Author: Mary Josey Malayil

Short story writer.

മാക്സി ഓണം സർക്കാർ ഉദ്യോഗത്തിൽ നിന്നും അദ്ധ്യാപന വൃത്തിയിൽ നിന്നുമൊക്കെ വിരമിച്ച അഞ്ചാറ് സുഹൃത്തുക്കൾ കഴിഞ്ഞ 35 വർഷമായി പൗർണമി ഫ്ളാറ്റിലാണ് താമസം. ചെറുപ്പക്കാരാരും ഇവരോട് സംസാരിക്കാൻ താല്പര്യം കാണിക്കാത്തത് കൊണ്ട് ഇവർ ആറുപേരും ഈവെനിംഗ് വാക്ക് കഴിഞ്ഞു ഒരു പ്രത്യേക ഗ്രൂപ്പായി വന്നിരുപ്പുറപ്പിക്കും. പാർക്കിലെ കുട്ടികൾ👧🧑👦👨🧒 തമ്മിലുള്ള ചെറിയ തർക്കങ്ങൾക്ക് മധ്യസ്ഥം വഹിക്കുക, ഭംഗിയായി സംരക്ഷിച്ചിരിക്കുന്ന പൂന്തോട്ടത്തിലെ ചെടികൾക്ക് എന്തെങ്കിലും🌷🥀🌱🌿🌳🌵🌱 കേടുപാടുകൾ വരുത്തുകയോ വെള്ളം അനാവശ്യമായി തുറന്നു വിടുകയോ ഒക്കെ ചെയ്താൽ സീനിയർ സിറ്റിസൺ അധികാരമുപയോഗിച്ച് മുഖം നോക്കാതെ കുട്ടികളെ ശാസിക്കുക…☹️🤛….അങ്ങനെയൊക്കെയുള്ള കലാപരിപാടികളും….. സീരിയൽ 📺കാണുന്ന ഭാര്യമാരെ ശല്യപ്പെടുത്താതെ ഇരിക്കാൻ എല്ലാവരും കൂടി വെടിവട്ടം പറഞ്ഞിരിക്കുകയാണ് സാധാരണ പതിവ്. ടീവിയിൽ “കുടുംബ വിളക്ക്” കഴിഞ്ഞു അടുത്തതിൻറെ പാട്ട് കേൾക്കുന്നുണ്ട് ഇനി അത്താഴം കിട്ടുമെന്ന് പറഞ്ഞ് ഓരോരുത്തരും യാത്ര പറഞ്ഞു പിരിയും. രണ്ട് ഏക്കറിനകത്ത് 6 ബ്ലോക്കുകൾ കൂടുന്നതാണ് ഈ സമുച്ചയം. ഒരേപോലെ പെയിൻറ് അടിച്ച് വൃത്തിയായി🏢 സംരക്ഷിച്ചിരിക്കുന്ന ഫ്ലാറ്റ് ആയതുകൊണ്ട്…

Read More

ശാസ്ത്രം ജയിച്ചു!മനുഷ്യൻ തോറ്റു!😜 🕖സമയം രാത്രി 7 മണി. ഉന്നത ഉദ്യോഗസ്ഥരും സമ്പന്നരും അംഗങ്ങളായിട്ടുള്ള ക്ലബ്ബിൽ ആഡംബര കാറുകൾ പാർക്ക് ചെയ്ത്🚗🚘🚙 ഓരോരുത്തരായി എത്തിത്തുടങ്ങി. അരമണിക്കൂറിനകം ഗ്രൂപ്പ് തിരിഞ്ഞ് എല്ലാവരും ചീട്ടുകളിയും🍻 ചെറിയതോതിലുള്ള മദ്യപാനവും തുടങ്ങും. 9 മണിയോടെ ചിലർ ക്ലബ്ബിൽ നിന്ന് തന്നെ ഡിന്നർ കഴിച്ചു മടങ്ങും.10 മണിക്ക് ക്ലബ് അടക്കും. ഇതായിരുന്നു സാധാരണ ദിവസങ്ങളിലെ പതിവ്. നഗരത്തിലെ പ്രമുഖ വക്കീലും പ്ലാൻററും വേണുവും റോയിയും പ്രൊഫഷൻ കൊണ്ട് രണ്ടുപേരും വ്യത്യസ്ത മേഖലകളിൽ ആണെങ്കിലും ഉറ്റ സുഹൃത്തുക്കളാണ്.🧔‍♀️🧔‍♂️ അവർ കോളേജിൽ അഞ്ചുവർഷം ജൂനിയറും സീനിയറും  ആയിട്ടാണ് പഠിച്ചിരുന്നത്.റോയ്ക്ക് വേണുവേട്ടനോട് സ്വന്തം സഹോദരനെക്കാൾ സ്നേഹമാണ്. എന്നും വൈകുന്നേരം ക്ലബ്ബിൽ കാണും. ചീട്ടുകളിയ്ക്കും  ഒന്നോ രണ്ടോ പെഗ് കഴിക്കും. പകലത്തെ ടെൻഷൻ മുഴുവൻ തീർത്ത് വീട്ടിലേക്ക് മടങ്ങും. അന്ന് റോയി നോക്കിയപ്പോൾ കണ്ടത് രണ്ടു കുപ്പിയുമായി ഒരു ടേബിളിൽ ഒറ്റയ്ക്കിരുന്നു  വേണുവേട്ടൻ മദ്യപിക്കുന്നതായിരുന്നു. റോയി ചീട്ടുകളി സ്കൂട്ട് ചെയ്ത് ഒറ്റക്കുതിപ്പിന് വേണുവേട്ടന്റെ അടുത്തെത്തി…

