Author: Shijith Perambra

Shijith perambra

പത്താം ക്ലാസിൽ പഠിക്കുന്ന സമയം പഠിക്കുന്നു എന്ന് പറയുന്നത് ശരിയല്ല. പത്താം ക്ലാസ്സിൽ പോയി എന്നു പറയുന്നതാവും ശരി. വീട്ടിൽ നിന്ന് വഴക്ക് കേൾക്കുന്നതിന് സ്കൂളിൽ പോവുന്നു എന്നേ ഉണ്ടായിരുന്നുള്ളു. രാവിലെ ഒരു ചുമട് പുസ്തകവുമെടുത്ത് ഇലാസ്റ്റിക്കിട്ട് ഭദ്രമായി അടുക്കി വെച്ച് സ്കൂളിൽ കൊണ്ടു വെയ്ക്കും, തിരിച്ച് വൈകുന്നേരം അതും എടുത്ത് തിരിച്ച് പോരും. അതാണ് ഞാനും സ്കൂളുമായിട്ടുള്ള ആകെയുള്ള ബന്ധം. ബാക്ക് ബെഞ്ചിലെ വലത്തേ അറ്റത്തെ മൂല ഞങ്ങൾക്ക് ഒരു രാജ്യമായി പ്രഖ്യാപിച്ചു തന്നിരുന്നു. ആ ഭാഗത്തേക്ക് ഒരു മാഷും ടീച്ചറും ഒരു ചോദ്യവുമായി കടന്നുവരാറില്ല.. വന്നിട്ടും കാര്യമില്ല ചോദിച്ചാൽ ഉത്തരം കിട്ടില്ലാന്ന് അവർക്കറിയാം. അങ്ങനെ പത്താം ക്ലാസ് ഓണ പരീക്ഷയായി. പരീക്ഷ കഴിഞ്ഞപ്പോൾ ഫിസിക്സിന് എനിക്ക് ഒരു ചോദ്യത്തിന് അഞ്ചു മാർക്കു കിട്ടിയിരിക്കുന്നു. പലരും അതിന്റെ ഉത്തരം എഴുതിയിട്ടു പോലുമില്ല. അപ്പോഴാണ് മണ്ടനായ എനിക്ക് ഫുൾ മാർക്ക് കിട്ടിയത്. ക്ലാസിലെ പഠിപ്പികൾ മാഷോട് ചോദിച്ചു. “അതെന്താ സാറേ  അവന്…

Read More

എല്ലാരും കൊർച്ചീസം കൂടെയൊന്ന് ക്ഷമിക്കണം. ഇങ്ങടെയൊക്കെ ബുദ്ധിമുട്ട് ഞമ്മക്ക് മനസ്സിലാവാഞ്ഞിട്ടല്ല.. “പറ്റിപ്പോയി ദാസാ” ഇബടെ എടങ്ങേറ് പിടിച്ച കുരുത്തം കെട്ട രണ്ട് ചെക്കമ്മര് വന്നിട്ടുണ്ട്. ഓൾടെ വകേലുള്ള ഒരു ചേച്ചീടെ മക്കളാണ്, ക്രിസ്തുമസ് വെക്കേഷന് രണ്ടീസം ഇവ്ടെ നിന്നോട്ടെന്നും പറഞ്ഞ് ഓര് കൊണ്ടാക്കീട്ട് പോയതാ, ന്യൂയറായിട്ടും അവറ്റോളെ കൂട്ടിക്കൊണ്ടുപോവാനാരും വന്നിട്ടില്ല. അവറ്റോള് വന്നേപ്പിന്നെ എഫ്. ബിൻ്റെ സെർവർ റൂമിൽ നിന്ന് ഞാൻ പൊറത്തേക്ക് പോയിട്ടില്ല. ‘എൻ്റെ കണ്ണ് തെറ്റിയാൽ ചെക്കൻമാര് റൂമിൽ കേറി ഏതേലും വയറ് പിടിച്ച് വലിച്ചിട്ടിട്ട് പോവും. പിന്നെ ഞാനൊറങ്ങാതെ അത് ശരിയാക്കി വെയ്ക്കണം. ഇല്ലേല് ഇങ്ങടെ ഫെയ്സ്ബുക്ക് നേരാംവണ്ണം വർക്ക് ചെയ്യൂല , ഓൾടെ വകേലുള്ള ചെക്കൻമാരായത് കൊണ്ട് ഒന്നും പറയാനും പറ്റുന്നില്ല. അഥവാ ഞാനെന്തെങ്കിലും ചെക്കമ്മാരെ പറഞ്ഞ് പോയാല്, ചെക്കമ്മാര് അപ്പോത്തന്നെ ഓളോട് ചെന്ന് വിവരം പറയും ‘ കഴിഞ്ഞീസം ചെക്കമ്മാര് വന്ന് ഒരു വയറ് വലിച്ചിട്ടിട്ട് പോയി, അന്ന് ഇങ്ങടെ കമൻ്റ് കാണുനില്ലാന്ന് പറഞ്ഞ്…

