Author: remya bharathy

ഇടയ്ക്കിടെ മഷി നിന്ന് പോകുന്ന പഴയ പേനയില്ലേ. കോറി വരച്ചു വരച്ചു തെളിയിക്കുന്ന പേന. അതാണ്‌ ഞാന്‍. ഉള്ളില്‍ മഷിയുണ്ട്. ഇടക്കൊന്നു ചൂടാക്കിയാല്‍ തെളിയും.

നിനക്ക് വീടുണ്ടോ? ഉണ്ട്. നിനക്ക് കുടുംബമുണ്ടോ? ഉണ്ട്. കുടുംബത്തിൽ എല്ലാരും ആരോഗ്യത്തോടെ ഇരിക്കുന്നുണ്ടോ? ഉണ്ട് ജീവിക്കാനുള്ള വകയുണ്ടോ? ഉണ്ട്. ഭർത്താവു നിന്നെ ഉപദ്രവിക്കാറുണ്ടോ? ഇല്ല. മക്കളെ കൊണ്ട് ബുദ്ധിമുട്ടുന്നുണ്ടോ? ഇല്ല. നിനക്ക് വിദ്യാഭ്യാസമുണ്ടോ? ഉണ്ട്. നിനക്ക് സുഹൃത്തുക്കൾ ഉണ്ടോ? ഉണ്ട്. നിനക്ക് ജോലിയുണ്ടോ? ഉണ്ട്. നിനക്ക് ബുദ്ധിയും കഴിവുകളും ഉണ്ടോ? ഉണ്ട്. എന്നാൽ പിന്നേ നിനക്ക് സങ്കടപ്പെടാൻ അവകാശമില്ല. പരാതി പറയാതെ മര്യാദക്ക് സന്തോഷിച്ചോളണം. ഇതിൽ കവിഞ്ഞു എവിടെ നിന്നും ഒരു സന്തോഷവും ആഗ്രഹിക്കാതെ, ഇത് ഓർത്തു ഓർത്തു സന്തോഷിച്ചു ജീവിച്ചു ചത്തോളണം.

Read More

“അപ്പുറത്ത് സ്റ്റേജിൽ ആനിവേഴ്സറി പരിപാടികൾ നടക്കുമ്പോൾ, ഇതാണിവിടെ പരിപാടി അല്ലേ? എല്ലാത്തിനേം ഞാൻ ശരിയാക്കുന്നുണ്ട്.” ടീച്ചറെ കണ്ട് ഞങ്ങൾ ഞെട്ടി. കഴുത്തിനു പുറകിലേക്ക് ഒരു മിന്നൽ പോലെ എന്തോ കയറി. തലയ്ക്കുള്ളിൽ രക്തം പമ്പ് ചെയ്യുന്നതിന്റെ ശബ്ദം എനിക്ക് എന്റെ ചെവിയിൽ കേൾക്കാമായിരുന്നു. ദൂരെ സ്റ്റേജിൽ അന്നൗൺസ്‌ ചെയ്യുന്ന ശബ്ദം ചെവിയിൽ നിന്ന് മാഞ്ഞു പോകുന്നത് പോലെ. തണുത്ത ആ രാത്രിയിൽ ഞാൻ വിറച്ചു വിയർത്തു ഒലിക്കാൻ തുടങ്ങി. “അമീറാണ് ടീച്ചറേ അമൃതയെ…” അങ്ങോട്ട് കടന്നു വന്ന ലേഖ പറയുന്നത് കേട്ടതും ഞാനും അമീറും ഒരേ പോലെ ഞെട്ടി. “ടീച്ചറേ ഞാനല്ല… എന്നേ ഇങ്ങോട്ട് വിളിച്ചതാ.” അമീറിന്റെ ശബ്ദത്തിൽ ദൈന്യ ഭാവം. “ഞാൻ…” ഞാൻ വാ തുറക്കാൻ തുടങ്ങിയപ്പോഴേക്കും ലേഖയുടെ നഖങ്ങൾ എന്റെ കൈത്തണ്ടയിൽ ആഴ്ന്നു. എന്നേ പുറകിലേക്ക് വലിച്ച് അവൾ ശബ്ദം. താഴ്ത്തി പറഞ്ഞു. “വെറുതെ വേണ്ടാത്തതിന് നിൽക്കണ്ട. വീട്ടിൽ അറിഞ്ഞാലുള്ള അവസ്ഥ ഓർത്ത് നോക്ക്.” അതൊരു ഭീഷണിയോ കരുതലോ…

