Author: Reshma Lechus

മനസ്സിൽ തോന്നുന്നത് കുത്തി കുറിക്കുന്നു.

വീട്ടിൽ പണി ഒക്കെ കഴിഞ്ഞു ഇരിക്കുമ്പോൾ എന്തെങ്കിലും ചെയ്യാൻ ഒക്കെ തോന്നും. സ്വന്തം വീട്ടിൽ പോയാൽ അത് ഒന്നും ഉണ്ടാകില്ല. അമ്മ ഉണ്ടാക്കി തരുന്ന ഫുഡ്‌ തട്ടലാണ് മെയിൻ ഹോബി. 😁 കെട്ടിയോന്റെ വീട്ടിൽ എല്ലാം പെട്ടെന്നാവും പണി ഒക്കെ ചെയ്തു വയ്ക്കും. കിട്ടുന്ന സമയം  എഴുത്തോ വായനയോ ചിത്ര രചനയോ ഒക്കെ, ചെയ്യും മൂഡ് അനുസരിച്ചു ആണേ… മടി വന്നാൽ ഇത്‌ ഒന്നും ഇല്ല. അങ്ങനെ ഒരു ദിവസം നല്ല  മഴ വിശന്നിട്ട് വയ്യ  ദേ ഇരിക്കുന്നു നമ്മുടെ താരം. ആരാണെന്ന് അല്ലെ? കടച്ചക്ക! ഉണ്ടാക്കാൻ എളുപ്പമാണ്. അപ്പൊ നമ്മുക്ക് ആ ബജി ഉണ്ടാക്കാൻ പോകാം. ആവശ്യമായ  സാധനങ്ങൾ *കടച്ചക്ക – കനം  കുറച്ചു നീളത്തിൽ മുറിക്കുക ( കടച്ചക്കയുടെ തൊലി കളയണേ ഞാൻ പറഞ്ഞില്ല എന്നു പറയരുത് ) *കടലമാവ് – ഒരു കപ്പ് *അരിപൊടി – രണ്ട് സ്പൂൺ *ഉപ്പ് -ആവശ്യത്തിന് * കായപ്പൊടി -നുള്ള് (…

Read More

ചില ഓർമ്മകൾ അങ്ങനെയാണ് ഓർത്തു ഓർത്തു ചിരി വരുന്ന ചില സംഭവങ്ങൾ … നർമത്തിൽ ചാലിച്ചു എഴുതിയാൽ എത്രത്തോളം ശരിയാകും എന്നു അറിയില്ല എന്നാലും,ഒരു ചെറിയ  ശ്രമം നടത്തുകയാണ് .. എത്രത്തോളം വിജയിക്കും എന്നറിയില്ല എന്നാലും വിജയം ആണെങ്കിലും പരാജയം ആണെങ്കിലും പറയേണ്ടത് നിങ്ങൾ വായനക്കാരൻ ആണ് എന്നാൽ  തുടങ്ങാം അല്ലെ… എന്റെ ചങ്ക് കൂട്ടുകാരിക്ക് പറ്റിയ ചെറിയ ഒരു മണ്ടത്തരം ഒരു തിങ്കളാഴ്ച  കോളേജിൽ പോകാൻ തന്നെ മടി പിടിച്ചു കിടക്കുകയാണ് .. കൂട്ടത്തിലെ ഓരോരുത്തർക്കും ഓരോ ഓരോ പരിപാടികൾ .. അപ്പോൾ എനിക്കും മടിയായി കോളേജിലേക്ക് പോകാൻ. കിടക്ക പായിൽ നിന്ന് അമ്മയോട് വിളിച്ചു പറഞ്ഞു. അമ്മേ ഞാൻ ഇന്ന് കോളേജിൽ പോകുന്നുന്നില്ല അത് എന്തായെന്ന് അമ്മയുടെ ചോദ്യം? ആരും പോകുന്നില്ല. എനിക്ക് വയ്യ!  ഒറ്റയ്ക്ക് പോയി ഇരിക്കാൻ കുറെ ചിത്ത പറഞ്ഞു അമ്മ പോയി ഇതോക്കെ,  എന്ത് എന്ന മട്ടിൽ ഞാൻ ഇരുന്നു .. ഇന്ന് പോകണ്ട…

