Author: Rebecca Izhak

Love to read and write.

“വല്ലാത്ത തിരക്കാണ് ഈ ഉച്ച നേരത്തും!” പിറുപിറുത്തു കൊണ്ട് അമ്മിണിയമ്മ തീവണ്ടിയുടെ വാതിലിനടുത്തുള്ള കമ്പിയിൽ പിടുത്തമിട്ടു. “ഉച്ച നേരത്ത് തിരക്ക് കുറയാനിത് ബസല്ല അമ്മൂമ്മേ , തീവണ്ടിയാ തീവണ്ടി… വർത്തമാനം പറഞ്ഞ് നിൽക്കാതെ ഒന്ന് വേഗം കേറമ്മൂമ്മേ!” പിന്നിൽ നിന്നും പയ്യന്റെ കളിയാക്കുന്ന ശബ്ദം കേട്ട് നിന്ന നിൽപ്പിൽ പിന്നിലേക്ക് കുത്തി തുളച്ച നോട്ടം പായിച്ച്, “ടാ കൊച്ചനേ, വണ്ടി ഇവിടെയുള്ളവരെ മുഴുവൻ കയറ്റിയിട്ടേ പോകൂ. കിടന്ന് പിടക്കാതെ ടാ..” അമ്മിണിയമ്മ അതും പറഞ്ഞ് തീവണ്ടിയിലേക്ക് വലിഞ്ഞ് കയറി. “വണ്ടി ഇവന്മാരുടെയൊക്കെ തറവാട്ട് സ്വത്താണെന്നാ കരുതിയേക്കുന്നേ!” സീറ്റിനടുത്തേയ്ക്ക് പോകുന്ന പോക്കിൽ അമ്മിണിയമ്മ പറഞ്ഞു കൊണ്ടിരുന്നു. ജനാലക്കടുത്തുള്ള സ്ഥിരമായ ഇരിപ്പിടത്തിൽ ഇരുപ്പുറപ്പിച്ചിട്ടും ദേഷ്യവും മുറുമുറുപ്പും വിട്ടൊഴിയാതെ അമ്മിണിയമ്മ മുഖം കനപ്പിച്ചിരുന്നു. മുഖത്തെ വിയർപ്പ് കണങ്ങളിൽ പാറി വന്ന് നെറ്റിയിലും കവിളിലും മുത്തിയിരിക്കുന്ന നരച്ച മുടിയിഴകളെ പരുത്തി സാരിയുടെ കോന്തല കൊണ്ട് തുടച്ച് മാറ്റി, മുൻ സീറ്റിലിരിക്കുന്ന വയസായ പുരുഷുവിനെ നോക്കി കലിയടങ്ങാതെ “അവന്റെയൊക്കെ…

Read More

വീടുകൾക്ക് മുന്നിലെ കൺചിമ്മുന്ന നക്ഷത്രങ്ങൾ വഴിനീളെ വെളിച്ചം വിതറും. വട്ടയപ്പത്തിന്റെയും പ്ലം കേക്കുകളുടെയും പലവിധ ഇറച്ചിക്കറികളുടെ മണങ്ങളും വീടുകളുടെ പിന്നാമ്പുറങ്ങൾ കയ്യടക്കും. കരോൾ ഗാനങ്ങൾ ഉയർന്നുപൊങ്ങി കേൾക്കുകയും ക്രിസ്മസ് അപ്പൂപ്പന്മാർ ആൾക്കൂട്ടത്തിനു മുൻപിൽ നൃത്തം വെച്ച് നീങ്ങുന്നതും.. ഇതൊക്കെ പണ്ട് ഒരു ഹരമായിരുന്നു ഓർമ്മകളിലെ ക്രിസ്മസ് രാവുകൾ. 💞

Read More

ലോകമെമ്പാടും ജനസംഖ്യ എടുക്കുന്ന സമയത്തായിരുന്നു മറിയത്തിനും ജോസഫിനും യേശുക്രിസ്തു ജനിച്ചത്. ജനസംഖ്യയുടെ കണക്കെടുപ്പിൽ പേര് ചേർക്കുവാനായി സ്വന്തം നാടുകളിലേക്ക് ഓരോരുത്തരും കുടുംബമായി എത്തിച്ചേർന്നു. അങ്ങനെയാണ് സ്വന്തം നാടായ ഇസ്രായേലിലെ ബത്‌ലഹേമിലേക്ക് മറിയവും ജോസഫും എത്തിച്ചേർന്നത്. ഇതുപോലെ അനേകർ ബത്ലഹേമിൽ എത്തിയിരുന്നു അതുകൊണ്ട് തന്നെ സത്രങ്ങളിൽ സ്ഥലമില്ലാതെ വന്നു. അതിനാലാണ് യേശുക്രിസ്തുവിനെ ജനിച്ചപ്പോൾ പുൽത്തൊട്ടിയിൽ കിടത്തിയത്. (ബൈബിളിൽ ലൂക്കോസിന്റെ സുവിശേഷം 2: 1-7 )

