ചെമ്പരത്തി
നിന്റെ കവിളിണകൾ അത്രമേൽ മനോഹരമായി ചുവന്നു തുടുത്തിട്ടും
അത്രമേൽ തലയെടുപ്പോടെ വേലിപ്പടർപ്പുകളിൽ പൂത് വിടർന്നിട്ടും
പ്രണയത്തിന്റെ പര്യായമായ പനിനീർപ്പൂക്കളോളം അഴകിൽ മുൻപന്തിയിൽ
ഉണ്ടായിട്ടും
എന്തു കൊണ്ടോ ചെമ്പരത്തി നിന്നെ ഭ്രാന്തിനാൽ ഉപമിച്ചത്
ഒരുപക്ഷെ
നിന്റെ പ്രണയം അത്രമേൽ ഭ്രാന്തമായത് കൊണ്ടാവാം .
റംസീന നാസർ