Author: Jees Kaitharam

ഞാൻ എന്താണന്ന് കണ്ടുപിടിക്കാൻ പാട് പെടുന്ന പാവം ഞാൻ …

ആരാണ് പെണ്ണിന്റെ സ്വാതന്ത്യത്തിന്റെ അതിരുകൾ നിശ്ചയിക്കുന്നത്? എല്ലാവരും പറയും അത് പണ്ടല്ലെ ഇപ്പോൾ പെണ്ണ് എത്തിചേരാത്ത മേഖലകളില്ല, അവർക്ക് എന്ത് വേണമെന്ന് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്യമുണ്ടല്ലോ എന്നക്കൊ. സത്യത്തിൽ സമൂഹം അനുവദിച്ചു കൊടുക്കുന്ന സ്വാതന്ത്യങ്ങളുടെ വേലിക്കെട്ടുകൾക്ക് പഴയതെന്നോ പുതിയതെന്നോ മാറ്റമില്ല. പെൺകുട്ടി ഒന്ന് ഉറക്കെ സംസാരിച്ചാൽ അവൾ തന്റേടിയായി ഭർത്താവിനെ / കുടുംബത്തെ ഭരിക്കുന്നവൾ ആയി. ലീലാമ്മക്കുമുണ്ടായിരുന്നു സ്വപ്നങ്ങൾ ! കുട്ടികളും കുടുംബവും ആണ് ലോകമെന്ന് എല്ലാവരും ചേർന്ന് നിശ്ചയിച്ചു. ലീലാമ്മയുടെ ജീവിത പർവത്തിന്റെ അവസാന ഘട്ടത്തിൽ കൂട്ടായി വന്നതാണ് അഞ്ജു. എന്നാൽ ലീലാമ്മക്ക് പോലും അഞ്ജുവിലെ പെണ്ണിന്റെ മോഹങ്ങളെ തിരിച്ചറിയാൻ സാധിക്കുന്നില്ല. ഒരു പെൺകുട്ടി ജനിച്ചാൽ അവളെ മറ്റൊരാളിന്റെ കൈ പിടിച്ച് കൊടുക്കുന്നതാണ് ഏറ്റവും വലിയ ഉത്തരവാദിത്വമെന്ന് കരുതുന്ന മാതാപിതാക്കളെ സിനിമയിലല്ലാതെ നിത്യജീവിതത്തിലും നമ്മൾ കണ്ടിട്ടില്ലെ? ഇന്നും ഈ ചിന്താഗതിയാൽ വലിയ മാറ്റമെന്നും അവകാശപ്പെടാൻ നമ്മുടെ പൊതു സമൂഹത്തിന് കഴിഞ്ഞിട്ടില്ല. കുട്ടിയായിരിക്കുമ്പോൾ തുടങ്ങി കേട്ടു വളരുന്ന അരുതുകളിൽ നിന്ന് ഉത്തരവാദിത്വങ്ങളുടെ ലോകത്തിലേക്കുള്ള…

Read More

ഭാഗം 1  ” പ്രിയപ്പെട്ട നാട്ടുകാരെ മേപ്പാടി പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന കേരളോത്സവത്തിന്റെ ഭാഗമായ ഫുട്ബോൾ മത്സരത്തിന്റെ ഫൈനലിൽ ചെമ്പോത്തറ പ്രതിഭ ആർടസ് & സ്പോർട്സ് ക്ളബും പ്രണവം ആർട്സ് & സ്പോർട്സ് ക്ളബും ഏറ്റുമുട്ടുന്നു. ഇന്ന് വൈകീട്ട് നടക്കുന്ന ഫൈനൽ മത്സരം കാണുവാൻ എല്ലാ നല്ലവരായ കായികപ്രേമികളെയും മേപ്പാടി ഗവർമെന്റ് ഹൈസ്കൂൾ മൈതാനത്തേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു. ” ചെമ്മൺ പാതയിലൂടെ പായുന്ന ജീപ്പിൽ നിന്ന് അനൗൺസ്മെന്റ് ഒഴുകി, പാടത്ത് കള പറിച്ചോണ്ടിരുന്ന പെണ്ണുങ്ങൾ തലയുയർത്തി നോക്കി ശ്രദ്ധിച്ച് ” ഓ ബോളു കളീന്റൊ ണ് ” എന്ന് പറഞ്ഞ് വീണ്ടും കണ്ടത്തിലേക്ക് കുനിഞ്ഞു. കനാലിന്റെ കരയിൽ അലക്കി വിരിച്ചിട്ട തുണികൾ കുടഞ്ഞ് കൈതണ്ടയിൽ അടുക്കി എടുത്തോണ്ടിരുന്ന കാർത്തുവും ചെമ്മണ്ണിലൂടെ പൊടി പറത്തി പാഞ്ഞ ജീപ്പിനെ ശ്രദ്ധിച്ചു അവളുടെ മുഖത്ത് പുഞ്ചിരി വിടർന്നു. പ്രതിഭ ക്ളബെന്ന് പറഞ്ഞാൽ രവി ക്യാപ്റ്റനായിട്ടുള്ള ടീമാണന്ന് അവൾക്കറിയാം. കഴിഞ്ഞ കൊല്ലവും ഫൈനലിൽ കളിച്ചത് അവൾക്ക്…

