Author: Vimitha

ഇന്നലെ ഓഫിസിൽ പോകുമ്പോൾ കണ്ണട എടുക്കാൻ മറന്നു. കുഴപ്പമില്ലാതെ വൈകുന്നേരം വരെ ഇരിക്കാനാകും എന്നാണ് കരുതിയത്. എന്നാൽ എത്തി കുറച്ചു സമയം ആയപ്പോൾ തന്നെ ചെറിയ തല വേദനയും കണ്ണു വേദനയും തുടങ്ങി.  വൈകിട്ട് ആകുമ്പോഴേക്കും വേദന കൂടുമോ എന്ന പേടിയിൽ ആ സമയത്ത് ഉണ്ടായിരുന്ന സഹപ്രവർത്തകനോട്‌ പറഞ്ഞു “കണ്ണട എടുക്കാഞ്ഞിട്ട് പണി കിട്ടിയെന്ന തോന്നുന്നത്.” അവൻ ഒന്നും മിണ്ടിയില്ല. തല തിരിച്ചു നോക്കുന്നു പോലുമില്ല. അല്ലെങ്കിലും അസുഖം വരുമ്പോ അടുത്ത് ഉള്ള ആരോടെങ്കിലും, അവർ മറുപടി ഒന്നും പറയില്ലെങ്കിലും, വയ്യാന്ന് പറയുമ്പോള് കിട്ടുന്ന മനസുഖം ഉണ്ടല്ലോ. കുറച്ചു കഴിഞ്ഞപ്പോൾ അവന്റെ ആത്മഗതം. “നമ്മളൊക്കെ എത്ര സിവി കൊടുത്താലും ഒരാൾ പോലും വിളിക്കില്ല. ഇവിടെ കണ്ണട വെക്കാണ്ട് പണി കിട്ടുന്നു. കളയണ്ട, നല്ല പണി ആയിരിക്കും. എപ്പോ ജോയിൻ ചെയ്യേണ്ടത്?” പുല്ല്… ഇതിനേക്കാൾ ഭേദം അവൻ മിണ്ടാണ്ട് ഇരിക്കുന്നത് ആയിരുന്നു

Read More

പെങ്ങളും അളിയനും വീട്ടിൽ വരുന്ന ദിവസം അമ്മക്ക് ഓട്ടം കൂടുതൽ ആയിരിക്കും. ആട്ടമ്മിയിൽ (കടച്ചക്കല്ലെന്ന് അവർ പറയും. ഞാനും അത് തന്നെ പറയട്ടെ.) അരച്ചെടുത്ത നെയ് പത്തിരിയും അണ്ടിപ്പരിപ്പ് അരച്ച് ചേർത്ത തേങ്ങാപ്പാൽ ഒഴിച്ച കോഴിക്കറിയും അന്നേ ദിവസം നിർബന്ധം ആണ്. തേങ്ങാപ്പാൽ ഇല്ലെങ്കിൽ അടുപ്പിലെ കനലിൽ തേങ്ങ ചുട്ടെടുത്ത് കരി കത്തി വെച്ച് ചുരണ്ടി കളഞ്ഞു അരച്ച് വെക്കുന്ന കോഴിക്കറി. അളിയനും പെങ്ങളും ഒരുപാട് ദൂരെ ഒന്നും അല്ല താമസം. ഒരു ഇരുപത് കിലോമീറ്റർ അകലം ഒക്കെയേ വരു. വീട്ടിലേക്ക് വന്നാൽ പെങ്ങൾ പിന്നേ ഒന്ന് രണ്ട് മാസത്തേക്ക് പോകില്ല, അളിയൻ മിക്കവാറും എല്ലാ ദിവസവും വീട്ടിലേക് വരികയും ചെയ്യും. എന്നാലും അളിയന്റെ ഓരോ വരവിലും കോഴിക്കറിയും നെയ്പ്പത്തിരിയും നിർബന്ധം ആണ്. പെങ്ങള് വീട്ടിലേക്ക് വരുന്നത് എനിക്കത്ര ഇഷ്ടം ഇല്ല കാര്യം ഒന്നും അല്ല. ഒന്നാമത് ഒരു മയമില്ലാത്ത പെരുമാറ്റം ആണ്. ചിരിച്ച് കാണാറേ…

Read More