Author: Nisha Rose

A blogger vlogger.. N a home maker

ഞാൻ വരുന്നുണ്ട് അമ്മേ ഹോസ്പിറ്റലിൽ കിടന്ന് മടുത്ത ദിവസങ്ങൾ.. ആകെ ആശ്വാസം തോന്നുന്നത് മകന്റെ ആ മെസ്സേജ് വായിക്കുമ്പോൾ മാത്രമാണ്. സുമ അത് വീണ്ടും വീണ്ടും വായിച്ചു. ശക്തി കൂടിയ മരുന്നുകളുടെ ആലസ്യത്തിൽ മയക്കത്തിലേക്ക് വീഴുമ്പോഴും ആ ചാറ്റ് തുറന്ന് വെച്ചിരുന്നു. പുതപ്പിച്ച് കിടത്താൻ അടുത്തേക്ക് വന്ന ഭർത്താവ് ആ ഫോൺ അവളുടെ കയ്യിൽ നിന്നും വാങ്ങി വെക്കുമ്പോൾ അയാൾ ഒന്നുകൂടെ നോക്കി. അതേ മകന്റെ ചാറ്റ് തന്നെ. അയാളുടെ കണ്ണുകൾ കുറേകാലത്തിന് ശേഷം നിറഞ്ഞൊഴുകി. പതുക്കെ അടുത്ത കിടക്കയിൽ ഉറങ്ങാൻ കിടന്ന അയാൾക്ക് ഉറക്കം വന്നില്ല. പഴയ കാലങ്ങളിലേക്ക് ഓർമ്മകൾ കൊണ്ട് പോയി. വിവാഹം കഴിഞ്ഞ ശേഷം വിദേശത്തേക്ക് പോയാൽ മൂന്ന് കൊല്ലം കൂടുമ്പോൾ മാത്രം ലീവ് കിട്ടി നാട്ടിൽ വരാൻ പറ്റിയിരുന്ന കാലത്താണ് അയാൾ അവിടെ ജീവിച്ചത്. കൂടെ കൂട്ടിയിട്ട് 28കൊല്ലം ആയെങ്കിലും കഷ്ടിച്ച് രണ്ടോ മൂന്നോ കൊല്ലം ഒരുമിച്ച് ജീവിച്ചുകാണും ഇത് വരെ എന്ന് മനസ്സിൽ വിചാരിച്ചു.…

Read More

മഴ… മഴയെ കുറിച്ച് എഴുതാൻ പറ്റിയ ദിവസം തന്നെ.. ഇന്ന് കാലത്തെ തൊട്ട് മഴ നിർത്താതെ പെയ്യുന്നു. കുന്നംകുളം ഭാഗത്ത് മേഘവിസ്ഫോടനം നടന്നോ എന്ന് സംശയം ഉണ്ട്. മൂന്ന് മണിക്കൂർ ആയി നിർത്താതെ പെയ്യുന്ന മഴ. ഒപ്പം മിന്നലും ഇടിവെട്ടും. പണ്ടൊക്കെ നിലമിറങ്ങി ഇടിവെട്ടുന്നു.. കൊള്ളിയാൻ മിന്നുന്നു എന്നൊക്കെ കേട്ടിട്ടുണ്ട് ഈ മേഘവിസ്‌ഫോടനം ഒക്കെ “അടിപൊളി “പോലെ പുതിയതായി കണ്ട് പിടിച്ച വാക്കുകളാണ്. എല്ലാ ആധുനിക സൗകര്യങ്ങൾ ഉണ്ടായിട്ടും മിന്നൽ ചാലകങ്ങൾ പഞ്ചായത്ത്‌ തോറും ഇടക്കിടക്ക് പിടിപ്പിക്കാത്തത് എന്താണാവോ.. മഴയെ കുറിച്ച് കവിതകൾ കേൾക്കാനും മഴയുടെ ശബ്ദം കേട്ട് ഉറങ്ങാനും മഴ കാണാനും ഒക്കെ നല്ലതായിരുന്നു. വീട്ടിൽ വെറുതെ ഇരിക്കുമ്പോൾ മാത്രമേ ഇതൊക്കെ ആസ്വദിക്കാൻ സാധിക്കുള്ളു എന്ന് കാലം തെളിയിച്ചു. ഇന്ന് ജൂൺ 1. സ്കൂൾ തുറക്കുന്ന ദിവസം. പുതിയ തുണിയുടെ മണമുള്ള യൂണിഫോം പാവാടയിൽ ചളി തെറിച്ചു നാശമാകുമ്പോൾ സങ്കടം വരും. ഈ മഴക്ക് വെക്കേഷൻ കാലത്ത് പെയ്തു കൂടായിരുന്നോ…

