Author: Sunandha Mahesh

വായനയിലൂടെ എഴുത്തിൽ എത്തിയവൾ.

#സമാഗമം ഭാഗം-2 “മേഘാ കുട്ടികളെ ശ്രദ്ധിച്ചോളൂ, പുറത്തെ ജനാവലി കണ്ടാൽ അറിയാം അമ്പലത്തിൽ നല്ല തിരക്കുണ്ടാവും.” “വിവേക്… ദേവിക്ക് ചാർത്താൻ ഞാനൊരു സാരി കൊണ്ടുവന്നിട്ടുണ്ട്. അത് ഇപ്പോൾ എടുക്കണോ, അതോ സന്ധ്യക്ക് ദീപാരാധന തൊഴാൻ പോവുമ്പോൾ എടുത്താൽ മതിയോ.” “കൈയിൽ വച്ചോളൂ, തിരക്ക് നോക്കി നമുക്ക് തീരുമാനിക്കാം.” “അങ്ങനെയെങ്കിൽ നടയിൽ വയ്ക്കുവാനായി കുറച്ച് പൂവും വാങ്ങണേ.” ആ ജനപ്രളയത്തിൽ ഒരു തുള്ളിയായി അവരും അമ്പലത്തിലേക്ക് നടന്നു. സൂചിയിട്ടാൽ വീഴില്ല അത്രക്ക് തിരക്ക്… “മേഘാ… നമ്മൾ ഈ തിരക്കിൽ എങ്ങനെ ഉള്ളിലേക്ക് പോവും ?” “വിവേക് നമുക്ക് ആദ്യം കൌണ്ടറിന്റെ അടുത്തേക്ക് പോവാം, സാരി നടയിൽ വയ്ക്കാൻ രസീത് എന്തെങ്കിലും എടുക്കണോയെന്ന് ചോദിക്കാം,കുട്ടികളുടെ പേരിൽ സാരസ്വത പുഷ്പാഞ്ജലി ചെയ്യണം, എന്നിട്ട് നമ്മൾക്ക് തൊഴാൻ  ക്യൂവിൽ    നിൽക്കാം.” അവർ കൊടിമരത്തിന്റെ  അടുത്ത് നിന്ന്  കുറച്ച്നേരം പ്രാർത്ഥിച്ചശേഷം കൌണ്ടറിന്റെ അടുത്തേക്ക് നടന്നു. അവിടെയും…

Read More

മൂകാംബികയിലേക്ക് ഒന്ന് പോകണം… സന്ധ്യയ്ക്ക് വിളക്ക് കൊളുത്തി, ഭസ്മം നെറ്റിയിൽ തൊടുമ്പോഴാണ്   ആരോടെന്നില്ലാതെ വിവേക് പറയുന്നത് മേഘ കേട്ടത്.   “കുറെ നാളായല്ലോ ഇതിങ്ങനെ പറയാൻ തുടങ്ങിയിട്ട്, അത്ര ദൂരെയൊന്നുമല്ലല്ലോ, പോയി തൊഴുതിട്ട് വരൂ.”   “അതിന് അവിടെ നിന്ന് തന്നെ വിളി വരണം.”   “അതൊക്കെ ശരിയാ എന്നാലും… താൻ പാതി ദൈവം പാതി എന്നല്ലേ ചൊല്ല്. നമ്മുടെ ഭാഗത്തുനിന്ന് ശ്രമം തുടങ്ങാതെ ദേവിയോട് പരിഭവം പറഞ്ഞിട്ട് കാര്യമില്ല. ഒരു കാര്യം ചെയ്യാം വിവേക് , ഇത്തവണത്തെ വിജയദശമി നമുക്ക് അമ്മയുടെയടുത്ത് ആക്കാം. കിച്ചുവിനെ എഴുത്തിനിരുത്തി വന്നതാണ്, പിന്നെ പോയിട്ടേയില്ല. വർഷമോൾ പബ്ലിക് എക്സാം എഴുതാൻ പോവുകയല്ലേ, കുട്ടികളെ കൊണ്ടുപോയി തൊഴീക്കാം.   “അടുത്ത ആഴ്ച അല്ലേ വിജയദശമി, ഇത്ര പെട്ടെന്നെങ്ങനെ മേഘ? മാത്രവുമല്ല വിജയദശമിക്ക് അവിടെ ഭയങ്കര തിരക്ക് ആയിരിക്കും.”   “അതൊന്നും സാരമില്ലെന്നേ, എന്റെ കൊളീഗിന്റെ സഹോദരന് അവിടെയൊരു ഹോട്ടലുണ്ട്, താമസം ഞാൻ ഏർപ്പാട് ചെയ്യാം,…

