Author: Baahus

Baahus mother നോവിനാശ്വാസമായി മനസ്സിന് ആത്മാവിൽ നിന്നുതിരുന്ന സാന്ത്വനത്തിന്റെ അക്ഷരങ്ങൾ....

വാക്കുകൾ ഇല്ലാതിരുന്നിട്ടോ തെറ്റ് ചെയ്തിട്ടോ അല്ല ഒരായിരം വട്ടമെങ്കിലും പെരുമഴയായി  പെയ്തൊഴിയാൻ വെമ്പുന്ന സങ്കടങ്ങളുടെ കാർമേഘങ്ങൾ മനസ്സിലുണ്ടായിട്ടും എന്റെയീ മൗനം അത് ബന്ധങ്ങളുടെ ചങ്ങല മുറുക്കത്തിലമരുന്ന ഹൃദയനിശ്വാസങ്ങളുടെ വേദനകളോ കാലത്തിന്റെ നീതിയോ വിധിയുടെ കളിയോ ഒന്നുമറിയാത്ത കുഞ്ഞു ഹൃദയത്തിന്റെ ഉള്ളിലെ നിഷ്കളങ്കതയുടെ സ്നേഹത്തിന്റെ വെളിച്ചമണയാതെ കൂട്ടിരിക്കുന്നത് കൊണ്ടാണ്…..

Read More

സമയത്തിന്റെ മൂല്യമറിയാത്തവർക്ക് വേണ്ടിയാണു നമ്മളെന്നും സമയം പാഴാക്കുന്നത്. ഒരുപാട് ഉത്തരവാദിത്തങ്ങൾ നമുക്കുണ്ട്. ഫ്രീ ടൈം ഉണ്ടാകാറില്ലങ്കിലും ചിലർക്കായി സമയം നീക്കി വയ്ക്കാറുണ്ട് നാം. അവർക്കും നന്നായി അറിയാം നമ്മൾ എങ്ങനെയാണു ഈ സമയം കണ്ടെത്തുന്നതെന്ന്. അവരുടെ സങ്കടങ്ങൾ കേൾക്കാൻ ഒന്നു ചായാനൊരു തോൾ വേണമായിരുന്നു അന്നവർക്ക്. ചുറ്റും കൂട്ടുകാരില്ലായിരുന്നു. കാലം അതിന്റെ യാത്ര തുടരുമ്പോൾ മാറ്റങ്ങൾ അതുണ്ടാകും, നമ്മളുടെ മൂല്യമുള്ള സമയം കൊടുത്തവർ അവിടെ പുതിയ കൂട്ടുകളിൽ സമവാക്യങ്ങൾ മെനയുകയാകാം.   ഇഷ്ടപ്പെട്ടതിനെ പറക്കാൻ അനുവദിക്കു നമ്മുടേതാണെങ്കിൽ തിരികെ വരുമെന്ന് പറയുന്നു എന്താണ് നമ്മുടെ സമയത്തിനു മൂല്യമില്ലേ? മാറ്റി വയ്ച്ച കാര്യങ്ങൾ,ചിന്തകൾ,ഇഷ്ടങ്ങളൊക്കെ തിരികെ പോകാൻ കഴിയാത്ത നിമിഷങ്ങളിലിരുന്നു നെടുവീർപ്പിടും സമ്പാദ്യമോ സൗന്ദര്യമോ സമൂഹത്തിലെ സ്റ്റാറ്റസിന്റെ തലങ്ങളോ ഒരുപോലെയാകില്ല പക്ഷെ സമയത്തിന്റെ മൂല്യംഅതെല്ലാവരിലും സമമാണ്… ഓർക്കുക…..