Read More

കലം മേം ക്യാ ഹെ?    ഒരേ ക്ലാസ്സിൽ ഇത് രണ്ടാം കൊല്ലമാണ് ഏലമ്മ പഠിക്കുന്നത്. ഈ വർഷം കൂടി തോറ്റാൽ ഈ സ്കൂളിൽ പഠിക്കാൻ പറ്റില്ല എന്നാണ് പ്രിൻസിപ്പൽ സിസ്റ്റർ ബിയാട്രിസ് അച്ചായനോട് തീർത്തു പറഞ്ഞിരിക്കുന്നത്. ഓർത്തപ്പോൾ ഏലമ്മയുടെ കണ്ണിൽ കണ്ണീർകണങ്ങൾ ഉരുണ്ടുകൂടി. 😪😪 ബാക്കി എല്ലാ വിഷയത്തിനും എങ്ങനെയെങ്കിലും കടന്നു കൂടാം എന്ന ആത്മവിശ്വാസമുണ്ട്. ഒരേ വിഷയം തന്നെ ഒന്ന് രണ്ടുവർഷം ആയല്ലോ പഠിക്കുന്നു. പക്ഷെ ഹിന്ദി അതാണ് മനുഷ്യനെ വട്ടം കറക്കുന്നത്. ഏലമ്മ  ഹും  എന്നെഴുതിയാൽ ടീച്ചർ പറയും. അവിടെ ഹൈ ആയിരുന്നു വേണ്ടിയിരുന്നതെന്ന്.  ചിലപ്പോൾ പറയും കസേര  പെണ്ണാണ് അതുകൊണ്ട് കി എന്ന് വയ്ക്കണമെന്ന്. ഹിന്ദിയിൽ മാത്രം ചില സാധനങ്ങളൊക്കെ സ്ത്രീലിംഗവും ചിലതൊക്കെ പുല്ലിംഗവും  ആണത്രേ! തീവണ്ടി, ചായ, റൊട്ടി, കാറ്റ്, പുസ്തകം, ബസ്, ചുമര്, ചീപ്പ്….. .ഇതൊക്കെ സ്ത്രീലിംഗം.    മെത്ത, വെള്ളം, ഭക്ഷണം, ജോലി, വീട്, കണ്ണാടി, ടവൽ, രാജ്യം…….. ഇതൊക്കെ പുല്ലിംഗം. …

Read More

കർക്കിടക മാസത്തിലെ തിരുവോണനാളിൽ മഹാബലിയെ നിഗ്രഹിക്കാൻ മഹാവിഷ്ണു ബാലരൂപം പ്രാപിച്ചാണ് എത്തിയത്. അതുകൊണ്ടാണ് കർക്കിടകത്തിലെ തിരുവോണത്തിനെ ‘പിള്ളേരോണം’ എന്ന വിളിപ്പേരിൽ ആഘോഷിച്ചു വന്നിരുന്നത്. ചിങ്ങത്തിലെ തിരുവോണം മാവേലിയുടെത് ആണെങ്കിൽ കർക്കടകത്തിലെ പിള്ളേരോണം വാമനന്റതാണെന്നു ഒരു പക്ഷമുണ്ട്. ഓണത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങളൊക്കെ തുടങ്ങുന്ന ദിവസമാണ് അന്ന്. മുറ്റത്ത് പൂക്കളം ഒരുക്കിയും ഉണ്ണിയപ്പം തിന്നുമാണ് പിള്ളയോണം ആഘോഷിച്ചിരുന്നത്. ഓണത്തിൻറെ വരവ് അറിയിച്ചു കൊണ്ടുള്ള ഈ ഓണം എന്തെന്ന് ഇന്നത്തെ പുതുതലമുറയ്ക്ക് അറിവുണ്ടാകില്ല. ഓഗസ്റ്റ് 2- 2023 ഒരിക്കൽക്കൂടി പിള്ളയോണം എത്തിയപ്പോൾ ഗൃഹാതുരത്വമുണർത്തുന്ന ഒരുപാട് ഓർമകളിലേക്ക് ഷഷ്ടിപൂർത്തിയോട് അടുക്കുന്ന എൻറെ മനസ്സ് പുറകോട്ട് പാഞ്ഞു. 1970 കാലഘട്ടം, കെഎസ്ഇബിയിൽ ഉദ്യോഗസ്ഥനായിരുന്ന അച്ഛൻറെ ജോലിസംബന്ധമായി ഞങ്ങൾ അന്ന് പാലക്കാട് ചന്ദ്രനഗർ കോളനിയിലാണ് താമസം. കോളനിയിലെ എല്ലാ കുട്ടികളും, നിറയെ മുറ്റം ഉള്ള ഞങ്ങളുടെ വീട്ടിൽ വൈകുന്നേരങ്ങളിൽ കളിക്കാൻ ഒത്തുകൂടുക പതിവായിരുന്നു. അക്കുകളി, ഒളിച്ചുകളി, ബാഡ്മിൻറൺ….. അങ്ങനെ പത്തിരുപത് പേരുകൂടി ആറുമണിവരെ നല്ല തിമിർത്തുള്ള കളിയാണ്. ആ കാലഘട്ടത്തിൽ…

Read More