Author: Shiju KP

Parenting coach Writer Engineer Motivational speaker Voice artist

ചൂണ്ടയിട്ടു പിടിക്കാൻ ഒരു പാട് നീചർ പാത്തിരിക്കുന്ന വെളിയിലേക്ക് നിന്നെ ഒറ്റക്ക് വിടാൻ അമ്മക്ക് ഭയമാണ് കുഞ്ഞേ. ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ലാതെ ചൂഷണം ചെയ്യുന്നവരും, ചൂഷണം ചെയ്യപ്പെടുന്ന ബാല്യങ്ങളും. ചൂണ്ടയിട്ടു പിടിച്ചു നിന്റെ കണ്ണുകൾ ചൂഴ്ന്ന് ഭിക്ഷക്കിരുത്തിയാലോ, നിന്റെയിളം പൂമേനി അടി കൊണ്ട പാടിൽ വിങ്ങി ചോര തുപ്പിയാലോ, ഭീതി നിറയുന്ന നിന്റെയിമകൾ ഞാൻ കാണുന്നു. ഞാനും ഭയക്കുന്നു. നിന്നെ ചൂണ്ടയിട്ട് പിടിക്കാൻ കാത്തിരിക്കുന്നവരെ. അതാണ് നിന്നെയീ സാരി തലപ്പിന്റെയറ്റത്ത് കെട്ടിയിട്ട് ഞാൻ നടക്കുന്നെ. നീ വലുതായെന്നാളുകൾ പറയുന്നു. നിന്നെ സ്വാതന്ത്രനാക്കാൻ നീ പറയുന്നു. പക്ഷെ എന്നമ്മക്കരുതൽ നിന്നെ ചേർത്ത് പിടിച്ചു കൊണ്ടേയിരിക്കും. ഇല്ലെങ്കിൽ ഞാനില്ല. ഈയമ്മയില്ല. ഷിജു

Read More

കൂട്ട് കൂടാൻ നല്ലത് താൻ തന്നെയെന്നവളെന്നേ തിരിച്ചറിഞ്ഞു. എന്നും കൂട്ടായി കൂടെക്കാണുമെന്നറപ്പ് പറഞ്ഞവൻ പൊന്നിന്റെ തൂക്കത്തിൽ അളന്നു വേറൊരുത്തിക്ക്‌ മിന്നു കെട്ടിയപ്പോളവൾ ആദ്യം പകച്ചു. പിന്നെ കെട്ടിയവനും അകാലത്തിൽ പോയപ്പോളവൾ കൂട്ടിലൊറ്റക്ക് രാവെളുപ്പിച്ചു കഴിഞ്ഞു. ഏകാകിയല്ല ഞാൻ എനിക്ക് ഞാനുള്ളിടത്തോളം കാലം എന്ന് തിരിച്ചറിഞ്ഞതാ സമയങ്ങളിലെപ്പോഴോ ആകാം. ഷിജു

Read More

പൊള്ളുന്നു ചുട്ടു പൊള്ളുന്നു അമ്മേ, ധരണി!ഒരിറ്റ് നീര് പെയ്യൂ ഒന്ന് നനയട്ടെ ആ മഴയിൽ എന്നെ പൊതിയുമീ താപമൊന്ന് കുറഞ്ഞാലോ പൊങ്ങിയും താണും ശ്വസിക്കുന്ന നെഞ്ചിനെ വന്നും മറഞ്ഞും അകലുന്ന ബോധത്തെ ആരെങ്കിലുമൊന്ന് പിടിച്ചു നിർത്തണേ അവിടെയതാ കാലുകൾ എട്ടുള്ള ദ്രംഷ്ടകൾ നീട്ടുന്നുവാ ചിലന്തി എനിക്ക്പേടിയാവുന്നു അതെന്നെയകത്താക്കാൻ ഇപ്പോ വരും മച്ചിലിരിന്നെന്നെ നോക്കുന്നു അയ്യോ! ഞാനുറക്കെ കരഞ്ഞോ വിയർപ്പും കണ്ണീരും കുളിപ്പിച്ചയെന്റെ കൈയ്യാരോ പിടിച്ചല്ലോ ഇതെന്റെ ചോരയല്ലേ എന്റെ കുഞ്ഞു പൈതലല്ലേ അമ്മേ,അമ്മക്ക് പനിയാ, പേടിക്കേണ്ട ഉറങ്ങിക്കോ ഞാനിവിടെയുണ്ടെന്നവൻ സകല നാഡീഞരമ്പും തളർന്നു കിടക്കുമ്പോഴും ഞാനറിഞ്ഞു എൻ പൈതലിൻ കലർപ്പില്ലാത്ത സ്നേഹം ഷിജു

