Author: Divya Sreekumar

ഞാൻ ദിവ്യ ശ്രീകുമാർ.എഴുത്തും വായനയും ഏറ്റവും പ്രിയം. അതിലൂടെ കിട്ടുന്ന കൂട്ടുകാരെയും ജീവവായു പോലെ കൂടെ കൂട്ടാനിഷ്ടം 🥰🥰

It was Earth Day, a special time when people all over celebrated by doing things to help our planet. Some switched off lights to save electricity, while others planted small trees that would one day grow tall and strong. But this particular Earth Day turned out to be extraordinary! Up in space, astronauts aboard the International Space Station spotted something peculiar—a circular object darting around Earth! Before they could alert anyone, it vanished into thin air. The very next day, Ramu, a humble farmer, stumbled upon a colossal vehicle crashed on his farm! Frightened, he sprinted as fast as his…

Read More

ഭയപ്പാടുകൾ(കവിത) ************* മൂർച്ചയേറിയൊരായുധം എന്റെ നേരെ ചീറിപ്പാഞ്ഞു വരുന്നെന്ന ചിന്തയാൽ നിദ്രയന്യമാകാറുണ്ട് രാവുകളിൽ… മുറ്റത്തെ പുളിമരത്തിൽ കെട്ടിയ ഊഞ്ഞാലിൽ ആയംകൂട്ടിയാടുന്ന എന്നെ, പിന്നിൽനിന്നാരോ  ആകാശത്തിന്റെ അതിരുകാണാപ്പുറത്തേക്ക് പറത്തി വിടാറുണ്ട് കടൽക്കാറ്റേറ്റിരിക്കുമ്പോഴാണ് ചില ഓർമ്മകളുടെ പൊള്ളലിന്റെ ചൂട് സഹിക്കാനാവാതെ ഞാൻ തിരമാലയിലേക്ക് എടുത്തുചാടാൻ ശ്രമിച്ചത് മറ്റൊരിക്കൽ അടുക്കളയിൽ ചോറ്‌ വാർക്കുമ്പോഴാണ് എന്റെ ചിന്തകൾക്ക് തീപിടിച്ചു ചോറുകലം സിങ്കിലേക്ക് കമിഴ്ത്തി കളഞ്ഞത് കത്തിയായും, തീയായും, കാറ്റായും ആയൊരാൾ അനുഗമിച്ചപ്പോഴാണ് എന്റെയുള്ളിലെരിയുന്ന നെരിപ്പോടിന്റെ ചൂടേറ്റ് ഞാൻ വാടി ക്കരിഞ്ഞത് ബോധത്തിന്റെയും അബോധത്തിന്റെയും ഇടവേളകൾ കുറഞ്ഞുവന്നപ്പോഴാണ് ആളുകളെന്നെ ഭ്രാന്തിയെന്നു വിളിച്ചു തുടങ്ങിയത് ..!! ബോധത്തിന്റെ അവസാനനിമിഷങ്ങളിലെപ്പോഴോ ആണ് ഞാനാ ഭ്രാന്തിന്റെ ചങ്ങലയിൽ എന്റെ കാലുകൾ തളച്ചിട്ടത്…!! ✍️ ദിവ്യ ശ്രീകുമാർ