Read More

Once, in a small town, there were two best friends, Sara and Rahul. One sunny day, their friends called them to play, and after having a lot of fun, they went back home. They told their, “Hey, Mom, summer vacation is here!” Later, when their dad came home from work, Sara and Rahul shared the exciting news with him too. Their dad, happy about the vacation, surprised them, saying, “Guess what, kids? We’re going to the amusement park!” Sara and Rahul were overjoyed. They went to the amusement park and had a blast riding different exciting rides. It was the…

Read More

“The Long Lost Wish” We all have dreams and wishes, right? Some dreams come true, while some remain lost in one’s heart. Some may wish to be a doctor, a teacher, or even the richest person alive, but never have I seen one wish for the comfort of others. In this era of war and bloodshed, where one has no time to do anything other than scroll through one’s phone screens, us humans forget to have some humanity within us. Yes, even when we are up to date with the news and know about all the injustice happening in this…

Read More

സ്വന്തം വേരുകൾ ചോദ്യം ചെയ്യപ്പെടുക… അതായിരിക്കും ഒരു മനുഷ്യൻ അനുഭവിക്കുന്ന ഏറ്റവും വലിയ അപമാനം. ഹൃദയം കുത്തിനീറും. ബുദ്ധി പ്രവർത്തനരഹിതമാവും. അതിനുത്തരവാദിയായവരെകൊല വിളിക്കാൻ മനസ്സ് പറയും. പഠിക്കുന്നകാലം തൊട്ടേയുള്ള ഇഷ്ടം… ആ ഇഷ്ടം ദൃഢമായപ്പോൾ മായയോട് എല്ലാം തുറന്നു പറഞ്ഞിരുന്നു. അവൾക്ക് അതൊന്നും  പ്രശ്നവുമല്ലായിരുന്നു. കല്യാണ ആലോചനയുമായി അവളുടെ വീട്ടുകാരെ സമീപിക്കുമ്പോൾ ഇപ്പോൾ ആരും ഒന്നും അറിയേണ്ട എന്നുള്ളത്  അവളുടെ നിർബന്ധമായിരുന്നു. അതു അനുസരിച്ചു, ഞാൻ ചെയ്ത ഒരേയൊരു തെറ്റ്. ”ഞങ്ങൾക്ക് എല്ലാം ഓക്കേയാണ്, പക്ഷേ ഒരു കാര്യം തുറന്നു ചോദിക്കുന്നത് കൊണ്ട് തെറ്റിദ്ധരിക്കരുത്”  സംഭാഷണത്തിൽ മധുരം ചാലിച്ചുകൊണ്ട് അവളുടെ അമ്മാവൻ തുടങ്ങിയപ്പോഴേ അതിലെ അപകട സൂചന മണത്തൂ. ”ഞങ്ങൾ കുടുംബ പാരമ്പര്യം അന്വേഷിച്ചപ്പോൾ വളർത്തുമകനാണെന്നു അറിയാൻ കഴിഞ്ഞു. നിങ്ങളോട് തന്നെ സത്യം ചോദിച്ചു മനസ്സിലാക്കാം എന്ന് കരുതി. അങ്ങനെയല്ല എന്നുണ്ടെങ്കിൽ ഞങ്ങൾക്ക്  ഈ കല്യാണം നടത്തുന്നതിൽ ഒരു പ്രശ്നവുമില്ല. അതല്ല ദത്തുപുത്രൻ ആണെങ്കിൽ…” ഏതോ ഒരു കോൺവെന്റിനു മുന്നിൽ അനാഥനായി…