Read More

അത്ര നീറ്റല്ലാത്ത നീറ്റും നെറ്റും ഇന്ത്യയിലെ വിദ്യാഭ്യാസ നിലവാരത്തെ ചോദ്യം ചെയ്യുമ്പോൾ 2004 ൽ ആന്ധ്രയിലെ ഇലക്ഷൻ ഡ്യൂട്ടി ഓർമ വന്നു. ട്രെയിനിംഗ് എല്ലാം കഴിഞ്ഞ് രാജ്യത്തെ സേവിക്കാൻ മുട്ടിയിരിക്കുന്ന പുതിയ ബറ്റാലിയനിലെ ചുണകുട്ടികൾ മാവോവാദി ഭീഷണിയുള്ള ആന്ധ്രയിലേക്ക് . ലോകസഭാ – നിയമസഭ ഇലക്ഷനുകൾ ഒന്നിച്ച്. വെസ്താർ പേട്ട് എന്നെങ്ങാനുമായിരുന്നു സ്ഥല പേര് റൂട്ടു മാർച്ചുകൾ, മാവോയിസ്റ്റുകൾക്കായി ഗ്രാമങ്ങൾ വളഞ്ഞ് രാത്രിയും പകലും തിരച്ചിൽ ഒക്കെ നടന്നു. പലയിടങ്ങളിൽ നിന്നും സ്ഫോടക വസ്തുക്കളും ബോംബുകളും കുഴിച്ചിട്ടതും അല്ലാത്തതും കണ്ടെടുത്ത് എല്ലാവരും ഉഷാറായി ഇരിക്കുന്ന സമയം. ഒരു ദിവസം രാവിലെ പുതിയ ഒരു ഡ്യൂട്ടിക്ക് ആളെ വേണമെന്ന നിർദ്ദേശം വന്നു സ്കൂളുകളിൽ പൊതു പരീക്ഷ നടക്കുന്നു അതിന് സുരക്ഷ കൊടുക്കണം ശരിയാണ് പിള്ളേരെ പരീക്ഷ എഴുതാൻ സമ്മതിക്കാത്ത മാവോയിസ്റ്റിനെ നമ്മൾ പിടിച്ചിരിക്കും ഡ്യൂട്ടിക്കു റെഡിയായി തോക്കും ഉണ്ടയുമെല്ലാമെടുത്ത് ഇറങ്ങാൻ നേരം CHM ( കമ്പനി ഹവിൽദാർ മേജർ ) പറഞ്ഞു എല്ലാവരും…

Read More

ചുംബനമിനിയും ബാക്കിയേറെയുണ്ടങ്കിലും ചുടു ചുംബനത്തിന് കാലമേതുമില്ല ചൂടു മാത്രം ! ചുംബിക്കാൻ ചൂടല്ല വേണ്ടത് നേർത്ത തണുത്ത കുളിര് വേണമെന്ന് ചിലർ, കുളിർന്ന് കിടന്നൊരാളിനെ ചുംബിക്കുകിൽ അതിനെ അന്ത്യചുംബനമെന്നു വിളിക്കുന്നു ചുറ്റിലും