Read More

ചില രുചികൾ  നമ്മളിൽ ഒട്ടൊരു ഗൃഹാതുരത്വം ഉണർത്തുമെന്ന് പറയുന്നത് എത്ര ശരിയാണ് അല്ലേ. അങ്ങനെയൊരു വിഭവമായിരുന്നു ഇന്നലെ രാത്രി ഉണ്ടാക്കിയത്. മറ്റൊന്നുമല്ല, നമ്മടെ സ്വന്തം വെള്ളയപ്പവും ചിക്കൻ ഇഷ്‌ടുവും. ഇവിടെയിപ്പോ     തണുപ്പ്കാലം ആയതുകൊണ്ട്  ഇന്നലെ രാത്രിയിൽ കഴിക്കേണ്ട സാധനം ഉണ്ടാക്കാൻ മിനിഞാന്ന് ഉച്ചയ്ക്കുതന്നെ മാവ് അരച്ചുവെക്കേണ്ടി വന്നിരുന്നു. ഇന്നലെ നോക്കിയപ്പോ തണുപ്പ്   കാരണം മാവ് നന്നായി  പൊങ്ങിയില്ലെങ്കിലും പച്ചരിയിൽ ചോറും നാളികേരവും അൽപ്പം പുളിച്ച തേങ്ങവെള്ളവും ഉപ്പും പഞ്ചസാരയും ചേർത്തരച്ചത് കൊണ്ട്  ഏകദേശം രുചി വരുമെന്ന സമാധാനത്തിൽ പതുക്കെ മ്മടെ ചിക്കൻ എടുത്ത് ഇഷ്‌ടു പരിപാടിയിലേക്ക് കടന്നു. ഈ ഐറ്റം ആണ്ടിനും സംക്രാന്തിക്കും മാത്രം ണ്ടാക്കുന്ന ഒന്നായത് കൊണ്ട് മൊത്തം confusion. ഉള്ളി വഴറ്റണോ അതോ നാടൻ രീതിയിൽ ഉള്ളി, പച്ചമുളക്, ഇഞ്ചി എല്ലാം ചേർത്ത് ചിക്കൻ വേവിച്ചാൽ മതിയോ. ആലോചന നീണ്ട് അവസാനം  കെട്ട്യോൻ  ഇന്ന് ഇതിലൊരു തീരുമാനം ണ്ടാവോ, ഞാൻ ഇടപെടണോ ന്ന്   ചോയ്ച്ചപ്പോ(മൂപ്പര് കേറിയാൽ എന്റെ ഇഷ്‌ടു…

Read More

ഒരു അദ്ധ്യാപകദിനം കൂടെ കടന്നുപോവുമ്പോൾ… “മാതാപിതാഗുരുദൈവം”-തീർച്ചയായും ഞാനും ഈ ആപ്തവാക്യം ഉൾക്കൊണ്ടു തന്നെയാണ്  വളർന്നത്.വീടാണ് ഒരു കുട്ടിയുടെ ആദ്യത്തെ വിദ്യാലയം;മാതാപിതാക്കൾ അധ്യാപകരും.ജാതി മത ചിന്തകൾക്കതീതമായി എല്ലാവരോടും സ്നേഹബഹുമാനങ്ങളോടെ പെരുമാറണമെന്നും ആരെങ്കിലും മതമേതെന്ന് ചോദിച്ചാൽ   ‘മനുഷ്യമതം’  എന്നും ജാതി ആൺ /പെൺ ‘എന്നും പറയണമെന്നു പഠിപ്പിക്കുകയും മൂന്ന് മക്കളുടെയും എസ് എസ് എൽ സി സർട്ടിഫിക്കറ്റിൽ ജാതിമതകോളങ്ങൾ ഒഴിച്ചിടാൻ അന്നത്തെ കാലത്ത് ധൈര്യം കാണിക്കുകയും ചെയ്ത അച്ഛനും അതിന് പൂർണ്ണ പിന്തുണ നൽകിയ അമ്മയുമാണ് എന്റെ ആദ്യ ഗുരുക്കന്മാർ. അച്ഛൻ്റെ അച്ഛനും അമ്മയും രണ്ട് സഹോദരന്മാരും അധ്യാപകരായിരുന്നു.കണ്ണൂരിലെ അഴീക്കോടും പരിസരങ്ങളിലുമായി പതിമൂന്ന് സ്കൂളുകൾ സ്ഥാപിക്കുകയും ഒന്നൊഴികെ മറ്റുള്ള സ്കൂളുകൾ സമൂഹത്തിന് വിട്ടു നൽകുകയും ചെയ്ത മാതൃകാ പുരുഷൻ ആയിരുന്നു ആർ കുഞ്ഞിരാമൻ മാസ്റ്റർ എന്ന അച്ഛാച്ചൻ.അച്ഛമ്മ പി മാധവി ടീച്ചറും പിന്നീട് അച്ഛൻ്റെ ഏട്ടന്മാർ പി ജനാർദ്ദനൻ മാഷും പി ഗോവിന്ദൻ മാഷും പഠിപ്പിച്ചത് അച്ഛാച്ചൻ സ്ഥാപിച്ച ആർ കെ  യു പി…

