Author: Sruthi Sreedhar

അക്ഷരങ്ങളെ ഇഷ്ടപെടുന്നവൾ

“രണ്ട് സെക്കന്റ്‌ നിക്ക് ശ്വാസം എടുക്കാൻ പറ്റീല അച്ഛാ..” അതു പറഞ്ഞതും പൊന്നുവിന്റെ കണ്ണിൽ നിന്നും കണ്ണുനീർ പൊടിഞ്ഞു. “സാരല്യടീ ആർക്കും ഒന്നും പറ്റീലല്ലോ..യ്യ് അതൊക്കെ ഓർക്കാതെ കഞ്ഞി കുടിക്ക്‌ “. പ്ലേറ്റിലെ കഞ്ഞി അവൾ കയ്ലുകൊണ്ട് വാരിയെടുത്ത് വായിലോട്ട് വെച്ചെങ്കിലും ഇറക്കാൻ പറ്റുന്നില്ല.അവൾ പിന്നെയും ഓർത്തു. കോളേജിൽ നിന്നും വരുന്നവഴി ബസ് യാത്രയിൽ ചെറിയൊരു അപകടം.. ബോണറ്റിൽ നിന്നും പുക വരുന്നത് കണ്ട് ആരോ പറഞ്ഞു.”തീ.. തീ.. ബസ് കത്തുന്നു..” പിന്നെ കുത്തി നിറച്ച ബസിൽ നിന്നും ആളുകൾ ഇറങാൻ നോക്കുന്നു.. ആകെ ഒരു ബഹളം. പൊന്നുവിന് ശ്വാസം മുട്ടൽ അനുഭവപ്പെട്ടു. മുന്നിലോട്ട് ആഞ്ഞുതള്ളിനോക്കി പക്ഷെ ഒരു തരി അനങ്ങാൻ പറ്റുന്നില്ല. അതിനിടയിൽ ബാക്കിൽ നിന്നും ഒരു സ്ത്രീ തോളിൽ മുറുകെപിടിച്ചു. “കൊച്ചേ ഒന്ന് വേഗം ഇറങ്ങ്.. അല്ലേൽ ചത്തുപോകും.” അവരുടെ മുറുക്കെയുള്ള പിടിയിൽ പൊന്നുവിന് തോളെല്ല് വേദനിച്ചെങ്കിലും ‘എറങ്ങ് വേഗം’ എന്ന് പറഞ്ഞു അവളെയും  വലിച്ചിറയ്ക്കുന്ന കണ്ടക്റ്ററുടെ ആക്രോശത്തിൽ…

Read More

അവൻ അന്നുരാത്രി ഒരു പോള കണ്ണടച്ചില്ല.. കരഞ്ഞു.. മതിവരുവോളം നേരം വെളുക്കുന്നതുവരെ.. അവൻ മനസ്സിൽ ഉറപ്പിച്ചു. നാളെ നേരം വെളുക്കുമ്പോൾ പുതിയൊരു ജീവിതം ആയിരിക്കണം. അവളില്ലാത്ത, അവളുടെ ഓർമകൾ ഇല്ലാത്ത ജീവിതം.. കോളേജിൽ ഫസ്റ്റ് ഇയർ തുടങ്ങിയപ്പോഴേ അവന്റെ ശ്രദ്ധ അറിയാതെ ആ പെൺകുട്ടിയിലേക്കായി. ഇടക്കെപ്പോഴോ അവളും നോക്കി ചിരിച്ചു. അവളുടെ കണ്ണുകളിൽ അവന്റെ നോട്ടം ഉടക്കി. പിന്നീടുള്ള 3 വർഷങ്ങൾ അവന് അവളും, അവൾക്ക് അവനുമില്ലാതെ ഇരിക്കാൻ പറ്റാത്ത അവസ്ഥ. പ്രണയം വല്ലാത്ത ഒരു ലഹരിയായിരുന്നു ഇരുവർക്കും. ക്യാമ്പസ്‌ പ്രണയം ആവോളം എൻജോയ് ചെയ്തു 2 പേരും. ചുറ്റുമുള്ളോർക്കെല്ലാം അസൂയ ഉണ്ടാക്കും വിധം അവർ പ്രണയിച്ചു. പ്രണയത്തിനിടയിലും നല്ല മാർക്കോടെ പാസ്സായി, 2 പേർക്കും നല്ല ജോലിയും ലഭിച്ചു. കല്യാണത്തെ കുറിച്ച് അവൻ സംസാരിച്ചെങ്കിലും അവൾ കുറച്ച് സമയം കൂടെ കഴിയട്ടെ എന്ന് പറഞ്ഞു. ‘ശരിയാ ജോലി കിട്ടിയതല്ലേ ഉള്ളൂ.. കുറച്ച് വർഷങ്ങൾ കൂടെ എൻജോയ് ചെയ്യണം. ഒന്ന് ലൈഫ് സെറ്റ്…

