ചാന്ദ്രഭ്രമണപഥത്തിലേക്കൊഴുകിയിറങ്ങി
ചാന്ദ്രതലത്തിൽ റോവറമർത്തി
ഇന്ത്യഇസ്രോ മുദ്രകൾ ചാർത്തി
ചന്ദ്രയാൻ ലക്ഷ്യമണഞ്ഞു.
ഈരേഴു പതിന്നാല് ദിനം
വിക്രമും പ്രഗ്യാനും
ചന്ദ്രോപരിതലത്തിൽ
മന്ദമാരുതനെപ്പോൽ ഒഴുകിയലയും.
ക്യാമറക്കണ്ണുകൾക്കിപ്പുറം
കംപ്യൂട്ടറിൻ സ്ക്രീനിനു മുന്നിൽ
തപസ്സിരിക്കും
ഒരു കൂട്ടം ഇസ്രോ വിചക്ഷണർ.
ഗുണിച്ചും ഹരിച്ചും
കിഴിച്ചും കൂട്ടിയും
ഇന്ദു തൻ നെറ്റിയിൽ
ത്രിരംഗതിലകം ചാർത്തിയവർ..