Author: Sruthi Sreedhar

അക്ഷരങ്ങളെ ഇഷ്ടപെടുന്നവൾ

“സോറി ദീപു.. ഇങ്ങനാണേൽ എനിക്കു ബുദ്ധിമുട്ടായിരിക്കും” അച്ചു പറഞ്ഞു. “എനിക്കും”, ദീപുവും വിട്ടുകൊടുത്തില്ല. “അപ്പൊ നമ്മുടെ മോൻ? അവൻ എന്തു തെറ്റു ചെയ്തിട്ടാ… അവനെ ഓർത്തു മാത്രമാ ഇത്രയും നാൾ ഞാൻ പിടിച്ചു നിന്നത്. ഇനി പറ്റില്ല.” അച്ചു കരയാതിരിക്കാൻ മാക്സിമം ശ്രമിക്കുന്നുണ്ടായിരുന്നു. “എനിക്കും മടുത്തു” ഞാൻ ആഗ്രഹിച്ച എന്റെ പാർട്ണർ ഇങ്ങനെയല്ല. എന്നെ മനസിലാക്കുന്ന എന്റെ ഇഷ്ടത്തിന് പ്രാധാന്യം കൊടുക്കുന്ന ആൾ, അതാണെന്റെ ആഗ്രഹം” ദീപു അച്ചുവിന്റെ മുഖത്തു നോക്കി രോഷത്തോടെ പറഞ്ഞു. “പ്രണയിച്ചപ്പോൾ നീ ഇങ്ങനെയല്ലല്ലോ എന്നോട് പറഞ്ഞേ” അതുവരെ അടക്കി വെച്ച സങ്കടം കരച്ചിലായി പുറത്തു വന്നു അച്ചുവിന്. “എനിക്കറിയാം നിന്റെ മനസ്സിൽ ഇപ്പോൾ നിറയെ ചാരുവല്ലേ? ഞാൻ നിങ്ങൾക്കിടയിൽ ശല്യമാവുന്നില്ല. ഞാൻ ഒഴിഞ്ഞു പൊക്കോളാം.” അത് പറഞ്ഞതും ദീപു ചാടി വന്ന് അച്ചുവിന്റെ മുഖത്ത് ഒരടിയായിരുന്നു “അതേടീ…നീ എന്തു ചെയ്യും. നിനക്കു ചെയ്യാൻ പറ്റുന്നത് ചെയ്യ്‌. എനിക്കിഷ്ടമുള്ളത് ഞാൻ ചെയ്യും” ദീപുവിന്റെ ശരീരം ദേഷ്യം കൊണ്ട്…

Read More

“അബ്ദു ഗൾഫീന്നു വന്നു. പക്ഷേങ്കിൽ ഓന് ക്വാറന്റൈൻ ഇരിക്കണം 14 ദിവസം വേണം.അതു കഴിഞ്ഞെ പുറത്തേക്ക് ഇറങ്ങാവൂ” പാത്തു പറഞ്ഞു. ജമീലക്ക് സഹിക്കാൻ പറ്റുന്നില്ല 😔. എത്ര നാള് കഴിഞ്ഞാ ഒന്നു നാട്ടിലേക്ക് വന്നത്. ഒന്ന് മിണ്ടാനും കാണാനും പറ്റൂലാന്ന് പറഞ്ഞാൽ. 😰 കൊറോണ വരാൻ കണ്ട നേരം! ജമീല പിറുപിറുത്തു. “ജമീലാ, ഇയ്യ് പഴേവീട്ടിലെ റൂം റെഡി ആക്കീട്ട്ണ്ടാ?” ഉമ്മ ചോദിച്ചു. “ആ ഉമ്മാ… ഒക്കെ റെഡി ആണ്. പ്ലേറ്റും ഗ്ലാസും എല്ലാം ഉണ്ട്.” രാത്രി ആയി അബ്ദു വന്ന് നേരെ അപ്പുറത്തെ പഴയ വീട്ടിൽ കേറി. കോറോണ പേടിച്ച് ആരും പുറത്തിറങ്ങുന്നില്ല.😟 വാനിൽ ആണ് അബ്ദു വന്നത്. വണ്ടി സൗണ്ട് കേട്ട് എല്ലാരും പേടിച്ചു.😒 ജമീല ഉമ്മാനോട് പറഞ്ഞു “പേടിക്കണ്ട ഉമ്മാ…ഇപ്പോ ഇങ്ങനാ എല്ലാരും വരുന്നേ. യൂസഫും കഴിഞ്ഞാഴ്ച ഇങ്ങനാ വന്നത്. വെള്ള കുപ്പായമിട്ടു കൊറേ ആൾക്കാർ കൂടെ വന്നു…ഓര് തന്നെ ഗൾഫ് സാധനങ്ങൾ സ്പ്രൈ അടിച്ചു പൊളിച്ചു തന്നു.”…