Read More

അച്ഛന്റെ വീട്ടിലെ ഓണം കഴിഞ്ഞാൽ അവിട്ടത്തിന്റെ സദ്യ അമ്മേടെ വീട്ടിൽ നിർബന്ധം. രണ്ടാം ഓണം, മൂന്നാം ഓണം. എല്ലാ പേരക്കുട്ടികളെയും നോക്കി അമ്മമ്മ ഇരുപ്പുണ്ടാകും. എല്ലാർക്കും ഓണകോടിയും കാണും. അതൊക്കെയിട്ടൊരു നടപ്പുണ്ട്. 😍 ഓണ സദ്യയും അച്ഛൻ വീട്ടിലേപോലെ അല്ല അമ്മ വീട്ടിൽ. ജില്ല മാറുമ്പോ അതിന്റെ വ്യത്യാസം കാണുമല്ലോ. കോഴിക്കോട്ടിൽ അമ്മമ്മ ഉണ്ടാക്കുന്ന സദ്യയുടെ സ്പെഷ്യൽ ഒരു നോൺവെജ് ഐറ്റം ആണ്. എല്ലാവരും ഒന്ന് ഞെട്ടും. പ്രേത്യേകിച്ചു തെക്കൻ കേരളീയർ. അതെ ഞങ്ങൾ മലബാറുകാർക്ക് നോൺവെജ് സദ്യയും ഉണ്ട് കേട്ടോ. ഞങ്ങൾ മലബാറുകാർക്ക് ഇത് അത്ര പുതുമയല്ല. കുറച്ചങ്ങോട്ട് മാറിയാൽ കണ്ണൂരൊക്കെ എത്തിയാൽ ചിക്കൻ മാത്രമല്ല നല്ല അസ്സല് മീൻ പൊരിച്ചതും സദ്യയിൽ താരമാണേ. ഞാൻ ഇതൊക്കെ  തെക്കോട്ടുള്ള ഫ്രണ്ട്സിനോട് പറഞ്ഞാൽ അവരൊക്കെ അയ്യേന്ന്. പറയും. സദ്യയിൽ നോൺവെജ് വിളമ്പുമോന്നൊക്കെ ചോദിക്കും. സദ്യയിലെ മറ്റുള്ള വിഭവങ്ങളിലും വ്യത്യാസമുണ്ട്. സാമ്പാർ ഞങ്ങൾ വരുത്തരച്ചതേ ഉണ്ടാക്കൂ. പിന്നെ അവിയൽ,പുളിയിഞ്ചി,എരിശ്ശേരി. എല്ലാം പേരൊന്ന് ആണേലും…