Read More

ഈ നട്ടപ്പാതിരക്കാണോ നിനക്ക് കേറി വരാൻ കണ്ടത്? എന്റെ കെട്ട്യോനും കുട്ടിയും കിടന്നു ഉറങ്ങാ. ഞാനെങ്ങനെ ശബ്ദമുണ്ടാക്കാതെ ഇവിടന്ന് എണീക്കും? അവരെങ്ങാനും എണീറ്റ് നോക്കുമ്പോ എന്നെ കണ്ടില്ലെങ്കിൽ എന്താവും? അവരു വിഷമിക്കില്ലേ? എല്ലാം നീ കാരണമാ. വിളിക്കണ്ട. ഞാൻ വിളി കേൾക്കില്ല. അവൾ തിരിഞ്ഞു കിടന്നു നോക്കി. രക്ഷയില്ല. മറിഞ്ഞു കിടന്നു നോക്കി. ഇല്ലേയില്ല. രക്ഷയില്ല. വയറ്റിൽ വൻ കുടൽ ചെറുകുടലിനെ അകത്താക്കി കഴിഞ്ഞു. വിശപ്പിന്റെ മുക്കിയും മൂളിയുമുള്ള വരവ് അവൾ കണ്ടില്ലെന്ന് വെക്കാൻ പെടാപ്പാട് പെട്ടു. ഒടുക്കം ധൈര്യം സംഭരിച്ചെണീറ്റു. അടുക്കളയിൽ പോയി രണ്ടെത്തപ്പഴവും ഒരു പാക്കറ്റ് ബ്രെഡും അകത്താക്കി ഒന്നുമറിയാത്ത പോലെ ബെഡിൽ തിരിച്ചു കേറാൻ തുടങ്ങിയപ്പോ നത്ത് കണ്ണും തുറന്ന് പിടിച്ചു കെട്ട്യോൻ. “വിശന്നു. അതാ.” ഒന്ന് തുറന്നിളിച്ചു തിരിഞ്ഞു കിടന്നു. “ആ ഫോണിൽ റീൽ കാണണത് കണ്ടപ്പോ തന്നെ തോന്നിയതാ.”പുറകെ നത്തിന്റെ കമെന്റും.

Read More

“ചേച്ചി, ഇവിടെ പലതരം അച്ചാറുകൾ ഉണ്ടല്ലോ?കണ്ടിട്ട് തന്നെ കൊതിയാവുന്നു. അതെന്താ അച്ചാർ?” “അത് മുന്തിരി അച്ചാർ.” “ങ്ങേ! മുന്തിരി കൊണ്ട് അച്ചാറും ഉണ്ടാക്കാൻ പറ്റോ? ചേച്ചി അടിപൊളി ആണല്ലോ? എവിടുന്നു കിട്ടണു ഓരോ ഐഡിയ.” അവളൊന്നും മിണ്ടാതെ നിന്നുള്ളൂ. വന്നവർക്ക്‌ പെട്ടി നിറച്ചു രുചിക്കനുസരിച്ചു അച്ചാറ് കുപ്പികൾ പാക്ക് ചെയ്ത് കൊടുത്തു. സമയം ഉച്ചയായി. വേഗം പുറത്ത് ബോർഡ് തൂക്കിയിട്ടു. എന്നിട്ട് വാതിൽ അടച്ചു അകത്തേക്ക് പോയി. “മോളെ, അമ്മ ഇവിടുണ്ട് കേട്ടോ. മോൾക്ക് അമ്മ കഞ്ഞി തരാം. വാ എണീക്ക്.” പതുക്കെ അവൾ കിടക്കുന്ന കട്ടിൽ ലിവർ വെച്ചുയർത്തി. കഞ്ഞി കോരി കൊടുക്കുന്നതിനിടയിൽ അവൾ സ്പൂണിൽ കടിച്ചു പിടിച്ചു. “മോളെ കുറുമ്പ് കാട്ടല്ലേ. എന്ത് പറ്റി ഇന്ന്?” അവൾ വായിലേക്കെടുത്ത കഞ്ഞി പാത്രത്തിലേക്ക് തുപ്പി.പിന്നെയും അവൾക്ക് എന്തോ അസ്വസ്ഥത ഉള്ളത് പോലെ. മാലിനി വന്ന ദേഷ്യം കടിച്ചു പിടിച്ചു ഒന്നും മിണ്ടാതെ താഴെയും ബെഡിലും വീണ ചോറും കറിയും വൃത്തിയാക്കി.…

Read More

ഇന്നത്തെ കാലത്ത് ലളിതമായ ജീവിതം നയിക്കുന്നവരോട് മറ്റുള്ളവർക്ക് പുച്ഛമാണ്. അത്കൊണ്ട് കൊണ്ട് തന്നെ മറ്റുള്ളവർക്ക്‌ മുന്നിൽ വില ഉണ്ടാക്കാൻ വേണ്ടി കുറച്ചു കാശാവുമ്പോളേക്കും ആഡംബര ജീവിതം നയിക്കുന്ന വിഡ്ഢികളാണ് ജനം.