Read More

🎶ബേബി…. യു.. ഊ… ബേബി… കിസ്മി…. ഓ… ഓ… യു.. ബേബി..🎶 രാവിലെത്തന്നെ പെണ്ണ് പാട്ട് കേട്ടിരിക്കാണോ? ഈ പെണ്ണ് ഇതെവിടെയാണാവോയെന്ന് ചിന്തിച്ച് ഞാൻ ചായ ഗ്ലാസിലേക്ക് പകർന്നു. ” റാണീ.. നീയെവിടെയാ? നിന്റെ ഫോണല്ലേ അടിച്ച് കൊണ്ടിരിക്കുന്നത്? ” ” ഏട്ടാ… മനസിലായില്ല.. ആ കുഞ്ചു അതിന്റെ റിംഗ് ടോൺ വീണ്ടും മാറ്റി.. അവളെ ഞാൻ ! ഏട്ടാ, ചായ കുടിക്കൂ. ” ഞാൻ വേഗം ഫോൺ കയ്യിലെടുത്തു. പരിചയമില്ലാത്ത നമ്പറാണ് എന്നാലും കാളെടുത്തു. “ഹലോ.. ” അങ്ങേ തലക്കൽ നിന്നും, ” റാണിയല്ലേ? ” ” അതേ ” ” റാണി ഞാനാണ് മാധവി, ഞാൻ വിളിച്ചതേ ഒരു കാര്യം പറയാനാ.. നിങ്ങളുടെ വീടിന്റെ മതിലിന് പുറത്ത് ജപ്തി നോട്ടീസ് ഒട്ടിച്ചിട്ടുണ്ട് !” എന്റെ നെഞ്ചിലൂടെ ഒരു കൊള്ളിയാൻ മിന്നി. “ചേച്ചി.. എന്താ പറഞ്ഞത്.. ജപ്തി നോട്ടീസോ?” ” ആ റാണീ.. നീ ഇതാലോച്ചിച്ച് വിഷമിച്ചിരിക്കാതെ പെട്ടെന്ന് വീട്ടിലേക്ക്…

Read More

ഇസ്രായേൽ – പാലസ്തീൻ സംഘർഷം ഇന്നും ഇന്നലെയും തുടങ്ങിയതല്ല, നൂറ്റാണ്ടുകളായി ഒരു ദേശത്തിന് വേണ്ടി പോരടിക്കുന്ന രണ്ട് വംശക്കാർ. എന്താണ് സത്യം എന്താണ് മിഥ്യയെന്ന് പലർക്കും അറിയില്ലെങ്കിലും പലരും ഇസ്രായേലിനൊപ്പവും പലരും പലസ്തീനൊപ്പവുമായി മാറുന്നു. ചരിത്രം പരിശോധിച്ച് നമുക്ക് ചിലതൊക്കെ അരിച്ചു പെറുക്കിയെടുക്കാം. ഇസ്രായേലിന്റെ ചരിത്രത്തിൽ പരമപ്രധാനമായ ഒന്നാണ്, മിഡിൽ ഈസ്റ്റിൽ ഉൽഭവിച്ച ദൈവവിശ്വാസ സംബന്ധമായ മതങ്ങളെക്കുറിച്ചുള്ള ആശയങ്ങൾ. 2200 ബിസിയിലും അതിന് മുൻപും ജീവിച്ചിരുന്ന ജനങ്ങളെല്ലാം വിരലിലെണ്ണാവുന്നരൊഴിച്ച്, ഏതു വർഗ്ഗക്കാരാണെങ്കിലും അവർക്ക് പ്രത്യേകമായിട്ട് ഒരു ദൈവം എന്നുള്ളതല്ലായിരുന്നു. പലതിനും പല ദൈവീക ആശയങ്ങളായിരുന്നു ഉണ്ടായിരുന്നത്. ലോകം മൊത്തത്തിൽ ബഹുദൈവവിശ്വാസികളും വിഗ്രഹാരാധികളുമായിരുന്നു. വിഗ്രഹാരാധികളെന്നാൽ വിഗ്രഹങ്ങളെ ദൈവമായി കണ്ട് ആരാധിച്ചിരുന്നവർ. അങ്ങനെയുള്ള കാലത്താണ് അതിൽ നിന്നും വ്യത്യസ്തനായി നോഹ ജീവിച്ചിരുന്നത്. അദ്ദേഹത്തിന്റെ സന്തതി പരമ്പരകളിൽ വലിയൊരു ഭൂരിപക്ഷവും ബഹുദൈവവിശ്വാസികളായി മാറി എങ്കിലും അതിലും വ്യത്യസ്തരുണ്ടായിരുന്നു. നോഹയുടെ സന്തതി പരമ്പരയിൽപ്പെട്ടതാണ് വിശ്വാസത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന അബ്രഹാം. അദ്ദേഹം ഏകദൈവമെന്ന ആശയവുമായി ജീവിക്കുവാൻ തുടങ്ങി. സർവ്വശക്തനും…