Read More

“അച്ഛമ്മേ, ‘സ്വാതന്ത്ര്യത്തിൻ്റെ അതിർവരമ്പുകൾ’ എന്നുവെച്ചാലെന്താണ്? രാവിലെ ബോബിയെ കൂടുതുറന്നു വിട്ടിട്ട് ഞാൻ  പത്രവായനയ്ക്ക് ഇരുന്ന നേരത്താണ് ഗായുമോള് പുസ്തകവും പെൻസിലുമായി മുന്നിൽ വന്നത്. അവൾ നീട്ടിയ നോട്ടുപുസ്തകത്തിലെ ചോദ്യത്തിലെൻ്റെ  കണ്ണുടക്കി.”സ്വാതന്ത്ര്യത്തിന് അതിർവരമ്പ് നിശ്ചയിക്കണോ വേണ്ടയോ?” ഉദാഹരണസഹിതം വ്യക്തമാക്കുക. “അച്ഛമ്മ കുറച്ച് പോയിൻ്റ്‌സ് പറഞ്ഞു തന്നേ,ഇന്ന് സ്കൂളിൽ എനിക്ക് ഈ ടോപിക്കിൽ അഞ്ചുമിനിറ്റിൽ കുറയാതെ സംസാരിക്കണം.” “ആഹ് ചുമ്മാതല്ല ൻ്റെ കുഞ്ഞിപ്പെണ്ണ് രാവിലെ നേരത്തെ എണീറ്റുവന്നത്.” “പിന്നല്ലാതെ, സ്പീച്ച് കൊടുത്തില്ലേൽ ടീച്ചറുടെ കയ്യിന്നു പണിഷ്മെൻ്റ് ഒറപ്പാ ഇനിക്ക്.അച്ഛമ്മ ചിരിക്കാതെ വേഗം എന്തേലും പറഞ്ഞു തായോ”. ഗായൂട്ടി ചിണുങ്ങി. അഞ്ചാം ക്ലാസുകാരിക്ക് അതിർവരമ്പുകളെക്കുറിച്ച് എങ്ങനെയാണ് വിശദീകരിച്ചു കൊടുക്കേണ്ടത് എന്ന ആലോചനയിലിരുന്നു ഞാൻ.ബോബി എൻ്റെ തലയിലും കഴുത്തിലും കൊത്തിപ്പെറുക്കാൻ തുടങ്ങീട്ട് നേരം കുറച്ചായി.കഴുത്തിലെ ചെയിനിൽ കൊത്തിവലിക്കാൻ തുടങ്ങിയപ്പോ കൈകൊണ്ടോരു തട്ട് വച്ചുകൊടുത്തതും അവൻ  പറന്ന് അടുക്കളയിലെ ജനാലക്കമ്പിയിൽ ചെന്നിരുന്നു. “അയ്യോ അച്ഛമ്മേ ജനലടച്ചിട്ടില്ല.ഗായു അലറി വിളിച്ചു.ഞാനുമൊരു നിമിഷം പതറിപ്പോയി.പുറത്തേക്ക് പറന്നാൽ പിന്നൊരു തിരിച്ചുവരവുണ്ടാകില്ല.മുൻപുണ്ടായിരുന്ന രണ്ട് ആഫ്രിക്കൻ…