Read More

ഒരു നാൾ എന്റെയും മോഹങ്ങൾ പൂവണിയും ഇന്നലെ കിടന്നിട്ട് ഉറക്കം വന്നില്ല. ഓരോന്ന് ആലോചിച്ചു കൊണ്ടിരുന്നു. എന്താവോ ഇത്രയധികം ആലോചിക്കാൻ എന്ന് ചോദിച്ചാൽ അറിയില്ല. ആ ആലോചന അവസാനിച്ചത് അഞ്ചാം ക്ലാസ്സുകാരിയായിരുന്നു. ആ കുട്ടി ആണെന്ന് നിങ്ങൾക്ക് ഊഹിക്കാവുന്നതേ ഉള്ളു. ഞാൻ പഠിച്ച സ്കൂളിൽ സെമിനാർ അവതരിപ്പിക്കാൻ വന്ന സർ ക്ലാസ്സ്‌ എടുത്തുകൊണ്ടിരിക്കുന്നതിനിടയിൽ എന്നോട് ഒരു ചോദ്യം ചോദിച്ചു?? നിനക്ക് വലുതാകുമ്പോൾ ആരാവണം?? പെട്ടെന്നുള്ള ചോദ്യം ആയതുകൊണ്ട് ചെറിയ പേടിയും ഭയം മൂലം തൊണ്ടയിൽ നിന്ന് വാക്കുകൾ പുറത്തേക്ക് വന്നില്ല. പിന്നെയും ആ ചോദ്യം എന്നോട് ആവർത്തിച്ചു. എനി….. ക്ക് ടീ…..ച്ചർ ആകണം. ഒരുവിധം എനിക്ക് പറ്റുന്ന സ്വരത്തിൽ പറഞ്ഞു. അപ്പൊ അടുത്ത ചോദ്യം?? എങ്ങനെയുള്ള ടീച്ചർ ആകാനാ ഇഷ്ടം. കുഞ്ഞു കുട്ടികളെ പഠിപ്പിക്കുന്ന ടീച്ചർ. അപ്പൊ വല്യ സ്കൂളിൽ പഠിപ്പിക്കുന്ന ടീച്ചർ ആകണ്ടേ? അതിന് എത്ര വരെ പഠിക്കണം എന്നറിയില്ല. കുഞ്ഞു കുട്ടികളെ പഠിപ്പിക്കുന്ന ടീച്ചർ ആകുമ്പോ എനിക്ക് അവരുടെ…

Read More

അമ്മയുടെ ഉദരത്തിൽ പിറവി കൊണ്ട ആ ദിനത്തിൽ അവിടം ഇരുട്ടായിരുന്നു. അമ്മയുടെ സ്വരമാണ് എൻ ജീവനിലെ തുടിപ്പ് അച്ഛനും അമ്മയും കാത്തിരുന്ന ദിനത്തിൽ ചോരയിൽ മുങ്ങി ഞാൻ പുറത്തു വന്നു. എന്റെ സ്നേഹിക്കുന്ന അച്ഛന്റെയും അമ്മയുടെയും സ്നേഹത്തിന്റെ അടയാളം . അവരുടെ പ്രണയത്തിന്റെ നിറം ചുവപ്പായിരുന്നു.

