Author: Jees Kaitharam

ഞാൻ എന്താണന്ന് കണ്ടുപിടിക്കാൻ പാട് പെടുന്ന പാവം ഞാൻ …

ആദ്യഭാഗം കാവൽ പുരയിലെ ഇരുട്ടിൽ ഇരുന്നു കൊണ്ട് മണി പുറത്തേക്ക് നോക്കി, ഒളിച്ച് നിൽക്കുന്ന നിലാവൊളിയുടെ കിരണങ്ങളിൽ ചിലത് തണങ്ങിന്റെ ഇടയിലൂടെ മാടത്തിലേക്ക് അരിച്ചിറങ്ങണുണ്ട്. മണി വെറുതെ ട്രൗസറിന്റെ പോക്കറ്റിൽ തപ്പി നോക്കി ബീഡി ഇല്ല, ഇടക്ക് വലിച്ചിരുന്ന ബീഡിയുടെ മണം ഓൾക്കിഷ്ടമല്ലന്ന് പറഞ്ഞപ്പോൾ നിർത്തി… അമ്മ പലതവണ പറഞ്ഞിട്ട് കേട്ടിട്ടില്ല ഓളൊരു തവണ പറഞ്ഞപ്പോൾ തന്നെ നിർത്തി, മണിക്ക് ചിരി വന്നു… ഓളെ പോലൊരു പെണ്ണ് പറഞ്ഞാൽ ആരാ കേൾക്കാത്തെ?…  കായ കട്ടതിന്റെ പിറ്റേന്നും ഓള് വന്ന് രണ്ട് കായ കൊണ്ടുപോയി കട്ടിട്ടല്ലന്ന് മാത്രം “രണ്ട് കായ തരോ മണി ചേട്ടാ ” എന്ന് ചോദിച്ചപ്പോൾ താൻ തന്നെ ഉരിഞ്ഞ് കൊടുക്കുയായിരുന്നു. “ന്റെ പേരെങ്ങനെ കിട്ടി?” എന്ന ചോദ്യത്തിന് കുലുങ്ങി ചിരിച്ച് ഓടി മറഞ്ഞു… “ഈ കായെക്കൊ എത് നായിന്റെ മക്കള് ഉരിഞ്ഞോണ്ടോയി ന്റെ റബ്ബേ ” എന്ന അദ്രുമാൻ കാക്കയുടെ ചോദ്യം മണി കേട്ടില്ലന്ന് വച്ചു.  അദ്രുമാന്റെ വാഴപ്പണി…

Read More

മണിയെ.. ടാ നീ എവിടെയാ.. താഴേന്ന് ചേട്ടന്റെ വിളി കേട്ട് മണി ഒന്നു ഞെട്ടി തെങ്ങിന്റെ മോളിൽ നിന്ന് താഴേക്ക് നോക്കി ” ദാ ഇവിടെണ്ട് “എന്ന് പറയാൻ നാവ് പൊന്തിച്ചെങ്കിലും മണി തുപ്പൽ ഇറക്കി വിഴുങ്ങി.. മിണ്ടിയാൽ തോട്ടിന്റെ കരയിലുള്ള കാഴ്ച്ചവസ്തുവും കേൾക്കും.. അമ്മാതിരി കാഴ്ച്ച മണി ആദ്യമായി കാണുകയായിരുന്നു. പടക്കം പൊട്ടി ചേട്ടന്റെ വീട്ടിൽ പലകുറി തെങ്ങു നന്നാക്കാൻ വന്നിട്ടുണ്ടങ്കിലും ഇങ്ങനെ നടാടെയാണ്.. നല്ല കായ്ഫലമുള്ള തെങ്ങുകളാ ചേട്ടന്റെ പറമ്പിലേത് എല്ലാ മാസവും കൃത്യമായി മണി വന്ന് നന്നാക്കി തേങ്ങയിട്ട്, ചെല്ലിയൊക്കെ കുത്തി കളഞ്ഞ് ഉപ്പും വളവും ആവശ്യത്തിന് ഇട്ട് സംരക്ഷിക്കും.. ഇന്നും പതിവു പോലെ ഡാമിന്റെ മേലെയുള്ള തെങ്ങിൽ നന്നാക്കാൻ കയറിയതാ.. പുതിയ തെങ്ങാണ് കായ പിടിച്ചു വരുന്നതെ ഉള്ളു നേരിയ വാട്ടമുണ്ടന്ന് പറഞ്ഞപ്പോ കയറി നോക്കിയതാ.. തെങ്ങിന്റെ കൊരുക്കിൽ ഒളിച്ചിരുന്ന ചെല്ലിയെ വലിച്ചെടുത്ത് നിവരുമ്പോഴാ കണ്ണുകൾ തോട്ടിൻ കരയിലെ കൈതകൾക്കിടയിലെ ആ കാഴ്ച്ച കണ്ടത്.. പനങ്കുലപോലെ…