Read More

മരം വെട്ടുകാരനായിരുന്നു അന്ത്രുക്ക.  രാവിലെ വീട്ടീന്ന് ആമിന ഉണ്ടാക്കിയ ചായയും കുടിച്ച് പുഴയ്ക്കരെയുള്ള കാട്ടിലേക്ക് തന്റെ സന്തതസഹചാരിയാ മഴുവും എടുത്ത് ഉണങ്ങിയ മരം വെട്ടാൻ പോവും. ചിലപ്പോൾ വിറകാക്കും അല്ലെങ്കിൽ കരിയാക്കും. എല്ലാം അടുത്തുള്ള ടൗണിൽ കൊണ്ടുപോയി വിറ്റ് ജീവിച്ച് പോന്നു.  “ആമിനാ… ആമിനാ…”  “ന്താ മനുഷ്യാ ഉറങ്ങാനും സമ്മയിക്കൂലെ.”, ഉറക്കം ഞെട്ടിയ ആമിന ചീറി.  “അതല്ല ആമിനാ” “ഏതല്ലാന്ന് മനുഷ്യാ.” “അതല്ല ആമിനാ ഞാൻ ഇങ്ങനെ കിടന്ന് ചിന്തിക്കായിരുന്നു. എത്ര വർഷായി ഞാൻ മഴുവും കൊണ്ട് കാട്ടിൽ പോണു. ഇന്ന് വരെ ഒരു വനദേവതയും എന്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ടിട്ടില്ലാലോ. എത്ര പ്രാവശ്യം മഴു പുഴയിൽ വീണു. പണ്ടാറടങ്ങാൻ ഞാൻ തന്നെ മുങ്ങി എടുക്കേണ്ടിവന്നു. ” “ന്റെ അള്ളോ. ഇങ്ങളെ മുമ്പില് വനദേവത പ്രത്യക്ഷപ്പെടാത്ത കൊഴപ്പേ ള്ളൂ. ” “ഒരു മനുഷ്യന്റെ മുമ്പില് ഒരിക്കലേ ദേവത പ്രത്യക്ഷപ്പെടു. ഇങ്ങളെ മുമ്പില് ഒരിക്കൽ പ്രത്യക്ഷപ്പെട്ടതല്ലേ ഒരു ദേവത ഇങ്ങളത് കാണായിട്ടല്ലേ. ” “അതേത്…

