Author: Prajitha Rajesh

ചില ഓർമ്മകൾക്ക് കുരുക്കുത്തി മുല്ലയുടെ മണമാണ്. ഒരിക്കൽ അറിഞ്ഞാൽ വിട്ടു പോകാത്ത മനം മയക്കുന്ന സുഗന്ധം. ഇടവഴിയിലെ കൂറ്റൻ പ്ലാവിനടുത്തു കൂടെ നടക്കുമ്പോൾ അറിയാതെ വലതു വശത്തേക്ക് കണ്ണ് പാഞ്ഞു. പണ്ട് കുരുക്കുത്തി മുല്ല പടർന്ന് കിടന്നിരുന്ന മുള്ളുവേലി ഇപ്പോൾ കോൺക്രീറ്റ് മതിൽ കയ്യടക്കിയിരിക്കുന്നു. കാടു പിടിച്ചു കിടന്നിരുന്ന ഭൂമി ഇന്ന് ആരുടെയോ കൃഷി സ്ഥലമാണ്. അൽപ്പസമയം അവിടെ നിൽക്കണമെന്ന് തോന്നി. “അല്ലാ.. മായ മോള് എത്തിയോ. എന്താ ഇവിടെ നിൽക്കണത് കുട്ടീ” പണിക്കരമ്മാവനാണ്. തലയിൽ വിറകു കെട്ടുമുണ്ട്. വീട്ടിലെ പുറംപണിയ്ക്ക് സഹായിക്കുന്നത് പണിക്കരമ്മാവനാണ്. ഇതിപ്പോ പണി കഴിഞ്ഞ് തിരികെ പോകുന്ന വഴിയാകും. “ഒന്നുമില്ല പണിക്കരമ്മാവാ.നടന്നു ക്ഷീണിച്ചു. കുറച്ചു നേരം ഇവിടെ നിന്നിട്ട് പോകാമെന്ന് കരുതി”. “വേഗം ചെല്ലൂ കുട്ടിയേ. അമ്മ അവിടെ മോളെ നോക്കി നിൽപ്പുണ്ട്”. പണിക്കരമ്മാവൻ കണ്ണിൽ നിന്നും മറഞ്ഞപ്പോൾ എവിടെനിന്നോ മുല്ലയുടെ സുഗന്ധം വന്നു പൊതിഞ്ഞു. ആ മണം ഉള്ളിലേക്ക് ആവാഹിച്ച് കണ്ണടച്ചു. കണ്ണ് തുറന്നപ്പോൾ ഇരുട്ട്…

Read More

ഹൃദയം കൊണ്ട് അല്ലാതെ ചിലപ്പോഴൊക്കെ തലച്ചോറ് കൊണ്ടും ചിന്തിക്കണം. യാഥാർഥ്യത്തെ ഉൾക്കൊള്ളാനും മുന്നോട്ടു നീങ്ങാനും അത് അനിവാര്യമാണ്.