Read More

ഞാൻ മനസ്സിൽ ഉറപ്പിച്ചു. ഒരു ദിവസം മൊബൈൽ ഇല്ലാതെ ജീവിക്കാൻ.. പറ്റുവാണേൽ ഒന്നല്ല ഇനിയങ്ങോട്ടുള്ള തന്റെ ജീവിതത്തിൽ ആ സാധനം വേണ്ട. എന്റെ സാംസങ് മൊബൈൽ ഒന്ന് കയ്യിലെടുത്തു മനസ്സിനൊരു വിങ്ങൽ. സാരമില്ല ഞാൻ എന്നെ തന്നെ ആശ്വസിപ്പിച്ചു. സിം ഊരി മാറ്റി പഴയ പേഴ്സിൽ വെച്ചു. അപ്പോ നാളെ മുതൽ മൊബൈൽ ഇല്ലാത്ത എന്റെ ദിനം തുടങ്ങുന്നു. രാവിലെ മോനെ സ്കൂളിൽ പറഞ്ഞയക്കണം അതുകൊണ്ട് തന്നെ ഹസ്ബൻഡ് വിളിച്ചുണർത്തി.”എണീക്ക് 6 30 ആയി”. മുഖത്തെ പുതപ്പു മാറ്റി കൈ നീട്ടി അടുത്തുള്ള കുഞ്ഞു ടേബിളിൽ തപ്പി. പെട്ടന്നാണ് ഓർത്തത് “അയ്യോ ഇനി ഞാൻ ഫോൺ ഉപയോഗിക്കില്ലല്ലോ”😇 ചാടി എണീറ്റ് ചുമരിലെ ക്ലോക്കിൽ നോക്കി സമയം 6 😅. അല്ലേലും എന്റെ കെട്ടിയോൻ അങ്ങനാ രാവിലെ എണീക്കാൻ മടിയുള്ള എന്നെ നന്നായി മനസിലാക്കുന്ന ആളാ…സോ ഫോൺ, അലാറം ഇല്ലേലും നോ പ്രോബ്ലം. അങ്ങനെ മോൻ സ്കൂളിലും ഹസ്ബൻഡ് ഓഫീസിലും പോയി. തനിക്ക്…

Read More

ഗൾഫുകാരൻ ഇളയമോളെ പെണ്ണ് കാണാൻ വരുന്ന സന്തോഷം അമ്മമ്മ അയൽവാസികളെയും ബന്ധുക്കളെയും നേരത്തെ അറിയിച്ചിരുന്നു. അതുകൊണ്ട് തന്നെ എല്ലാവരുടെയും കണ്ണ് ചെക്കനെ തിരയുവായിരുന്നു. പഴയ അംബാസിഡർ കാറിൽ 5 ചെറുപ്പക്കാർ ഇറങ്ങി വരുന്നത് അമ്മ (പെണ്ണ്) മുകളിലെ റൂമിൽ നിന്നും ജനാല വഴി കണ്ടു. കൂട്ടത്തിൽ മെലിഞ്ഞു വെളുത്ത പൊടിമീശ ചെറുക്കൻ നാണത്തോടെ ഇറങ്ങി വന്നു. കൂട്ടുകാരികൾ അമ്മയെ കളിയാക്കി. ചെക്കൻ കൊള്ളാലൊ…സജിയെ…(അമ്മേടെ വീട്ടിലെ വിളിപ്പേരാ). അമ്മ നാണത്തോടെ മുഖം കുനിച്ചു. ചായ കൊടുക്കൽ സമയം ആയി.”സജീ…” മൂത്ത ഏട്ടത്തിയമ്മ നീട്ടിവിളിച്ചു. അമ്മ സ്റ്റെപ് ഇറങ്ങി താഴെ വന്നു. വല്യമാമനെ അമ്മ വിളിക്കുന്നത്‌ കുട്ട്യേട്ടാ…എന്നാണ്. മൂപ്പർക്ക് ഒരു ഗൾഫുകാരൻ അനിയത്തിയെ പെണ്ണ് കാണാൻ വന്ന സന്തോഷം മുഴുവൻ മുഖത്തുണ്ട്. ചായ കുടിക്കൂ…മാമൻ എല്ലാവരോടും പറഞ്ഞു. അമ്മ (പെണ്ണ്) നാണം ഉള്ളതു കൊണ്ട് ആരുടെയും മുഖത്ത് നോക്കാൻ മടി. പെട്ടന്ന് ചായ എല്ലാവർക്കും  കൊടുത്തു അകത്തേക്ക് പോകാൻ തിടുക്കം കൂട്ടി. അച്ഛൻ അമ്മയെ…