Read More

മഹാരാജ 2024 ( തമിഴ്) സംവിധാനം : നിതിൽ സ്വാമിനാഥൻ ജേണർ: ഇമോഷണൽ ത്രില്ലർ തിരക്കഥയാണ് താരം ! 2024 ന്റെ തുടക്കം മുതൽ മലയാള സിനിമ കാണിച്ച തിരക്കഥകളിലെ സമീപനം തമിഴ് സിനിമാ ലോകം ആദരവോടെയാണ് നോക്കി കണ്ടത്. തട്ടുപൊളിപ്പൻ – മസാല പടങ്ങളാണ് തമിഴ് സിനിമയുടെ മുഖമുദ്രയെന്ന് വിശേഷിപ്പിച്ച് കളിയാക്കി ചിലതെല്ലാം നമ്മളും ആഗ്രഹിച്ച് ആസ്വദിച്ച് കൊണ്ടാടിയിട്ടുമുണ്ട്. എന്നാൽ മനസു നിറക്കുന്ന സിനിമാനുഭവങ്ങൾ സമ്മാനിച്ച തിരക്കഥകളെ നമ്മളെന്നും നെഞ്ചോട് ചേർത്തിട്ടുണ്ട് ഉദാ :- പരുത്തിവീരൻ , വെയിൽ, തേവർമകൻ, ചിത്തിരം പേശുതടി, ചില ഭാരതി രാജ പടങ്ങൾ ലിസ്റ്റ് ഇങ്ങനെ നീണ്ടുപോവും. അതെല്ലാം തമിഴന്റെ സ്വകാര്യ അഹങ്കാരങ്ങളാണ്. അതിലേക്ക് കൂട്ടി ചേർക്കാനുതകുന്ന ഒരു മുതലാണ് മഹാരാജ! ഒരേ സമയം മാസ്സും ക്ളാസുമാണ് ഈ തിയേറ്റർ അനുഭവം പ്രേക്ഷകന് സമ്മാനിക്കുന്നത്. സംവിധായകൻ നിതിലൻ സ്വാമിനാഥന്റെ തന്നെ തിരക്കഥക്ക് സംഭാഷണമൊരുക്കിയിരിക്കുന്നത് നിതിലനും റാം മുരളിയും ചേർന്നാണ്. പടത്തിന്റെ പ്രധാന പ്രത്യേകത ഛായാഗ്രഹണവും…

Read More

“അമ്മുകുട്ടി എന്റെ അമ്മുകുട്ടി മോളൂസെ ” ജോണി നീട്ടി വിളിച്ചു. “മോളല്ലങ്കിലോ?”, ലിസി ജോണിയെ കളിയാക്കി “പിന്നേ ദേ ഞാൻ വിളിക്കുമ്പോൾ അവൾ അനങ്ങുന്നത് കണ്ടോ?” ജോണി വയർ ചൂണ്ടികാണിച്ചു. കുറച്ചു നേരമായി ഈ കലാപരിപാടി തുടങ്ങിയിട്ട് ഗർഭിണിയായപ്പോൾ മുതൽ വൈകുന്നേരങ്ങളിൽ കുറച്ചുനേരം കൊച്ചിനോട് വർത്തമാനം പറഞ്ഞില്ലങ്കിൽ ജോണിക്ക് ഉറക്കം വരില്ല. ഏതോ പുസ്തകത്തിൽ വായിച്ചുവത്രെ ഗർഭിണിയായിരിക്കുമ്പോൾ ശിശുവിനോട് സംസാരിക്കുന്നത് കുട്ടിയുടെ വളർച്ചക്കും നമ്മളോടുള്ള സ്നേഹത്തിനും നല്ലതാണന്ന്! ഇടക്ക് താരാട്ട് പാട്ടു പാടും അതും കിടക്ക പായയിൽ കിടന്നുകൊണ്ട് ! അവസാനം അമ്മ അപ്പുറത്ത്ന്ന് “ഉറക്കമൊന്നും ഇല്ലേടാ ” എന്ന് ചോദിച്ചാലെ നിർത്തൂ. ഏഴാം മാസം വീട്ടിലേക്ക് കൂട്ടി കൊണ്ടുപോയപ്പോൾ ലിസിയും വന്നവരും നിന്നവരും ഒക്കെ കൂട്ട കരച്ചിലായിരുന്നു. ചെറുതായി മിനുങ്ങി വന്ന അപ്പന്റെ പാപ്പന്റെ മോൻ കരഞ്ഞപ്പോൾ എല്ലാരും ജോണിയെ കളിയാക്കി. ” കെട്ട്യോന് കരച്ചിലൊന്നും ഇല്ലല്ലോ, കെട്ടോള് പോണ സന്തോഷമാണോടാ ” ന്ന് അതിന് ജോണിയുടെ മറുപടി ഇങ്ങനെ…