Read More

നമ്മൾ നമ്മളെ തന്നെ മാറ്റി വയ്ക്കാറില്ലേ ഇഷ്ടഭക്ഷണം ഇഷ്ട നിറങ്ങൾ ഇഷ്ടപ്പെട്ട ഡ്രെസ്സുകൾ ഇഷ്ട യാത്രകൾ ചെറു-ചെറു സമ്പാദ്യങ്ങൾ എന്തിനേറെ ഉറക്കവും ചിന്തയും ഹോബികളും വരെ മാറ്റി വയ്ക്കും ചിലർ, ഒരിക്കലൊന്നു പിൻതിരിഞ്ഞു നോക്കണം ആർക്കു വേണ്ടിയാണോ എന്തിന് വേണ്ടിയാണോ സ്വയം വേണ്ടന്നു വയ്ച്ചു മറ്റൊരു മുഖപട മണിഞ്ഞു കാലങ്ങൾ കഴിച്ചത് അവർ നമുക്കായി എന്തെങ്കിലും മാറ്റി വയ്ച്ചിട്ടുണ്ടോന്നു ആ നിമിഷത്തെ മനസ്സിന്റെ കണക്കെടുപ്പിൽ സ്വപ്നം കണ്ട ഉയരങ്ങൾ, പറക്കാൻ കൊതിച്ച ചിറകുകൾ, ആശിച്ച ജോലി, ഉപേക്ഷിച്ച കഴിവുകൾ ഇറങ്ങി പോരാനോ ഉപേക്ഷിക്കാനോ കഴിയാതെ കുരുങ്ങിപ്പോയ ഒരു ചെറു നൂൽ മുറിവിന്റെ ഒരിക്കലുമുണങ്ങാത്ത ആഴങ്ങളിലെവിടെയോ ആഴ്ന്നു പോയ സ്വയനഷ്ടങ്ങളുടെ ത്രാസിന്റെ തുലാസ്സിന്റെ തട്ടിൽ ഇനിയൊന്നും നഷ്ടപ്പെടാൻ ബാക്കിയുണ്ടാകില്ല ശിഷ്ടമാകുന്ന ഓർമ്മകളുടെ കാഴ്ചയെ പോലും മറയ്ക്കുന്ന നീർമണികൾ പോലും…..

Read More

എന്റെ ഈ എഴുത്തു എത്രപേർക്ക് ശരിയായി തോന്നും എന്നൊന്നും എനിക്കറിയില്ല. കുഞ്ഞുങ്ങളുടെ വളർച്ചയുടെ ഓരോ പടവിലും അവരുടെ അറിവ്, സ്വഭാവം ഒക്കെ മാറി മാറി വരും. നിഷ്ങ്കളങ്കമായി കൊഞ്ചിയുള്ള സംസാരം മാറുന്നു കളിചിരികൾ മാറുന്നു അമ്മയും വീടുമെന്ന ലോകം വലുതാവുന്നു അതിൽ കൂട്ടിച്ചേർക്കലുകളും വെട്ടിമാറ്റപ്പെടലുകളും വരുന്നു. പക്ഷെ ഞങ്ങളുടെ കുഞ്ഞുങ്ങൾ അവരെന്നും നിഷ്ങ്കളങ്ക സ്നേഹമുള്ളവരാണ്. അവർക്കു മനസ്സിൽ ഒന്നു വയ്ച്ചു പുറമെ പുഞ്ചിരിക്കാൻ കഴിയില്ല. അവർ ചിരിക്കുന്നെങ്കിൽ അത് മനസ്സ് നിറഞ്ഞു തന്നെയാണ്. അവരുടെ മനസ്സ് വേദനിച്ചു മാത്രമേ അവരുടെ കണ്ണിൽ കണ്ണീർ വരൂ, അവർക്കു മുതലകണ്ണീർ അറിയില്ല. അവരുടെ മാതാപിതാക്കൾക്ക് അവരുടെ വിഷമങ്ങൾക്കിടയിലെ സന്തോഷം ആണ് അവരുടെ കാപട്യം ഇല്ലാത്ത സ്വഭാവം. പക്ഷെ സമൂഹത്തിന്റെ തിന്മകൾ പറഞ്ഞാൽ, ബന്ധങ്ങളുടെ സങ്കീർണ്ണതകൾ, ഒരു നഷ്ടം വന്നാൽ, ഒരാൾ എന്നെന്നേക്കുമായി നഷ്ടപ്പെട്ടാൽ, ഒറ്റയ്ക്കു ഒരു നിമിഷം നിൽക്കാൻ, ചില കണ്ണുകളിലെ കുടിലതയും ചില മനുഷ്യരിലെ കപട സ്നേഹവും ഒക്കെ പറഞ്ഞു മനസ്സിലാക്കികൊടുക്കാൻ എന്നെ…

