Author: Seena Navaz

ഇരുളിനെ കീറിമുറിക്കുന്ന നിലാവിന്റെ ഒരു തുണ്ട് കടമെടുത്തെഴുതുന്നു ഞാൻ

ചന്ദ്രയാൻ 3  ചന്ദ്രനെ തൊടുന്നതിന് തൊട്ടുമുൻപേ റഷ്യയുടെ ലൂണ – 25 ചന്ദ്രനിൽ ചെന്ന് ഇടിച്ചു മൂക്കും കുത്തി വീണു.. പൈലറ്റില്ലാ പേടകം എന്നും പറഞ്ഞുപോയ അതിനാത്തു നിന്നും ദാണ്ടെ മൂന്നുപേർ എങ്ങോട്ടെക്കെയോ തെറിച്ചുപോയി. ഒന്നാന്തരം ശാസ്ത്രജ്ഞർ മൂന്നുപേരെയാ റഷ്യ ചന്ദ്രനിലേക്ക് ഒളിച്ചു കടത്തിയത്. ആരുമറിയില്ലെന്നായിരുന്നു വിചാരം… മൂന്നാം നാൾ ബോധം വീണ രണ്ടാമൻ ഒന്നാമനേയും മൂന്നാമനേയും അന്വേഷിച്ച് ഏന്തിവലിഞ്ഞ് കാടും മലയുമിറങ്ങി… സോറി ചന്ദ്രനിലെവിടെയാ കാട്… മലയുണ്ട്… പല പല ദൗത്യങ്ങളിലൂടെ ഉപേക്ഷിക്കപ്പെട്ട മാലിന്യങ്ങളുടെ വലിയ മല. മലയിറങ്ങി ചെന്നപ്പോ ” യുറേക്കാ… യുറേക്കാ… ” എന്നലറിക്കൊണ്ടോടുന്നു മൂന്നാമൻ. ഇവനെന്തൂട്ട് തേങ്ങയാ കണ്ടതെന്ന് നോക്കിയപ്പോഴാ മുന്നിലൊരു വെള്ളക്കെട്ട്. വെള്ളം കണ്ടലറിയ മൂന്നാമനേം പിടിച്ച് ഒന്നാമനെ തേടിയിറങ്ങി. അപ്പോ അതാ ദൂരെ ഒരു വെളിച്ചം. വല്ല അന്യഗ്രഹ ജീവികളുമാണെന്നോർത്ത് ( സത്യത്തിൽ അവരാണ് അന്യഗ്രഹ ജീവികളെന്ന് അവരോർത്തേയില്ല…) പേടിച്ചു പേടിച്ചു മുന്നിലേക്ക് പോയപ്പോ ദാ… ഒരു ചായക്കട. പണ്ട് നീൽ ആംസ്ട്രോങ്…

Read More

“കെട്ടിയോൻ ചത്തിട്ടും അവൾക്ക് വല്ല കൂസലുമുണ്ടോന്ന് നോക്ക്. കെട്ടിയൊരുങ്ങി പോകുന്ന… കണ്ടില്ലേ… ” വേലിക്കൽ നിന്ന അമ്മിണിയുടെ വാക്കുകൾ ശോഭയുടെ നെഞ്ച് തുളച്ച്കീറി “നിങ്ങടെ കുശുമ്പ് എന്റെ അടുപ്പിൽ വേവില്ല….ഞാൻ പണിക്കിറങ്ങിയില്ലേൽ എന്റെ കൊച്ചുങ്ങള് പട്ടിണിയാവും.. ” തിരിഞ്ഞുനിന്നു അവൾ പറയുന്നതു കേട്ടു അമ്മിണി ചിറികോട്ടി. “ചത്തവരങ്ങ് പോയി… അവള് നയിച്ചാലേ കൊടമ്മം പൊലരൂ… ങ്ങക്ക്…ന്തിന്റെ കേടാ അമ്മിണിയേച്ചി… മീൻകാരൻ സെയ്തലവി അമ്മിണിയെ നോക്കി. “അവർക്ക് ആരും നന്നായി കെടക്കണതിഷ്ടല്ല…. കണ്ണുകടിയാ… കൊച്ച് പൊയ്ക്കോ… ” ചിലരങ്ങനെയാണ്. സ്വന്തം ജീവിതം നന്നായില്ലേലും സാരമില്ല… അന്യന്റെ ജീവിതത്തിലേക്കെത്തി നോക്കിയിരിക്കും.

Read More

Degree 4th sem. class തീരാൻ ഏതാനും ദിവസം ബാക്കിനിൽക്കെ dept. ൽ പുതിയ അധ്യാപകൻ വന്നിട്ടുണ്ടെന്നറിയുന്നത്. fresher ആണ് exam കഴിഞ്ഞ് result കൂടി വന്നിട്ടില്ല.. നമ്മളേക്കാൾ just 2 years difference ഉണ്ടാവുള്ളൂ എന്ന് പറഞ്ഞത് class ലെ boyട ആണ്.. ഞങ്ങൾ 5 സുന്ദരികൾ (35 boys ന് കണ്ണു കിട്ടാതിരിക്കാനുള്ള 5 കോലങ്ങളായിരുന്നു… 5girls😁😁) ഒരു പൂവൊക്കെ പിടിച്ച് കാത്തിരുന്നു.. സാർ ക്ലാസ്സിലെത്തി.. എല്ലാരേം നോക്കി ഒന്ന് ചിരിച്ചു… പല്ലിൽ കെട്ടിയിരുന്ന കമ്പി നന്നായി തിളങ്ങി..😁 നീ കൊട് പൂവെന്ന് 5 പേരും അങ്ങോട്ടും ഇങ്ങോട്ടും എറിഞ്ഞ് പാവം പൂവ് വശംകെട്ടു… പിന്നെ സാറുമായി നല്ല friendly ആയിക്കഴിഞ്ഞ് ഈ കഥ പറഞ്ഞ് ഞങ്ങൾ ഒരുപാട് ചിരിച്ചിട്ടുണ്ട്.. Tour കഴിഞ്ഞ് വന്ന photo നോക്കി സാർ തന്നെ പറഞ്ഞു… ”മണിവത്തൂരിലെ ആയിരം ശിവരാത്രികളിലെ മമ്മൂട്ടി” പോലെയുണ്ട്… ആ എന്നെയല്ലേ നിങ്ങൾ പൂവു തരാതെ ആക്ഷേപിച്ചതെന്ന്…😍 സത്യത്തിൽ…

Read More