തട്ടിത്തൂവിയും പൊട്ടി, ചില്ലടർന്നും
ഒരു കുപ്പിഗ്ലാസ് അവളുടെ മുകുരത്തിൽത്തെളിഞ്ഞു
അനാഥമായ് പരന്നൊഴുകുന്ന ശർക്കരപ്പായസം..
പഞ്ഞം കഴിഞ്ഞ് ചിങ്ങം പകർന്ന മധുരം…
തറയിൽക്കിടന്നു
തന്നെ നോക്കിപ്പല്ലിളിക്കുന്ന
ചില്ലുകഷണങ്ങൾ
അവളെ,
തള്ളി വന്ന വികാരവേലിയേറ്റത്തിൽ
വികാരശൂന്യയാക്കി..
തകർന്നത് വെറുമൊരു ചില്ലു ഗ്ലാസ്സ് ആയിരുന്നില്ലല്ലോ ..
നാളുകൾക്കൊണ്ട് താൻ കെട്ടിപ്പൊക്കിയ
പായസമധുരത്തിന്റെ കൊതിക്കൊട്ടാരമായിരുന്നില്ലേ!!!
4 Comments
ന്റെ
പാെന്നോ🔥🔥🙌🙌
സൂപ്പർ
Excellent!
വരികൾക്കിടയിൽ ഒളിച്ച വായനാമധുരം!👌
🥰🥰🥰