Read More

“ഈ ഭൂമിയിൽ ഞാൻ ഏറ്റവും വെറുക്കുന്നത് നിന്നെയാണ്” തലയുയർത്തി കണ്ണിലേക്ക് നോക്കി പറഞ്ഞയാൾ എന്നെയും കടന്ന് നടന്നകന്നു. ഒരു നിമിഷം ഞാൻ സ്തബ്ധയായി. പ്രേമകടാക്ഷങ്ങളും പ്രണയാഭ്യർത്ഥനകളും കണ്ടും കേട്ടും പഴകിയ എനിക്ക് അത് ഒരു പുതിയ അനുഭവമായിരുന്നു. അയാൾ ആരെന്ന് എനിക്കറിയില്ല. എൻ്റെ വഴിയിൽ അന്നുവരേയും ഞാൻ അയാളെ കണ്ടിരുന്നില്ല. അതോ ഞാൻ ശ്രദ്ധിക്കാഞ്ഞതോ. വെറുപ്പ് നിറഞ്ഞ കണ്ണുകൾ ഒരിക്കൽക്കൂടി എൻ്റെ മുൻപിലെത്തി. ഇത്തവണ ഞാൻ അയാൾക്ക് മുന്നിൽ തടസ്സം സൃഷ്ടിച്ചു. “പറയൂ. നിങ്ങളാരാണ്.. എന്തിനാണ് എന്നെ വെറുക്കുന്നത്?” അയാളുടെ മുഖം വെറുപ്പിനാൽ ഇരുണ്ടു കൂടി. “നിന്നെ സ്നേഹിച്ചവരിൽ ഒരാൾ. നിൻ്റെ ഒരു നോട്ടത്തിനും ചിരിയ്ക്കും വേണ്ടി കാത്തിരുന്നവരിൽ ഒരാൾ. നിന്നെ സ്നേഹിച്ച് പരാജയപ്പെട്ടവരിൽ ഒരാൾ” എൻ്റെ ഹൃദയം മുറിഞ്ഞ് ചോര വാർന്നു. “ഒരു പാഴ്മുള പോലും നാമ്പിടാത്ത മരുഭൂമിയിൽ വസന്തം വിടരുമെന്ന് നിങ്ങൾ കരുതരുത്. മരിച്ചു മരവിച്ച മനസ്സിൽ ഇനിയൊരു പ്രണയത്തിനും വസന്തത്തിനും കടന്നു വരാനാവില്ല”. നെഞ്ചിൽ കുരുങ്ങിയ വാക്കുകൾ…

Read More

ഗംഗേ.. നിൻ്റെ യാഥാർത്ഥ്യം എനിക്ക് അറിയണമായിരുന്നു. ഞാൻ ആ വീട്ടിലെ സ്ഥിരം സന്ദർശകനായി. കാണുമ്പോൾ ഒക്കെയും ഒരു നിഗൂഢത നിന്നെ ചുഴിഞ്ഞു നിന്നു. ഒരിക്കൽ എൻ്റെ നെഞ്ചിൽ താളമിട്ട് മൃദുവായ ശബ്ദത്തിൽ നീ വളരെ മനോഹരമായി പാടി. സംഗീതം പഠിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ ഉത്തരമായി നീ ചിരിച്ചു. എന്നിട്ട് ഒരു കഥ പറഞ്ഞു, ആ കഥയിൽ ജമീന്ദാരായ ബന്ധോപാദ്ധ്യായ ചാറ്റർജിയും മകളായ നബനീതയും അനിയത്തിയും അമ്മയും വന്നു പോയി. വീട്ടിലെ സഹായി ആയിരുന്ന ശുഭാൻഷുവിലൂടെയാണ് നബനീത പുറംലോകം അറിഞ്ഞിരുന്നത് എന്ന് പറയുമ്പോൾ നിൻ്റെ കണ്ണിൽ തെളിഞ്ഞത് എന്ത് വികാരമായിരുന്നു എന്ന് എനിക്ക് തിരിച്ചറിയാൻ സാധിച്ചില്ല.പ്രണയമായിരുന്നോ അതോ വെറുപ്പോ! പ്രണയസാഫല്യം തേടി ബാബയേയും അമ്മയെയും അനിയത്തിയെയും ഉപേക്ഷിച്ച് കേട്ടറിഞ്ഞ നഗരത്തിലേക്ക് കുടിയേറിയപ്പോൾ എന്തെല്ലാം പ്രതീക്ഷകൾ ആയിരുന്നിരിക്കണം നിനക്ക്. ‘ദിവസങ്ങൾ പോകെ ഒടുവിൽ ജീവിതത്തിൽ അവശേഷിച്ചത് വറ്റി പോയ പ്രണയവും ഒരിക്കലും തീരാത്ത വെറുപ്പും മാത്രമായി’ എന്ന് നീ പറഞ്ഞപ്പോൾ ആ വാക്കുകളിലെ വേദന…