Read More

“എടീ കുറേനേരമായല്ലോ കേറീട്ട് കുളിച്ചിറങ്ങാൻ ആയില്ലേ? കെട്ടിക്കഴിഞ്ഞാൽ ഇതൊന്നും അവിടെ നടക്കില്ല”. അമ്മ പറയുന്നത് കേട്ട് ശാലിനിക്ക് ഭ്രാന്ത് പിടിച്ചു. എപ്പോ നോക്കിയാലും സ്വൈര്യം തരില്ലല്ലോ. അവൾ പതുക്കെ പറഞ്ഞു. കുളി കഴിഞ്ഞു നേരെ ബ്രേക്ഫാസ്റ് കഴിക്കാൻ ടേബിളിൽ ഇരുന്നു. അമ്മൂമ്മ വന്ന് അവളുടെ അടുത്തിരുന്നു പറഞ്ഞു. “എല്ലാ വീട്ടിലും ആണുങ്ങൾ കഴിച്ചുകഴിഞ്ഞെ പെണ്ണുങ്ങൾ കഴിക്കാൻ ഇരിക്കാവൂ. മോൾ ഇവിടെ ഇതൊന്നും നോക്കീലേലും കേറിചെല്ലുന്നോടത് നോക്കണം, കേട്ടോ മോളേ.. ” അവൾ ശ്രദ്ധ കൊടുക്കാതെ പ്ലേറ്റ് എടുത്ത് സോഫയിൽ ഇരുന്നു കഴിക്കാൻ തുടങ്ങി. “കാലെടുത്ത് കയറ്റി വെച്ചോ ഇനി അതും കൂടെ മതി “എത്ര പറഞ്ഞാലും കേൾക്കില്ല. അമ്മ പിന്നെയും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. ഈ വീട്ടിൽ അനിയനും ഞാനും ഉണ്ട്. എന്നിട്ടും എപ്പോ നോക്കിയാലും എന്നോടെന്തിനാ ഇങ്ങനെ… ഒരു സമാധാനവും തരുന്നില്ലല്ലോ ശാലിനി ഓർത്തു. നേരം വെളുത്താൽ തുടങ്ങും. എത്ര രാവിലെ എഴുന്നേറ്റാലും പറയും “മൂട്ടിൽ സൂര്യൻ ഉദിച്ചാലേ എഴുന്നേൽക്കൂ…

Read More

ബല്കീസ ടീച്ചർ ഞങ്ങളോട് പറഞ്ഞു.”കുട്ടികളേ.. നിങ്ങൾ നാളെ വരുമ്പോൾ ‘സപ്തർഷികൾ’ കാണണം. കണ്ടിട്ട് എങ്ങനുണ്ടായിരുന്നു എന്നു. ടീച്ചറോട് വന്നിട്ടു പറയണം”. നാലാം ക്ലാസ്സിൽ പഠിക്കുന്ന എന്റെ മനസ്സിൽ ആദ്യം വന്നത്. അതെന്ത് സാധനമാ ടീച്ചറെ എന്നാരുന്നു? അതിനിടയിൽ തൊട്ടടുത്ത് ഇരുന്നവൾ എന്നെ നോക്കി ചിരിച്ചു. ഞാൻ ചിന്തിച്ചു ‘ഇവൾക്കിതറിയുമോ? അവൾ എല്ലാമറിയുന്നപോലെ എന്നോടു ചിരിച്ചു. പിന്നെ ഞാൻ ഓർത്തു. “നമ്മൾ മലയാള ബുക്കിൽ പഠിച്ചില്ലേ. ഋഷി -സന്യാസി. ഇനി അതാണോ?  അതായിരിക്കും. നിനക്കു മനസിലായോ? അവൾ എന്നോടു ചോദിച്ചു. ഒഹ്’. ഉന്നം തെറ്റാതെ ടീച്ചർ അവളുടെ തലയിലേക്ക് ചോക്ക് കഷ്ണം എറിഞ്ഞു. അവൾ തല താഴ്ത്തി. ടീച്ചർ എന്നെയും തുറിച്ചു നോക്കി. ‘ക്ലാസ്സിൽ സംസാരം പാടില്ല.’ പിന്നെ ബാക്കി പറഞ്ഞു തുടങ്ങി. ” ഇന്ന് രാത്രി ആകാശത്തു  നക്ഷത്രങ്ങളെ നോക്കണം. അവിടെ ഏഴു നക്ഷത്രങ്ങളെ നമുക്ക് ഒരുമിച്ച് കാണാം.” “പട്ടം പറത്തുമ്പോൾ കാണുന്ന രൂപം”. ടീച്ചർ കറുത്ത ബോർഡിൽ ചോക്ക് കൊണ്ട്…

