ. ക്ഷീണിതയായി ക്വാർട്ടേഴ്സിലെത്തി ഒരു കപ്പ് കാപ്പിയുടെ ആശ്വാസത്തിൽ കസേരയിലേക്ക് ചായുമ്പോഴാണ് ഇന്ദുവിൻ്റെ വിളി വന്നത്: അമ്മയ്ക്ക് സുഖമില്ല; നാട്ടിലേക്ക് പോകണം – ഇന്ദുവിൻ്റെ ആശങ്ക കലർന്ന സ്വരം. പിന്നെ എളുപ്പത്തിൽ പണികൾ തീർത്ത് ഏഴരയ്ക്ക് ആശുപത്രിയിലെത്തി. പവിത്ര മൊബൈലിൽ നോക്കി. നേരം 12 മണിയാകുന്നു. ഭാഗ്യം! ഇതുവരെ കേസുകൾ ഒന്നും വന്നിട്ടില്ല. ഇത്തിരി ഉറങ്ങാമെന്നു കരുതി കുറെ നേരമായി കിടക്കുന്നു. ഒരു രക്ഷയുമില്ല. ഇരുമ്പു കട്ടിലിൻ്റെ ഞരക്കവും മരുന്നിൻ്റെ മണവും കൂടി മടുപ്പിക്കുന്ന അന്തരീക്ഷത്തെ ഇരുട്ട് പിന്നെയും കട്ടിയുള്ളതാക്കുന്നു.  പുറത്തെ ഇരുട്ടിൻ്റെ വേലിയ്സക്കപ്പുറം ജനലുകളിലെ വെളിച്ചത്തിൻ്റെ ചതുരങ്ങൾ വീഴുന്നു; കാതിൽ വീഴുന്ന …

Read More

നാരായണ പിള്ളയുടേതായിരുന്നു ആശയം. നാടകം കണ്ടെത്തിയത് ഞാനും: സുകുമാറിന്റെ “കഷായം” മൂന്നു കഥാപാത്രങ്ങൾ: എഴുത്തുകാരനായി നാരായണപിള്ളയെ തീരുമാനിച്ചു. തൊഴിലില്ലാത്ത ചെറുപ്പക്കാരനായി ശ്രീനാഥ്. വേശ്യയുടെ വേഷം ആരു ചെയ്യുമെന്നതായിരുന്നു പ്രശ്നം. പെണ്ണുങ്ങളുടെ സ്വരം (ഇപ്പോഴും) ഉള്ള അജിത് പല ദിവസങ്ങളിലെ മാറി മാറിയുള്ള പീഡനത്തിനൊടുവിൽ വേശ്യയായാകമെന്നേറ്റു. അജിത്തിനെ വേശ്യയാക്കാനുള്ള ജംഗമ വസ്തുക്കൾ സംഘടിപ്പിച്ചത് ശ്രീനാഥാണ്. രണ്ടു ചിരട്ടകളുടെ രൂപത്തിൽ മുൻ സ്ത്രീത്വവും ഏതാനും നിക്കറുകളുടെ രൂപത്തിൽ പിൻ സത്രീത്വവും അവതരിച്ചു. സംഗീതാധ്യാപകനായ ഗോവിന്ദൻ സാറായിരുന്നു നാടക മത്സരത്തിന്റെ ചുമതലക്കാരൻ. സ്റ്റേജിലേക്ക് കയറിയ എന്നോട് അദ്ദേഹം: “ആരാ ?” “സംവിധായകൻ” അദ്ദേഹത്തിന്റെ മുഖത്ത് ഹാസ്യം: “നീ അങ്ങോട്ട് മാറി നിൽക്ക്. സംവിധാനമൊക്കെ ഞാൻ ചെയ്തോളാം” എഴുത്തുകാരൻ മേശയ്ക്കരികിൽ ആലോചനയിൽ മുഴുകിയിരിക്കുന്നു. വേശത്തരുണി പ്രവേശിക്കുന്നു; “സാർ” എഴുത്തുകാരൻ ഞെട്ടിയെഴുന്നേൽക്കുന്നു: “ആരാണ് നീ? ” അടുത്ത ഡയലോഗിനു മുൻപ് എല്ലാം അവതാളത്തിലായി. സ്റ്റേജിലെ വയറിൽ കാലു കുരുങ്ങി വേശത്തരുണി മേശപ്പുറത്തേക്ക് വീണു. ദാ കിടക്കുന്നു വലതു വശത്തെ…

Read More

രാവിലെ എട്ടു മണിക്ക് കവലയിൽ ഇറങ്ങി നിന്നാൽ സുജാത വളവിനപ്പുറത്തു നിന്ന് വെട്ടപ്പെടും. അപ്സരസുകളെ സൃഷ്ടിച്ച അച്ചിൽ ബ്രഹ്മാവ് മെനഞ്ഞ അഴകിന്റെ സ്വരൂപം! എട്ടാം തരത്തിൽ പഠിക്കുമ്പോൾ പള്ളിക്കൂടത്തിലേക്കുള്ള മൂന്നു കിലോമീറ്റർ നടത്തത്തിന്‌ ഹരം പകർന്നന്നത് പത്താം തരത്തിലെ സുജാതയായിരുന്നു. കൂടെയുള്ള കുട്ടികളുടെ കണ്ണുകൾ വഴിവക്കിലെ മാവിലും വഴിയേ പോകുന്ന നായിലുമായിരുന്നപ്പോൾ ഞാൻ സുജാതയെ മാത്രം കണ്ടു. മുട്ടു വരെയെത്തുന്ന പാവാടയ്ക്കു താഴെ വെളുത്ത കണംകാലിലെ കൊലുസിന്റെ കിലുക്കവും തുടുത്ത കവിളിലെയും നീണ്ട മൂക്കിനു താഴെ നേർത്ത രോമരാജികളിലെയും വിയർപ്പു മണികളുടെ വെയിൽ തിളക്കവും ഞാൻ ഉള്ളിൽ നിറച്ചു. ‘പ്രണയമധുരത്തേൻ തുളുമ്പുന്ന സൂര്യകാന്തിപ്പൂക്കളാ’യ കണ്ണുകൾ ഭാസ്കരൻ മാഷ് ഭാവനയിൽ മാത്രം കണ്ടപ്പോൾ ഞാൻ നേരിട്ടു കണ്ടു. (കാവ്യ മാധവൻ കണ്ടിരുന്നെങ്കിൽ കാവിയുടുത്ത് കാശിക്കു പോകുമായിരുന്നു!) ഇടയ്ക്കിടെ പകൽ സ്വപ്നങ്ങളിൽ സുജാത വിരുന്നു വന്നു. കൗമാര കാമനകളെ തീ പിടിപ്പിച്ചു. മലയാളം ക്ളാസ്സിൽ സാറ്‌ സ്വർഗലോകത്തിലെ മേനകയുടെ കഥ വർണിക്കുമ്പോൾ ഞാൻ സുജാതയെയാണ്‌…

Read More