“കെട്ടിയോൻ ചത്തിട്ടും അവൾക്ക് വല്ല കൂസലുമുണ്ടോന്ന് നോക്ക്. കെട്ടിയൊരുങ്ങി പോകുന്ന… കണ്ടില്ലേ… ”
വേലിക്കൽ നിന്ന അമ്മിണിയുടെ വാക്കുകൾ ശോഭയുടെ നെഞ്ച് തുളച്ച്കീറി
“നിങ്ങടെ കുശുമ്പ് എന്റെ അടുപ്പിൽ വേവില്ല….ഞാൻ പണിക്കിറങ്ങിയില്ലേൽ എന്റെ കൊച്ചുങ്ങള് പട്ടിണിയാവും.. ”
തിരിഞ്ഞുനിന്നു അവൾ പറയുന്നതു കേട്ടു അമ്മിണി ചിറികോട്ടി.
“ചത്തവരങ്ങ് പോയി… അവള് നയിച്ചാലേ കൊടമ്മം പൊലരൂ… ങ്ങക്ക്…ന്തിന്റെ കേടാ അമ്മിണിയേച്ചി… മീൻകാരൻ സെയ്തലവി അമ്മിണിയെ നോക്കി.
“അവർക്ക് ആരും നന്നായി കെടക്കണതിഷ്ടല്ല…. കണ്ണുകടിയാ… കൊച്ച് പൊയ്ക്കോ… ”
ചിലരങ്ങനെയാണ്. സ്വന്തം ജീവിതം നന്നായില്ലേലും സാരമില്ല… അന്യന്റെ ജീവിതത്തിലേക്കെത്തി നോക്കിയിരിക്കും.
1 Comment
ചിലരങ്ങനെയാണ്. കണ്ണുകടിയുള്ളവർ👌👌🔥🔥