Read More

ണിം…ണിം… ണിം….ണിം…. കയ്യിലൊരു മണിയും പിടിച്ച് ഒരു ഹിന്ദിക്കാരൻ ചെക്കൻ പഞ്ഞിമുട്ടായിയും കൊണ്ട് വീടിനു മുമ്പിൽ കൂടി പോണു. “അമ്മാ…അമ്മാ ഒരു പത്തു രൂപ തരോ? പഞ്ഞിമുട്ടായി വേടിക്കാനാ…” “പിന്നെ നീ ചെറിയ കുട്ടിയല്ലേ. വയറ്റിലുള്ള പെണ്ണാ. അതൊന്നും കഴിക്കണ്ടാ…” അതെന്താ വയറ്റിലുള്ള പെണ്ണിന് കഴിച്ചാൽ? എറങ്ങൂലേ? അഞ്ജു മനസ്സിൽ പറഞ്ഞു. “നിക്ക്ട്ടാ…ഇപ്പ വരാ “ഹിന്ദിക്കാരനെ കൈകൊണ്ട് വീശിക്കാണിച്ചു. അയാൾ പകുതി വഴിയിൽ നിന്നും തിരിച്ചു വീട്ടിലേക്ക് നടന്നു വന്നു. അഞ്ജു ഓടി പോയി പേഴ്‌സ് തുറന്ന് അൻപത് രൂപ നോട്ട് എടുത്തു. തിരിച്ചു വന്നപ്പോഴേക്കും അയാൾ ഗേറ്റ് കടന്ന് ഉമ്മറത്ത് എത്തിയിരുന്നു. അയാളുടെ കയ്യിൽ ഒരു വലിയ വടി. അതിനു ചുറ്റും ചെറിയ ചെറിയ കവറിലാക്കിയ പഞ്ഞിമുട്ടായി. കാണാൻ നല്ല ഭംഗി. “എത്രയാ ഒരു കവറിന്? ” “ഇരുപത് രൂപ.” ഓ…പണ്ടൊക്കെ അഞ്ച് രൂപയ്ക്കു പൂരപറമ്പീന്നും ബീച്ചിന്നും കിട്ടും. ഇപ്പോൾ എന്തൊരു വിലയാ. കവർ മാത്രം വലുത്. ഉള്ളിൽ നിറയെ…

Read More

“ഞാൻ പറഞ്ഞതല്ലേ റെയ്ൻ കോട്ടോ കുടയോ എടുക്കാൻ! കേട്ടില്ല ഇപ്പോ എന്തായി?” അരുൺ സോഫിയയോട് ദേഷ്യപ്പെട്ടു പറഞ്ഞു. രാത്രി പത്ത് ആവാൻ പോകുന്നു ഇനി എങ്ങനെ  അത്ര ദൂരം പോകും നമ്മൾ… അവൻ ദേഷ്യം കൊണ്ടു എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. ‘അല്ലേലും ദൂരെയുള്ള ബൈക്ക് യാത്ര രാത്രി വേണ്ടാന്ന് പറഞ്ഞാലും കേൾക്കില്ല’ അമ്മ പറഞ്ഞത് അവൾ ഓർത്തു. ആകെ നനഞ്ഞല്ലോ ഇനിയിപ്പോ എന്തു ചെയ്യും? അവർ വണ്ടി ഒന്നു സൈഡ് ആക്കി. അവളുടെ മുട്ട് മാത്രം മറയുന്ന ഫ്രോക് എല്ലാം നനഞ്ഞു. മുടിയിൽ നിന്നും മഴവെള്ളം കുടഞ്ഞുകൊണ്ട് അവൾ എന്തു ചെയ്യുമെന്ന് ആലോചിച്ചു. അപ്പോഴാണ് റോഡിനോട് ചേർന്ന് ഒരു ചെറിയ വീട് ശ്രദ്ധിച്ചത്. അവൾ അരുണിനെ നോക്കി. “നമുക്ക് ആ വീട്ടിൽ ഒന്നു കയറി നോക്കിയാലോ? ഈ ഡ്രെസ്സ് ഒന്നു ചേഞ്ച്‌ ചെയ്യാൻ അവർ സമ്മതിക്കില്ലേ… ഈ കോലത്തിൽ കണ്ടാൽ സഹായിക്കാതിരിക്കില്ല” സോഫിയ പറഞ്ഞു. അരുൺ ആദ്യം സമ്മതിച്ചില്ല. മഴയാണേൽ തകർത്തു…