Read More

അവരിന്നു ഒത്തിരി സന്തോഷത്തിൽ ആണ്… ആരെന്നല്ലേ… കുറച്ചു പെണ്ണുങ്ങൾ… വായിക്കാൻ ഒത്തിരി ഇഷ്ടമുള്ള, ഈ എഴുതുന്നവർ ഇതൊക്കെ എങ്ങനെ എഴുതുന്നു എന്ന് ചിന്തിച്ചു അന്തം വിട്ടിരുന്ന, വീട്ടിലെ ജോലികളും കുട്ടികളും കുടുംബവും കഴിഞ്ഞാൽ വേറെ ഒന്നിനും സമയമില്ല എന്ന് ചിന്തിച്ചിരുന്ന, വേറെ എന്തെങ്കിലും ആവശ്യം ഉണ്ടോ എന്ന് പോലും തിരിച്ചറിയാതിരുന്ന കുറെ പെണ്ണുങ്ങൾ. സോഷ്യൽ മീഡിയകളിലെ എഴുത്തും ബഹളവും ഒന്നും ദഹിക്കാത്ത, അതിന്റെ പുറകെ വരുന്ന ഇഴകീറിയുള്ള അഭിപ്രായങ്ങളും തർക്കങ്ങളും പേടിയുള്ള കുറെ പെണ്ണുങ്ങൾ. അവർക്ക് സമാധാനത്തോടെ വായിക്കാനായി ഒരിടം കിട്ടിയപ്പോൾ, ഒരുപോലെയുള്ള ഒത്തിരി പേര് ഒത്തു കൂടി. വായിക്കുന്നതിനൊപ്പം എഴുതിയവരെ കൂടെ പരിചയപ്പെട്ടപ്പോൾ, അവരും നമ്മളെ പോലെ തന്നേ ആണല്ലോ അപ്പോൾ നമുക്കും എഴുതി നോക്കാമല്ലോ എന്നൊക്കെ ചിന്തിക്കാൻ തുടങ്ങി ആ പെണ്ണുങ്ങൾ. ഓരോരുത്തരുടെയും താൽപ്പര്യത്തിനനുസരിച്ചു എഴുതാനുള്ള അവസരങ്ങളുണ്ടായി. എന്തെഴുതും എന്ന് ആലോചിച്ചു നിൽക്കുന്നവർക്ക് ചെറിയ ചെറിയ ഇരയിട്ട് കൊടുക്കാനും, സമ്മാനങ്ങളും നിർദ്ദേശങ്ങളും കൊടുത്തു…

Read More

ഇന്നത്തെ കറി നല്ല സ്വാദുണ്ട് കേട്ടോ… നിനക്കേതോ സിനിമക്ക് പോണം എന്ന് പറഞ്ഞിരുന്നല്ലോ… എല്ലാം കൂടെ നിങ്ങൾ ഒറ്റക്ക് തിന്നാതെ അമ്മയ്ക്കും കൂടെ കൊടുക്ക് പിള്ളേരെ… റെഡിയാവ്, നമുക്ക് ഒന്ന് പുറത്തിറങ്ങിയിട്ട് വരാം… നീ ഇന്നാള് ചോദിച്ച കാശ് മേശപുറത്തു വെച്ചിട്ടുണ്ടെ… വേണേൽ നീ മക്കളേം കൂട്ടി നിന്റെ വീട്ടിൽ പോയി കുറച്ചു ദിവസം നിന്നിട്ട വന്നോ… ഈ ഡ്രെസ്സ് നിനക്ക് ചേരുന്നുണ്ട്. ഇതുപോലത്തെ ഒന്നുരണ്ടെണ്ണം കൂടെ എടുത്തോ