Read More

“ഇക്കാലം കൊണ്ട് എന്തുണ്ടാക്കി ? കുറെ വർഷമായല്ലോ എഴുത്തുകാരിയെന്നും, സാമൂഹ്യ പ്രവർത്തക എന്നൊക്കെ പറഞ്ഞു നടക്കാൻ തുടങ്ങീട്ട്. അല്ലേലും ഇതൊന്നും പെണ്ണുങ്ങൾക്ക് പറഞ്ഞതല്ല.” വനജ അമ്മായിയാണ്. ആഘോഷവേളകളിൽ ആരോടെങ്കിലും എന്തെങ്കിലും ചൊറിഞ്ഞു അലമ്പ് ഉണ്ടാക്കുക അവരുടെ സ്ഥിരം പതിവാണ്. കുറെ നാളായി കണ്ടിട്ട്, ഇന്നിപ്പോ എന്നെ നേരിട്ട് കിട്ടിയപ്പോൾ റോക്കറ്റ് എന്റെ അടുത്തേക്ക് വിട്ടു. ഇങ്ങോട്ട് വരുന്നില്ലെന്ന് അമ്മയോട് പലതവണ പറഞ്ഞതാണ്. കുടുംബക്കാർ എല്ലാരും കൂടും. നീ മാത്രം മാറി നിൽക്കരുത്. അല്ലെങ്കിൽ തന്നെ കല്യാണം വേണ്ടെന്ന് പറഞ്ഞതിന് വേണ്ടുവോളം കേൾക്കുന്നുണ്ട്. ഇനിയിപ്പോ കൂട്ടത്തിൽ കൂടില്ല എന്നൊരു പേരുദോഷം കൂടി വേണോ ? കൂടുതൽ പറയാൻ നിന്നാൽ അതൊരു വലിയ വഴക്കാവും, പിന്നെ അമ്മ കരച്ചിൽ തുടങ്ങും. ഒപ്പം പഴമ്പുരാണവും. അതൊക്കെ ഒഴിവാക്കാൻ വേണ്ടിയാണ് വന്നത്, ഇവിടെ വന്നപ്പോൾ ഇങ്ങനെയും. ഇളയച്ഛന്റെ മകളാണ് ശാരി. എന്നേക്കാൾ അഞ്ചു വയസ്സ് ഇളയവൾ. കല്യാണം കഴിഞ്ഞ് രണ്ട് മക്കളുമായി. ഇന്ന് അവളുടെ ഗൃഹപ്രവേശമാണ്. ഊണെല്ലാം…

Read More

“മേശപ്പുറത്തു മൂന്നു പുസ്തകങ്ങൾ കിടക്കുന്നുണ്ട്, വായനശാലയിൽ തിരികെക്കൊടുക്കേണ്ടതാ, എടുക്കാൻ മറക്കല്ലേ സിദ്ധു, ആ വലിപ്പിലൊരു ഡയറിയും കാണും, അതും എടുത്തോള്ളൂ , കൊടുക്കൽവാങ്ങലിന്റെ കണക്കുമുഴുവൻ അതിലാണ്, ഒന്നും ബാക്കിവയ്ക്കരുത്.” ഇന്ന് അമ്മയുടെ ശബ്ദത്തിനൊരു ഗാംഭീര്യമുണ്ട്. പുലർച്ചേ തുടങ്ങിയതാണ് പറയട്ടെ… ഈ വീടിന്റെ യജമാനത്തിക്ക് പടിയിറങ്ങാൻ ഇനി അൽപ്പസമയംമാത്രം ബാക്കി, പറയാനുള്ളതല്ലാം പറഞ്ഞു തീർക്കട്ടെ. പതിഞ്ഞ ശബ്ദത്തിൽ സംസാരിക്കാൻമാത്രമല്ല അവർക്ക് ആജ്ഞാപിക്കാനും അറിയാമെന്ന് ഇവിടുത്തെ ചുമരുകൾ ഇന്നെങ്കിലും അറിയട്ടെ. ഇനിയൊരവസരം അതിനു ലഭിച്ചെന്നുവരില്ല. “എട്ടാ, അമ്മ ബന്ധമില്ലാതെ എന്തൊക്കെയോ പറയുന്നു, എനിക്ക് പേടിയാവുന്നു.” “അമ്മയ്ക്കൊന്നുമില്ല പൊന്നീ, പെട്ടെന്നുണ്ടായ പരിഭ്രമംമാത്രമാണ്. ഒന്നുറങ്ങിയാൽ എല്ലാം ശരിയാവും” ശരിയാവും, പക്ഷേ എവിടെയുറങ്ങും? പൊന്നിയുടെ ദീർഘനിശ്വാസത്തിൽ ഒളിച്ചിരുന്ന ചോദ്യം ഉള്ളിൽ കിടന്നുപിടഞ്ഞു. അന്തിയുറങ്ങാനൊരു വീടില്ലാതാവുകയാണ്. എല്ലാത്തിനും കാരണക്കാരനായ ആൾ ഒരുമുഴംകയറിൽ രക്ഷ കണ്ടെത്തി. ആ മനുഷ്യനിൽ ഒട്ടും പ്രതീക്ഷയില്ലായിരുന്നു, എന്നിരുന്നാലും, ചിലയവസരങ്ങളിൽ കുറ്റപ്പെടുത്താൻ ഒരാളെ കിട്ടുക ഒരാശ്വാസമാണ്. മൃതശരീരം ഹോസ്പിറ്റലിൽനിന്നു കൊണ്ടുവരണം. എങ്ങോട്ട് ? പത്തുമണി കഴിഞ്ഞാൽ ഏതു…