Read More

ലാബ് എക്സാം പഠനത്തിനിടയിൽ ഗായത്രി സമയം പോകുന്നതറിഞ്ഞില്ല. രാത്രി രണ്ട് മണി ആയിരിക്കുന്നു. അവൾ റെക്കോർഡ് പതിയെ മടക്കിവെച്ചു. എഞ്ചിനീയറിംഗ് ഹോസ്റ്റലിലെ ജീവിതം അവൾക്ക് അത്ര ഇഷ്ടമാകുന്നില്ല. കൂട്ടുകാർ കുറച്ചുപേർ മാത്രം. ഗായത്രി വീട്ടിൽ ഒറ്റക്കുട്ടി ആയതുകൊണ്ടായിരിക്കാം ഹോസ്റ്റലിലേക്കുള്ള പെട്ടെന്നുള്ള ഒരു പറിച്ചു മാറ്റം ഉൾക്കൊള്ളാൻ ഏറെ പാടു പെടുന്നുണ്ട്.   ” ഫസ്റ്റ്ഇയർ ആയതല്ലേയുള്ളൂ. ശരിയായ്കൊള്ളും ഗായൂട്ടീ…”  അമ്മ പറയുന്നത് അവൾ ഓർത്തു. ജീന നല്ല ഉറക്കത്തിലാ. അവളുടെ എക്സാം കഴിഞ്ഞു. കണ്ടില്ലേ പോത്തുപോലെ കിടക്കുന്നേ. ഗായത്രിക്ക് ചെറിയ കുശുമ്പ് വന്നു. അവൾ അറിയാതിരിക്കാൻ പതുക്കെ ഡോർ ലോക്ക് തുറന്നു. ബാത്റൂം കുറച്ചു ദൂരെയാ. അവൾ നടക്കുന്നതിനിടയിൽ നാല് റൂം അപ്പുറം കുറേ ആളുകൾ. ശരിക്കും നോക്കി. നാട്ടപാതിരാക്ക് തോന്നിയതാണോ! അല്ല. ഗായത്രിയെ കണ്ടപ്പോൾ അവർ പെട്ടന്ന് കുശുകുശുത്തു കൊണ്ട് റൂമിനകത്തേക്ക് കയറി. പിറ്റെന്ന് ഉച്ചക്ക് നല്ല മയക്കത്തിലായിരുന്ന ഗായത്രിയെ ജീന എഴുന്നേൽപ്പിച്ചു. എക്സാം ക്ഷീണം നന്നായിട്ടുണ്ട്. അവൾ പാതി മയക്കത്തിൽ…

