Author: Wordwarrior

My world of Boundless realm where the lines between real life and fantasies blur.

ആദ്യം ഒരു കൗതുകം അത് തീർക്കാൻ ഒരെത്തിനോട്ടം. നോട്ടത്തിൽ നിന്നും സന്ദേശങ്ങളായി സന്ദേശം വിളികളായി വഴിമാറി. സൗഹൃദം ഊട്ടിയുറപ്പിച്ച് വഴിതെറ്റില്ലെന്നുറപ്പിച്ച് വഴിമാറിപ്പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധ നൽകി. ഒടുവിൽ ശ്രദ്ധയെ പ്രലോഭനങ്ങളിൽ വഴി തിരിച്ച് വിട്ടു. പിരിയാൻ ആവാത്ത വിധം, പിണങ്ങാൻ കഴിയാത്ത വിധം, അടുത്ത് പരിചയിച്ച് ബന്ധം ദൃഢമായി മാറിയ നേരം, മടുപ്പിന്റെ ലാഞ്ചന ചെറുതായി വീശി. പിന്നെ പണ്ട് പാടിയ വാഴ്ത്തു പാട്ടുകളെല്ലാം പിണക്കങ്ങളായി, പരിഭവങ്ങളായി, പരാതികളായി മാറി. മിണ്ടാതിരിക്കാൻ കഴിയാതിരുന്നവർ, പേരിന് നേരെ പച്ചവെളിച്ചം തെളിയാൻ കാത്ത് നിന്നവർ, ഒഴിഞ്ഞ് മാറാൻ പഠിച്ചു. ഒടുക്കം ബ്ലോക്ക് ലിസ്റ്റിൽ തുടക്കം ആ പേരെത്തി നിന്നു.

Read More

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കറുപ്പ് ആണല്ലോ വിഷയം.. അന്നേരമേ എന്റെ മനസ്സിൽ കുടുങ്ങിക്കിടക്കുന്ന ചില കാര്യങ്ങളുണ്ട്. ഞാൻ പലപ്പോഴും പറഞ്ഞിട്ടുണ്ട്, ഓർമ്മ വെച്ച നാൾ മുതലേ ഏറ്റവും അടുത്ത ബന്ധുവായ ഒരു സ്ത്രീയുടെ നിരന്തരമായ ബോഡിഷെയിമിങ് victim ആയിരുന്നു ഞാൻ. നിറവും കഴിവും ഒക്കെ പലരുമായും compare ചെയ്ത് എന്റെ ബാഹ്യ രൂപത്തിൽ എന്റെ സകല കോൺഫിഡൻസും നഷ്ടപ്പെടുത്തിയ, അവരെ എനിക്ക് അത്ര പെട്ടെന്നൊന്നും മറക്കാൻ ആവില്ല. പക്ഷേ അവരുടെ ഇടപെടൽ കൊണ്ട് ഞാൻ എവിടെയൊക്കെയോ ഒറ്റപ്പെട്ട് പോയിട്ടുണ്ട്. എനിക്കത് കൃത്യമായി പറയാനും കഴിയും. മൂന്നാം ക്ലാസ്സിൽ, നാലാം ക്ലാസ്സിൽ, അഞ്ചാം ക്ലാസ്സിൽ, ആറാം ക്ളാസിൽ.. ഈ കാലഘട്ടത്തിലാണ് അതിഭീകരമായി ഞാൻ അനുഭവിച്ചത്. എട്ടോ ഒമ്പതോ വയസ്സ് പ്രായമുള്ള ഞാൻ, അന്ന് ഒത്തിരി വിഷമിച്ച കാലമായിരുന്നു. നാലാം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു അന്ന് പഠിച്ചിരുന്ന സ്കൂളിന്റെ ഇടപെടൽ മൂലം ദൂരദർശൻ ചാനലിലെ നിറം എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ സാധിച്ചത്. അന്ന് അത് ഞങ്ങളുടെ…

Read More

കൂടെയുണ്ടാവും എന്ന് കരുതിയവർ കൂടെയില്ല എന്ന തിരിച്ചറിവിലാണ് മരവിപ്പ് എന്നെ പൊതിഞ്ഞത്

Read More

രക്തം കിനിയാതെ ആഴത്തിൽ മുറിവേൽപ്പിക്കുന്ന ആയുധമാണ് മനുഷ്യന്റെ നാവ്.