Read More

“ചേച്ചീ, ഇവിടെ ചേച്ചിയും അച്ഛനും മാത്രേ ഉള്ളോ?” ” ഉം.. ഞാൻ നാളെ തിരിച്ചു പോകും ” “രാധികചേച്ചി ഇനി അടുത്ത ആഴ്ച്ച വരില്ലേ? ചേച്ചിടെ ഭർത്താവും കുട്ടികളും ഒക്കെ അവിടെയാ?” രാധികക്ക് ഇതൊന്നും ഇഷ്ടപ്പെടുന്നേയുണ്ടായിരുന്നില്ല. തന്നോട് കുറെ കാലമായി ആരും ഒന്നും ചോദിക്കാറുമില്ല. താനാരോടുമൊന്നും ചോദിക്കാറുമില്ല. അച്ഛനെ നോക്കാൻ ഒരാൾ വേണം എന്നുള്ളത് കൊണ്ട് സഹിക്കുകയാ. ഹോം നഴ്സ് എന്നത് ഒരു നിത്യ പരിഹാരമല്ലെന്നറിയാം. എന്നാലും ഇപ്പോളത്തെ കണ്ടിഷനിൽ വേറെ വഴി ഇല്ല. “ചേച്ചി, അച്ഛന് ആൽഷിമേഴ്‌സാണ്. അതായത് മറവി രോഗം. ” “അയ്യോ! ആൾക്കാരെ ഉപദ്രവിക്കുമോ?” “ഇല്ല. അങ്ങനെയൊന്നുമില്ല. അമ്മയാണ് ഇത്രേം കാലം എല്ലാം നോക്കിയിരുന്നത്. എന്നേം ഒന്നും അറിയിച്ചിരുന്നില്ല. രണ്ട് മാസമായി അമ്മ പോയിട്ട്..” “ചേച്ചി ഒറ്റ മോളാ?” “രാധാമണി എവിടെ? എന്റെ സാധനങ്ങൾ എല്ലാം എടുത്ത് വെച്ചില്ലേ? എനിക്ക് നാളെ ഡൽഹിക്ക് പോണ്ടതാ.” രാധിക അച്ഛന്റെയടുക്കലേക്ക് ഓടി. “അച്ഛാ!അതൊക്കെ എടുത്തു വെച്ചിട്ടുണ്ട്. അച്ഛൻ കുറച്ചു നേരം…

Read More

എന്റെയുടലിനു വേണ്ടിയവർ രണ്ടു പേർ പൊരുതുന്നു. രണ്ടും ആണുങ്ങൾ. ഒന്നാമനെൻ മിത്രം അവനെന്റെ വയറ്റിൽ ചവിട്ടി നാഭിക്കിട്ടൊരു ചവിട്ട്. ഹോ! എന്തൊരു വേദനയാ. മറ്റവനെന്റെ ശത്രു അവനെന്നെ ചുടലിലിട്ടു കത്തിക്കുന്നു. ഉച്ചി മുതൽ പാദം വരെ ചുട്ടു പൊള്ളുന്നു. മിത്രമെന്റെ ചോര പിഴിഞ്ഞെടുക്കുമ്പോ ശത്രുവെന്നെ കൊണ്ട് കഫം തുപ്പിക്കുന്നു. രണ്ടും എന്റെ ഉടലിനെ ജയിക്കാൻ ശ്രമിക്കുന്നു. ഈ മിത്രവും ആദ്യം എന്റെ ശത്രുവായിരുന്നു. ആറിലേക്ക് കടക്കുന്ന വിഷുവിനെന്നെ തേടി വന്ന, നോവിച്ചു ചോരയൊലിപ്പിച്ച എന്റെ ശത്രു. ഓക്കാനിച്ചും വയറ്റത്തടിച്ചും അവനെ അകറ്റാൻ നോക്കിയ ദിനരാത്രങ്ങൾ. അവനെന്നെ അശുദ്ധയാക്കി, ഉമ്മറത്തു ഇരിക്കാൻ കൊള്ളില്ലാത്തവളാക്കി, മൂവന്തി നേരത്ത് വിളക്ക് വെക്കുമ്പോ അകത്തെ മുറിയിലെ ഇരുട്ടിലിരിക്കേണ്ടവളാക്കി. പിന്നെയും പിന്നെയും എവിടെയെല്ലാമോ അകറ്റി നിർത്തപ്പെട്ടപ്പോ ശരിക്കും വെറുത്തതാ നിന്നെ ഞാൻ. എത്ര ആട്ടി പായിച്ചാലും എല്ലാ മാസവും എന്നെ തേടി വരുന്ന നീയുമായി പിന്നീടെപ്പോളോ ഞാൻ സമരസപ്പെട്ടു. എന്നാൽ നീയിപ്പോളെന്താ ചെയ്യുന്നേ? പുതിയ ശത്രുവിനെ കൂട്ടു പിടിച്ചു…