Read More

“അച്ഛനെപ്പഴാ വന്നേ ? ഞാൻ ശബ്ദമൊന്നും കേട്ടില്ല? ഞാൻ എത്ര നേരമായി അച്ഛനെ കാത്തിരിക്കുന്നു”, അനീക ചിണുങ്ങിക്കൊണ്ട് വേണുവിന്റെ മടിയിൽ കയറിയിരുന്നു. “വേണുവേട്ടാ ഇവൾക്കിന്ന് എന്തോ കാര്യസാധ്യമുണ്ടെന്നു തോന്നുന്നു, സ്കൂൾ വിട്ടു വന്ന മുതൽ അച്ഛനെ കാത്തിരിക്കുകയാണ്.” “ആണോ, എന്താ മോളു കാര്യം ?” അതേയെന്ന അർത്ഥത്തിൽ ആദ്യമവളൊന്നു ചിരിച്ചു പിന്നെ പറഞ്ഞു തുടങ്ങി.. “അച്ഛാ, എന്റെ സ്കൂളിലെ മലയാള സാഹിത്യ വേദി ഒരു കഥാ മത്സരം നടത്തുന്നു. ആർക്ക് വേണമെങ്കിലും പങ്കെടുക്കാം. ഒരു ക്ലാസ്സിൽനിന്നു ഒരാളെ സെലക്ട്‌ ചെയ്യും, പിന്നെ ആ സെലക്ടായവർക്കിടയിൽ മത്സരം.” “ആ ഹാ അത്‌ കൊള്ളാല്ലോ…” “അച്ഛാ ഈ മത്സരത്തിന് അവർ ടോപ്പിക്ക് തന്നു” “ഓ, വിഷയം നേരത്തെ തരുമോ? ” “ഇല്ലയില്ല, ഇത്തവണ മാത്രം ടോപ്പിക്ക് തന്നു , അടുത്ത മത്സരത്തിന് അവിടെ വച്ച് പറയും, അപ്പോൾ എഴുതണം” “ആട്ടെ ഇത്തവണത്തെ വിഷയം എന്താ ?” “അതാണ് അച്ഛാ രസം, ‘ഒരു ബ്രൗൺ എൻവേൽപ്പ്…