Read More

ഭാഗം 1  ” അല്ല ഓളെ കല്യാണമൊക്കൊ നേർത്തെ പറഞ്ഞ് വച്ചേക്കണ്. അതിപ്പോ എങ്ങനെയാ മാറ്റാ ?” കുടികളിൽ നിന്ന് കിട്ടിയ കാടിയും കഞ്ഞി വെള്ളവും കൊണ്ട് ഒതുക്ക് കയറുമ്പോൾ അച്ചന്റെ ശബ്ദം കേട്ട് കാർത്തു അകത്തേക്ക് കുനിഞ്ഞ് നോക്കി. പുല്ലുമേഞ്ഞ മേൽക്കൂര ചാറ്റലടി വീഴാതിരിക്കാൻ കോലായിലേക്ക് ഇറക്കി മേഞ്ഞത് കാരണം അകത്തെ മുറിയിലെ കാഴ്ച വ്യക്തമല്ല. കാർത്തു വേഗം വീട് ചുറ്റി പിന്നാമ്പുറത്തെത്തി ബക്കറ്റ് കാടി പാത്രത്തിലേക്ക് കമിഴ്ത്തി അടുക്കളയിലേക്ക് കയറിയപ്പോൾ തൊഴുത്തിൽ നിന്ന് അമ്മണി കരഞ്ഞു. തിരിഞ്ഞ് അമ്മണിയെ നോക്കി. ” ഇപ്പോ വരാടി” എന്ന് പറഞ്ഞ് കാർത്തു അടുക്കളയിൽ തീയുന്തി കൊണ്ട് നിൽക്കണ അമ്മയെ തോണ്ടി കൈ മലർത്തി എന്താ എന്ന് ചോദിച്ചു. ലളിത തിരിഞ്ഞ് മിണ്ടല്ലെ എന്ന് ചൂണ്ടുവിരൽ ചുണ്ടത്ത് വച്ച് ആംഗ്യം കാണിച്ചു പിന്നെ തീയൊന്ന് കൂടി തള്ളി വച്ച് കാർത്തുവിന്റെ കയ്യും പിടിച്ച് പിന്നാമ്പുറത്തേക്കിറങ്ങി. തിരിഞ്ഞൊന്ന് അകത്തേക്ക് പാളി നോക്കി ലളിത സ്വകാര്യം…

Read More

പാറമേൽ നിന്ന് വിറക് കെട്ട് താഴേക്കിട്ട് ഉരുട്ടിയപ്പോൾ മണിയൻ കൈയ്യടിച്ചു ചിരിച്ചു. “ചെക്കാ അറഞ്ഞാളും ” സുശീല കണ്ണുരുട്ടി പിന്നെ മണിയൻ്റെ കൈ പിടിച്ച് അവനെ താഴേക്കിറങ്ങാൻ സഹായിച്ചു. പാറകത്തിൻ്റെ വേരിൽ പിടിച്ച് അമ്മയും മോനും പതുക്കെ നിരങ്ങി താഴേക്കിറങ്ങി. മണിക്കുന്നിൽ വിറക് പെറുക്കാൻ വന്നതാണ് സുശീലനയും ജാനുവും. കൂടെ പോരണ്ടാന്ന് ആവുന്നത് പറഞ്ഞിട്ടും മണിയൻ കൂട്ടാക്കിയില്ല. ചെക്കന് നെല്ലിക്ക വേണം പോലും… എട്ടാം നമ്പർ വരെ കേറേണ്ടി വന്നു നെല്ലി പെറുക്കാൻ. “വഴി നീളെ തിന്നിട്ടിനി തൂറ്റല് പിടിക്കാതിരുന്നാൽ മതിയായിരുന്നു മലദൈവങ്ങളേ ” സുശീല പ്രാർത്ഥിച്ചു. ജാനുവിൻ്റെ വിറക് കെട്ട് ഇത്തിരി വലുതായത് കൊണ്ട് അവളെ താഴെയിറങ്ങാൻ സഹായിച്ചിട്ടാണ് സുശീല തൻ്റെ വിറക് കെട്ട് എടുത്തത്. ചുള്ളിക്കിടയിൽ തിരുകിയ ഉണങ്ങിയ വണ്ണമുള്ള മുട്ടികൾ അവൾ ഒന്നു കൂടി ഒതുക്കി കെട്ടി വെച്ചു. പിന്നെ ആയാസപ്പെട്ട് വിറകു കെട്ട് പാറമേൽ കുന്തിച്ചാരി കുനിഞ്ഞ് അത് തലയിലെടുത്തു. ” നടക്ക് ചെക്കാ.” പാറയിൽ…