Read More

ഒരുത്തി ഭാഗം 1,  ഭാഗം 2,  ഭാഗം 3 ഒരുത്തി ഭാഗം 4 രാജു ഈ സമയത്തിതെങ്ങോട്ടാ? അവൾ ഇറയത്തേക്ക് ചെന്നു. വിജി അവിടെ നിൽക്കുന്നുണ്ട്.രാജി ചോദ്യ ഭാവത്തിൽ അവളെ നോക്കി. “അമ്മായി ചെല്ലാൻ പറഞ്ഞു വിളിച്ചു.” “ഞാനും വരാം.” രണ്ടാമതൊന്ന് ആലോചിക്കാതെ രാജി ഓടി ചെന്നു വണ്ടിയിൽ കേറി. രാജു അനിഷ്ടത്തോടെ അവളെയൊന്ന് നോക്കി.അവൾ പുറത്തേക്ക് നോക്കിയിരുന്നു. “അമ്മായിടെ കൂടെയിപ്പോ ആരാ ഉള്ളെ?”രാജി സംസാരത്തിനു തുടക്കമിട്ടു. “ആ..” അവൻ നീരസത്തോടെ പറഞ്ഞു. “പിന്നെ ആരാ നിന്നെ വിളിച്ചേ?” അവൾക്ക് ദേഷ്യം വന്നു. ” അവരുടെ കൂടെയുള്ള മെയ്ഡ്. ” “നിനക്കിപ്പോഴും അമ്മായിയോട് ദേഷ്യമാണോ?” “നീ മിണ്ടാതിരുന്നോ. അല്ലെങ്കി ഇപ്പൊ ഞാൻ വണ്ടിന്ന് ഇറക്കി വിടും. അവള്ടെ ഒരു അമ്മായി.ഹും.” അവന്റെയുള്ളിലെ ദേഷ്യം മുഴുവൻ പുറത്ത് വന്നു. “വണ്ടി നിർത്തെടാ.” അവളും വിട്ടു കൊടുത്തില്ല. “നിന്റെ അതേ ചോര തന്നെയാടാ എന്റെയും ഉള്ളിൽ ഓടണത്. നിനക്ക് മാത്രമല്ല ദേഷ്യവും വാശിയും ഒക്കെ…

Read More

അവിചാരിതമായി പരിചയപ്പെട്ട നമ്മൾ ഇത്ര വേഗം അടുക്കുമെന്നും ഒരിക്കലും പിരിയാൻ കഴിയാത്ത പോലെ ഒന്നിക്കുമെന്നും ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല. അന്നാ മരത്തിന്റെ കൊമ്പിൽ നിന്ന് നീ ചാടിയപ്പോൾ ഞാൻ പേടിച്ചു നിലത്തു വീണു പോയി. എന്റെ കൂടെയുള്ള സഹോദരൻ എന്നെ അവിടെ നിന്ന് വലിച്ചു കൊണ്ട് പോയില്ലായിരുന്നെങ്കിൽ ഞാൻ നിന്നോടന്നൊരു യുദ്ധം പ്രഖ്യാപിച്ചേനെ. പിറ്റേന്ന് തന്നെ എനിക്ക് നിന്നോടും മധുര പ്രതികാരം ചെയ്യാൻ അവസരം കിട്ടിയതോർക്കുമ്പോൾ എനിക്കൊരു കള്ള ചിരി ഒക്കെ വരുന്നുണ്ട്. എടാ കള്ളകാമുകാ, പിന്നെ നടന്നതൊന്നും ഞാൻ എഴുതുന്നില്ല. നമ്മുടെ കുഞ്ഞുങ്ങൾ പുറത്ത് വരാറായിട്ടുണ്ട്. നാലഞ്ചണ്ണം ഉണ്ടെന്നാ തോന്നുന്നത്. നല്ല ചവിട്ടും കുത്തുമാ. മീൻ മേടിക്കാൻ പോയിട്ട് ഒരാഴ്ചയായല്ലോ. ഇതന്ന് അപ്പുറത്തെ വീട്ടിലെ ടിവില് കണ്ട ആളെ പോലെയായല്ലോ. അന്ന് നമ്മൾ മതിലിന്റെ മുകളിലിരുന്ന് എത്ര നേരമാ സിനിമ കണ്ടത് അല്ലേ? എന്ന് നിന്റെ സ്വന്തം ചക്കി പൂച്ച തെക്കേലെ വീടിന്റെ തട്ടിൻ പുറം പി.ഓ.

Read More