മറ്റുള്ളവരുടെ മൂർച്ചയേറിയ വാക്കുകളാൾ നമ്മുടെ നെഞ്ചകം കുത്തി കീറുമ്പോൾ, എരിയുന്ന ചിന്തകളാൾ മനസ്സ് ഒരു യുദ്ധക്കളം ആകുമ്പോൾ എപ്പോഴും നഷ്ടപ്പെടുന്നത് മനസ്സമാധാനം ആണ്. അതിനാൽ നമുക്ക് ദാനമായി കിട്ടിയ ക്ഷണികമാം ജീവിതത്തിൽ മധുരമായ ഭാവിയും പ്രതീക്ഷിച്ചു ഒന്നിനെയും ഓർത്ത് കേഴാതെ, പഴിക്കാതെ ഈ നിമിഷം അതിൻറെ പൂർണ്ണതയിൽ ജീവിക്കുക.