Read More

ഒന്നാം ഭാഗം  ഉമ്മറത്ത് നീണ്ട് നിവർന്ന് കിടക്കുന്ന രൂപത്തിന്റെ ചുറ്റിലും വർക്കി പരതി നടന്നു, ഇടക്കവൻ മുഖത്തിന്റെ അടുത്ത് ചെന്ന് സൂക്ഷിച്ചു നോക്കും പിന്നെ തൊട്ട് നോക്കി … നെഞ്ചിൻ കൂട് അനങ്ങണുണ്ട് … മേലെ തൊടിയിലെ അയ്യപ്പേട്ടൻ ഡാമിന്റെ അവിടെ മരിച്ചു കിടന്നപ്പോൾ അവൻ കണ്ടതാണ്, അനക്കമൊന്നുമില്ലാതെ ഉറുമ്പരിച്ച് കിടക്കണത് അയ്യപ്പേട്ടന്റെ തല പൊട്ടിയിട്ടുമുണ്ടായിരുന്നു അന്ന് വെല്യപ്പച്ചൻ പറഞ്ഞു കൊടുത്തതാണ് ജീവനുണ്ടങ്കിൽ നെഞ്ച് ഉയർന്ന് താഴുന്നത് കാണാമെന്ന്.  ഇതിപ്പോ തല പൊട്ടിയിട്ടും ഇല്ല , നെഞ്ചിൻ കൂട് അനങ്ങണും ഉണ്ട്.  വർക്കി പിന്നെയും കിടക്കുന്ന ആളിനെ സൂക്ഷിച്ചു നോക്കി പിന്നെ തിരിഞ്ഞ് അരഭിത്തിയിൽ ഇരിക്കുന്ന തന്റെ ചേച്ചിയെ കൈമാടി വിളിച്ചു “എന്താടാ ” ലാലി അവന്റെ അടുത്തേക്ക് ചെന്നു ലാലിയെ ഒന്ന് വീക്ഷിച്ച് അയാൾ കിടക്കുന്ന ആളിന്റെ മുഖവുമായി സാദൃശപ്പെടുത്തി വിശകലനം ചെയ്തു.  ചെറുതാണങ്കിലും ചേച്ചിയുടെ മൂക്കും അപ്പച്ചന്റെ മൂക്കും ഒരുപോലെ തോന്നണുണ്ട് കണ്ണ്.. ! കണ്ണ് തുറന്നാലല്ലെ കണ്ണ്…

Read More

മണ്ണെണ്ണ വിളക്കിന്റെ മങ്ങിമങ്ങിയുള്ള ആട്ടം കണ്ട് മോളിക്കുട്ടി പതുക്കെ എഴുന്നേറ്റു കയ്യിലിരുന്ന മംഗളം വാരിക കിടക്കയിലേക്കിട്ടു. അരികത്ത് വർക്കി കിടന്നുറങ്ങുന്നു. അവന്റെ തുറന്നു വച്ച വായിൽ നിന്ന് ഏത്തായി ഒലിച്ചിറങ്ങിയത് മോളി പുതപ്പിന്റെ അറ്റം കൊണ്ടു തുടച്ചു കൊടുത്തപ്പോൾ അവൻ ചെറുതായൊന്ന് ഇളകി, അവൾ അവന്റെ മുടിയിഴയിൽ പതുക്കെ തലോടി അവൻ വീണ്ടും ഉറക്കമായി. മോളി കട്ടിലിൽ നിന്ന് താഴേക്കിറങ്ങിയപ്പോൾ പലക കട്ടിൽ ഞരങ്ങി മൂളി. പഴയതാണ്, അപ്പൻ തന്നത്… മക്കളെയും കൊണ്ട് 9 സെന്റിൽ പാർക്കാൻ പോരുമ്പോൾ ഒന്നും ഉണ്ടായിരുന്നില്ല. “എടിയെ നീ ആ അമ്മേടെ മുറിയിൽ കിടക്കുന്ന കട്ടിലെടുത്തോ, ഞാൻ രാജന്റെ കയ്യിൽ കൊടുത്തയച്ചേക്കാം… ” എന്ന് അപ്പൻ പറഞ്ഞപ്പോൾ അമ്മ പിറുപിറുത്തു. “കട്ടിലും പാത്രങ്ങളുമായിട്ട് ഒരു പാട് കൊടുത്തതല്ലെ, പിന്നേം? കൊടുക്ക് മൂത്ത മോളല്ലെ?” ” ടീ നീ കോക്കാട്ട് വേലുവിന്റെ വീട്ടിൽ നിന്ന് കൊണ്ടുവന്നതല്ല ടി..”, പിന്നെ ഒരു മുട്ടൻ തെറിയാണ് അപ്പന്റെ വായിൽ നിന്ന്…