Read More

അടുത്ത വീട്ടീന്ന് ഫോൺ വന്നു. “പെട്ടെന്ന് തറവാട്ടിൽ ചെല്ലാൻ പറഞ്ഞു. മുത്തശ്ശന് തീരെ വയ്യാന്ന്.” അമ്മേം അച്ഛനും മനുവും സിനിയും കൂടെ തറവാട്ടിലെത്തി. മുറ്റത്ത് കുറച്ചാണുങ്ങൾ നിൽപ്പുണ്ട്. അമ്മ സിനിയേം കൂട്ടി അടുക്കള വഴി മുറിയിൽ കേറി. മുത്തശ്ശൻ ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുന്നപോലെ. നെഞ്ചും വയറും പൊങ്ങിയും താന്നും വരുന്നു. അമ്മ പതുക്കെ ചോദിച്ചു. “എപ്പോഴാ തുടങ്ങിയെ?” “എല്ലാരും എപ്പോ എത്തീട്ട്ണ്ട്… ഇവിടെ അടുത്തുള്ള നിങ്ങൾക്ക് വരാൻ എന്താ ഇത്ര താമസം?” അമ്മായി ചോദിച്ചു. ഇതിലും ഭേദം വേറാരൊടേലും ചോദിക്കാരുന്നു എന്ന് അമ്മയ്ക്ക് തോന്നി കാണും. സിനിക്ക് ചിരി വന്നു. അവൾ നോക്കിയപ്പോൾ എല്ലാരും ഉണ്ടല്ലോ. കസിൻസ് മൊത്തം എത്തിയിട്ടുണ്ട്. ഹായ്.. അമ്മു. അമ്മു സിനിയുടെ ചെവിയിൽ എന്തോ പറഞ്ഞു. സിനിക്ക് ചിരി നിർത്താനായില്ല. പുറത്തോട്ട് സൗണ്ട് വന്നോ? ചുറ്റിലുമുള്ളവർ ദേഷ്യത്തോടെ നോക്കുന്നു. അമ്മ സിനിയുടെ കൈത്തണ്ടയിൽ ഒരു നുള്ളു കൊടുത്തു. “മുത്തശ്ശൻ വയ്യാതെ കിടക്കുവാ… മിണ്ടാതെ ഇരുന്നോ”. സിനിക്ക് നല്ല…

Read More

ആദ്യഭാഗം മാഡം ട്രാൻസ്ഫർ വീണ്ടും വന്നോ ഇത്തവണ എവിടെക്കാ? ആന്റണിയുടെ ചോദ്യം കേട്ടപ്പോൾ അച്ചു പേപ്പറിൽ നിന്നും കണ്ണെടുക്കാതെ പറഞ്ഞു. ‘കോഴിക്കോട്  മാവൂർ ബ്രാഞ്ച്’ “ഓ അപ്പോ തിരിച്ചു നാട്ടിലേക്കാണല്ലോ… വിഹാൻ  പ്ലസ് ടു ഇനി അവിടെ അല്ലേ അശ്വതി മാഡം…” ആന്റണി വീണ്ടും ചോദിച്ചു. അച്ചു തന്റെ സ്‌പെക്സ് ഒന്ന് പൊക്കി ആന്റണിയെ നോക്കി. തിരക്കിനിടയിൽ വീട്ടുകാര്യം ചോദിക്കുന്നത് എന്തൊരു ശല്യമാണെന്ന മട്ടിൽ. ആന്റണി ഒന്ന് മുഖം ചുളിച്ചു… പതുക്കെ പഴയ ഫയൽ തപ്പിക്കൊണ്ടിരുന്നു. വീട്ടിൽ എത്തിയപ്പോൾ അച്ചു ഒരുപാട് ലേറ്റ് ആയി.വിഹാൻ സോഫയിൽ കിടന്ന് ടീവി കാണുന്നു. “നീ ഫുഡ് കഴിച്ചോ?”അച്ചു വിഹാന്റെ തലയിൽ ഒന്നു തടവി. “മമ്മീ ഇന്ന് പപ്പ ഈവനിംഗ് വന്നു പിക്ക് ചെയ്തു എന്നെ. ഞാൻ മമ്മിയെ കുറേ വിളിച്ചു. ഫോൺ എടുത്തില്ലല്ലൊ. ഞങ്ങൾ കുറേ കറങ്ങി ഫുഡ് ഒക്കെ കഴിച്ചു. പപ്പ പറഞ്ഞു മമ്മി എന്നാ കോഴിക്കോട് പോകുന്നെ എന്ന്?” അച്ചു മൊബൈൽ…