Read More

അമ്മക്കായി ഒരു ദിനം.. അങ്ങനെ ഒരു ദിനം നമ്മുടെ നാട്ടിൽ ആവശ്യമുണ്ടോ. നമ്മളൊക്കെ എന്നും ഒന്നിച്ചല്ലേ. അതൊക്കെ യൂറോപ്യൻസിന് മാത്രമുള്ളത് എന്നൊക്കെയുള്ള ചിന്തയായിരുന്നു ഒരു കാലത്ത്. ഇന്ന് കൂടുതൽ കൂടുതൽ കുട്ടികൾ വിദേശങ്ങളിലേക്ക് ചേക്കേറാൻ തുടങ്ങി.. പോയവർ തിരിച്ചു വരാൻ ഇഷ്ടപ്പെടുന്നില്ല. അപ്പോൾ അമ്മമാർക്ക് രണ്ടോ മൂന്നോ കൊല്ലത്തിൽ ഒരിക്കൽ മാത്രം കാണാൻ പറ്റുന്ന അതിഥികളായി മക്കൾ മാറിക്കഴിഞ്ഞു. വയസ്സായാൽ വൃദ്ധസദനത്തിൽ അമ്മയെയും അച്ഛനെയും ആക്കുന്നതും നാം പരിഹാസത്തോടെ കണ്ടിരുന്നു. എന്നാൽ ആ യാഥാർഥ്യം നമ്മൾ ഉൾക്കൊണ്ടു തുടങ്ങിയിരിക്കുന്നു. സാമ്പത്തികസ്ഥിക്ക് അനുസരിച്ച് അവരെ താമസിപ്പിക്കുന്ന സ്ഥാപനങ്ങൾ മാറി മാറി വരുന്നു എന്ന് മാത്രം. ആരൊക്കെ ചെയ്താലും എന്റെ മക്കൾ എന്നോട് അങ്ങനെ ചെയ്യില്ല എന്ന് അഹങ്കാരത്തോടെ പറയാൻ ഒരമ്മക്കും ഇന്ന് പറ്റില്ല എന്നത് ഒരു പരമാർത്ഥം. കണ്ണുള്ളപ്പോൾ കണ്ണിന്റെ വിലയറിയില്ല എന്ന് പറയുന്നത് ഏറ്റവും യോജിക്കുന്നത് അച്ഛനമ്മമാരുടെ കാര്യത്തിലാണ്. എത്ര വഴക്ക് പറഞ്ഞാലും എത്ര തല്ല് കൂടിയാലും മക്കൾക്ക് ഒരു വിഷമം…