Read More

” വെൻ ഹി കോട്ടപ്പ് മൈ ഹാൻഡ്, ഹി വാസ് ജസ്റ്റ് ഹെൽപിംങ്ങ് മി ഫ്രം ദ് കാർ.. അറ്റ് ദാറ്റ് മൊമന്റ് ഐ നോ .. ദ മാജിക് ഹാപ്പൻഡ് ! ദ മാജിക് ! ” വളരെ പ്രസിദ്ധമായ 1993 ൽ ഇറങ്ങിയ സ്ലീപ്പ്ലെസ് ഇൻ സിയാറ്റിൽ എന്ന ഹോളിവുഡ് സിനിമയിലെ ഡയലോഗാണിത്. ആ സിനിമ കണ്ടപ്പോൾ തുടങ്ങിയ അന്വേഷണമാണ്, ഈ പറയുന്ന മാജിക്കൽ മൊമന്റിന് വേണ്ടി. മലയാളം സിനിമകളിലും കണ്ടിട്ടുണ്ട് ഇങ്ങനെയൊക്കെ, കണ്ട നിമിഷത്തിൽ പ്രണയം തോന്നി, ജീവിതം ഇനി ഇന്നയാളോടൊപ്പമെന്നൊക്കെ യഥാർത്ഥ ജീവിതത്തിലും പറയുന്ന വ്യക്തികളെ. ഇതൊക്കെ ഉള്ളതാണോ? സംഭവിക്കുമോ എന്നൊക്കെ അറിയാനൊരു വെമ്പൽ. ഈ ആഗ്രഹങ്ങൾ ജനിച്ചപ്പോൾ മുതൽ കൂടെക്കൂടിയതല്ലാട്ടോ. നഴ്സായി സിംഗപ്പൂരിൽ ജോലി ചെയ്യുവാൻ തുടങ്ങിയപ്പോൾ തൊട്ടുള്ളതാണ്. തുടർച്ചയായി ആറു ദിവസങ്ങളിലായുള്ള ഓരോ എട്ട് മണിക്കൂർ ഡ്യൂട്ടി കഴിഞ്ഞും കിട്ടുന്ന ആഴ്ചയിലെ ആകെയുള്ള 24 മണിക്കൂർ ! ഈ 24 മണിക്കൂറിൽ പന്ത്രണ്ട്…

Read More

കിടന്ന് കുറച്ച് കഴിഞ്ഞപ്പോഴേക്കും ബോബച്ചായൻ അന്നയുടെ കൈകളിൽ മുറുകെ പിടിച്ചു. അന്നക്ക് ആ കൈകളിലെ വിറയൽ ഉൾക്കൊള്ളാൻ സാധിച്ചില്ല. ” എന്താ അച്ചായാ?” അവൾ ചോദിച്ചു. ” നെഞ്ച്.. നെഞ്ച് വേദനിക്കുന്നു” അസഹ്യമായ വേദന കടിച്ചുപിടിച്ച് ബോബച്ചായൻ പറഞ്ഞു. അവൾ വേഗത്തിൽ ലൈറ്റോണാക്കി മൊബൈൽ ഫോൺ കയ്യെത്തിയെടുത്തു. ഡ്രൈവർ മാത്യുവിൻ്റെ നമ്പറിൽ വിളിച്ചു നോക്കി ഡയൽ ചെയ്യുന്നുണ്ട്, എടുക്കുന്നില്ല. ” ഞാനീ ഭൂമിയിൽ നിന്നും പോയി കഴിയുമ്പോൾ മാത്രം നീ സണ്ണിയെ വിളിച്ചാൽ മതി” എന്ന്, മകനെ എന്തെങ്കിലും ആവശ്യത്തിന്  വിളിക്കണമെന്നുണ്ടെങ്കിൽ അച്ചായൻ പറഞ്ഞ് വച്ചതിങ്ങനെയായിരുന്നു. എന്നാലും ഇങ്ങനെയൊരു ഘട്ടത്തിൽ എനിക്ക് വിളിക്കാതെ വയ്യ! ഫോണിൽ സണ്ണിയുടെ നമ്പർ ഡയൽ ചെയ്ത് ആവലാതിയോടെ കാതോർത്തിരുന്നു അന്ന. മറുതലക്കൽ ഫോണെടുത്ത് സണ്ണി ” എന്താ ആൻറി? എന്താ ഈ നേരത്ത് വിളിച്ചത്? ” ” മോനെ പപ്പയ്ക്ക് നെഞ്ചുവേദന.. മാത്യുവിനെ ഫോണിൽ കിട്ടുന്നില്ല. നീ പെട്ടെന്ന് വരുമോ? ഹോസ്പിറ്റലിൽ കൊണ്ടുപോവാൻ? ” അന്ന…