Read More

“ഐശ്വര്യായിട്ട് തുടങ്ങാൻ മൂകാംബിക ദേവി തന്നാ ഉത്തമം” അമ്മാവൻ പറഞ്ഞു. “ന്നാ പിന്നെ…അങ്ങനെത്തന്നെ ആവട്ടെ നിങ്ങൾ രണ്ട് പേരും പൊയ്ക്കൊള്ളൂ. എഴുത്തിനിരുത്തൽ ഭംഗി ആവട്ടെ…” അച്ഛനും പറഞ്ഞു. രമ്യ സുജിയേട്ടന്റെ മുഖത്ത് നോക്കി. രണ്ടാമത്തെ മോന്റെ വിദ്യാരംഭംത്തിന് മൂകാംബികയിൽ പോകാൻ സുജിയേട്ടന്റെ വീട്ടുകാർ തീരുമാനിച്ചു. “സുജിയേട്ടാ…ഞാൻ വഴിപാട് ഇട്ടിരുന്നു തുഞ്ചൻ പറമ്പിൽ എഴുത്തിനിരുത്താൻ” രമ്യ പറഞ്ഞു. “എടീ അവിടെയും നമുക്ക് പോകാം. അതൊന്നും കുഴപ്പമില്ല. ആദ്യം അച്ഛൻ പറഞ്ഞത് കേൾക്കാം, നീ വിഷമിക്കാതെ” സുജിത്ത് രമ്യയെ സമാധാനിപ്പിച്ചു. ട്രെയിനിലെ സൈഡ് സീറ്റിൽ ഇരുന്ന് രമ്യ പ്രകൃതി ഭംഗി ആസ്വദിച്ചു. നാട്ടിലുള്ള പോലെ തെങ്ങുകൾ കുറവാ…പകരം കുറേ മുള്ളുപോലുള്ള ഇലകളുള്ള ചെടികൾ. മലനിരകൾ അങ്ങ് പരന്നു കിടക്കുന്നു.എന്തു രസാ കാണാൻ…ചൂടു കാപ്പി ഊതിക്കുടിക്കുന്നതിനിടയിൽ രമ്യയുടെ കണ്ണുകൾ ഒരു മലയിൽ ഉടക്കി. അതിനു മുകളിൽ എന്താകും? മൃഗങ്ങൾ മാത്രമാണോ…അതോ മനുഷ്യരുണ്ടാകുമോ…മലയ്ക്ക് സൈഡിലായി കാടുപോലെ നിറയെ മരങ്ങളുമുണ്ട്. അമ്മേ…ബിസ്‌ക്കറ്റ് താ അമ്മേ… മോന്റെ വിളിയിൽ രമ്യ…

Read More

“അമ്മായീ.. എല്ലാതവണേം തറവാട്ടിലല്ലേ.. ഒത്തൂടണേ.. ഇപ്രാവശ്യം എന്റെടുത്തേക്ക് പോരൂ.. ” “ഓണം ഇത്തവണ ഹൈദരാബാദ് ആഘോഷിക്കാം.. ചിറ്റയും, വല്യച്ഛനും ഫാമിലിയും എല്ലാരും വന്നോട്ടെ.. ” ഫോൺ വിളിക്കുന്നതിനിടെ എന്റെ മുഖത്തെ സന്തോഷം കണ്ട് ഏട്ടൻ ദൂരെനിന്നും ആരാന്ന് ചോദിച്ചു. “ഏട്ടാ.. മംഗലത്തെ അമ്മായിയാ.. ഞാൻ എല്ലാവരേം വിളിക്കട്ടെ ഇത്തവണ? ഓണം നമുക്കെല്ലാർക്കും.. ഇവിടെ കൂടാം. ഞാൻ വിളിക്കാൻ തുടങ്ങാട്ടോ.. ” ‘അതിനെന്താ’ എന്ന് ഏട്ടൻ പറഞ്ഞെങ്കിലും മനസ്സിൽ ഉണ്ടാകും എന്റെ വീട്ടീന്നു ആരേലും വന്നാൽ ഇവൾടെ ഭാവം ഇങ്ങനല്ലല്ലോന്ന് 😅😂. ഞാൻ മനസ്സിൽ ഊറിചിരിച്ചു. ഓണത്തിന് ഒരൂസം മുന്പേ  എല്ലാരും വന്നു. അമ്മ, അമ്മായി, വല്യചൻ, വല്യമ്മ, ചിറ്റ, .. എല്ലാരുമുണ്ട്. എനിക്കറിയാം.. എനിക്ക് ഷൈൻ ചെയ്യാൻ പറ്റുന്ന കറക്റ്റ് ടൈം ആണിപ്പോ.. അത് അറിയാവുന്നതുകൊണ്ട് തന്നെ നേരത്തെ യൂട്യൂബ് നോക്കി സദ്യ വട്ടം എല്ലാം ഞാൻ കുറിച്ചുവച്ചു. ആരും അറിയാതെ കിച്ചണിലെ കത്തി വെക്കുന്ന സ്റ്റാൻഡിനു താഴെ ലിസ്റ് വെച്ചു.…

Read More