Read More

സ്കൂൾ വിട്ടുവന്ന് മീനൂട്ടി ഗേറ്റിനു മുന്നിൽ കുത്തിയിരുന്നു. വല്യുപ്പ വരുന്നില്ലല്ലോ… ദൂരെക്ക് നോക്കികൊണ്ട് അവൾ പറഞ്ഞു. “മീനൂ..മോളേ… യൂണിഫോം മാറ്റി ചായ കുടിക്കൂ.എന്നിട്ടാവാം കാത്തിരുപ്പ്.” മീനൂട്ടി ഒന്നൂടെ തിരിഞ്ഞു നോക്കി.ഇനി ചായ കുടിക്കുമ്പോൾ വന്നാലോ… എന്നെ കണ്ടില്ലേൽ വല്യുപ്പാക്ക് സങ്കടാവില്ലേ. അവൾ അതും ആലോചിച്ചിരുന്നപ്പോൾ നല്ല വറുത്ത അരിമണിയുടെ മണം മൂക്കിലോട്ടടിച്ചു. മീനൂട്ടിക്ക് ഇഷ്ടമുള്ള പലഹാരമാണ് അരിമണി പൊടിച്ചത് തേങ്ങയും പഞ്ചസാരയും ചേർത്തു കഴിക്കുന്നത്. അതും നല്ല കട്ടൻ ചായയുടെ കൂടെ. അവൾക്ക് മണം കേട്ടിട്ട് സഹിക്കാൻ പറ്റിയില്ല. അവൾ അടുക്കള ലക്ഷ്യമാക്കി ഓടി. “മീനൂട്ട്യെ…ഓൾ ഏടപോയ്… ഈടെല്യേ…” സൗണ്ട് കേട്ടതും മീനു ഓടിവന്നു തിരിച്ച്… കയ്യിൽ വാരിതിന്ന പൊടിയെല്ലാം പാവാടയിൽ തുടച്ചു കൊണ്ട് ഒരു പുഞ്ചിരിയോടെ വല്യുപ്പയെ നോക്കി… എന്താ വൈകിയേ എന്ന മട്ടിൽ. “ന്റെ മോളേ  പയേതുപൊലെ ഓടി വരാൻ മ്മക്ക് പറ്റ്ണില്ല.വയസ്സായില്ലേ…ന്നാ പിടിച്ചോ…” ഒരു പൊതി നീട്ടി കൊണ്ട്… നീളമുള്ള വെള്ളത്താടി ഉഴിഞ്ഞ് വല്യുപ്പ അവളെ നോക്കി…