Read More

മേഘ ചുരുളുകൾ മണിക്കുന്നിന്റെ മുകളിൽ നിന്ന് താഴേക്ക് ചാഞ്ഞിറങ്ങി വലയം പ്രാപിച്ചു തുടങ്ങി.. നെൽക്കതിരിൽ നിന്ന് ഇറ്റുവീഴുന്ന വെള്ള തുള്ളികളിൽ വെളിച്ചം പകരാൻ എത്തിയ സൂര്യൻ മേഘങ്ങൾക്കിടയിലായി ഒളിച്ചു കളി തുടരുന്നു. ചീരങ്കി കുന്തിച്ചിരുന്ന് മൺകലത്തിലേക്ക് പനങ്കുറ്റിയിൽ നിന്ന് വെള്ളം കോരി ഒഴിച്ചു. വയലിന് നടുവിലെ പനങ്കുറ്റിയിലെ വെള്ളമാണ് എല്ലാരും കുടിക്കാൻ എടുക്കുന്നത് പാത്രത്തിന്റെ മുകളിൽ തുണി വിരിച്ച് പായൽ അരിച്ചു കളയും. എത്ര കോരി കളഞ്ഞാലും നേരം വെളുക്കുമ്പോൾ പനംങ്കുറ്റി നിറയെ പായൽ മൂടിയിരിക്കും. സർക്കാര് കുത്തി തന്ന കിണറിലെ വെള്ളം ആരും എടുക്കാറില്ല അതിൽ നിറയെ പത്തലുകളും വാഴ പോളയും കൊണ്ട് മൂടിയിരിക്കയാണ്. തിരഞ്ഞെടുപ്പ് വരുമ്പോ എല്ലാരും പറയും എല്ലാർക്കും കുടിക്കാൻ വെള്ളം തരുമെന്ന്.. വോട്ടിന്റെ തലേന്നും വോട്ടിന്റെ അന്നും പള്ള നിറച്ച് റാക്ക് കിട്ടും അതാണ് ഓര് തരുന്ന വെള്ളം! ചീരങ്കി ഓർത്ത് ചിരിച്ചു കൊണ്ട് എഴുന്നേറ്റു. പായൽ നിറഞ്ഞ തുണി എടുത്ത് പനങ്കുറ്റിയുടെ അരികിലുള്ള കല്ലിൻമേൽ…

Read More

കുശുമ്പ് * * * * * * ഓനെ കണ്ടപ്പോ കുശുമ്പു തോന്നീല സാറെ പക്ഷെ ഓന്റെ ഓളെ കണ്ടപ്പോ കുശുമ്പു തോന്നി സാറെ … ഞാനും കറുത്തത് ഓനും കറുത്തത് പിന്നെ ഓനിക്ക് മാത്രം വെളുത്തോള് … വെളുത്തോളെ ഒന്ന് തൊട്ട് നോക്കണന്ന് പൂതി തോന്നി … ഞാള് തൊടാൻ ചെന്നപ്പോ ഓള് പേടിച്ച് മറിഞ്ഞ് വീണ് … ഞാനും കോരനും പാടെ പുയ മുയുവൻ തപ്പി… ഓളെ കിട്ടീല … ഞാനെന്നും ചെയ്തില്ല … സാറെ … കറപ്പൻ ഏങ്ങലടിച്ചു കരഞ്ഞു പറഞ്ഞിട്ടും കറപ്പനെയും കോരനെയും പോലീസ്‌ വിലങ്ങ് വച്ചു … മുന്നോട്ട് നടക്കുന്നതിനിടയിൽ ആൾക്കൂട്ടത്തിൽ നിന്നിരുന്ന തോലനെ നോക്കി കറപ്പൻ വിളിച്ചു പറഞ്ഞു …ചിരുതേയി പാവാണ് തോലാ… ഞാള് ഓളെ ഒന്നും ചെയ്തിട്ടില്ല …. പോലീസ് കറപ്പനെ മുന്നോട്ട് തള്ളി കടന്ന് പോയി .. പുരുഷാരം അവരെ അനുഗമിച്ചു … തോലന്റെ തല കുനിഞ്ഞു അവൻ…

Read More