Read More

സ്വപ്നങ്ങളുടെ ചാരം ഭസ്മമാക്കി അവൾ ദേഹമാസകലം പൂശി. കാണുന്നവർക്ക് അത്, ചുവപ്പായി സീമന്തത്തിലും സ്വർണ്ണവർണ്ണത്തിൽ കഴുത്തിലും വെള്ളിയിൽ കാൽവിരലിലും തള്ളി നിൽക്കുന്ന വയറിലും മടക്കുകളായി ചാടിയ ഇടുപ്പിലും വെള്ളികമ്പികൾ പോലെ തലയിലും അവളിൽ നിന്നും വമിക്കുന്ന കറിക്കൂട്ടിന്റെ മണത്തിലും ഉടുത്തതിലെ കരിയിലെ കറുപ്പിലും ദേവിയായും വിളക്കായും അവളെ വിശേഷിപ്പിച്ചപ്പോൾ അവൾക്കും തോന്നി സ്വപ്നത്തിന്റെ ചാരം ഭസ്മമായി പൂശിയപ്പോൾ അവൾ മറ്റാരോ ആയെന്ന്

Read More

ഈ മയക്കമാണ് ഏറ്റവും സുഖം എന്ന് തോന്നി. മതിയാവോളം ഇങ്ങനെ ഉറങ്ങാൻ പറ്റിയിരുന്നെങ്കിൽ… ഉറക്കം മതിയായി എന്ന തോന്നലിൽ ഉറക്കമുണരാൻ പറ്റിയിരുന്നെങ്കിൽ… ‘ഇന്നലെ രാത്രിയും എന്ത് കൂർക്കംവലിയായിരുന്നു’ എന്ന കളിയാക്കൽ കേൾക്കാതെ ഉറക്കത്തെ പറ്റി ഓർക്കാൻ കഴിഞ്ഞെങ്കിൽ… ബാത്ത് റൂമിൽ ഫ്ലഷിന്റെ ശബ്ദം. ജെയിംസ് ഇപ്പോൾ വെളിയിൽ വരും, തളർന്നു കിടക്കുന്ന എന്റെ അടുത്ത് വന്ന് എന്റെ നെറ്റിയിൽ മൃദുവായി ചുംബിക്കും. ആവേശത്തോടെയുള്ള ചുംബനങ്ങൾ മടുത്തു തുടങ്ങിയിരിക്കുന്നു. ഒന്നുകൂടെ ചെരിഞ്ഞു കിടന്നു. പുഴുവിനെ പോലെ. ജെയിംസിന് വന്നു ചേർന്നു കിടക്കാനുള്ള അച്ചു വാർക്കുന്നത് പോലെ. അവനിപ്പോൾ അടുത്ത് വരും. വയറിൽ ഇറുക്കി ചുറ്റിപ്പിടിച്ച് ചേർന്നു കിടക്കും… ഇന്നലെ സംസാരിച്ചപ്പോൾ കൂടെ പറഞ്ഞതാണ്, അതാണ് ഏറ്റവും ഇഷ്ടമെന്ന്. അവന്റെ ചൂടുള്ള ശ്വാസത്തിന്റെ മണം മൂർദ്ധാവിൽ നിന്നിറങ്ങി കണ്ണു വഴി ചെവിയിൽ കയറിയിറങ്ങി, കഴുത്തിന്റെ പുറകിൽ വന്ന് വിശ്രമിക്കുന്നത് ഇപ്പഴേ ഭാവനയിൽ കണ്ടു തുടങ്ങി. ആ വഴിയുടെ റൂട്ട് മാപ്പും ഇന്നലെ കൈമാറിയതാണല്ലോ… ഇറുക്കിയടച്ചു…

Read More