Read More

ആവേശം എന്ന ഫഹദ് ഫാസിൽ സിനിമയിലൂടെ ഈയിടെയും അതിന് മുൻപ് ലൂസിഫർ എന്ന സിനിമയുടെ ഭാഗമായി പല അടയാളങ്ങളിലൂടെയും വാക്കുകൾക്കിടയിലൂടെയും നാം ഈ വാക്ക് കൂടുതലായി കേൾക്കാൻ തുടങ്ങിയിരിക്കുന്നു. എന്താണ് ഈ വാക്കിന്റെ അർത്ഥം.. ഇത് ഈ ലോകത്തിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ടോ.. ആർക്കും ഉത്തരമില്ല. പക്ഷേ ഇതിനെ കുറിച്ച് അന്വേഷിച്ചു നടക്കുന്നവർക്ക് സംശയങ്ങൾ ഉണ്ട് താനും. പുരാതനവും നവീനവുമായ യാഥാർഥ്യം ആയതും സാങ്കൽപ്പികം ആയതുമായ സംഘടനകൾക്ക് നൽകി വരുന്ന പേരാണ് “ഇല്ലുമിനാറ്റി” എന്നത്. ഇതാണ് ഗൂഗിളിലും മറ്റിടങ്ങളിലും കണ്ടെത്തിയ അർത്ഥം. ഈ പദം രൂപം കൊണ്ടത്.. enlightened അല്ലെങ്കിൽ വെളിച്ചപ്പെട്ടത് എന്ന് അർത്ഥമുള്ള ഇല്ലുമിനാറ്റസ് എന്ന ലാറ്റിൻ വാക്കിൽ നിന്നുമാണ് എന്ന് കേട്ടിട്ടുണ്ട്. 1776 മെയ് ഒന്നിന് ഇന്നത്തെ ജർമനിയുടെ ഭാഗമായ ബവേറിയ എന്ന സ്ഥലത്തു വെച്ച് 5 അംഗങ്ങളുമായി തുടക്കം കുറിച്ചതാണ് ഈ പ്രസ്ഥാനം എന്ന് വിശ്വസിക്കുന്നവർ ഉണ്ട്.ഇതിന്റെ സ്ഥാപകൻ ആയ ആദം വെയിഷാഫ്റ്റ് പെർഫെക്ടവിലിറ്റസ് എന്നൊരു പേർ ആയിരുന്നു…

Read More

മരിക്കുന്നതിന് മുൻപേ.. ഈ ഒരു വിഷയം വായിച്ചപ്പോളാണ് ഞാൻ എന്നെ ഒന്ന് കൂടി ഓർമിപ്പിച്ചത്. അതേ നിന്റെ നാളുകൾ എണ്ണപ്പെട്ടിരിക്കുന്നു. എന്തായാലും ജീവിച്ചിടത്തോളം കാലം ഇനി ജീവിക്കില്ല എന്നത് ഉറപ്പ്. അപ്പോൾ ഒന്ന് തിരിഞ്ഞുനോക്കാം കടന്ന് വന്ന വഴികളിലേക്ക്.. ഇങ്ങനെ ഒരു ജീവിതം ആയിരുന്നോ ഞാൻ ആഗ്രഹിച്ചിരുന്നത്.. ആക്കാലത്ത് വിവാഹം എന്നത് ഒരു ഇരുപത്തിയൊന്നുകാരിക്ക്, എല്ലാവരും കഴിക്കുന്നു അല്ലെങ്കിൽ വീട്ടുകാർ കഴിപ്പിക്കുന്നു അതേ പോലെ ഞാനും എന്നൊരു ചടങ്ങ് മാത്രം ആയിരുന്നു. ആ ഒരു ദിവസത്തെ ആടയാഭരങ്ങളും തിളങ്ങുന്ന വസ്ത്രങ്ങൾക്കും അപ്പുറം താൻ ജനിച്ചുവളർന്ന വീട്ടിൽ നിന്നും എന്നെന്നേക്കുമായി പുറത്താക്കപ്പെടുകയാണ് എന്ന വലിയ സത്യമൊന്നും ആ പ്രായത്തിൽ ഉണ്ടാകില്ല മിക്കവർക്കും. കഷ്ടപ്പെട്ട് പഠിച്ചതല്ലേ ജോലിക്ക് വിടുമായിരിക്കും അങ്ങനെയല്ലേ അവർ വാക്ക് പറഞ്ഞത് എന്നൊന്നും പറയാനുള്ള ധൈര്യം എന്റെ വീട്ടുകാർക്ക് പോലും ഇല്ലായിരുന്നു. താഴെ ഒരു പെൺകുട്ടിയുണ്ട്. ഒരു പ്രശ്നം ഉണ്ടാക്കി പന്തടിച്ച പോലെ തിരിച്ചുവരരുത് എന്നാണ് എനിക്ക് കിട്ടിയിരുന്ന ഉപദേശം. വല്ലപ്പോഴും…