Read More

ഉറങ്ങാത്ത നഗരത്തിന്റെ ഇരുളടഞ്ഞ വഴികളെകുറിച്ച് പാടിയവർ ജീവിതം കെട്ടിപടുക്കാനുള്ള ഓട്ടത്തിൽ രാവിനെ പകലാക്കിയ നഗരത്തിലെ മനുഷ്യന്റെ ഉള്ളറിഞ്ഞില്ല ഗ്രാമത്തിന്റെ വിശുദ്ധിയെ വാഴ്ത്തിപാടിയവർ അന്യന്റെ ജീവിതത്തിൽ നുഴഞ്ഞു കയറി അത് അടപടലം നശിപ്പിച്ചവരെ കണ്ടില്ല തന്റെ കാര്യം നോക്കി മറ്റുള്ളവർക്ക് നേരെ പുച്ഛത്തിന്റെയും സഹതാപത്തിന്റെയും നോട്ടമെറിയാതെ നടന്നകലുന്ന മനുഷ്യരുടെ നഗരമേ…., നിന്റെ ഉറങ്ങാത്ത കണ്ണുകൾ ഒരിക്കലുമുറങ്ങാത്ത എന്റെ ചിന്തയ്ക്ക് കാവലാകുമോ????

Read More

പറയാതെ മനസ്സിനെ പരസ്പരമറിയുന്ന മുഖം കറുക്കാതെ പരസ്പരം കേൾക്കുന്ന മടുക്കാതെ മുഖമൂടികളില്ലാതെ നമ്മളെ നമ്മളായി സ്നേഹിക്കുന്ന സ്വപ്നങ്ങൾക്ക് ചിറകുമാകാശവും ഒരുക്കുന്ന വീഴ്ചയിൽ പരസ്പരം താങ്ങാവുന്ന ഒരാൾ അതാവണം ഓരോ മനുഷ്യന്റേയും ഇണ  ഒരുറക്കത്തിൽ മാത്രം ഒതുക്കപ്പെടുന്ന പകൽ സ്വപനമാണിത് ഇന്നിന്റെ സമയത്തു…..

Read More

ചിന്തകളുടെ ഭാരങ്ങൾ ഏതുമില്ലാതെ വർണ്ണസ്വപ്നങ്ങളുടെ ചിറകിൽ ശലഭമായി പാറി നടന്ന ഓർമകളിലെ പാവാടകാരിയോടിന്നു ചിറകു കരിഞ്ഞു ചിന്തകൾക്ക് മുറിവേറ്റു നിലത്തു പതിച്ചു വിതുമ്പുന്നവൾക്ക് അസൂയയാണത്രെ….

Read More

നീ ചിരിക്കാറുണ്ടോ? ഇല്ല അതെന്താ? എന്റെ ചുണ്ട് ചിരി മറന്നിട്ടും ചിരി എന്നെ മറന്നിട്ടും കാലമേറെയായി……

Read More

അവസാന ശ്വാസംവരെയും ഓർമകളിൽ കൊളുത്തി വലിക്കുന്ന മനസ്സിൽ കൊരുത്തു പോയ ചൂണ്ടകൊളുത്തു പോലെയാണ് ആദ്യ ആത്മാർത്ഥ പ്രണയം…..

Read More