Read More

“സെൽവീ.. “”സെൽവീ.. വിളിച്ചാലും കേൾക്കത്തില്ല.മര്യാദക്ക് ഒരു പണിയും മുഴുവനാക്കില്ല. എവിടെപ്പോയി കിടക്കുവാ.. “”കൊച്ചമ്മേ.. ദാ വന്നൂ.. ” “സെൽവീ എന്റെ ചുരിദാർ അയേൺ ചെയ്തോ?” “ഇല്ല മായേച്ചീ… ദാ ഇപ്പോ വരാം.. ” “പോവുന്നെന്റെ മുന്നേ അമ്മക്കുള്ള ചൂടുവെള്ളം ബാത്റൂമിൽ എടുത്തു വെക്കൂ.. സെൽവീ.. ” സെൽവി നെറ്റിയിലെ വിയർപ്പുതുള്ളികൾ കൈത്തണ്ട കൊണ്ട് തുടച്ചു മാറ്റി. നേരം വെളുക്കുമ്പോൾ തുടങ്ങിയതാ.. അവൾ നേടുവീർപ്പിട്ടു. ചുരിദാർ ഇസ്തിരി ഇട്ടു മടക്കുമ്പോൾ മായ പറഞ്ഞു. നാളെ എല്ലാരും അമ്പലത്തിൽ പോകും. മീനു ഇവിടെ കാണും. അവൾക്ക് വരാൻ പറ്റില്ല. “അതിനെന്താ മായേച്ചീ.. ഞാൻ ഉണ്ടല്ലോ ഇവിടെ. “സെൽവി പറഞ്ഞു. പിറ്റേന്നു വെളുപ്പിനെ എല്ലാവരും അമ്പലത്തിൽ പോയി. സെൽവി ഗേറ്റ് അടച്ചു അടുക്കളയിലെ പണിയിൽ മുഴുകി. “സെൽവീ നിനക്കാരാ ആ പേരിട്ടത്?”ചൂട് പാത്രത്തിൽ നിന്നും രണ്ട് ഇഡലിയെടുത്ത് അതിനു മുകളിലേക്ക് ആവി പറക്കുന്ന സാമ്പാർ കോരി ഒഴിച്ചു ഇച്ചിരി ചമ്മന്തിപൊടിയും മിക്സ് ചെയ്തു ഉരുളയാക്കി വായിലിട്ട്…

Read More

കോച്ച് നമ്പർ ’13’  മാധുരി തന്റെ ബാഗുകൾ വീണ്ടും എണ്ണാൻ തുടങ്ങി. വാനിറ്റി ബാഗ് അടക്കം ആറു ബാഗുകൾ. ചെവികൾക്കിടയിലൂടെ ഊർന്നിറങ്ങിയ വിയർപ്പുകണികകൾ തന്റെ സാരി തലപ്പുകൊണ്ട് തുടക്കുന്നതിനിടയിൽ ദൂരെ നിന്നും ചൂളം വിളിച്ചു ട്രെയിൻ വരുന്നത് അവൾ കണ്ടു. ഗുപ്തൻ തന്റെ കയ്യിലെ മാങ്കോ ജ്യൂസ് കുടിക്കുന്നതിനിടയിൽ മാധുരിയെ ഒന്ന് നോക്കി. ‘നീ ആദ്യം കയറണം.. ഞാൻ തരുന്ന ബാഗുകൾ സൈഡിലോട്ട് മാറ്റി വെക്കണം.. ഓക്കേ..’ ഗുപ്തൻ ചെറിയ ബാഗുകൾ എടുത്ത് കയ്യിൽ കോർത്തിട്ടു പറഞ്ഞു. “മ്മ് ..” അവൾ മൂളി. ഭാരത് എക്സ്പ്രസ്സ് അവർക്കരികിലേക്ക് പതുക്കെ നിരങ്ങി നിന്നു.രണ്ട് മിനുട്ടിനകം എ സി കോച്ചിൽ അവർ സ്ഥാനം പിടിച്ചു. മാധുരിയുടെ കിതപ്പിന്റെ താളം ഒന്ന് കുറഞ്ഞു.അവൾ ഗുപ്തനെ ഒന്ന് നോക്കി.അവൻ അവളെ കയ്യിൽ പിടിച്ചു.. ഐസ് കട്ടപോലെ തണുത്ത അവളുടെ കൈകൾ.. പെട്ടന്ന് മാധുരി അവന്റെ തോളോട് ചാരി.. നേരം വെളുത്താൽ മദ്രാസ് ഇറങ്ങാം.. അവൾ പതുക്കെ കണ്ണുകൾ…

Read More