പലചരക്ക് കടകള്‍ തുടങ്ങി പച്ചക്കറിച്ചന്ത വരെ
ഉപ്പുതൊട്ട് കർപ്പൂരം വരെ
ഓടിപ്പാഞ്ഞു കേറിറങ്ങി വാങ്ങിക്കൂട്ടി,
ഓണക്കോടി തയ്ച്ചത് മേടിക്കാനുമോടി
കാവറുത്തതും
ശർക്കരപെരട്ടിയും
വറുത്തുകോരി
ഉത്രാടക്കളവുമിട്ട്
ഉപ്പേരി പുളിയിഞ്ചി-
യച്ചാറും കൂട്ടി
ഒന്നാമോണോമു-
ണ്ടേമ്പക്കോം വിടവേ
ഉള്ളും പാഞ്ഞുകാളി..
തമ്പ്രാനേ..കീശ കാലിയായി!!