Read More

കുഞ്ഞിന്റെയും സുരക്ഷയും ആരോഗ്യപരിപാലനവും ഏതൊരു അമ്മയുടെയും മനസ്സിൽ ആധി പടർത്തുന്ന കാര്യങ്ങൾ തന്നെയാണ്. മക്കൾ ആരോഗ്യത്തോടെ നല്ല അന്തരീക്ഷത്തിൽ ജീവിച്ചു വളരണമെന്ന് ആഗ്രഹിക്കുന്നവരാണ് ഓരോ രക്ഷിതാവും. എന്നാൽ അങ്ങനെയല്ലാത്ത കുറച്ച് മാതാപിതാക്കളുണ്ട്. ഒരു സാധാരണ രക്ഷിതാവിനേക്കാൾ നൂറിരട്ടി ആശങ്കയും ഭയവും കരുതലും ഉള്ള വിഭാഗം. മക്കളുടെ അവസ്ഥയിലുള്ള വ്യത്യാസമാണ് ഞാനടങ്ങുന്ന ആ രക്ഷിതാക്കളെ വേറിട്ടതാക്കുന്നത്. ഞങ്ങൾ ഭിന്നശേഷിയുള്ള കുട്ടികളുടെ രക്ഷിതാക്കൾ ആണ്. പല തരത്തിലുള്ള വെല്ലുവിളികൾ ദിവസവും നേരിടേണ്ടി വരുന്നവർ. വെല്ലുവിളികൾ എന്ന് പറയുമ്പോൾ കുട്ടികളുടെ ആരോഗ്യവും സുരക്ഷയും പരിപാലനവും മാത്രമല്ല, ചിലരെങ്കിലും നിസ്സാരമാക്കുന്ന സാമൂഹിക പ്രശ്നങ്ങൾ കൂടി അതിന്റെ ഭാഗമാണ്. ഭിന്നശേഷിയുള്ള ഒരു കുട്ടിയുടെ പരിചരണം മിക്കവാറും അമ്മമാരുടെ ചുമതലയാവാറാണ് പതിവ്. എന്നാൽ, അപൂർവ്വമായെങ്കിലും പിതാക്കൻമാരുടെ കരുതലിൽ വളരുന്ന മക്കളുമുണ്ട്. രണ്ടു കൂട്ടരും ഒരുപോലെ പരിചരിക്കുന്ന കുട്ടികളെയും കാണാറുണ്ട്. എങ്കിലും, 90% കുട്ടികളും മാതാവിന്റെ നിഴലിൽ വളർന്നുവരുന്നവരാണ് എന്നതാണ് എന്റെ അനുഭവം. **രാപ്പകൽ പണികൾ** ഇനി ഞാൻ പറയാൻ പോകുന്ന…

Read More

അമ്മതൻ മാറിടം ചുരത്തിയ പാലിൻ ചൂരിനും ചൂടിനും വിലയില്ലത്രേ ! ഉറക്കമില്ലാ രാവുകൾ സമ്മാനിച്ച കറുത്ത് തടിച്ച കൺതടങ്ങൾ ആരും കണ്ടതും ഇല്ല ! വിശ്രമമില്ലാതെ ഓടിയ ജീവിത – ത്തിന് സാക്ഷ്യം പകരാൻ തെളിവും ഇല്ല ! ആരുടെയൊക്കെയോ ജീവിതങ്ങൾ അടയാളപ്പെടുത്താൻ പെടാപ്പാട് പെട്ടവളെ ആരും തിരിച്ചറിയില്ലത്രെ!