Read More

ആദ്യമായി മണി ചെയിൻ എന്ന സംഭവം എങ്ങനെയാണെന്ന് ഞാനറിയുന്നത് കുറെ വർഷങ്ങൾക്ക് മുമ്പാണ്. ഓൾടെ വകേലൊരു കുഞ്ഞമ്മ അന്ന് ഒരു സാറിനെയും കൂട്ടി വീട്ടിൽ വന്നു. എന്റെ വീട്ടിൽ ഇരിക്കാൻ സൗകര്യമില്ലാതിരുന്നത് കൊണ്ട് അടുത്ത വീട്ടിലെ ഉമ്മറത്ത് ഞങ്ങളും അയൽപക്കക്കാരിലെ ചിലരും കസേരയിട്ടിരുന്നു. ക്ലാസ്സിലെ കുട്ടികളുടെ മുമ്പിൽ മാഷ് ബോർഡിലെഴുതുന്നപോലെ അയാൾ കൊണ്ടുവന്ന കടലാസ് ഷീറ്റ് വീടിന്റെ ചുമരിൽ തറച്ച് അയാൾ ക്ലാസ്സ് തുടങ്ങി. ആദീശ്വർ എന്നാണാ കമ്പനിയുടെ പേര്. അയാൾ ആദ്യമൊരു വട്ടം വരച്ചു. ആ വട്ടം നമ്മളാണ്.. പിന്നെ അതിന് താഴെ രണ്ട് വട്ടം വരച്ചു. അത് നമ്മളാ കമ്പനിയിൽ ചേർക്കുന്നവരാണ്. പിന്നീടാ രണ്ടു പേരുടെ താഴെ നാല് വട്ടം, പിന്നീട് എട്ട് വട്ടം.അങ്ങനെ വട്ടങ്ങൾ കൂടി കൂടി വന്നു. എല്ലാ വട്ടങ്ങൾക്ക് മുകളിൽ ഞാനെന്ന വലിയവട്ടം ഉയർന്നു നിന്നു. അതു കണ്ടപ്പോൾ എനിക്ക് എന്നോട് തന്നെ അഭിമാനം തോന്നീട്ട് ഞാൻ ഒരു മിനിട്ട് എഴുന്നേറ്റ് നിന്ന് ഒരു മൗന…

Read More

ഒരേ അർത്ഥം വരുന്ന വാക്കുകളാണെങ്കിലും ചിലവാക്കുകൾക്ക്, ചില സന്ദർഭങ്ങൾക്കനുസരിച്ച് അർത്ഥവ്യത്യാസങ്ങൾ വരുന്നുണ്ട്.  വൈകീട്ടൊരു ദിവസം ഞാൻ ടൗണിൽ നിൽക്കുമ്പോളാണെനിയ്ക്കൊരു സുഹൃത്തിന്റെ ഫോൺ വരുന്നത്.  ” എടാ നീയെവിടെയാ?” “ഞാൻ ടൗണിലുണ്ട്. ” “എന്നാൽ നീ വരുമ്പോൾ പൂജാ സ്റ്റോറിൽ നിന്ന് ഒരു ചെറിയ കുടം വാങ്ങി വരുമോ?”  “കുടമോ ? എന്തിനുള്ളതാണ്?”  “അത് മരണാനന്തരചടങ്ങിന് അസ്ഥിയെടുക്കാനുള്ളതാണ്. ഞങ്ങള് നേരത്തെ സാധനങ്ങൾ വാങ്ങിയപ്പോൾ കുടം അവിടെ തീർന്നു പോയി. വൈകീട്ട് എത്തിച്ച് തരാമെന്ന് പറഞ്ഞിരുന്നു. നീയാ പൂജാ സ്റ്റോറിൽ ചെന്നാ മതി. അതിനു ശേഷമവൻ പൂജാ സ്റ്റോറിന്റെ പേരും പറഞ്ഞു തന്നു.  കുറേ കഴിഞ്ഞ് ഞാനാ പൂജാ സ്റ്റോറിൽ ചെന്നപ്പോൾ ” എന്ത് കുടമാണ് വേണ്ടെന്നെ കടക്കാരന്റെ ചോദത്തിനു മുന്നിൽ ഞാൻ കൺഫ്യൂഷനിലായി.  കാരണം കടക്കാരൻ ചോദിച്ചു “പലവിധ കുടമുണ്ട്, എന്തിന് വേണ്ടിയുള്ളതാണ് ?.  എന്റെ ചെറിയേ ഓർമ്മയിൽ ഞാൻ പറഞ്ഞു, “എല്ലെടുക്കുന്ന പാത്രമാണെന്ന്,”  അതു കേട്ട് അയാൾ ചോദിച്ചു.  “എല്ലെടുക്കുന്ന പാത്രമോ,…