Read More

കഷ്ടാനുഭവ ആഴ്ച അല്ലെങ്കിൽ ഞങ്ങളുടെ യാക്കോബായ ഓർത്തഡോൿസ്‌ സഭകളിൽ ഹാശാ ആഴ്ച എന്നറിയപ്പെടുന്ന ഒരു വാരത്തിലൂടെയാണ് ഇപ്പോൾ ഞങ്ങൾ ക്രിസ്ത്യാനികൾ കടന്ന് പോകുന്നത്. മുസ്ലിം സഹോദരങ്ങൾക്ക് നോമ്പ് കാലവും. ഞങ്ങളുടെ സമുദായത്തിൽ പുതിയ തലമുറ നോമ്പിൽ ഒന്നും വിശ്വാസം ഇല്ലാത്തവർ ആണ്.. എല്ലാവരും അല്ല കുറെ പേർ. ‘യൂറോപ്പിൽ നോമ്പ് ഉണ്ടോ അവരും വിശ്വാസികൾ അല്ലേ’ എന്നൊക്കെയുള്ള മറുചോദ്യങ്ങൾക്കുള്ള മറുപടിയൊന്നും എനിക്കറിയില്ല. ‘അതിപ്പോ ഓരോ കീഴ്‌വഴക്കങ്ങൾ ആകുമ്പോൾ..’ എന്ന സിനിമ ഡയലോഗിൽ അവസാനിപ്പിക്കും. അല്ലാതെ എന്താ പറയാ. മരിക്കും യേശു എന്നത് ശരി തന്നെ. പക്ഷേ സൺ‌ഡേ ഉയർത്തെഴുന്നേൽക്കും എന്ന് നമുക്കറിയാമല്ലോ പിന്നെ എന്തിനാണ് വിഷമിക്കുന്നത് എന്നൊരു ചോദ്യവും. എന്റെ മകനും മരുമകളും നല്ല ഭക്തിയോടെ എല്ലാം പിന്തുടരുന്നു. മകൾക്ക് വിശ്വാസം കുറഞ്ഞോ എന്നൊരു സംശയം ഉണ്ട്. എന്തെഴുതാൻ തുടങ്ങിയാലും ഞാൻ ബാല്യകാലത്തേക്ക് തിരിച്ചുപോക്ക് തുടങ്ങും. കൊഴുക്കട്ട എന്ന പലഹാരം കൊല്ലത്തിൽ ഒരിക്കൽ മാത്രം ഉണ്ടാക്കുന്ന കൊഴുക്കട്ട ശനിയാഴ്ച തൊട്ട് പിന്നെ…