Read More

എന്നെ സംബന്ധിച്ച് പായസത്തിൽ മുൻപൻ പരിപ്പ് പ്രഥമൻ,പ്രഥമൻ എന്നാൽ അച്ഛനും.അച്ഛൻ്റെ കുത്തകാവകശം ആയിരുന്നു പായസം ഉണ്ടാക്കൽ.അതിൽ വേറെയാരെയും കൈകടത്താൻ സമ്മതിച്ചിരുന്നില്ല. ഉണ്ടാക്കുക മാത്രമല്ല അത് മറ്റുള്ളവരെ കഴിപ്പിക്കുന്നതിലും, സ്വയം ആസ്വദിച്ച് കഴിക്കുന്നതിലും കേമനായിരുന്നു അച്ഛൻ.അച്ഛൻ ഞങ്ങളെ വിട്ടുപിരിഞ്ഞ ശേഷം അച്ഛനോർമ്മകളും കൂടിച്ചേർന്ന രുചിക്കൂട്ടാണ് എനിക്കീ പായസം.കണ്ണീരുപ്പു കൂടിക്കലർന്ന അതിമധുരം.

Read More

“Sea is full of water Sky is full of stars My mind is full of you” With love Roy ————- അലമാരയുടെ അകത്തെ അറയിൽ ഭദ്രമായി പൊതിഞ്ഞുവെച്ച അമ്മയുടെ ഓട്ടോഗ്രാഫ് തുറന്ന് വരികളിലൂടെ കണ്ണോടിക്കുമ്പോൾ ധ്വനിയുടെ ചുണ്ടുകളിൽ അറിയാതെയൊരു പുഞ്ചിരി വിരിഞ്ഞു. ഒരു പതിനഞ്ചുകാരിയോടുള്ള തൻ്റെ പ്രണയം പറയാൻ ഇരുപതുകാരൻ കുഞ്ഞുപുസ്തകത്താളിൽ നീലമഷിയാൽ കോറിയിട്ട വെറും വാചകങ്ങളായിരുന്നില്ല അത്. ഭംഗിയാർന്ന പച്ച വെൽവെറ്റ് തുണിയുടെ പുറംചട്ടയുള്ള ഓട്ടോഗ്രാഫിൻ്റെ പേജുകളൊരോന്നും മറിച്ചുനോക്കുമ്പോഴും ധ്വനി ചിന്തിച്ചത് മുപ്പതു വർഷങ്ങൾക്കിപ്പുറവും സ്കൂൾക്കാലത്തെ ബന്ധം അതേപടി തുടരുന്ന അമ്മയുടെ സൗഹൃദങ്ങളെക്കുറിച്ചു കൂടെയാണ്. അവരുടെ സുഹൃത്ത് ബന്ധത്തിൻ്റെ ആഴവും ആത്മാർത്ഥതയുമൊന്നും ഇപ്പോഴത്തെ തലമുറയ്ക്ക് ഉണ്ടാവില്ലെന്ന് അമ്മ പറയുമ്പോൾ വെറുതെയെങ്കിലും തർക്കിക്കുമെങ്കിലും പലപ്പോഴും അമ്മയാണ് ശരിയെന്ന് തോന്നാറുണ്ട്. സ്കൂൾഗ്രൂപ്പിൽ മെസേജുകൾ അയക്കുമ്പോൾ,കൂട്ടുകാരോടൊത്ത് കലപിലകൂട്ടി നടന്നിരുന്ന പതിനഞ്ചുകാരിയുടെ ചുറുചുറുക്കായിരുന്നു അമ്മയിൽ കണ്ടിരുന്നതെന്ന് അവളോർത്തു. ഒരിക്കൽ അവരുടെ ചർച്ചകൾക്ക് ചെവിയോർത്തിരിക്കുന്നതിനിടയിലാണ് ഈ പച്ച ഓട്ടോഗ്രാഫിന് പിന്നിലുള്ള…

Read More