Read More

“അച്ഛാ… അച്ഛേ… എഴുന്നേൽക്കുന്നുണ്ടോ ഇല്ലയോ…  ആതി, അവളുടെ അച്ഛനെ കിടക്കയിലിട്ട് ഉരുട്ടി വിളിച്ചുഅവൾ വിളിക്കുന്നത് അറിഞ്ഞിട്ടും അച്ഛൻ ചെറുചിരിയോടെ മുറുകെ കണ്ണടച്ച് കമഴ്ന്ന് കിടന്നു.  “അതെങ്ങനെയാ.. ഉറങ്ങുന്നവരെ ഉണർത്താം ഉറക്കം നടിക്കുന്നവരെ ഉണർത്താനാവില്ലാലോ. ഞാനിപ്പോ വരാമേ ഒരു കപ്പു വെള്ളമെടുത്തിട്ട് ഞാനോടി വരാം. ഉണർത്താൻ പറ്റുമോന്ന് ഞാനൊന്ന് നോക്കട്ടെ.  അതും പറഞ്ഞ് ആതി കിച്ചണിലേക്ക് ഓടി.  “മോളേ ഓടണ്ട ദേ അച്ഛനുണർന്നു.”  അവള് വെള്ളമൊഴിക്കുംന്ന് പറഞ്ഞാൽ വെള്ളമൊഴിക്കും ഉറപ്പാ. അച്ഛൻ വേഗം കിടക്കയിൽ എഴുന്നേറ്റിരുന്നു.  പെട്ടെന്നാണ് ഫോൺ റിംങ്ങ് ചെയ്യുന്ന ശബ്ദം കേട്ടത്.  “സൂര്യനായ് തഴുകിയുണർത്തുമെൻ അച്ഛനെയാണെനിക്കിഷ്ടം. ” ആതി ഫോൺ വാങ്ങിയ അന്നുമുതൽ അവളുടെ ഫോണിൽ ഇതാണ് റിംങ്ങ് ടോൺ.  റിംങ്ങ് ടോൺ കേട്ട് ബെല്ലടി തീരാറായപ്പോൾ ആതി ഫോൺ തപ്പിയെടുത്തു. പെട്ടെന്നാണ് അവൾക്ക് സ്ഥലകാലബോധം വന്നത്.  അപ്പോ ഞാൻ വീട്ടിലല്ലായിരുന്നോ. അച്ഛനെ സ്വപ്നം കണ്ടതായിരുന്നോ? ഞാൻ ട്രയിനിലായിരുന്നോ? വീണ്ടും പകച്ച് ഫോണിന്റെ ഡിസ്പ്ലേയിലേക്ക് നോക്കി…  സമയം രാത്രി ഒരു…

Read More

ഉസ്കൂള് പൂട്ടിയത് കൊണ്ട് പിള്ളാര് സെറ്റ് മൊത്തം വീട്ടില് വന്നിട്ടുണ്ട്. ഒറ്റെയെണ്ണം പറഞ്ഞാലനുസരിക്കൂല, ആകെ സ്വൈര്യക്കേട്.    “Don’t want, don’t want i think,  But children’s are climbing or jumping in my head. ”   കുട്ട്യോളൊക്കെ ഇംഗ്ലീഷ് മീഡിയം പഠിക്കുന്നതോണ്ട് വല്യ പൊല്ലാപ്പാണ്. ഒറ്റെയെണ്ണത്തിന് പറഞ്ഞാ മനസ്സിലാവൂലാ.    “ഞാൻ, വേണ്ടാ വേണ്ടാന്ന് വിചാരിക്കുന്തോറും കുട്ട്യോള് തലേക്കേറി തുള്ള്വാന്ന്. ഇവറ്റോളോട് ഇങ്ങനെയല്ലാതെ പിന്നെ ഞാനെങ്ങനെ പറയാൻ..    പഴേ പത്താം ക്ലാസ്സും ഗുസ്തിയും കൊണ്ട് ഇപ്പോഴത്തെ പിള്ളാരുടെയടുത്ത് ജീവിച്ച് പോവാൻ വല്യ പാടാ,    അതെങ്ങനെയാ, പത്താം ക്ലാസ്സിന്റെ വെക്കേഷൻ ക്ലാസ്സിൽ ടീച്ചർ, ഇംഗ്ലീഷ് ഗ്രാമറ്, ഘോരം.. ഘോരം പഠിപ്പിക്കുമ്പോൾ   “He കർത്താവായി വരുമ്പോൾ she പരിശുദ്ധാത്മാവായി വരുമോ ടീച്ചറേന്ന് ” ചോദിച്ച എനിക്കിങ്ങനെ തന്നെ വേണം.    ✍️ ഷിജിത് പേരാമ്പ്ര🌹