Read More

താരകങ്ങളെ, നിങ്ങളാമോദത്തിലൊരുക്കുന്ന ആകാശപ്പൊന്നോണ പൂക്കളത്തിൽ, ഒരു പൂവായി എന്നെയും കൂടെ കൂട്ടുമോ ? ഏകാന്തത അതിരൂക്ഷമായി ആക്രമിച്ചപ്പോൾ എഴുതിയ വരികൾ. ആ ഒരു നിമിഷം മക്കളെക്കുറിച്ച് അല്പം പോലും ഓർത്തില്ല. അമ്മയില്ലാതാവുക എന്നുള്ളതാണ് ഈ ലോകത്തെ ഏറ്റവും വലിയ ദുഃഖമെന്ന് സൗകര്യപൂർവ്വം എപ്പോഴോ മറന്നിരിക്കുന്നു. ചീരുവിന്റെ ഫോൺ അപ്പോൾ വന്നില്ലായിരുന്നുവെങ്കിൽ, ഒരു പക്ഷേ വാനിലെ പൂക്കളത്തിൽ, നക്ഷത്രങ്ങളിലൊന്നായേനേ. “അമ്മ ആദ്യമീ ജാലകക്കാഴ്ചകൾ നിർത്തൂ, വാതിൽ തുറന്ന് പുറത്തേക്കൊന്നു നോക്കൂ. ഓണം മാത്രമല്ല, ജീവിതം ആഘോഷിക്കാൻ എത്രയെത്ര വഴികളാണ് മുന്നിലെന്നോ.” പിന്നീട് ചീരു പറഞ്ഞ ഓരോ വാചകങ്ങളും താനും, ശ്രീയേട്ടനും പലപ്പോഴായി മക്കളോട് പറഞ്ഞിരുന്നതൊക്കെത്തന്നെയായിരുന്നു. മാതാപിതാക്കൾ മക്കളിൽ എത്ര സ്വാധീനം ചെലുത്തുന്നു എന്നറിഞ്ഞ നിമിഷം. വാർദ്ധക്യം മറ്റൊരു ബാല്യകാലമാണെന്ന് ആരോ പറഞ്ഞത് എത്ര ശരിയാണ്. മക്കൾക്ക് നൽകിയ ഉപദേശം, ഇന്നിതാ അവരിലൊരാൾ സ്നേഹത്തോടെ അമ്മയ്ക്ക് തിരിച്ച് നൽകുന്നു. “അമ്മേ എനിക്കും, ഏട്ടനും, ചേച്ചിക്കും ഇത്തവണ ഓണത്തിന് വരാൻ പറ്റില്ല. എന്നുകരുതി അമ്മൂസ് ഓണം…

Read More

കുറച്ചു നാളുകളായി അക്ഷരങ്ങളെന്നോട് പിണക്കിത്തിലായിരുന്നു, കാരണം ചോദിക്കുന്നവരോട് ” ഏകാഗ്രത കിട്ടുന്നില്ല, യാത്രയിലാണ് എന്നൊക്കെ .. ” പറഞ്ഞ് ഒഴിഞ്ഞുമാറുന്നുണ്ടെങ്കിലും, അത് സ്വയം സമാധാനിക്കാൻ ഉണ്ടാക്കിയ ഒരുത്തരമാണെന്ന് എനിക്കു നല്ലതുപോലെയറിയാം. ഗംഭീരമായ എഴുത്തുകളൊന്നുമല്ലെങ്കിലും, എന്റേതായ ശൈലിയിലുള്ള എഴുത്തുകൾ ഞാൻ യാത്രക്കിടയിലും എഴുതാറുണ്ടായിരുന്നു. ഇപ്പോൾ എന്തെങ്കിലും എഴുതണമെന്നാലോചിക്കുമ്പോൾ തന്നെ തലയ്ക്കകത്ത് ഒരു മരവിപ്പ് വേണമെങ്കിൽ മടിയെന്നും പറയാം. ആ അസുഖം കാരണം നീണ്ടുപോയ ഒരു കുറിപ്പാണിത്. അതിന് ഞാനെന്റെ പ്രിയ സൗഹൃദങ്ങളോട് ആദ്യമേ ക്ഷമ ചോദിക്കുന്നു.. മോംസ്സിൽ നിന്നും കിട്ടിയ പ്രിയസുഹൃത്ത്, അമലിന്റെ  ചെറുകഥാസമാഹാരമായ ‘സങ്കടദ്വീപ് ‘ എന്ന പുസ്തകത്തിന്റെ പ്രകാശനം ഓഗസ്റ്റ് ഏഴിന് അതും തൃശൂരിൽ വെച്ചാണെന്ന് അറിഞ്ഞപ്പോൾത്തന്നെ ചടങ്ങിനു പോകണമെന്ന് മനസ്സിൽ തീരുമാനിച്ചിരുന്നു. ഹൈദരാബാദിലുള്ള ഞാൻ അങ്ങനെയൊരു തീരുമാനമെടുക്കാൻ കാരണം ഓഗസ്റ്റ് അഞ്ച്, ആറ് തീയ്യതികളിൽ ഗുരുവായൂരിൽ വച്ച് അനിയന്റെ ഭാര്യയുടെയും, മകളുടെയും ഭാരതനാട്യ അരങ്ങേറ്റം മൂന്ന് മാസം മുൻപേ തീരുമാനിച്ചതായിരുന്നു. അതുകൊണ്ടുതന്നെ ആ സമയത്ത് നാട്ടിലുണ്ടാവുമെന്ന കാര്യം ഉറപ്പായിരുന്നു.…

Read More