Read More

ചെറുതെങ്കിലും വൃത്തിയുള്ളതായിരുന്നു നിൻ്റെ മുറി. ചുമലിൽ നിന്നും സാരിതലപ്പ് വലിച്ചു മാറ്റി ധൃതിപ്പെട്ട് ബ്ലൗസിന്റെ കുടുക്ക് അഴിക്കാൻ ആരംഭിച്ച നിന്നെ ഞാൻ തടഞ്ഞു. “വേണ്ട. എനിക്ക് നിന്നോട് സംസാരിക്കണം”. എന്നെ തടഞ്ഞ നീ അത്ഭുതത്തോടെ നോക്കി. “അനുവദിച്ച സമയം കുറച്ചേയുള്ളൂ” ഞാൻ എന്നെക്കുറിച്ച് പറയാൻ തുടങ്ങിയപ്പോൾ നീ പുഞ്ചിരിയോടെ പറഞ്ഞു. “നിങ്ങളെ എനിക്കറിയാം ദേവ് ബാബൂ.നിങ്ങൾ എന്നെ കണ്ടത് പോലെ ഞാനും നിങ്ങളെ കണ്ടിരുന്നു.ഒരിക്കൽ നിങ്ങളെന്നെ തേടി വരുമെന്ന് എനിക്കറിയാമായിരുന്നു”. “ഇങ്ങനെ ലഹരിയിൽ എരിഞ്ഞു തീരാൻ മാത്രം നിങ്ങൾക്ക് എന്താണ് സംഭവിച്ചത്? നിങ്ങളുടെ ശരിക്കുള്ള പേര് ദേവ് എന്നാണോ”? മറക്കാനാഗ്രഹിക്കുന്നതൊക്കെ നീ ചോദ്യങ്ങളിലൂടെ എന്നെ ഓർമ്മിപ്പിച്ചു. ഭൂതകാലത്തിലെങ്ങോ ആരോ ‘ബാലൂ’ എന്ന് ഉറക്കെ വിളിക്കുന്നത് കേട്ടു. അമ്മായിയുടെ മകൾ മീനാക്ഷിയും അവളുടെ നിറയ്യൗവനവും അഞ്ചു വയസ്സുകാരിയുടെ ബുദ്ധിയും ഓർമ്മ വന്നു. ആ നശിച്ച ദിവസവും പറ്റിപ്പോയ തെറ്റും.. ആരോടും ഒന്നും പറയാനാകാതെ വീടും നാടും വിട്ടു.ഒരിക്കൽ പോലും അന്വേഷിച്ചില്ല,മീനാക്ഷിക്ക് എന്തു പറ്റി…

Read More

വഴിയരികിലെ വിൽപ്പനക്കാരിയിൽ നിന്നും മൺവിളക്കിൻ്റെ താലം വാങ്ങി. ഇലകൾ തുന്നിക്കെട്ടിയുണ്ടാക്കിയ ചെറിയ പാത്രത്തിൽ പൂക്കളും മൺചിരാതും. വിളക്ക് കൊളുത്തി പതിയെ നദിയിലേക്ക് ഇറങ്ങി. കാറ്റിൽ തിരിനാളം അണഞ്ഞു പോകാതെ കൈ കൊണ്ട് മറ തീർത്തു. വിളക്ക് വെച്ച താലം ഒഴുക്കി വിട്ട് തണുത്ത വെള്ളത്തിൽ മുങ്ങി നിവർന്നു അവൾ. വിളക്ക് എത്രദൂരം പോകുന്നുവോ ആയുർദൈർഘ്യം അത്രയും ഉണ്ടെന്നാണ് കാശിയിലെ വിശ്വാസം. ഓളങ്ങളിൽ തട്ടി വിളക്ക് ദൂരേക്ക് പോയി ഒരു പൊട്ട് ആയി മാറുന്നത് നോക്കി നിന്നു അവൾ. തൻ്റെ ആയുസ്സിന് ഇത്ര ദൈർഘ്യമോ! ഘട്ടിലെ പടി കയറുമ്പോൾ തെന്നാതെ അവൻ കൈ പിടിച്ചു. ആൾക്കൂട്ടത്തിൽ നിന്നും അൽപം അകന്ന് നിന്ന് ഗംഗാ ആരതി കാണുമ്പോൾ അവൾക്ക് കുസൃതി തോന്നി. “പാപങ്ങൾ ഏറ്റു വാങ്ങി ഒഴുകുന്ന ഗംഗയേയാണോ നിനക്കിഷ്ടം, അതോ ഓരോ തുള്ളിയും പരിശുദ്ധമായ ആദിഗംഗയേയോ?” പതിവുപോലെ അവൻ പതിയെ ചിരിച്ചു. സ്വതവേ ചെറുതായ കണ്ണുകൾ ചിരിച്ചപ്പോൾ കുറേക്കൂടി ചെറുതായി. അല്ലെങ്കിലും അവൻ…