Read More

രാവിലെ തന്നെ ദൂരയാത്ര പോവാനുള്ളത് കൊണ്ടാണൊരു ആനവണ്ടിയിൽ കയറിയത്. സീറ്റിലെല്ലാം നിറയെ യാത്രക്കാർ, ഒരു സൈഡ് സീറ്റ് കിട്ടിയിരുന്നെങ്കിൽ ഒരിക്കലും നടക്കാത്ത കാര്യങ്ങളും ചിന്തിച്ച് രാവിലത്തെ തണുത്ത കാറ്റും കൊണ്ടൊന്നുമയങ്ങാന്ന് വിചാരിച്ചു കൊണ്ടായിരുന്നു ആനവണ്ടിയിൽ തന്നെ ചാടിക്കയറിയത്.    പ്രൈവറ്റ് ബസ്സാണെങ്കിൽ അതിലവര് കാതടിപ്പിക്കുന്ന സൗണ്ടിൽ പാട്ടു വെയ്ക്കും. പാട്ട് ആരും ആസ്വദിച്ചാലുമില്ലെങ്കിലും, കല്യാണ വീട്ടിൽ പാട്ടു വെച്ചത് പോലെ, പാട്ടു വെച്ചാലെ പ്രൈവറ്റുകാർക്ക് സമാധാനമാവുകയുള്ളൂ. സ്വസ്ഥമായൊന്നുമയങ്ങണമെന്നു വിചാരിച്ചാൽ നടക്കൂല, ആനവണ്ടിയായാൽ, എത്ര സീറ്റ് കാലിയുണ്ടെങ്കിലും അവരാരെയും കേറ്റുകയുമില്ല. അതുകൊണ്ട് സീറ്റിലിരുന്ന് സുഖമായി ഉറങ്ങാം. അല്ലെങ്കിലും ആനവണ്ടിയുടെ സൈഡ് സീറ്റിലിരുന്നുറങ്ങുകാന്ന് വെച്ചാല് ഒരു പ്രത്യേക സുഖാണ്.    സീറ്റേതെങ്കിലും കാലിയുണ്ടോന്ന് നോക്കി മുന്നോട്ടു നടക്കുന്നതിനിടയിലാണ് രണ്ടാൾക്കിരിക്കാവുന്ന സീറ്റ് കാലിയായിക്കിടക്കുന്നത് കണ്ടത്,    “ഹെന്റെ ആനവണ്ടി മുത്തപ്പാ, നീ കാത്തു എന്നും മനസ്സിൽ വിചാരിച്ച് സൈഡ് സീറ്റിൽ തന്നെ പോയിരുന്നു.  പെട്ടെന്ന് കണ്ടക്ടറ് വന്നിരുന്നേൽ ടിക്കറ്റുമെടുത്ത് വേഗം തന്നെ ഉറങ്ങാമായിരുന്നൂന്ന് കരുതി ടിക്കറ്റ്…

