ചിങ്ങപ്പുലരി തൻ
സ്നേഹ സമ്മാനമായെത്തിയല്ലോ,
മനമിതിൽ ഉറങ്ങിക്കിടക്കും
അക്ഷരക്കുഞ്ഞുങ്ങളെ
ഭാവന തൻ ഉടയാടകളാൽ
ചമയിച്ചൊരുക്കി
ഹൃദയതാളങ്ങൾ നിറം പകരും
തൂലികയാൽ കമനീയരൂപം
നൽകി,
നിരത്തി നിർത്താനായൊരു
അക്ഷരക്കൂട്ട്.
വളയിട്ട കരങ്ങളാൽ
രുചിക്കൂട്ടുകൾ മാത്രമല്ല,
കഥ തൻ,
കവിത തൻ,
അമൃതു തോൽക്കും
അക്ഷരക്കൂട്ടുകളും
ചമയ്ക്കുമല്ലോ ഞങ്ങൾ.