Read More

അന്നാണ് ആ വലിയ വീടിൻ്റെ അകത്തളത്തിലേക്ക് ഞാൻ ആദ്യമായി പ്രവേശിക്കുന്നത്.ഈർപ്പം കലർന്ന ഇരുട്ടായിരുന്നു ഉള്ളിൽ. പുതിയ അതിഥിക്ക് തിരഞ്ഞെടുക്കാൻ പാകത്തിൽ നിരത്തി നിർത്തിയ പെൺകുട്ടികൾക്കിടയിൽ ആ ഇരുട്ടിലും ഞാൻ നിന്നെ കണ്ടു. ആ മൂക്കൂത്തിയുടെ തിളക്കം എൻ്റെ കണ്ണിൽ പ്രതിഫലിച്ചു.നിന്നെ ചൂണ്ടിക്കാട്ടി ഗംഗുറാമും സുരവിമാസി എന്ന് വിളിപ്പേരുള്ള ആ തടിച്ച സ്ത്രീയും ചേർന്ന് എന്നോട് വില പേശി. “അവൾ നിസാരക്കാരിയല്ല ദേവ് ബാബൂ.കാശ് അൽപ്പം കൂടും”. ചോദിച്ച പണം അവർ നീട്ടിയ കയ്യിലേക്ക് വെച്ചു കൊടുത്തു. നിന്നെ ഒന്നടുത്തു കാണാൻ,സംസാരിക്കാൻ എന്തിനും ഞാൻ തയ്യാറായിരുന്നു.നിൻ്റെ മുറിയിലേക്ക് എന്നെ പറഞ്ഞു വിടുമ്പോൾ പുറകിൽ നിന്നും വിളിച്ചു പറയുന്നത് കേട്ടു, “ഗംഗാ..സാബ് നെ നന്നായി സന്തോഷിപ്പിക്കൂ. വലിയ ആളാണ്”. ആ പാദങ്ങൾ കണ്ണീരാൽ കഴുകി എൻ്റെ ആത്മാവ് ശുദ്ധിയാക്കാൻ ഞാൻ ആഗ്രഹിച്ചു.

Read More

ഗംഗുറാം പറഞ്ഞതിൻ്റെ അർത്ഥം ഊഹിക്കാമായിരുന്നിട്ടും എൻ്റെ മനസ്സ് അത് ഉൾക്കൊള്ളാൻ മടിച്ചു. ഒരായിരം ചോദ്യങ്ങൾ ഉള്ളിൽ കൂടുകൂട്ടി.നിന്നോട് ഒന്ന് സംസാരിക്കാൻ , നീ ആരെന്ന് അറിയാൻ എൻ്റെ ഉള്ളം തുടിച്ചു കൊണ്ടേയിരുന്നു. ഒരിക്കൽ എങ്കിലും നേരിട്ട് കാണാനുള്ള കാത്തിരിപ്പ് ആയിരുന്നു പിന്നീട്. പണിയെടുത്ത് സ്വരുക്കൂട്ടുന്ന പണം ലഹരിയിൽ മുക്കികളയുക എന്നൊരു ഉദ്ദേശ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ നിന്നെ കാണുന്നതിന് മുൻപ് വരെയും. പിന്നീട് നീ ആയി എൻ്റെ ലഹരി. നിന്നെ ഒന്ന് കാണുക എന്നത് മാത്രമായി എൻ്റെ ഉദ്ദേശ്യം.അങ്ങനെ ഒരിക്കൽ കൈ നിറയെ പണവുമായി ഞാൻ ഗംഗുറാമിനെ തേടിയിറങ്ങി..