Read More

Part 1  Part 7. അവസാന ഭാഗം അയാൾക്കെന്റെ പണം മാത്രം മതി. എന്നെ എങ്ങോട്ടും വിടുകയുമില്ല. “ആട്ടെ , നിന്റെ പേരെന്താണ് , “എന്റെ പേരെന്താണെന്നെനിക്കുതന്നെ ഓർമ്മയില്ല ചേട്ടാ  , കൂടെ വരുന്നവർ അവർക്കിഷ്ടപ്പെടുന്ന പേര് വിളിക്കുന്നു. ചേട്ടനിഷ്ടപ്പെടുന്നൊരു പേരു വിളിച്ചോ , കുഴപ്പമില്ല. , “നീയെവിടാ താമസം., “എനിക്ക് സ്വന്തമായി വീടൊന്നുമില്ല. ലോഡ്ജുകളിൽ നിന്നും ലോഡ്ജുകളിലേക്ക് പോകുന്ന എനിക്കെന്തിനാണ് വീട്, ” ഏതായാലും അവന്റെ കയ്യിൽ നിന്നും നീ രക്ഷപ്പെട്ട് ഇവിടെയെത്തിയല്ലോ ഇനിയെങ്ങോട്ട് പോകാനാണ് ഉദ്ദേശം.,. “ചേട്ടനെന്നെ റെയിൽവേ സ്റ്റേഷനിൽ വിട്ടാ മതി. ഞാൻ ട്രയിൻ കയറി വേറെയേതേലും നഗരത്തിലെത്തിക്കോളാം, . എവിടെച്ചെന്നാലും എന്നെപ്പോലൊരുവൾക്ക് എവിടെയും ജീവിക്കാം, . അവൾ പറഞ്ഞതു കേട്ട് സന്തോഷ് മറുപടിയൊന്നും പറഞ്ഞില്ല. , കുറച്ചുനേരം ആലോചനയോടെ നിന്ന ശേഷമവളോട് പറഞ്ഞു.. “നിന്റെ മുഖവും ശരീരവും അടി കൊണ്ട് പതം വന്നിരിക്കുകയാണ്. നിനക്കൊരു വിശ്രമമാണിപ്പോളാവശ്യം. ഞാനൊരു കാര്യം പറഞ്ഞാൽ നീയത് അനുസരിക്കുമോ, “ചേട്ടൻ പറ…

Read More

Part 1  Part 6 അങ്ങനെ ഞങ്ങളൊരു വാടക വീട്ടിലേക്ക് മാറിത്താമസിച്ചു. കള്ളും കഞ്ചാവും വാങ്ങാൻ പൈസയില്ലാതെയായതോടെ അവൻ വീട്ടിലേക്ക് കൂട്ടുകാരെ വിളിച്ചോണ്ടു വരാൻ തുടങ്ങി. പലരെയും എന്റെ മുറിയിലേക്ക് കയറ്റിവിട്ടു പുറത്തു നിന്നും കതകടച്ചു.. ഒരു പാട് ഞാൻ ചെറുത്തു നിന്നു , പക്ഷേ പലരുമെന്നെ ഉപദ്രവിച്ചു. എന്റെ മുറിയിൽ വന്നു പോകുന്നവരോടവൻ കണക്കു പറഞ്ഞു കാശ് വാങ്ങിച്ചു. . എല്ലാം കുടിച്ചു നശിപ്പിച്ചു. ഒരു ദിവസം പുറത്തുപോയ അവൻ പിന്നീട് തിരിച്ചു വന്നില്ല. മദ്യപിച്ച് ബോധമില്ലാതെ റോഡുമുറിച്ചു കടന്നപ്പോൾ , എതോ വണ്ടി തട്ടിയിട്ടു കടന്നുപോയി, അപകട സ്ഥലത്തു വെച്ചു തന്നെ മരിച്ചു പോയിരുന്നു.. അവന്റെ കൂട്ടുകാര് വന്നു വിവരം പറഞ്ഞപ്പോൾ ഞാൻ കാണാനൊന്നും പോയില്ല. വീട്ടു വാടക കൊടുക്കാനില്ലാതായപ്പോൾ ഞാനാ വീട്ടിൽ നിന്നുമിറങ്ങി നടന്നു. തെരുവുകളിൽ നിന്നും തെരുവുകളിലേക്കും, ലോഡ്ജുകളിൽ നിന്നും ലോഡ്ജുകളിലേക്കും, ഇതിനിടയിലെപ്പോഴോ ഒരു കുരുന്നു ജീവനെന്നിൽ കുരുത്തു .ഇതിനെ കൊല്ലാനെനിക്ക് മനസ്സു വന്നില്ല.. ഇതിന്റെ…

Read More