Read More

ശക്തിയായി വീണ ഒരു മഴത്തുള്ളി കിച്ചുവിനെ ഞെട്ടിച്ചു.’ കോലായിടെ ഇറമ്പില്‍ മഴയുടെ നനുത്ത ഈരടികള്‍ ആരോഹണഅവരോഹണങ്ങള്‍ രചിക്കുന്നതും നോക്കി ഇരിക്കുമ്പോഴാണ്‌ ഒരു കട്ടുറുമ്പ് കാലിൽ കുത്തിയത്‌. വേദനയില്‍ ദേഷ്യകെട്ട്‌ അതിനെ അര്‍ദ്ധപ്രാണനാക്കി ഒരു മഴകുമിളമേല്‍ ഇട്ടു. അല്‍പനേരം തുഴഞ്ഞ്‌ അത്‌ അതിരില്ലാ ചുഴികളില്‍ തപ്പിത്തടഞ്ഞ്‌ താഴേയ്ക്ക്‌ ഒഴുകി പോയി. വേണ്ടായിരുന്നു എന്ന്‌ ഓര്‍ത്തിരിക്കുമ്പാഴാണ്‌ മഴത്തുള്ളി കണ്ണിൽതെറിച്ചതും ഞെട്ടി പരിസരബോധം വന്നതും. “കിച്ചു. നീയെവിട്യാ ഇടികുടുങ്ങണുണ്ടുട്ടോ?” മുത്തശ്ശിയുടെ വിളി അവനെ അകത്തേയ്ക്ക്‌ ആനയിച്ചു. അമ്മ പറഞ്ഞിട്ടുണ്ട്‌ മുത്തശിക്ക്‌ കണ്ണു കാണില്ല, വിളിച്ചാൽ വേഗം ഓടി ചെല്ലണം ഇല്ലെങ്കില്‍ നെന്നെ അന്വേഷിച്ച്‌ എവിടെങ്കിലും വിഴും. വിണുകഴിഞ്ഞാല്‍ അമ്മയുടെ ജോലി പോക്കാ എന്നൊക്കെ. അവന്‍ മുത്തശ്ശിയുടെ അടുത്തിരുന്നു. കുഴമ്പിന്റേയും കര്‍പ്പൂരത്തിന്റേയും മണമാ മുത്തശ്ശിക്ക് കിച്ചുവിന് അത്‌ ഏറെയിഷ്ടമാണ് കിച്ചു മുത്തശ്ശിയോട് ചേർന്നിരുന്നു മുത്തശ്ശി അവന്റെ നെറുകയിൽ തപ്പി തലോടി ചോദിച്ചു.” മഴ നനഞ്ഞോ നീയ്‌? ഇപ്പഴത്തെ മഴയൊന്നുംവിശ്വസിക്കാന്‍ പറ്റില്ല. എല്ലാറ്റിലും വിഷാത്രെ.” മുത്തശിക്ക് ഈഅറിവെല്ലാം കിട്ടിയത്‌…

Read More

ഭാഗം 1  കനാലിലെ വെള്ളത്തിൽ പാലു പാത്രം കഴുകി ഒഴിച്ചപ്പോൾ കിഴക്കൻ പരലുകൾ കൂട്ടമായി വന്ന് നട്ടം തിരിഞ്ഞ് പാഞ്ഞു പോയി വിരലുകൾ കൊണ്ട് കാർത്തു അവയുടെ വലുപ്പം അളന്നു നോക്കി ഏറ്റവും വലുതിന് തന്റെ നടുവിരലിന്റെ അത്രയാണ് നീളം ! ഒരിക്കലും കിഴക്കൻ പരലുകൾ അതിനെക്കാൾ വലുപ്പം വച്ച് കണ്ടിട്ടില്ല ഡാമ് തുറന്നു വിടുമ്പോൾ പോലും ഇവയൊന്നും ആരും പിടിച്ച് കറി വെയ്ക്കാറുമില്ല എന്നിട്ടും ഇവയെന്താ വെലുതാവാത്തത്… പാലു പാത്രത്തിന്റെ മൂടി ഞരുക്കിയടച്ച് കാലിലെ ചെളി കഴുകി കളഞ്ഞ് കാർത്തു കരക്കു കേറി. പാവാട കുത്തഴിച്ചിട്ടപ്പോൾ നഗ്നമായ തന്റെ കാലുകളിലേക്ക് അവളൊന്ന് നോക്കി നെടു വീർപ്പിട്ടു. ” നിനക്ക് ഞാൻ പാദസരം വാങ്ങി തരണുണ്ട് ” അങ്ങനെ പറഞ്ഞൊരാളിനെ തിരഞ്ഞ് അവളുടെ കണ്ണുകൾ പാടത്തേക്ക് നീണ്ടു. അതാ അവിടെ ഏരു പൂട്ടാൻ പോത്തിനെയും തെളിച്ച് വയലിലേക്കിറങ്ങണുണ്ട്. കാർത്തു മന്ദസ്മിതത്തോടെ തൂക്കുപാത്രവും വീശി ഡാമിന്റെ കരയിലൂടെ നടന്നു. “രവിയേട്ടാ…” വരമ്പിൽ നിന്നു…

Read More