Author: Shaju Ambalakkara

ഞാൻ ഒരു സഹൃദയനാണ്

യാത്രക്കിടയിലെ പതിവ് മയക്കത്തിൽ നിന്നും ഉണർന്നു ചുറ്റും നോക്കി. ഒച്ചയും അനക്കവുമില്ലാത്ത കംപാർട്ട്മെന്റിൽ ഇരുട്ടിന്റെ നേരിയ തിരനോട്ടം.. പുറത്തേക്ക് മിഴികൾ പായിച്ചു. വണ്ടി വള്ളത്തോൾ നഗറിൽ എത്തിയിരിക്കുന്നു. അഞ്ചോ പത്തോ മിനിറ്റുകൾ കഴിഞ്ഞാൽ ഇറങ്ങാം. ഷൊർണ്ണൂർ സ്റ്റേഷനിൽ. കണ്ണട മാറ്റി കണ്ണൊന്നു തിരുമ്മി മുഖമാക തുടച്ചു. കംപാർട്ട്മെന്റ് ആകെയൊന്നു വീക്ഷിച്ചു. ഒന്നോ രണ്ടോ ആളുകൾ മാത്രം. എന്തേ ഇത്ര തിരക്ക് കുറവെന്നു ചിന്തിച്ചു. വണ്ടി വള്ളത്തോൾ നഗർ വിടുകയാണ്. പെട്ടെന്ന് ഓർമ്മയിൽ സൗമ്യയുടെ മുഖം തെളിഞ്ഞു. പാളങ്ങളുടെ ഇടയിൽ കണ്ട കുറ്റിച്ചെടികൾക്കിടയിൽ എവിടെയോ ആണ് ആ കുട്ടി തെറിച്ചു വീണത്. ഒരു നരാധമന്റെ പൈശാചികത ഏറ്റുവാങ്ങേണ്ടി വന്ന ആ ശരീരം ഇവിടെ എവിടെയോ അല്ലേ കിടന്നിരുന്നത് എന്ന് ഒരു ഞെട്ടലോടെ ഓർത്തു. ഇരുട്ടിന്റെ മെയ്യാടയണിയാൻ ഒരുങ്ങുന്ന പുറംകാഴ്ചകളിൽ നിന്ന് വീണ്ടും അകത്തേക്ക് മിഴികൾ പിൻവലിച്ചു.. ഒഴിഞ്ഞു കിടന്നിരുന്ന എതിർ സീറ്റിൽ ഒരു പെൺകുട്ടി ഇരിക്കുന്നത്.. ഒരുൾക്കിടിലത്തോടെയാണ് കണ്ടത്. അവിടമാകെ ഒരു വല്ലാത്ത…

Read More