Read More

കട്ടിലിൽ നിന്ന് ഞെട്ടി എണീക്കുമ്പോഴും സേവ്യറിന് അറിയാമായിരുന്നു. താൻ കണ്ടത് വെറുമൊരു സ്വപ്നം മാത്രമാണെന്ന്. ഇത്തവണത്തെ ക്രിസ്മസിനെങ്കിലും മേരി കുട്ടിക്ക് വീൽചെയർ വാങ്ങി കൊടുക്കണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ ഒരു പണിയും കൂലിയും ഇല്ലാത്ത തന്നെക്കൊണ്ട് അത് നടക്കാൻ പോകുന്നില്ല എന്നും നല്ല ബോധ്യമുണ്ട് സേവ്യറിന്. “അച്ചായാ എഴുന്നേറ്റു വന്ന് പല്ല് തേച്ചു വായോ ഞാൻ കട്ടനിടാം”. തറയിലൂടെ നിരങ്ങി അടുക്കളയിലേക്ക് നീങ്ങുന്ന മേരിക്കുട്ടിയെ കണ്ടു അയാളുടെ ചങ്ക് പിടച്ചു. അയാൾ ഓടിച്ചെന്നു പറഞ്ഞു” വേണ്ടെടി, നീ അവിടെ ഒതുങ്ങിയിരിക്ക്,ഞാൻ എടുത്തോളാം, നിനക്ക് മേലാത്തത് അല്ലേ”. “അതൊക്കെ എനിക്ക് ശീലമായി അച്ചായാ”എന്ന മേരിക്കുട്ടിയുടെ മറുപടി സേവ്യറിനെ വല്ലാതെ ഉലച്ചു. “ഞാനൊന്നു കവലയിൽ പോയേച്ചും വരാം. ക്രിസ്മസ് അല്ലേ വരുന്നേ .എന്തെങ്കിലും ചെറിയ പണി കിട്ടുമോന്ന് നോക്കട്ടെ. കുറച്ച് കോഴിയും സാധനങ്ങളുമൊക്കെ വാങ്ങാൻ പറ്റുമോ എന്ന് നോക്കട്ടെ.” ഇതും പറഞ്ഞ് മുന്നിട്ടിറങ്ങിയ സേവ്യർ കണ്ടത് തങ്ങളുടെ വിടിന് നേരെ വരുന്ന പോളച്ചനെയും…

Read More

നമ്മുടെ Vulnerable Part നമ്മൾ ഏറ്റവും കൂടുതൽ ആയി Express ചെയ്യുന്ന ഇടങ്ങൾ നമുക്കത്രേം അടുപ്പമുള്ള, ഇഷ്ടമുള്ള, താൽപര്യമുള്ള ആളുകൾക്ക് മുന്നിലാണ്. ഇത്രേം കാലത്തെ ജീവിതത്തിനിടയിൽ ഒരുപാട് സൗഹൃദങ്ങളുണ്ടായിട്ടുണ്ട്. പന്ത്രണ്ട് വർഷങ്ങളായി ഞാനുമായി ഇടപഴകിയ പലരോടും, അതിൽ കൂടെ പഠിച്ചവരും അടുത്ത സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും എന്റെ മകനിലൂടെ ലഭിച്ച സൗഹൃദങ്ങളിലും എഴുത്തിന്റെ ലോകത്ത് നിന്നും ലഭിച്ച കൂട്ടുകളിലും ഞാൻ ബോധപൂർവ്വം ഒരു ഗ്യാപ്പ് ഇട്ടിട്ടുണ്ടായിരുന്നു. കൂടുതൽ അടുപ്പം വന്നാൽ പരസ്പരം സംവദിക്കുന്നതിന്റെ frequency കൂടും. സ്വാതന്ത്ര്യം കൂടും. ഇടപഴകലുകൾ അസഹനീയമായ ഇടപെടലുകളിലേക്ക് വഴിമാറും. വിനോദ സരസമായ സംഭാഷണങ്ങൾക്ക് വേദി ഒരുങ്ങും. എനിക്ക് അത് അംഗീകരിച്ചു കൊടുക്കാൻ കഴിയാതെ വരികയും ചെയ്യും.അതിന്റെ പ്രധാന കാരണം, എനിക്ക് തമാശകൾ ആസ്വദിക്കാൻ കഴിയുമായിരുന്നില്ല. പരസ്പരം സൗഹൃദം പുലർത്തുന്ന ഒരാള് പോലും തമാശയിലൂടെ എനിക്ക് നേരെ ചൊരിയുന്ന ഒരു വാക്ക് പോലും എന്നെ വല്ലാതെ നോവിക്കുമായിരുന്നു. അതിന്റെ എല്ലാം ബാക്ഗ്രൗണ്ട് കിടക്കുന്നത് എന്റെ ബാല്യത്തിലാണ്. കൃത്യമായി…