Read More

മടുത്തു! ഒരേ ദിനചര്യകൾ. കയറിൽ കെട്ടിയിട്ട പശു ഒരേ സ്ഥലത്ത് വട്ടം കറങ്ങുന്നത് പോലെ ഇനി വയ്യ. “എല്ലാവരും ഇനി ജോലികളൊക്കെ തനിയെ ചെയ്തു കൊള്ളണം. എനിക്ക് ഒരിടം വരെ പോകാനുണ്ട്”. കയറ് പൊട്ടിച്ച പശു സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. ആവോളം ശുദ്ധവായു നുകർന്ന് മുന്നോട്ടോടിയ പശു പക്ഷെ പകുതിയിൽ നിന്നു. ‘കുഞ്ഞിന് കുറുക്ക് കൊടുത്തു കാണുമോ?’ ‘മൂത്ത കുഞ്ഞിന് ഏത്തപ്പഴം കൊടുത്തപ്പോൾ നാര് നീക്കിക്കാണുമോ?’ ‘അദ്ദേഹം എന്തെങ്കിലും കഴിച്ചു കാണുമോ?’ ‘അമ്മയ്ക്കും അച്ഛനുമുള്ള ഭക്ഷണം ഉപ്പ് കുറച്ച് എടുത്തു കാണുമോ?’ ചിന്തകൾ ശ്വാസം മുട്ടിച്ച പശു കയറിൻ്റെ അറ്റം തിരക്കി തിരികെ ഓടി.

Read More

പിന്നീട്, എൻ്റെ ദിനങ്ങൾ തുടങ്ങിയതൊക്കെയും നിൻ്റെ മുഖം കണ്ടു കൊണ്ടായിരുന്നു. അവസാനിക്കുന്നതാകട്ടെ നിൻ്റെ മുറിയിലെ അവസാന തരി വെട്ടവും അണയുമ്പോൾ. സൂര്യനൊപ്പം ജനലരികൽ ഉദിച്ചുയരുന്ന ആ മുഖം പകൽനേരങ്ങളിൽ കണ്ടതേയില്ല. വീട്ടിലെ തിരക്ക് അത്രയ്ക്കുണ്ടാവുമെന്ന് ഞാൻ ഊഹിച്ചു. ഒരു പക്ഷേ നിൻ്റെ വീട് ഒരു കൂട്ടുകുടുംബവുമാകാം.ആളുകൾ വന്നും പോയുമിരിക്കുന്നത് ഞാൻ കാണാറുണ്ടായിരുന്നു. ഒരിക്കൽ പോലും ഞാൻ നിന്നെ വീടിനു പുറത്ത് കണ്ടില്ല.എൻ്റെ ജീവിതം പൂർണമായും നിന്നെ ചുറ്റിയായി. ചുരുണ്ട് നീണ്ട മുടി മാടിയൊതുക്കുമ്പോൾ നിൻ്റെ ചുണ്ടിൽ മൂളിപ്പാട്ട് വിടരുന്നത് ഞാൻ കണ്ടു. അലസമായി ചുറ്റിയ സാരിയിൽ നിൻ്റെ സൗന്ദര്യം പതിൻമടങ്ങായി.വെളുത്തു മെലിഞ്ഞ ആ കൈവിരലുകളിൽ ചുംബിക്കാൻ ഞാൻ കാത്തിരുന്നു. അങ്ങനെയിരിക്കെയാണ് ഒരിക്കൽ ഗംഗുറാം എന്നോട് പറഞ്ഞത്. ” ദേവ് ബാബൂ.. ആ ഹവേലിയെ ചുറ്റിപ്പറ്റി നടക്കാതെ കുറച്ചു കാശ് ഉണ്ടാക്കൂ. ഞാൻ കൊണ്ടു പോകാം അവിടേക്ക്. നിങ്ങൾക്ക് ഇഷ്ടമുള്ള ആളെ തിരഞ്ഞെടുക്കാം. എല്ലാവരും ഒന്നിനൊന്ന് മെച്ചം .നല്ലൊരു തുക കരുതി വെച്ചോളൂ”.…

Read More