കാരുണ്യം
**********
കഠിനമീ ജീവിതപാതകൾ
കാൽ നടയായി താണ്ടിടുമ്പോൾ,
കാരുണ്യമെന്നതിനെത്ര-
നിറങ്ങളാണെന്തു മണമാണ്?
ആഹാ! കാരുണ്യമെന്ന വാക്കു
മറന്ന ചില സ്വാർത്ഥചിത്തങ്ങൾ.
ചിന്തകൾ,ചിന്തകൾ,നിഷ്ഠൂര ചിന്തകൾ
മദിച്ചിടുന്നൂ ചില കഠിനഹൃദയങ്ങളിൽ.
കൊല്ലും കൊലയും,കേൾപ്പൂ രോദനങ്ങൾ.
പിന്നെയും കൈവിടാ പ്രതീക്ഷയുമായി,
നന്മയോലും ചില മാനവർ തൻ,
കാരുണ്യമോലുന്ന മനസ്സുകളിൽ
ദൈവം വാഴുന്നുവെന്നതിനാൽ
കണ്ണിലെ കരുണതൻ കടലുകൾ
പകുത്തു നൽകീടാം,
ഭാവിതൻ മുകുളങ്ങൾക്കായ്.
സരിത സുനിൽ ✍️