Read More

നെഞ്ചുവേദന എടുത്തു പിടയുന്ന അച്ഛനെ കണ്ടു വിവേക് പകച്ചുനിന്നു. “എന്ത് ചെയ്യും? അച്ഛനെ പെട്ടെന്നുതന്നെ ഹോസ്പിറ്റലിലേക്ക് എടുക്കണം.” വേഗം തന്നെ അമ്മയുടെയും സൗമ്യയുടെയും സഹായത്തോടെ അച്ഛനെ എടുത്തു കാറിൽ കയറ്റി. ഡ്രൈവിംഗ് സീറ്റിൽ കയറി ഇരുന്നിട്ടും എന്തുകൊണ്ടോ വിവേകിന് വണ്ടി എടുക്കാൻ ആകുന്നില്ല. ഒരുപാട് പ്രാവശ്യം ശ്രമിച്ചുനോക്കി വണ്ടി സ്റ്റാർട്ട് ആക്കാൻ വിവേകിന് എന്തോ ഒരു പേടി പോലെ തോന്നി. “ഡാ വിച്ചു. നീയെന്താണ് കളിക്കുന്നത് വേഗം വണ്ടി എടുത്തേ, രാഘവേട്ടന് തീരെ വയ്യ, സമയമില്ല.”കരഞ്ഞുകൊണ്ട് അമ്മ സുരഭി വിവേകിനോട് പറഞ്ഞു. “ഏട്ടാ വണ്ടി സ്റ്റാർട്ട് ചെയ്യൂ അച്ഛൻ വല്ലാതെ വിയർക്കുന്നുണ്ട്”, സൗമ്യയും പറഞ്ഞു. വിവേക് വല്ലാതെ പരവശനായി. “എനിക്ക് പറ്റുന്നില്ലെടീ വല്ലാത്ത തളർച്ച പോലെ” സൗമ്യ പെട്ടെന്നു തന്നെ പിന്നിലെ സീറ്റിൽ നിന്നിറങ്ങി മുന്നോട്ടുവന്നു, വിവേകിനോട് പുറത്തേക്കിറങ്ങാൻ പറഞ്ഞു. വിവേക് തലകുനിച്ച് കാറിന് പുറത്തിറങ്ങി അപ്പുറത്തെ കോ-ഡ്രൈവർ സീറ്റിലേക്ക് മാറിയിരുന്നു. സൗമ്യ പെട്ടെന്നുതന്നെ കാർ സ്റ്റാർട്ട് ചെയ്തു. തിരക്കുള്ള റോഡ്…

Read More

മഞ്ഞുകാലമായാലും മഴക്കാലമായാലും ചുട്ടുപൊള്ളുന്ന വേനലായാലും അവൾ കാലത്തെ എഴുന്നേൽക്കും. എന്നാൽ അവനോ മൂടി പുതച്ചു കിടന്നുറങ്ങും. അതിനെ ചോദ്യം ചെയ്താലോ.. നീ ഒരു ഭാര്യയാണ്. ഉത്തരവാദിത്വങ്ങൾ ഏറെയാണല്ലോ? കാലത്ത് നേരത്തെ തന്നെ അടുക്കളയിൽ കയറണം അവൾക്ക്. അവന് കയറിയാലെന്താ.. നീ ഒരു ഭാര്യയാണ്. നിനക്കാണ് ഭക്ഷണം ഉണ്ടാക്കേണ്ട ഉത്തരവാദിത്വം. അടുക്കളപ്പണിക്കിടയിൽ കുഞ്ഞുങ്ങൾ ഉണർന്നാലോ? അവൾ തന്നെ വന്നു അവരെ പല്ലുതേക്കാനും കുളിപ്പിക്കാനും മുതിരണം അതും അടുക്കള പണി ഇടയിൽ നിർത്തിവെച്ചു വരികയും വേണം. അവന് കുഞ്ഞുങ്ങളുടെ കാര്യങ്ങൾ ഒന്ന് ചെയ്താൽ എന്താ.. നീ ഒരു ഭാര്യയാണ്. കുട്ടികളെ നോക്കേണ്ട ഉത്തരവാദിത്വം നിനക്ക് മാത്രമാണ്. അതിനിടയിൽ പാൽക്കാരൻ വന്നു സൈക്കിളിൽ ബെൽ അടിച്ചാൽ അടുക്കളയിൽ ഓടിപ്പോയി പാൽ എടുക്കാനുള്ള സ്റ്റീൽ പാത്രം എടുത്തു വീടിൻറെ കോലായിലേക്ക് അവൾ തന്നെ ഓടണം. അവന് ആ പാത്രം കൊണ്ടു പോയി പാലു വാങ്ങി വന്നാൽ എന്താ.. നീ ഒരു ഭാര്യയാണ്. ഇത്തരം കാര്യങ്ങളൊന്നും അവന് ചെയ്യാൻ…

Read More