Read More

ഓർമ വെച്ച കാലം തൊട്ട് കേൾക്കുന്നതാണ് കലാലയ രാഷ്ട്രീയ പ്രശ്നങ്ങളും കൊലപാതകപരമ്പരകളും. ഞാൻ എട്ടിലോ ഒൻപതിലോ പഠിക്കുമ്പോൾ ഞങ്ങൾ താമസിച്ചിരുന്നതിന്റെ തൊട്ടടുത്തുള്ള ഒരു പയ്യൻ, പാർട്ടികൾ തമ്മിലുള്ള അടിയിൽ കൊല്ലപ്പെട്ടു. അന്നാണ് ആദ്യമായി ബി ജെ പി എന്നൊരു പാർട്ടി കൂടി നിലവിലുണ്ട് എന്ന് ഞാൻ മനസ്സിലാക്കിയത്. മരിച്ചത് ഒരു എസ് എഫ് ഐ കാരനും. ഭരിക്കുന്നത് കോൺഗ്രസ്സ് ആണ് എന്നാണ് എന്റെ ഓർമ. അയ്യന്തോൾ എന്ന പ്രദേശത്തെ ആകെ നടുക്കിയ ഒരു കൊലപാതകം. അറസ്റ്റ് ചെയ്യപ്പെട്ടവരോ.. എല്ലാം എന്നും ഞങ്ങളുടെ വീടിന് മുന്നിലൂടെ നടന്ന് പോകുന്ന ഡാഡി അറിയുന്ന പല ആളുകൾ.. സ്കൂൾ ഒക്കെ അടച്ചിട്ടു കുറച്ചു ദിവസം. ട്യൂഷൻ പോയിരുന്നത് ആ മരണവീടിന്റെ തൊട്ടടുത്ത്. ആദ്യമായി ഇങ്ങനെയൊക്കെ മനുഷ്യരെ കൊല്ലും എന്ന് തിരിച്ചറിഞ്ഞ ദിനങ്ങൾ. കളക്ട്രേറ്റിൽ ജോലി ചെയ്തിരുന്ന ഡാഡിയും മമ്മിയും. അതിന് പുറകിൽ താമസം. സ്കൂൾ ബസ് വന്ന് നിൽക്കുന്ന കളക്ട്രേറ്റിനു മുന്നിൽ മാർച്ചും ധർണയും ആകെ…

Read More

ഈ നാവ് ഇല്ലായിരുന്നെങ്കിൽ ചുമരിൽ ചിത്രമായി എന്നേ തൂങ്ങിയേനെ 😃      നിഷ

Read More

പെൺയുഗം തന്നെയാണല്ലോ ഇപ്പോൾ. എല്ലാ പെണ്ണുങ്ങളും ബിസിനസ്സിൽ ഇറങ്ങുന്നു. മിക്കവരും ജോലി ചെയ്യുന്നു. ചിലർ ഭർത്താക്കന്മാരേക്കാൾ കൂടുതൽ സമ്പാദിക്കുന്നു. സ്ത്രീകൾ പുറത്തിറങ്ങി ജോലി ചെയ്യുന്നത് മോശമാണ് എന്ന് കരുതിയിരുന്ന സാമ്പത്തികമായി ഉയർന്ന നിലയിൽ ഉണ്ടായിരുന്ന കുടുംബത്തിൽ നിന്നുള്ള സ്ത്രീകൾ പോലും ഇന്ന് ഭർത്താവിനൊപ്പം ബിസിനസ്സിൽ സഹായിക്കുന്നു. ഇവിടെ അടുത്ത് പലചരക്ക് കട നടത്തിയിരുന്ന ഒരു അയൽക്കാരന്റെ ഭാര്യ പോലും ഇപ്പോൾ അദ്ദേഹത്തോടൊപ്പം കടയിൽ പോകുന്നു. വീട്ടിൽ ഇരുന്നിരുന്ന പല വീട്ടമ്മമാരും ഇന്ന് ടീച്ചർമാരായും സഹായികൾ ആയും മറ്റും ജോലി ചെയ്യുന്നു. ഇരുപത് വർഷങ്ങൾക്ക് മുൻപ് ഞാൻ സ്കൂട്ടർ ഓടിക്കുമ്പോൾ എല്ലാവർക്കും ഒരു പുച്ഛമായിരുന്നു. ഇന്ന് ആണിനൊപ്പം പെണ്ണുങ്ങൾ വണ്ടി ഓട്ടുമ്പോൾ അന്ന് എന്നെ കൊണ്ട് വണ്ടി ഓടിക്കൽ നിർത്തിച്ച ഭർത്താവിനോടും കുട്ടികളോടും എനിക്ക് ദേഷ്യം തോന്നും. ഞാനും മമ്മിയും ഒഴിച്ച് എല്ലാ സ്ത്രീകളും വണ്ടി ഓടിക്കാൻ തുടങ്ങുകയും ചെയ്തു 😔. അതിൽ സന്തോഷം. എന്റെ മരുമകളോടും വണ്ടി ഓടിക്കാൻ തുടങ്ങാൻ ഞാൻ…

Read More