Read More

പ്രതീക്ഷകളില്ലാത്തിടത്ത് അപ്രതീക്ഷിതമായത് നടക്കും എന്നുള്ളത് എത്ര വാസ്തവമാണ്. പ്രതീക്ഷകൾ പലപ്പോഴും നമ്മളെ അമിതമായി ചിന്താകുലയാക്കും. കാത്തിരിക്കുവാൻ നമ്മളെ നിർബന്ധിതയാക്കും. ഊണിലും ഉറക്കത്തിലും നമ്മെ കഷ്ടപ്പെടുത്തും നഷ്ടപ്പെടുത്തും. ഇതൊന്നുമില്ലാതിരിക്കുമ്പോഴായിരിക്കും.. ഇരട്ടി സന്തോഷമുണ്ടാക്കുന്ന, നമ്മെ അത്ഭുതപ്പെടുത്തുന്ന ഒന്ന് സംഭവിക്കുക !

Read More

തളരാതെ ജീവിക്കുക! നമ്മൾ ആരെ ആശ്രയിച്ചിട്ടും കാര്യമില്ല, ആരിലും പ്രതീക്ഷ വച്ചിട്ടും പ്രയോജനമില്ല! ജീവിതം പലപ്പോഴും ഇങ്ങനെയാണ്. ഒറ്റയ്ക്ക് നീന്തി പഠിച്ചാൽ.. വലിയ കടലിലും കരക്കെത്തിപ്പെടാൻ പറ്റും.

Read More

അവളെന്റെതാവുമോ? അവളെ സ്വന്തമായി വേണമെന്ന ആഗ്രഹം എനിക്കുണ്ടോ? ഇല്ല, ഇല്ലായിരിക്കാം പക്ഷേ അവളോടുള്ള എൻ്റെ യഥാർത്ഥ പ്രണയം എന്നെങ്കിലുമവൾ മനസ്സിലാക്കണം എന്നാഗ്രഹമുണ്ട്. ഊണിലും ഉറക്കത്തിലും എവിടെയായാലും എന്റെ മനസ്സിൽ എപ്പോഴുമവൾ മാത്രമേയുള്ളു. എന്നാണെനിക്കവളോട് പ്രണയം തോന്നിയതെന്നല്ലേ.. അവൾ വേറൊരാളുടെ കാമുകിയായിരുന്നു, അവർ രണ്ടുപേരും വിവാഹിതരായി. അപ്പോഴൊന്നും ഞാനവളെ കണ്ടതേയില്ല. അവർക്കൊരു കുഞ്ഞ് ജനിച്ചതിനുശേഷം ഞങ്ങൾ അവരെ കാണാൻ പോയിരുന്നു, ഞാനും എന്റെ ഭാര്യയും കൂടി. കണ്ട മാത്രയിൽ എനിക്ക് മനസ്സിലായി, ഞാൻ അന്വേഷിച്ച് കൊണ്ടിരുന്ന, അന്വേഷിച്ചിരുന്ന എന്റെ രാജകുമാരി അവളായിരുന്നുവെന്ന്. എൻ്റെ ഉള്ളം അതുതന്നെ പറഞ്ഞുകൊണ്ടിരുന്നു. അവളൊരു ഭാര്യയായിരുന്നു, അമ്മയായിരുന്നു, അതൊന്നും എന്റെ മനസ്സിലെ അതിയായ ആഗ്രഹത്തിന് തടസ്സമായിരുന്നില്ല. അവളെ കണ്ട നിമിഷത്തിൽ തന്നെ എൻ്റെ ഉള്ളറകളിൽ നനുപ്പ് പടർന്ന് തുടങ്ങി. കണ്ടിട്ടും നോക്കിയിട്ടും മതി വരുന്നില്ല. അവളുടെ ഭർത്താവിനോട് കലശലായ കുശുമ്പ്, അസൂയ, ദേഷ്യം ഇത്യാദി എനിക്ക് തോന്നി തുടങ്ങി. സത്യം പറഞ്ഞാൽ അയാളെ കൊല്ലുവാനുള്ള ദേഷ്യം. അവളുടെ മാറിൽ…

Read More