Author: സലീന സർഫ്രാസ്

ഞാനൊരു പാവം വീട്ടമ്മ, എഴുത്തിനോട് അതിയായ താല്പര്യം. ഇരട്ടക്കുട്ടികളുടെ അമ്മ.

സുഗന്ധമൂറുമാ തണൽമരം കാറ്റിലാടിയുലഞ്ഞുവോ ശിഖരങ്ങൾ കൊഴിഞ്ഞു ബന്ധങ്ങൾ അടർന്നു കാലമേ ഇനിയുമീ വഴി നമുക്കായ്‌ തുറക്കുമോ ചരിത്രമേ തിരുത്തിയിതാ സൗഹൃദപ്പൊരുമ കൂടുകൂട്ടുന്നിതാ വീണ്ടുമാ അക്ഷരക്കളരിയിൽ അനുഭവങ്ങളാൽ കോറിയിടും പ്രായമല്ലിത് മനമിൽ കുരുന്നുബാല്യമോർമയിൽ കൈചേർത്തൊരാ കിളിക്കൂട് വാനമുയരിൽ പറത്തിടും അഭിലാഷങ്ങൾ അസ്‌തമിച്ച് തോഴനാം പ്രിയ സോദരൻ മിഴികളിൽ ഭീതിയുണർത്തി യാത്രയായ് ഈ മണ്ണിൽ ഓർമകളിൽ സ്നേഹം വിടർത്തി വീണ്ടുമിതാ നവസുദിനത്തിനായ് മെയ്യും മനസും കൂട്ടിയിണക്കി ശക്തകരങ്ങളാൽ ആഘോഷപ്പൊലിമയിൽ വാനിൽ നിറദീപം തെളിച്ചിടും കാലമേ നീയറിയുക ഒത്തുകൂടലിന് ഒത്തൊരുമയ്ക്കായ് ഞങ്ങളിതാ യാത്രാരംഭം വീണ്ടുമെന്ന നാമത്തിൽ തുടക്കം കുറിച്ചിടും സലീന സർഫ്രാസ് ഇരട്ടക്കുട്ടികളുടെ അമ്മ

Read More

ചിണുങ്ങി പെയ്തു തോർന്ന മഴത്തുള്ളികൾ കളിയാടിടവേ കൈചേർത്തിറുത്തൊരാ പൂമൊട്ടുകൾ കുമ്പിട്ടിടുമീ മണ്ണിൽ വിരഹമോതി മണമില്ല ഗുണമില്ല പൂവിതളുകൾ പിഴുതെടുത്തതും കളമൊരുക്കി പുതുമയുടെ ഗന്ധമോതും ഉടുപ്പുകളണിഞ്ഞവൾ നൃത്തമാടി നാവിലൂറും വിഭവങ്ങളാൽ തീന്മേശയിൽ നിറഞ്ഞു ആളെണ്ണം കുറഞ്ഞെന്ന് പരിഭവമോതി അമ്മമനം തേങ്ങി വട്ടമിട്ടിരുന്നുണ്ണാൻ നേരമിനിയില്ലെന്നും കയ്യെത്തും ദൂരത്തെല്ലാമുണ്ടിന്നും അവരവർ അരുളി ആർപ്പുവിളിയും ആഘോഷവുമില്ലാതെ അമ്മയ്ക്ക് തീറെഴുതിയവർ പലരുമുണ്ടീ ഉലകിലല്ലയോ നിലവിളക്കിൻ പ്രകാശിതം തിരുവാതിര കളിയിലും ആർപ്പുവിളിയിൽ വഞ്ചിപ്പാട്ടും എല്ലാമെല്ലാം പൊയ്മറഞ്ഞൊരു കാലം പഴമയിൽ പലതുണ്ട് നുണയാൻ പുതുമയിൽ പലതുണ്ടറിയാൻ കൊമ്പ് കോർത്തോരാ മാനുഷ്യർ അടുക്കളത്തിണ്ണയിൽ വെന്തുരുകുന്നോരമ്മമനം കണ്ടില്ലെന്നടിക്കുകയെന്നതോ നേരിൻ വഴി മർത്യാ ? സലീന സർഫ്രാസ് ഇരട്ടക്കുട്ടികളുടെ അമ്മ

Read More

നിന്റെ മിഴികൾ നനഞ്ഞതത്രയും എനിക്ക് വേണ്ടിയായിരുന്നു എന്നാൽ എന്റെ മിഴികൾ തിരഞ്ഞതോ നിന്നെ മാത്രം സലീന സർഫ്രാസ് ഇരട്ടക്കുട്ടികളുടെ അമ്മ

Read More