Read More

ഓർമ്മയിലെ ഓണം ഇതിലെ ഇതിലെ.. ഓണം എന്ന് കേൾക്കുമ്പോൾ തന്നെ മനസ്സ് വല്ലാതെ തുള്ളി ചാടും. നിറം ഇല്ലാത്ത ഓണം ആണെങ്കിലും ഇന്ന് ഓർമ്മിപ്പിക്കുമ്പോൾ അതൊക്കെ എനിക്ക് നിറമുള്ള മനോഹരമായ ഓണ നാളുകൾ ആയിരുന്നു. പക്ഷേ ഒരിക്കൽ മാത്രം അമ്മ വിട്ടിൽ ഓണത്തിന് പോയില്ല. ജോലി കഴിഞ്ഞു തറവാട്ടിൽ കയറിയപ്പോ അച്ഛമ്മ അച്ഛനോട് പറഞ്ഞു. ഈ തവണ ഓണം ഇവിടെ ആഘോഷിക്കാമെന്ന്. എല്ലാവരും കൂടിയിട്ട് എത്ര നാളായി നീ അവളെയും മക്കളെയും കൊണ്ട് വാ ഉത്രാട തലേന്ന് വരണം. സദ്യക്ക് ഉള്ള സാധനങ്ങൾ വാങ്ങണം. അപ്പൊ തന്നെ വിട്ടിൽ വന്നു ഞങ്ങളെ കൂട്ടി കൊണ്ട് തറവാട്ടിലേക്ക് പോയി. എല്ലാവരും ചേർന്ന് ആ ഓണം അടിപൊളി ആക്കി. അങ്ങനെ അത് അച്ഛമ്മയുടെ അവസാനത്തെ ഓണം ആയിരുന്നു എന്ന് ഞങ്ങൾ ആരും അറിഞ്ഞില്ല. അച്ഛമ്മയുടെ കൂടെ ഞാനും ചേച്ചിന്മാരും കൂടെ കിടക്കുമ്പോൾ അച്ഛമ്മയുടെ ഓണത്തെ കുറിച്ച് ഒക്കെ പറഞ്ഞു തരും. രാജാക്കന്മാർ ഓണത്തിന് വന്നു…

Read More

പ്രിയപ്പെട്ട കണ്ണേട്ടാ, അങ്ങനെ വിളിക്കാൻ അർഹത ഇല്ലെന്ന് അറിയാം. എന്നാലും അവസാനമായി വിളിച്ചോട്ടെ! ഞാൻ ചെയ്തത് വല്ല്യ തെറ്റാണെന്ന് എനിക്കറിയാം. ഏട്ടന്റെ വായാടി പെണ്ണിന് എന്താ പറ്റിയെ എന്നു ചോദിച്ചാൽ അറിയില്ല. ഒന്ന് മാത്രം അറിയാം എപ്പോഴോ മനസ്സ് കൈവിട്ടു പോയിരുന്നു. സ്നേഹം ഒരുതരത്തിൽ തലയ്ക്കു പിടിക്കുന്ന ഭ്രാന്തായ വികാരമാണ് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഏട്ടനെന്നോട് കാണിച്ച സ്നേഹവും വാത്സല്യവും എന്നുമെൻ്റേതു മാത്രമാവണം എന്ന സ്വാർഥത കൊണ്ട് ഇല്ലാതായത് എത്ര ജീവിതങ്ങളാണ്! കണ്ണേട്ടൻ എന്റെ ജീവിതത്തിലേക്ക് വന്ന ആ ദിവസം ഞാനിന്നും ഓർക്കുന്നു അച്ഛനില്ലാത്ത വീട്ടിൽ അമ്മയുടെ തണലിൽ കഴിയുന്ന പെൺമക്കളിൽ ഒരാളെ എൻ്റെ ചേച്ചിയെ പെണ്ണ് കാണാൻ വന്ന കണ്ണേട്ടന്റെ മുഖം. എനിക്ക് ഒരു ഏട്ടനെ കിട്ടിയ സന്തോഷമായിരുന്നു. ചേച്ചിയെ ഏട്ടന്റെ ജീവൻ്റെ പാതി ആക്കിയപ്പോൾ നല്ലൊരു കൂട്ടുകാരനെ കിട്ടിയ കൊച്ചു കുഞ്ഞിന്റെ മനസ്സായിരുന്നു എനിക്ക്. ഓരോ വരവിനും കൊണ്ട് വരുന്ന സമ്മാനങ്ങൾ. കണ്ണേട്ടൻ ചേച്ചിയെ സ്നേഹിക്കുമ്പോൾ എനിക്ക് അസൂയ…

Read More